വാര്‍ത്താ വിശകലനം

പി.ജെ. ബേബി

മോഡിയാണ്, മുന്നുവര്‍ഷത്തെ മോഡീഭരണമാണ് രാജ്യത്തെ ഈ നിലയിലെത്തിച്ചത് എന്നതല്ല ഇവിടെ വിവക്ഷ. മോഡിയുടെ മൂന്നുവര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ കുത്തനെ താഴോട്ടു പോയിയെന്നതാണ്.

ഈയിടെ ലാന്‍സറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച ജിബിഡി (ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് - ലോകത്തിലെ ചികിത്സാഭാരം) പഠനപ്രകാരം ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളുടെ മരണനിരക്ക് സോമാലിയയേക്കാള്‍ കൂടുതലാണ്.

ഏതാനും നാളുകള്‍ മുമ്പാണ് കേരളത്തിലേക്കെത്തിയ പ്രധാനമന്ത്രി മോഡി അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ ശിശുമരണ നിരക്കിന്റെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തെ സോമാലിയയോടുപമിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ നിരക്കിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ വികസന വീരന്‍ തങ്ങള്‍ക്കൊരിക്കലും ഭരണം കിട്ടാത്തതു കൊണ്ട് കേരളം സോമാലിയയാണ് എന്നു തട്ടിവിട്ടത് വലിയ വിവാദങ്ങള്‍ക്കന്ന് വഴിവെച്ചു.

സോമാലിയ അങ്ങനെയായത് ആ രാജ്യം കടുത്ത വരള്‍ച്ച, ആഭ്യന്തരയുദ്ധം എന്നിവയാല്‍ ഛിന്നഭിന്നമായി അവിടെ ഒരു ഭരണമില്ലാതായതിനെ ത്തുടര്‍ന്നാണ്. നേരെ മറിച്ച് ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചാനിരക്കുള്ള രാജ്യമായി താന്‍ ഇന്ത്യയെ മാറ്റിയെന്നാണ് മോഡിയുടെ വീമ്പടി. ആ വീമ്പടിയുടെ മറുപുറമാണ് ഇപ്പോള്‍ വരുന്ന ഈ കണക്കുകള്‍.

ജി.ബി.ഡി നിരക്കനുസരിച്ച് ഇന്ത്യയുടെ റാങ്ക് 154. ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ മറ്റെല്ലാ രാജ്യങ്ങളും (ദരിദ്ര രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശും പോലും) ഇന്ത്യക്കുമുമ്പില്‍. കഴിഞ്ഞ ഒറ്റവര്‍ഷം കൊണ്ടാണ് 143-ല്‍ നിന്ന് ഇന്ത്യയുടെ റാങ്ക് പതിനൊന്നു സ്ഥാനം താഴ്ന്ന് 154 -ല്‍ എത്തിയത്.

പ്രസവ-ശിശു മരണനിരക്കില്‍ സോമാലിയക്ക് നൂറില്‍ 21-ഉം അഫ്ഗാനിസ്ഥാന് 19-ഉം പോയിന്റ് കിട്ടിയപ്പോള്‍ ഇന്ത്യ വളരെ താഴെ 14-ല്‍. അക്കാര്യത്തില്‍ ലോകത്ത് കണക്കെടുപ്പ് നടന്ന 195 രാജ്യങ്ങളില്‍ ഇന്ത്യ 185-ാം സ്ഥാനത്ത്.

മോഡിയാണ്, മുന്നുവര്‍ഷത്തെ മോഡീഭരണമാണ് രാജ്യത്തെ ഈ നിലയിലെത്തിച്ചത് എന്നതല്ല ഇവിടെ വിവക്ഷ. മോഡിയുടെ മൂന്നുവര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ കുത്തനെ താഴോട്ടുപോയിയെന്നതാണ്.

മറ്റൊരു വസ്തുത കൂടി ഇവിടെ കണക്കിലെടുക്കണം. ആര്‍.എസ്.എസ്-ഉം അതിന്റെ സംഘപരിവാറും ചേര്‍ന്ന് പശുബെല്‍റ്റായി നിലനിര്‍ത്തിയിരിക്കുന്ന ഗുജറാത്ത് മുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദയനീയാവസ്ഥയാണിന്ത്യയെ ഏറ്റവും താഴേക്കുകൊണ്ടുപോകുന്നത്. ഗുജറാത്തില്‍ തുടര്‍ച്ചയായി വികസനവീരനായി മുന്നു തവണ മോഡി ഭരിച്ച ശേഷം 14-17 വയസ്സിലുള്ള പെണ്‍കുട്ടികളുടെ ആരോഗ്യസ്ഥിതി ഏറ്റവും മോശമാണെന്ന കണക്കും അടുത്തിടെ പുറത്തു വന്നിരുന്നു. ശിശുമരണ നിരക്ക്, പ്രസവനിരക്ക്, ആയുസ്സ്, വിദ്യാഭ്യാസം എന്നീ ഇക്കാര്യങ്ങളിലെല്ലാം കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ വളരെ മുമ്പിലാണ്. കര്‍ണ്ണാടകവും, ആന്ധ്രയും അതിനുതൊട്ടു പിന്നില്‍ വരും. ഗോവ, മണിപ്പൂര്‍, നാഗലാണ്ട്, മിസ്സോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളും പലസൂചകങ്ങളുടെ കാര്യത്തിലും മുന്നിലാണ്. എന്നാല്‍ പശുബെല്‍റ്റില്‍ ഡല്‍ഹി നഗരം മാത്രമേ അല്പം മികച്ച നിലകാണിക്കുന്നുള്ളു. പിന്നെയുള്ളത് സിക്കുഭൂരിപക്ഷ പഞ്ചാബും മുസ്ലിം ഭൂരിപക്ഷ കാശ്മീരുമാണ്. അവയെയല്ലാം മാറ്റിനിര്‍ത്തി 70-80 കോടിയാളുകള്‍ നിവസിക്കുന്ന വന്‍കിട പശുബെല്‍റ്റ് സംസ്ഥാനങ്ങള്‍ മാത്രമെടുത്താല്‍ ഈ സൂചികകളിലെല്ലാം ഇന്ത്യക്ക് ഏറ്റവുമൊടുവിലെ സ്ഥാനമായിരിക്കും കിട്ടുക.

ബി.ജെ.പിയോ. കോണ്‍ഗ്രസ്സോ, മറ്റുപാര്‍ട്ടികളോ ഇവിടെ ഭരിച്ചത് എന്നതല്ല പ്രശ്നം. മറിച്ച് പശുവിനെ മുന്നില്‍ നിര്‍ത്തുന്ന ഹിന്ദുത്വ രാഷ്ട്രീയം എത്രമാത്രം ശക്തമാണോ അതിനനുസരിച്ച് ആ സംസ്ഥാനങ്ങളെല്ലാം പിന്നിലാകുന്നുവെന്നതാണ്. ഉദാഹരണം ബീഹാര്‍. പശുവിനെ മുന്നില്‍ നിറുത്തുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ് അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡി 'മെഗാ' രീതിയില്‍ കളിച്ചത്. പശു-ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജാതിശ്രേണി ബദ്ധമായ സാമൂഹ്യ വീക്ഷണങ്ങള്‍ (അതായത്, ജാതീയത) ഏറ്റവും ശക്തമാണിവിടെ. ആ സംസ്ഥാനമാണ് ഇന്ത്യയിലേറ്റവും പിന്നില്‍. പിന്നാലെ വരുന്നത് യു.പി-യും രാജസ്ഥാനും മധ്യപ്രദേശും ജാര്‍ഖണ്ഡും ചത്തീസ്ഗഡും ഗുജറാത്തുമെല്ലാം. അവിടെയാണ് ബി.ജെ.പി അധികാരത്തിലേറുന്നതും തുടര്‍ച്ചയായി ഭരണം പിടിക്കുന്നതും.

Like our Facebook Page

കാര്യങ്ങളിത്രയും വഷളാണെങ്കിലും യു.പിയില്‍ പശുസംരക്ഷണവും സദാചാരാ(ജാതി-മത) പോലീസിങ്ങുമാണല്ലോ ഇപ്പോഴത്തെ ബി.ജെ.പി ഭരണത്തിന്റെയും മുഖ്യഅജണ്ഡ. എന്നുവെച്ചാല്‍ കഴിഞ്ഞ 70 വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം കാണിക്കുന്നത് വികസനവും ഹിന്ദുത്വമെന്നു വിളിക്കപ്പെടുന്നതും വിപരീതാനുപാതത്തിലാണെന്ന വസ്തുതയാണ്. തനി ഭ്രാന്തന്മാരായിട്ടില്ലാത്ത പശു-ബ്രാഹ്മണ ഹിന്ദുത്വവാദികളുടെ കണ്ണുതുറപ്പിക്കാന്‍ ഈ വസ്തുതകള്‍ പര്യാപ്തമായാല്‍ നന്ന്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow