പയ്യന്നൂരിലെ ആര്‍.എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐ ബ്‌ളോക് ട്രഷററും സി.പി.ഐ.എം ലോക്കല്‍ക്കമ്മറ്റി അംഗവുമായ അനൂപിനെ അറസ്‌റ് ചെയ്തിരിക്കുകയാണ്. ആ അറസ്റ്റ് ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്കാരാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളജനതയോടു പറഞ്ഞിട്ടുള്ളതാണ്. ആ വാക്ക് കോടിയേരി പാലിക്കുമോ എന്നതാണ് ചോദ്യം.

മുമ്പ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും പാര്‍ട്ടിയംഗങ്ങള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ പുറത്താക്കുമെന്നും അന്നത്തെ പാര്‍ട്ടിഅഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഒടുവില്‍ അന്വേഷണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണം നടത്തിയെന്നും ഒരു പ്രാദേശിക പ്രവര്‍ത്തകനായ രാമചന്ദ്രന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നടത്തിയതാണ് ആ കൊലയെന്നു റിപ്പോര്‍ട് കിട്ടിയെന്നും പറഞ്ഞു. അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആരാണ് അന്വേഷണക്കമ്മീഷനെന്നോ, ഏതു പാര്‍ട്ടി ഘടകമാണ് അതിനെ നിയമിച്ചതെന്നോ ,എന്നാണത് റിപ്പോര്‍ട്ട് നല്കിയതെന്നോ ഒന്നും പറഞ്ഞിരുന്നില്ല. ആ മൊത്തം സംഗതിയും പാര്‍ട്ടിക്കും കാരാട്ടിനും വലിയ വിശ്വസ്യതാ നഷ്ടമുണ്ടാക്കി.

Like our Facebook Page

കോടിയേരി ബാലകൃഷ്ണന്‍ തന്നെ വരമ്പത്തു കൂലി എന്ന് പറഞ്ഞിരുന്നതിന്റെ നടപ്പാക്കലാണ് പയ്യന്നൂരില്‍ നടന്നതെന്ന് പല നിഷ്പക്ഷമതികളും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കിവിടെ സത്യസന്ധത തെളിയിക്കേണ്ടത് വലിയ ആവശ്യമാണ്, അന്ന് ചന്ദ്രശേഖരന്‍ കേസില്‍ പ്രതികളാക്കപ്പെട്ട ഉയര്‍ന്ന നേതാക്കളെ മനപ്പൂര്‍വം ഉമ്മന്‍ ചാണ്ടി കുടുക്കിയതാണ് എന്നുപറഞ്ഞുനില്‍ക്കാന്‍ പറ്റി. ഇപ്പോള്‍ അനൂപി നെ പിണറായിയുടെ പോലീസ് മനപ്പൂര്‍വം കുടുക്കിയെന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടേത് പോലൊരു ജനാധിപത്യ സമൂഹത്തില്‍, പ്രത്യേകിച്ചുമിന്ന് ഫാസിസത്തിന്റെ വലിയ ഭീഷണികളുയരുമ്പോള്‍ ജനാധിപത്യത്തെ ആന്തരവല്‍ക്കരിക്കാതെ സി.പി.ഐ.എം പോലൊരു ഇടതുപക്ഷ പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? തല്ക്കാലം തടിതപ്പാന്‍ പലപല പ്രസ്താവനകളുമിറക്കുകയും പിന്നീടത് മറക്കുകയും ചെയ്യുന്നത് സി.പി.ഐ.എം ന് മുമ്പും വലിയ വിശ്വസ്യതാ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷമനസ്സ് സൂക്ഷിക്കുന്നവരെല്ലാം ഇതുമെങ്ങനെ ആയിക്കൂടെന്ന് ആഗ്രഹിക്കുന്നു.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow