കേരളത്തില്‍ നിന്ന് പ്രപഞ്ചോല്പത്തി രഹസ്യം വളരെ സിമ്പിളായി കണ്ടുപിടിച്ച് ഐന്‍സ്റ്റീന്റെ ആത്മാവിനേയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും വരെ ഞെട്ടിച്ചുകളഞ്ഞ സി.രാധാകൃഷ്ണന്‍ ശാസ്ത്രമണ്ഡലം കീഴടക്കിയശേഷം തന്റെ അശ്വമേധം ചരിത്രമണ്ഡലത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.

മീഡിയാവണ്ണിലെ വ്യൂപോയിന്റ് പരിപാടിയിലാണദ്ദേഹം തന്റെ പുതിയ ചരിത്രസിദ്ധാന്തം അവതരിപ്പിച്ചത്. തന്റെ ഇഷ്ഠവിഷയമായ എഴുത്തച്ഛനെന്ന സ്വന്തം മുതുമുത്തച്ഛനുമായി ബന്ധപ്പെട്ടാണത് അനാവരണം ചെയ്തിരിക്കുന്നത്. എഴുത്തച്ഛന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ് താനെന്നു സ്ഥാപിക്കാനായി എഴുതിയ നോവലിനെപ്പിടിച്ച് എഴുത്തച്ഛനെ നായരാക്കാന്‍ രാധാകൃഷ്ണന്‍ നടത്തുന്ന കുടിലശ്രമത്തിനെതിരെ എഴുത്തച്ഛന്‍ സമാജം പ്രഖ്യാപിച്ചിരിക്കുന്ന മുന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചോദ്യത്തിനദ്ദേഹം മറുപടി പറഞ്ഞു. എഴുത്തച്ഛനെക്കുറിച്ച് ചരിത്രത്തിലെവിടെയും ഒന്നും പറഞ്ഞീട്ടില്ല. വന്നേരി ഗ്രന്ഥവരിയിലോ സാമൂതിരി ഗ്രന്ഥവരിയിലോ ഒന്നുമില്ല. ..... ഞാന്‍ എം.ജി.എസിനോടും ചോദിച്ചു. അദ്ദേഹവും പറഞ്ഞു, ഒരു ചരിത്രരേഖയുമില്ലെന്ന്. എന്റെ മുത്തശ്ശിയെന്നോട് തന്റെ മുത്തശ്ശനായിവരും എഴുത്തച്ഛനെന്നുപറഞ്ഞീട്ടുണ്ട്.

വീണ്ടും ഇന്റര്‍വ്യൂ ചെയ്തയാളുടെ ചോദ്യം മുത്തശ്ശന്‍, മുത്തശ്ശി ഒക്കെ പറഞ്ഞീട്ടുണ്ട് എന്നു പറഞ്ഞാല്‍ അതസംബന്ധമല്ലേ? അതു ചരിത്രത്തിന്റെ ഒരു രീതിയാണോ, അതംഗീകരിക്കാന്‍ പറ്റുമോ? ഇതോടെ വന്നു രാധാകൃഷ്ണന്റെ കിടിലന്‍ മറുപടി, അച്ഛന്‍ മാധവന്‍ നായരാണെന്ന് അമ്മ പറഞ്ഞ അറിവല്ലേയുള്ളു.

ഇവിടെ നമ്മുടെയൊരു സംശയം തീര്‍ന്നു. പണ്ടുകാലത്ത് അച്ഛനാരെന്ന് അമ്മ പറഞ്ഞ അറിവുവെച്ച് വിശ്വസിക്കാനേ തരമുണ്ടായിരുന്നുള്ളു. ഇന്നിപ്പോള്‍ ജനിതക ശാസ്ത്രം, ഡി.എന്‍.എ അതുവെച്ച് അച്ഛനെ ഉറപ്പിക്കാം, അമ്മയെ ഉറപ്പിക്കാം എന്നൊക്കെ ചില വിവരമില്ലാത്ത പിള്ളേരൊക്കെ പറഞ്ഞുനടക്കുന്നുണ്ട്. അത് ശരിയാണോയെന്ന് അല്പം സംശയം വന്നുപോയി. മഹാശാസ്ത്രജ്ഞനായ, പ്രപഞ്ചോല്പത്തി സിദ്ധാന്തം വരെ കണ്ടുപിടിച്ച, സി.രാധാകൃഷ്ണന്‍ തന്നെ അച്ഛനാരാണെന്നറിയാന്‍ അമ്മ പറഞ്ഞ അറിവേ ഉള്ളുവെന്നു പറഞ്ഞ നിലക്ക് ആ പിള്ളേരുടെ വീണ്‍വാക്കിനൊന്നും അര്‍ത്ഥമില്ലെന്നുമനസ്സിലായി.

Like our Facebook Page

പ്രപഞ്ചോല്പത്തി സിദ്ധാന്തത്തിനുപുറമേ, ഇപ്പോള്‍ ചരിത്രരചനാസിദ്ധാന്തവും കേരളീയര്‍ക്ക് എത്ര ലളിതമായാണ് കൈയ്യില്‍ വന്നു വീണത്. ആ നിലക്ക് ഇനി വൈദ്യ-രോഗ ചികിത്സാ മേഖലയിലേക്കാണദ്ദേഹം തന്റെ മഹാബുദ്ധിയെ കെട്ടഴിച്ചുവിടേണ്ടത്. സകലവിധരോഗങ്ങളുടെയും കാരണവും അതിനൊരു ഒറ്റമൂലിയും കണ്ടുപിടിക്കണേ എന്നു നമുക്കദ്ദേഹത്തിന്റെ മഹാപ്രതിഭയോട് അപേക്ഷിക്കാം.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow