എ.കെ.ജി, ഗാന്ധിജി, ബലറാം, പീഡനം

ഒപ്പീനിയന്‍

പി.ജെ. ബേബി

 

എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് >

Read more ...

മതാചാരങ്ങളെ രാഷ്ട്രീയസമര രീതികളാക്കരുത്

ഒപ്പീനിയന്‍

ടി ജയരാജന്‍

ജനാധിപത്യവും ആധുനിക സമൂഹവും വികസിക്കുന്നതിന്റെ ഭാഗമായി ലോകതലത്തിലും നമ്മുടെ രാജ്യത്തും ധാരാളം സമരരീതികള്‍ നിലവില്‍ വന്നിട്ടുണ്ട്. സമരരീതികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറെ സമ്പന്നവുമാണ്. കൊളോണിയല്‍ ആധിപത്യത്തിനെതിരായ സമരങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍ണ്ണയിച്ചതും നമ്മുടെ ദേശീയ പാരമ്പര്യമായി മാറിയതും എന്നതുകൊണ്ടാണത്. വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെടാത്തതുമായ സമരരീതികളുണ്ട്. ഉദാഹരണത്തിനു ഗറില്ലാസമരങ്ങളും സായുധസമരങ്ങളും വ്യവസ്ഥാപിതമോ നിയമപരമോ അല്ല. എങ്കിലും സമരരീതികളെന്ന നിലയില്‍ തന്നെ അവ കരുതപ്പെടുന്നു. ജനാധിപത്യ സമൂഹം വികസിപ്പിച്ചെടുത്ത ഇത്തരം സമരരീതികള്‍ ഉണ്ടായിരിക്കെ, മതാചരണമായ, ഈശ്വരപ്രാര്‍ത്ഥനയായ നമാസിനെ സമരരീതിയായി മാറ്റേണ്ടതുണ്ടോ?

 മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും കേരളത്തിലെ മുസ്ലീം സംഘടനാ >

Read more ...

മനുഷ്യാവസ്ഥയുടെ നേര്‍ച്ചിത്രങ്ങള്‍

ലേഖനം

ദീപ നാപ്പള്ളി

(സെപ്റ്റംബര്‍ മാസം മലയാളത്തില്‍ പ്രസദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ കഥകളെ അവലോകനം ചെയ്യുന്നു)

മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാത്രമാണ് ഏതു കാലത്തും എഴുത്തുകാരന് പറഞ്ഞിട്ടുള്ളത് >

Read more ...

പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക അന്തസ് ഉയരുമോ?

ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക അന്തസ് ഉയരുമോ എന്ന കാര്യം ഒരു ചോദ്യചിഹ്നമാണ്. ഈ >

Read more ...

കഥയിലെ കാലിക മുദ്രകള്‍

ലേഖനം

ദീപ നാപ്പള്ളി

ബീഫ് നിരോധനവും ദേശീയഗാനവും കെ ആര്‍ മീരയുടെ സംഘിയണ്ണന്‍, സക്കറിയയുടെ രഹസ്യപ്പോലീസ്, പി വി ഷജികുമാറിന്റെ സ്ഥലം, സേതുവിന്റെ ഞങ്ങളെ മിനിക്കുട്ടി ഒരു രാഷ്ട്രീയമാകുമ്പോള്‍, തുടങ്ങിയ കഥകളില്‍ നിറയുമ്പോള്‍ സുസ്‌മേഷ്, വിനോയ് തോമസ്, ആബിന്‍ ജോസഫ്, ടി പത്മനാഭന്‍ തുടങ്ങിയവരുടെ കഥകളിലെ ദേശം വിട്ടുപോകലിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറുണ്ട്, എന്നാല്‍ ചരിത്രത്തേയും കാലത്തെയും >

Read more ...

ഗ്രാന്‍ഡ്‌ഡിസൈന്‍; കലാപങ്ങൾ ആവർത്തിക്കാതിരിക്കാനായി ദൈവങ്ങൾക്ക് ശിക്ഷ വിധിക്കാതിരിക്കേണ്ടതാരാണ്?

ഒപ്പീനിയന്‍

വിശാഖ് ശങ്കര്‍

ദേരാസച്ചാതലവനു ലഭിച്ച ശിക്ഷ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കരുത്താണ് സൂചിപ്പിക്കുന്നതെങ്കിൽ ആ വിഷയത്തെ നമ്മുടെ ഭരണകൂടത്തെ നയിക്കുന്ന രാഷ്ട്രിയ സംഘടനയും അതിന്റെ പ്രതിനിധികളും കൈകാര്യം ചെയ്ത രീതി ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയഗുരുവോ ദൈവമോ ഒക്കെയായ ഒരാൾ കുറ്റം ചെയ്തിരിക്കുന്നു എന്ന് കോടതിയിൽ തെളിയിക്കപ്പെട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രജകൾ അതിനോടു പ്രതികരിച്ചത് തെരുവിൽ കലാപം അഴിച്ചു വിട്ടുകൊണ്ടായിരുന്നു എന്നത് തൽകാലം വിടാം. നാടു ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിന് അതില്‍ 'ജനാധിപത്യപരമായ' ചില നിസ്സഹായതകൾ മാത്രമേ കാണാനാവുന്നുള്ളൂ എങ്കിൽ അതിൽ ഭയപ്പെടാൻ ഒന്നുമില്ലേ?

ദേരസച്ചാസൗദയും ബാബാ റാംറഹിം സിങ്ങും ഇപ്പോൾ ഏതാണ്ട് പൊതുചർച്ചകളിൽ നിന്ന് പടിയിറങ്ങിക്കഴിഞ്ഞു. ഇരുപതു വർഷം തടവിനു >

Read more ...

കെ.പി. ശശികലയെപ്പോലുള്ള ജാതിവാദികള്‍ മഹാബലിയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നു

ലേഖനം

ഇ.പി. കാര്‍ത്തികേയന്‍

എല്ലാവരും ഒരുപോലെ ജീവിച്ചിരുന്ന ഒരു സമത്വത്തിന്റെ ലോകമാണ് മാവേലി എന്ന പുരാവൃത്തം മലയാളികളുടെ ഗൃഹാതുരതയാണ്. അത് കൃത്യമായും സാമൂഹിക നീതിക്കെതിരേയുള്ളവരുടെ ഉറക്കം കെടുത്തുന്നതു സ്വാഭാവികവുമാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ മാവേലിയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് തൃക്കാക്കരയിലെ വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യം.

മഹാബലി അഥവാ മാവേലി എന്ന സങ്കല്പം അതിന്റെ ഉള്ളടക്കം കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമായ ഒന്നാണ്. എന്നാല്‍ ആ സവിശേഷതയെ >

Read more ...

ഒടുവില്‍ റിസര്‍വ് ബാങ്ക് നോട്ടെണ്ണിത്തീര്‍ത്തു - മേരി ജോര്‍ജ്, ജേക്കബ് തോമസ്, മോഹന്‍ ലാല്‍, മോഹനവര്‍മ്മ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തുടങ്ങിയവര്‍ എന്തു പറയുന്നു?

ലേഖനം

പി .ജെ ബേബി

ഇവിടെ പേര് പറഞ്ഞവര്‍ മാത്രമല്ല അന്ന് ഡീമോണിറ്റൈസേഷന്റെ വലിയ വക്താക്കളായത്. വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെ ചില സ്‌പെസിമനുകള്‍ എന്ന രീതിയില്‍ മാത്രമാണവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്. ഇവരെല്ലാം തീര്‍ത്തും വിവരദോഷികളാണോ? അവരവരുടെ തുറകളില്‍ വലിയ പ്രമാണികളായി കണക്കാക്കപ്പെടുന്നവരും അതുകൊണ്ടു തന്നെ അഭിപ്രായങ്ങള്‍ക്കു വലിയ വിലയുള്ളവരുമാണവര്‍. അന്ന് നോട്ടു നിരോധനത്തെ പിന്താങ്ങാന്‍ തങ്ങള്‍ പറഞ്ഞ ഒരു കാര്യവും നടന്നില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതവും പട്ടിണിയും തെഴില്‍ നഷ്ടവും മാത്രമുണ്ടാക്കുകയായിരുന്നു ആ നടപടിയെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. വളര്‍ച്ചാനിരക്ക് അന്നേക്ക് ശേഷം നിരന്തരം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മേരി ജോര്‍ജെങ്കിലും അതൊന്നുമറിയുന്നില്ലേ?

ഇന്നലെ റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തിയതിന്റെ കണക്ക് പുറത്തുവിട്ടു. ഇതേവരെ >

Read more ...

അമ്മ അറിയാന്‍ - പാരമ്പര്യങ്ങളുടെ പിന്‍വിളി

ലേഖനം

കെ എം ഷെറീഫ്

ജോണിന്റെ ''അമ്മ അറിയാന്‍''. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കേരളത്തില്‍ സി പി ഐ (എം. എല്‍)ന്റെയും ജനകീയ സാംസ്‌കാരിക വേദിയുടെയും അവരുടെ രാഷ്ട്രീയം പങ്കു വെക്കുന്ന മറ്റു സംഘടനകളുടെയും മുന്‍കയ്യില്‍ നടന്ന സമരങ്ങളുടെയും അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിധിവൈപരീത്യങ്ങളെയും അടയാളപ്പെടുത്താനാണ് 1986ല്‍ റിലീസ് ചെയ്ത സിനിമയില്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാരമ്പര്യത്തെ ഈ ചിത്രം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് പ്രധാനമാണ്.

''മനുഷ്യര്‍ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു. എന്നാല്‍ അവര്‍ സ്വന്തം ഇച്ഛയനുസരിച്ചോ സ്വയം സൃഷ്ടിച്ച സാഹചര്യങ്ങളിലോ >

Read more ...

ബാബ റാം റഹിമുകള്‍ ഉണ്ടാകുന്നതും നിലനിറത്തപ്പെടുന്നതും എന്തുകൊണ്ട്

ഒപ്പീനിയന്‍

പി.ജെ. ബേബി

ബാബാ രാം റഹിമിന് നാലുകോടി അനുയായികള്‍ മുതല്‍ ആറു കോടി അനുയായികള്‍ വരെ ഉണ്ടെന്നാണ് വാര്‍ത്തകള്‍. അത്രയുമില്ലെന്നു വന്നാലും കോടികള്‍ അനുയായികളായുണ്ടെന്ന സത്യം നിഷേധിക്കാനാവില്ല. അത്രയുമാള്‍ക്കാരെ അത്ഭുത കഴിവുകള്‍ കൊണ്ട് കിട്ടിയെന്ന് അനുയായികള്‍ പറയും. വിമര്‍ശകര്‍ പൊതുവെ ഇന്ത്യക്കാരന്റെ ശാസ്ത്രബോധമില്ലായ്മയെ പഴിക്കും.

ബാബ റാം റഹിം സിംഗിന്റ അനുയായികള്‍ നടത്തിയ വന്‍ തോതിലുള്ള അതിക്രമവും, അയാളെപ്പോലുള്ള ഒരു ദൈവത്തിനെതിരെ >

Read more ...

മഹാത്മ അയ്യന്‍കാളിയുടെ 154-ാം ജന്മദിനം

ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം, വിവേചനത്തിന്റെ അടയാളങ്ങള്‍- കല്ലുമാല ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം, വിദ്യ നേടാനുള്ള സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, നല്ല ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വൈദ്യചികിത്സയും ആതുരശുശ്രൂഷയും ലഭിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, പൊതുവായ വീഥികള്‍ക്കുള്ള സ്വാതന്ത്ര്യം.... ഇങ്ങനെയിങ്ങനെ ഒട്ടേറെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ പ്രഘോഷമായിരുന്നു അയ്യന്‍കാളി.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നിര്‍ണായക പങ്കുവഹിച്ച മഹാത്മാ അയ്യന്‍കാളിയുടെ 154-ാം ജന്മദിനമാണ് ഓഗസ്റ്റ് 28. ഒന്നര >

Read more ...

കുതര്‍ക്കങ്ങള്‍ക്കും നിശ്ബ്ദതക്കുമിടയില്‍ ...

ഒപ്പീനിയന്‍

- അനന്യ വാജ്പേയി 

കുതര്‍ക്കങ്ങള്‍ക്കും നിശബ്ദതക്കുമിടയില്‍ ഇന്നു സംഭവിക്കുന്ന വാക്കുകളുടെ മൂല്യശോഷണവും ജനാധിപത്യത്തിന്റെ തുരങ്കം വെക്കലും >

Read more ...

സഹോദരന്‍ അയ്യപ്പന് ഇപ്പോഴും അയിത്തമാണ്

ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേന്‍

സഹോദരന്‍ അയ്യപ്പന്‍ ഓഗസ്റ്റ് 21നാണ് ജനിച്ചതെങ്കില്‍ മറ്റൊരു നവോഥാനനായകനായ മഹാത്മാ അയ്യന്‍കാളിയുടെ ജനനം ഓഗസ്റ്റ് 28ന് ആണെന്നതും ശ്രദ്ധേയമാണ്. കേരളത്തെ, ലോകത്തെ ജനാധിപത്യവത്ക്കരിക്കാനും നവീകരിക്കാനും ജീവിതം സമര്‍പ്പിച്ച ആ നേതാക്കളുടെ ജീവിതം പഠിക്കേണ്ടതും മാതൃകയാക്കേണ്ടതും അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍. സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, മതേതരത്വത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ ഓഗസ്റ്റ് 21 മുതല്‍ 28 വരെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൗതുകത്തോടെ നോക്കാം.

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്റെ 128-ാം ജന്മദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 21 >

Read more ...

''പോറ്റിയുടെ കോടതിയില്‍ നിന്നും പുലയന് നീതി ലഭിക്കില്ല!'' - വെമുലയുടെ ആത്മഹത്യ: അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ആശങ്കകള്‍

ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

പോറ്റിയുടെ കോടതിയില്‍ പുലയന് നീതി ലഭിക്കില്ലെന്ന കെ. സച്ചിദാനന്ദന്റെ കവിതാശകലം ഇന്ത്യനവസ്ഥയുടെ അടിസ്ഥാന യാഥാര്‍ത്ഥ്യമാണെന്ന വസ്്തുതയാണ് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച വസ്തുതകള്‍ പുറത്തുവന്നതോടെ നീതിയുടെ പക്ഷത്തുനില്‍ക്കുന്നവര്‍ തിരിച്ചറിയുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് >

Read more ...

സ്വാതന്ത്ര്യ ദിനത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ പരിസരം

ഒപ്പീനിയന്‍

സോമശേഖരന്‍

ഇന്നു മുഴങ്ങിക്കേൾക്കുന്ന വർഗീയദേശീയത രാജ്യസ്നേഹത്താലല്ല പ്രചോദിതമാകുന്നത്. കൊളോണിയൽ വിരുദ്ധ ജനാധിപത്യദേശീയതയുടെ ശവപ്പറമ്പുകളിലാണവ തങ്ങളുടെ ധ്വജം പറപ്പിക്കുന്നത്. ...  ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മൗലികമായ ഒരു പ്രശ്നമണ്ഡലവ്യതിയാനത്തെയാണ് വർത്തമാനകാലം പ്രതിനിധാനം ചെയ്യുന്നത്...

ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ >

Read more ...

ഇടവപ്പാതിയില്‍ തിമിര്‍ത്തകഥാ വര്‍ഷം കര്‍ക്കടകത്തിലും തുടര്‍ന്നു

ദീപ നാപ്പള്ളി

ജൂലൈ മാസത്തെ ശ്രദ്ധേയമായ കഥകളെ കുറിച്ച് ദീപ നാപ്പള്ളി എഴുതുന്നു

അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു.സമൂഹത്തിനു നേരെ ഉന്മുഖമായിരുന്ന നമ്മുടെ >

Read more ...

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow