ഒപ്പീനിയന്‍

വി.വിജയകുമാര്‍

ബാഹുബലി എന്ന ചലച്ചിത്രത്തെ എങ്ങനെയായിരിക്കും ശാസ്ത്രാവബോധമില്ലാത്ത ജനത ഉള്‍ക്കൊള്ളുന്നത്? ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം ഇതരരൂപങ്ങളില്‍ പഴയ സംസ്‌ക്കൃതികളും കരസ്ഥമാക്കിയിരുന്നുവെന്ന ഹിന്ദുത്വവാദത്തിന്റെ സമീപനങ്ങളെ അതു പോഷിപ്പിക്കും. ഏറ്റവും ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏറ്റവും ആധുനികമായ കല അന്ധവിശ്വാസത്തിന്റേയും വര്‍ഗീയതയുടേയും പ്രേക്ഷണത്തിന് ഉപയോഗിക്കപ്പെടാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്

ഇപ്പോള്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും ശാസ്ത്രമോ സാങ്കേതികവിദ്യയോ പഠിക്കുന്നവരാണ്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ശാസ്ത്രപഠനത്തിന്റെ മേഖലയില്‍ വളരെ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലത്തിലേറെയായി കേരളത്തില്‍ ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങള്‍ വിവിധ ഉപഭോഗവസ്തുക്കളുടെ രൂപത്തില്‍ കേരളീയ മദ്ധ്യവര്‍ഗ്ഗജീവിതത്തിലെങ്കിലും ശക്തമായി ഇടപെടുന്നുമുണ്ട്. എങ്കിലും, ശാസ്ത്രസംസ്‌ക്കാരമോ ശാസ്ത്രാവബോധമോ മലയാളിജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെന്നു പറയാനാകില്ല. ബുദ്ധിജീവിതത്തിന്റെ ഏകമാത്രഭാഗമായി സാഹിതീയസംസ്‌ക്കാരത്തെ സ്വീകരിക്കുന്ന ഒരു സമീപനമാണ് തൊട്ടടുത്ത കാലം വരെ ഇവിടെ നിലനിന്നിരുന്നത്. ഇപ്പോള്‍, ചെറിയമാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും, പ്രകൃതിശാസ്ത്രമോ ചരിത്രമോ തത്ത്വചിന്തയോ നരവംശശാസ്ത്രമോ മലയാളികളുടെ ബുദ്ധിജീവിതത്തെ സാഹിത്യത്തെയെന്ന പോലെ ചലിപ്പിക്കുന്നില്ലെന്നു പറയണം.

ഇതോടൊപ്പം നമ്മുടെ സമൂഹത്തില്‍ അടുത്ത കാലത്തു ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന അത്യന്തം പ്രതിലോമകരമായ ചില കാര്യങ്ങളെ കാണുക! കഴിഞ്ഞ നൂറ്റാണ്ടില്‍, നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുഴിയില്‍ അടക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എഴുന്നേറ്റുവരികയാണ്. പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകള്‍, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക് ധ്യാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കേരളസമൂഹം കീഴ്പ്പെടുകയാണ്. യുക്തിരാഹിത്യവും മതാത്മകതയുടെ ഹീനമൂല്യങ്ങളും വ്യാപകമാകുന്നു. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണ്. ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും ശാസ്ത്രീയതയിലോ ശാസ്ത്രത്തിന്റെ യുക്തിയിലോ നിന്നുകൊണ്ടല്ല ശാസ്ത്രവ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും കാണേണ്ടതാണ്. കേരളത്തിലെ യുക്തിവാദി സംഘടനകളിലേറെയും മതങ്ങളെ തോല്‍പ്പിക്കുന്നത് ശാസ്ത്രത്തിന്റെ സത്യാത്മകതയെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ശാസ്ത്രപ്രചാരകരായും മറ്റും പ്രത്യക്ഷപ്പെടുന്ന പലരും ശാസ്ത്രത്തിന്റെ അന്ധവിശ്വാസികളാണ്. കേരളത്തിലെ ഒരു യുവജനസംഘടന തങ്ങളുടെ പ്രചരണപോസ്റ്ററുകളില്‍ ശാസ്ത്രം സത്യമാണെന്ന് എഴുതിവയ്ക്കുന്നു. ശാസ്ത്രസിദ്ധാന്തങ്ങളെ കേവലസത്യങ്ങളായി കാണുന്ന സമീപനം തന്നെ ശാസ്ത്രീയമല്ലല്ലോ? ഈ സമീപനത്തില്‍ നില്‍ക്കുന്നവര്‍ മതാത്മകതയുടെ വീക്ഷണങ്ങളെ ശാസ്ത്രത്തിനു കൂടി ബാധകമാക്കുകയാണ്. ഇവര്‍ സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു. രണ്ടിനും തമ്മില്‍ വലിയ ഭേദങ്ങളില്ല. സത്യമെഴുതിയ പുസ്തകങ്ങള്‍. ഏതാണ് സത്യം എന്ന തര്‍ക്കം മാത്രം ബാക്കിയാകുന്നു. ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രപരമോ ചരിത്രപരമോ ആയ വികലനങ്ങള്‍ അന്യമായിരിക്കുന്നു. മതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വ്യവഹാരമായി ശാസ്ത്രം മാറുന്നു. ജനങ്ങള്‍ക്കിടയിലെ ശാസ്ത്രവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന മതാത്മകയുക്തിയെയാണ് ഇതു കാണിക്കുന്നത്.

ശാസ്ത്രീയമായ കാര്യങ്ങളെ സത്യമെന്നു വ്യവഹരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഒന്നരനൂറ്റാണ്ടിനു മുന്നേ എംഗല്‍സ് സ്വീകരിക്കുന്നുണ്ട്. ഭൗതികശാസ്ത്രത്തിലെ ബോയില്‍ നിയമത്തെ കുറിച്ചു പറയുമ്പോള്‍ എംഗല്‍സ് ഇങ്ങനെ എഴുതി. ''.... നിശ്ചിതപരിധിക്കുള്ളില്‍ മാത്രമേ ബോയില്‍ നിയമം ശരിയായിട്ടുള്ളുവെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ, ആ പരിധികള്‍ക്കുള്ളില്‍ തന്നെയും അത് കേവലമായും അന്തിമമായും ശരിയാണെന്നു പറയാന്‍ പറ്റുമോ? അങ്ങനെ തറപ്പിച്ചു പറയാന്‍ ഒരു ഭൗതികശാസ്ത്രജ്ഞനും തയ്യാറാവുകയില്ല. ... ... അതിനാല്‍ യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയമായിട്ടുള്ള കൃതികള്‍ സാധാരണഗതിയില്‍ സത്യം, അസത്യം തുടങ്ങിയ വരട്ടുതത്ത്വവാദപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക...' പരമ്പരാഗത സത്യസങ്കല്‍പ്പനങ്ങളില്‍ നിന്നും സത്യാത്മകതയുടെ യുക്തിയില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രത്തിന്റെ യുക്തിയും വേര്‍പിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സമീപനമാണിത്. ശാസ്ത്രീയത സംവാദാത്മകതയിലും അനിശ്ചിതത്വങ്ങളിലും സന്ദിഗ്ദ്ധതകളിലും നില്‍ക്കുമ്പോള്‍ മതാത്മകതയും സത്യാത്മകതയുടെ യുക്തിയും നിശിതമായ കേവലസത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലാണ് നിലയുറപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ സംവാദാത്മകതയും ചിരവികസ്വരക്ഷമതയും പരിവര്‍ത്തനശേഷിയും സത്യാത്മകസങ്കല്പനങ്ങള്‍ക്കില്ല. ശാസ്ത്രത്തെ സത്യമായി കാണുന്നവര്‍, ശാസ്ത്രത്തിന്റെ സന്ദേഹിക്കാനുള്ള ശേഷിയേയും അനിശ്ചിതമായ നില്‍പ്പിനേയും നിരന്തരം നവീകരിക്കാനുള്ള ത്വരയേയും ചിരവികസ്വരക്ഷമതയേയും നിഷേധിക്കുകയാണു ചെയ്യുന്നത്.

ബാഹുബലി എന്ന ചലച്ചിത്രത്തെ എങ്ങനെയായിരിക്കും ശാസ്ത്രാവബോധമില്ലാത്ത ജനത ഉള്‍ക്കൊള്ളുന്നത്? ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം ഇതരരൂപങ്ങളില്‍ പഴയ സംസ്‌ക്കൃതികളും കരസ്ഥമാക്കിയിരുന്നുവെന്ന ഹിന്ദുത്വവാദത്തിന്റെ സമീപനങ്ങളെ അതു പോഷിപ്പിക്കും. ഏറ്റവും ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏറ്റവും ആധുനികമായ കല അന്ധവിശ്വാസത്തിന്റേയും വര്‍ഗീയതയുടേയും പ്രേക്ഷണത്തിന് ഉപയോഗിക്കപ്പെടാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ബഹുരാഷ്ട്രക്കുത്തകകള്‍ സമ്മാനിക്കുന്ന ഉപഭോഗവസ്തുക്കളുടേയും മറ്റും രൂപത്തില്‍ ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, ശാസ്ത്രാവബോധമില്ലാത്ത ജനതയ്ക്ക് ടെലിവിഷനും

Like our Facebook Page

കമ്പ്യൂട്ടറുമടക്കമുളള ആധുനിക സാങ്കേതികവിദ്യാനേട്ടങ്ങള്‍ മാന്ത്രിക ഉപകരണങ്ങളാണ്. ശാസ്ത്രജ്ഞന്‍ പുത്തന്‍ മന്ത്രങ്ങള്‍ ചൊല്ലി അത്ഭുതങ്ങള്‍ കാട്ടുന്ന മന്ത്രവാദിയോ ജാലവിദ്യക്കാരനോ ആയിത്തീരുന്നു. ശാസ്ത്രം ജാലവിദ്യയായി മാറുന്നു. ജനങ്ങള്‍ക്ക് അപ്രാപ്യവും അപരിചിതവുമായ ഒരു സാങ്കേതികവിദ്യ അന്ധവിശ്വാസത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് അജ്ഞതയെയാണ് വളര്‍ത്തുന്നത്. ഈ അജ്ഞതയെ ചൂഷണം ചെയ്തുകൊണ്ട് അധികാരം കൂടുതല്‍ കേന്ദ്രീകൃതവും ക്രൂരവുമാകുന്നു.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow