www.socialoutlook.in | Wednesday 20th of June 2018

ഇന്ന് ലോകമനസ്സാക്ഷിക്കു മുന്നില്‍ മ്യാന്‍മറിലെ രോഹിന്ഗ്യ മുസ്ലീങ്ങളുടെ ദയനീയാവസ്ഥ വലിയ ചോദ്യചിഹ്നമാകുകയാണ്. ലോകത്തിലെ വേട്ടക്ക് വിധേയമാകുന്ന ജനവിഭാഗങ്ങളില്‍, ഒരുപക്ഷെ ഏറ്റവുമധികം ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവര്‍ ഈ ജനവിഭാഗമാകാം. കഴിഞ്ഞ പത്തിരുപതു വര്‍ഷക്കാലമായി റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ക്കെതിരായ ബുദ്ധമത വര്‍ഗീയവാദികളുടെ വേട്ടയാടലുകള്‍ ലോകശ്രദ്ധയിലേക്കു വല്ലപ്പോഴുമെങ്കിലും കടന്നു വന്നിട്ടുണ്ട്. മ്യാന്മറില്‍ അവരെ ഭരണകൂടം പൗരന്മാരായിപ്പോലും അംഗീകരിച്ചിട്ടില്ല. അന്ന് മ്യാന്മറിലേത് പട്ടാള ഭരണകൂടമാണ്, തങ്ങള്‍ക്കൊന്നും ചെയ്യാനില്ല, എന്ന് പറഞ്ഞു പാശ്ചാത്യ ശക്തികള്‍ തടിതപ്പി. അവരന്ന് ജനാധിപത്യം സ്ഥാപിക്കാനായി ഓങ് സാന്‍ സൂകിയെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ ഓങ് സാന്‍ സൂകിയോടോ അവരുടെ പാര്‍ട്ടിയോടോ ഈ ക്രൂരമായ മതാടിസ്ഥാനത്തിലുള്ള വേട്ടക്കെതിരെ നിലപാടെടുക്കാന്‍ അവരാവശ്യപ്പെടുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ (വിശേഷിച്ചുംജര്‍മ്മനി) ട്രമ്പുമായി അത്ര രസത്തിലല്ലാതായതോടെ ലോകകാര്യങ്ങളില്‍ യൂറോപ്പിന് പുറത്തുള്ള സംഗതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ട്രംപ് എവിടെ ആയുധം വില്‍ക്കാന്‍ സാധ്യതയുണ്ട്, എവിടെ ലാഭകരമായ കുത്തിത്തിരിപ്പിനു സാധ്യതയുണ്ട്, എന്നത് മാത്രമാണ് മാനദണ്ഡമാക്കുന്നത്. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണവും ആണവപരീക്ഷണവും നടത്തുന്നത് കൊണ്ട് ഇതുവരെ ഒരാളുടെ ജീവനു പോലും നാശമുണ്ടായില്ലെങ്കിലും അതാണ് ലോകം നേരിടുന്ന ഭീഷണി എന്ന് പറഞ്ഞു നടക്കുകയാണ് അമേരിക്ക.. അവിടെ കുറെ ബോംബുകളും മിസൈലുകളും വാര്‍ഷിച്ചാല്‍ അതിന്റെ പണം ജപ്പാനും ദക്ഷിണകൊറിയയുമായി തങ്ങള്‍ക്കു തരുമോ, അല്ലെങ്കില്‍ അവരില്‍ നിന്നീടാക്കാന്‍ കഴിയുമോ എന്ന് മാത്രമാണ് ട്രംപ് നോക്കുന്നത്.

ലോകം കണ്ട അഹിംസയുടെ ദൂതനാണ് ഗൗതമ ബുദ്ധന്‍.അദ്ദേഹത്തിന്റെ പേരിലുള്ള ഒരു മതം ഇത്ര കടുത്ത കടന്നാക്രമണങ്ങള്‍ നടത്തിയിട്ടും സമാധാനത്തിന്റെ ദൂതനായി അമേരിക്ക ലോകം മുഴുവന്‍ കൊണ്ടുനടക്കുന്ന ദലൈ ലാമ പോലും ഒരക്ഷരവും മിണ്ടുന്നില്ല. പ്രഖ്യാപിതമായ ആശയങ്ങള്‍ക്ക് ഇത്രയും കടകവിരുദ്ധമായി ഒരു മതത്തിനെങ്ങനെ പെരുമാറാനാവും എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അക്കാര്യത്തില്‍ ചരിത്രത്തില്‍ ക്രിസ്തുമതം എന്നെ മറുപടി നല്കിക്കഴിഞ്ഞതാണ്. ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക'' എന്ന തത്വവും വച്ചുകൊണ്ടു ആ മതത്തിനു ചരിത്രത്തില്‍ ഇത്ര വലിയ നൃശംസതകള്‍ പ്രവര്‍ത്തിക്കാമെങ്കില്‍ മ്യാന്‍മറിലെ ബുദ്ധഭിക്ഷുക്കള്‍ക്കു ഇതും ഇതിലപ്പുറവും ചെയ്യാം.

പക്ഷെ ഇന്ന് അന്താരാഷ്ട്ര സമൂഹമെന്നു പറയുന്നത് എവിടെ എന്ന ചോദ്യമാണുയരുന്നത്. മഹാത്മാ ഗാന്ധിയുടെ ഇന്ത്യയില്‍ ഇന്ന് മോഡിയാണ് ഭരിക്കുന്നത്. അയല്പക്കത്തു ഇത്ര ഭീകരമായ രീതിയില്‍ വേട്ടയാടപ്പെടുന്നത് ഒരു മുസ്ലിം വിഭാഗമാകുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുകയാണ് മോദിക്ക് നല്ലതായിത്തോന്നുന്നത്. രക്ഷയില്ലാതെ വളരെയധികം മനുഷ്യര്‍ ജീവനും വാരിപ്പിടിച്ചു ഓടിവന്നിരിക്കുന്നതു ബംഗ്ലാദേശിലേക്കാണ്. തങ്ങളുടെ നിരാലംബരായ മുസ്ലിം സഹോദരന്മാര്‍ക്കു കിടക്കാനൊരിടം നല്‍കാനല്ല, അവര്‍ തയ്യാറാകുന്നത്. മറിച്, അവരെ പിടികൂടി മ്യാന്മറിലേക്കു തന്നെ തിരിച്ചുവിടാനാണ്.

മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ലോകമെങ്ങും ഭീമമായ തുക വാരിയെറിയുന്ന സൗദിയും യു എ ഇയും ഖത്തറുമടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ നിസ്സഹായരും അങ്ങേയറ്റം ദാരിദ്ര്യത്തില്‍ക്കഴിയുന്നവരുമായ ഈ ജനവിഭാഗത്തിന്റെ പ്രശനം അന്താരാഷ്ട്രവേദികളിലുയര്‍ത്താന്‍ പോലും തയ്യാറാകുന്നില്ല. അവര്‍ക്കുഎന്തെങ്കിലും സഹായമെത്തിക്കുന്ന കാര്യം പറയാനുമില്ല.

ഉടനടി യു .എന്‍. സെക്യു്രിറ്റി കൗണ്‍സില്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ജീവനാശം തന്നെ നടക്കുന്ന സ്ഥിതിയാണിന്നുള്ളത്. മ്യാന്മറിലേ ഈ പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടു മറ്റു ലാഭമൊന്നും കിട്ടാനില്ല എന്നതാണ് വന്‍ശക്തികളിതില്‍ ഇടപെടാത്തതിന് കാരണമെന്നു വ്യക്തമാണ്. മുന്‍പ് റുവാണ്ടയിലും ബുറുണ്ടിയിലുമായി ഹുട്ടു -ടുട്‌സി ഗോത്ര വിഭാഗങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ പത്തുലക്ഷത്തോളം പേര് മരിച്ചൊടുങ്ങിയപ്പോഴും യു .എന്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. അവിടെ വന്‍ ശക്തികല്‍ക്കു പ്രത്യേകിച്ചു ലാഭമൊന്നും കിട്ടാനില്ലായിരുന്നു എന്നതായിരുന്നു കാരണം.ആ അവസ്ഥ രോഹിന്ഗ്യ മുസ്ലീങ്ങള്‍ക്കുണ്ടാകാതിരിക്കാന്‍ ലോകവ്യാപകമായി മനുഷ്യസ്‌നേഹികള്‍ ശബ്ദമുയര്‍ത്തണ്ടതുണ്ട്

Studies and Blogs

World News and Analysis

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow