പി.ജെ. ബേബി

ഭരണനയങ്ങളുടെ ഭാഗമായി 7-7.5% സാമ്പത്തിക വളര്‍ച്ച നേടിയെന്നും ലോകത്തിലെ വലിയ സമ്പദ്ഘടനകളില്‍ ഒന്നാമതാണ് ഇന്ത്യയെന്നും വീമ്പടിക്കുന്നു. പക്ഷേ കുറച്ചൊന്നു ചുഴിഞ്ഞുനോക്കുമ്പോള്‍ അടിയിലുരുണ്ടുകൂടി വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒരു 50-75%കണ്ട് തീവ്രമായിരിക്കുന്നു എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് സംഭവിച്ചത്. എണ്ണ വില കുത്തനെയിടിയുകയും അതിന്റെ മെച്ചം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കാതെ ഏതാണ്ടൊരു മൂന്നുലക്ഷം കോടിരൂപ വീതം കേന്ദ്രസര്‍ക്കാരിന് അധികമായി വരുമാനം ലഭിക്കുകയും ചെയതിട്ടും ഇതാണ് സ്ഥിതി. ബാങ്കുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന എന്‍പിഎയും (കിട്ടാക്കടം) സ്ട്രെസ്സ്ഡ് അസ്സെറ്റ്സും (തിരിച്ചടവ് പ്രശ്നത്തിലായ വായ്പകള്‍) ചേര്‍ന്ന് ഒന്നുകില്‍ ബാങ്കുകള്‍ പൊളിയും, അല്ലെങ്കില്‍ ഏതാണ്ടൊരു 50-60ശതമാനം വ്യവസായങ്ങള്‍ പാപ്പരാകും എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു.

ഡവലപ്പിങ്ങ് ഇന്ത്യാഫെസ്റ്റിവല്‍ (മോഡി)രാജ്യത്തിന്റെ 900 കേന്ദ്രങ്ങളിലായി ഇനിവരുന്ന 20 ദിവസക്കാലത്ത് ആഘോഷിക്കുമെന്നുള്ള പ്രഖ്യാപനം ഒരു വശത്തും, മറുവശത്ത് ഹിന്ദുത്വകാര്‍ക്കായി ഇറച്ചി നിരോധനം കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവുമായി പതിവുമട്ടില്‍ നരേന്ദ്രമോഡി തന്റെ ഭരണം മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിനെ വമ്പന്‍ ആഘോഷമാക്കുകയാണ്. വലിയ വാചകമടികള്‍ നടത്തുമ്പോള്‍ അവയിലോരോന്നിന്റെയും ഇഴകീറിയുള്ള പരിശോധന ഉള്ളിതൊലിപൊളിക്കുന്ന മട്ടില്‍ നിഷ്ഫലമാകുമെന്നതിനാല്‍, മോഡിയുടെ മൂന്നുവര്‍ഷത്തിന്റെ വിവിധമേഖലകളിലെ പ്രകടനത്തിന്റെ യാഥാര്‍ത്ഥ്യ ബോധത്തിലൂന്നിയുള്ള ഒരു പരിശോധനക്കാണിവിടെ മുതിരുന്നത്. സാമ്പത്തികം

മോഡി തന്റെ ഉദാത്ത ഭരണനയങ്ങളുടെ ഭാഗമായി 7-7.5% സാമ്പത്തിക വളര്‍ച്ച നേടിയെന്നും ലോകത്തിലെ വലിയ സമ്പദ്ഘടനകളില്‍ ഒന്നാമതാണ് ഇന്ത്യയെന്നും വീമ്പടിക്കുന്നു. പക്ഷേ കുറച്ചൊന്നു ചുഴിഞ്ഞുനോക്കുമ്പോള്‍ അടിയിലുരുണ്ടുകൂടി വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒരു 50-75%കണ്ട് തീവ്രമായിരിക്കുന്നു എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് സംഭവിച്ചത്. എണ്ണ വില കുത്തനെയിടിയുകയും അതിന്റെ മെച്ചം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കാതെ ഏതാണ്ടൊരു മൂന്നുലക്ഷം കോടിരൂപ വീതം കേന്ദ്രസര്‍ക്കാരിന് അധികമായി വരുമാനം ലഭിക്കുകയും ചെയതിട്ടും ഇതാണ് സ്ഥിതി. ബാങ്കുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന എന്‍പിഎയും (കിട്ടാക്കടം) സ്ട്രെസ്സ്ഡ് അസ്സെറ്റ്സും (തിരിച്ചടവ് പ്രശ്നത്തിലായ വായ്പകള്‍) ചേര്‍ന്ന് ഒന്നുകില്‍ ബാങ്കുകള്‍ പൊളിയും, അല്ലെങ്കില്‍ ഏതാണ്ടൊരു 50-60ശതമാനം വ്യവസായങ്ങള്‍ പാപ്പരാകും എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. വര്‍ഷംതോറും ഒരുകോടി തൊഴിലുകള്‍ എന്നിടത്ത് ഒരുലക്ഷം വച്ചുപോലും തൊഴിലവസരങ്ങളുണ്ടാക്കാനായിട്ടില്ല. മാനുഫാക്ചറിംഗ് രംഗം തളര്‍വാതം പിടിച്ച സ്ഥിതിയില്‍ തന്നെ. മേക്ക് ഇന്‍ ഇന്ത്യ പൂര്‍ണ്ണ പരാജയവുമായി. ലോകം മുഴുവന്‍ വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയിലെ വിജയ പരാജയങ്ങള്‍ക്കാണ് ഏതൊരു സര്‍ക്കാരിനും 100-ല്‍ 80 മാര്‍ക്കും നല്കേണ്ടതെന്നതാണ് ഇന്നത്തെ ആഗോളസ്ഥിതി. ആ നിലയില്‍ സാമ്പത്തികരംഗം സമ്പൂര്‍ണ്ണ കുഴപ്പത്തിലാണെന്നതാണ് ഇന്ത്യനവസ്ഥ.

സാമൂഹ്യം: സാമൂഹ്യരംഗത്ത് വമ്പിച്ച പിന്നോട്ടടി അഥവാ കുഴപ്പങ്ങളാണ് മോഡി ഭരണമുണ്ടാക്കിയത്. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കുമെതിരായ വിവേചനവും അതിക്രമങ്ങളും രാജ്യത്താകെ വ്യാപകമായി. പശുരാഷ്ട്രീയത്തെ മുന്നില്‍ നിര്‍ത്തി അക്രമങ്ങളഴിച്ചുവിട്ടത് വര്‍ഗ്ഗീയമായി ചേരിതിരിച്ച് വോട്ട് പിടിച്ച് ജയിക്കാന്‍ സഹായകമായപ്പോള്‍ ത്തന്നെ രാഷ്ട്ര ശരീരത്തിന് കടുത്തമുറിവാണുണ്ടാക്കിയത്.

സാസ്‌കാരികം: സകല സാംസ്‌കാരികസ്ഥാപനങ്ങളെയും മൂന്നാം കിട സംഘപരിവാര്‍ വൈതാളികരുടെ കൈകളിലേല്‍പിക്കാനാണ് ശ്രമം നടന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ ഇത്ര കടുത്ത ആക്രമണങ്ങള്‍ നടന്ന കാലഘട്ടമില്ല. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ സാഹിത്യ-കലാപ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായ ആക്രമണാഹ്വാനങ്ങളാണ് ഈ മൂന്നുവര്‍ഷങ്ങളില്‍ രാജ്യം കണ്ടത്. യു.ആര്‍. അനന്തമുര്‍ത്തിക്കെതിരെ തുടങ്ങി വെച്ച് ഒടുവില്‍ ബുക്കര്‍ പ്രൈസ് നേടിയ അരുന്ധതി റോയിയെ സൈനീക ജീപ്പില്‍ മനുഷ്യകവചമായി കെട്ടിവക്കാന്‍ ബി.ജെ.പി എംപി നടത്തുന്ന പരസ്യാഹ്വാനം വരെ അതെത്തി. പിണറായി വിജയനെ (ഒരു സംസ്ഥാനമുഖ്യമന്ത്രി) വധിക്കാന്‍ സംഘപരിവാര്‍ നേതാവ് ഇനാം പ്രഖ്യാപിച്ചു.

ശാസ്ത്രം: വേദകാലഘട്ടങ്ങളില്‍ സകലവിധ ആധൂനിക ശാസ്ത്രീയനേട്ടങ്ങളും ഇന്ത്യനേടിയിരുന്നുവെന്ന പ്രചരണഘോഷങ്ങളും ജോതിഷം പോലുള്ളവയെ പാഠ്യപദ്ധതികളിലുള്‍പ്പെടുത്തലും. ഭരണഘടനപറയുന്ന സയന്റിഫിക് ടെമ്പര്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാലഘട്ടം.

വിദ്യഭ്യാസം: വിദ്യഭ്യാസത്തിനുള്ള കേന്ദ്രവിഹിതം കുത്തനെകുറച്ചു. കച്ചവടവല്‍ക്കരണം തീവ്രമാക്കി. പൊതുജനാരോഗ്യം: ശിശു, പ്രസവമരണ നിരക്കില്‍ വലിയ പിന്നോട്ടുപോക്ക്. ഇന്ത്യ അഫ്ഗാനിസ്ഥാന്റെയും സോമാലിയയുടെയും പിറകില്‍. ബജറ്റിലെ അങ്ങേയറ്റം അപര്യാപ്തമായ നീക്കി വെപ്പ് പോലും പടിപടിയായിക്കുറച്ചു. ആ ഫണ്ടിന്റെ വലിയൊരുഭാഗം തന്നെ ഗുണപരമായി ചെലവഴിച്ചുമില്ല.

കാര്‍ഷികമേഖല: രാജ്യത്തെ 70 ശതമാനം പേരും തൊഴില്‍ ചെയ്യുന്ന കാര്‍ഷിക മേഖലയുടെ പ്രതിസന്ധി രൂക്ഷമായി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കാര്‍ഷിക വിലയിടിവിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍.

വിദേശകാര്യം: ഏറ്റവും വലിയ കുഴപ്പം ഈ രംഗത്താണ്. പതിവിന് വിപരീതമായ സര്‍വ്വ അയല്‍രാജ്യ ഭരണാധികാരികളെയും വിളിച്ചുവരുത്തി കൈപിടിച്ചു കുലുക്കി അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ പാടെ വഷളാക്കി. ഇസ്രായേലുമായി സൗഹൃദം ശക്തമാക്കി. അമേരിക്കയെ പ്രീണിപ്പിച്ചപ്പോള്‍ രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന തത്വാധിഷ്ഠിത നിലപാടുകള്‍ പാടെ കൈയ്യൊഴിഞ്ഞു. അതിര്‍ത്തിയിലെ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നിരന്തര സംഭവമാകുമ്പോള്‍ രാജ്യത്തിന്റെ ലോകരാജ്യങ്ങള്‍ക്കിടയിലെ അന്തസ്സ് അനുദിനം ഇടിഞ്ഞു താഴുകയാണ്.

വാഗ്ദാനങ്ങള്‍: ഒരു സ്വതന്ത്രഏജന്‍സി പറഞ്ഞത് മോഡി വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെ നിരക്ക് വെറും 8 ശതമാനമാണെന്നാണ്. വിദേശത്തെ കള്ളപ്പണം പിടിച്ച് ഓരോ ദരിദ്രന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതമിടുമെന്ന പ്രഖ്യാപനം ഏറ്റവും വലിയ തമാശ.

Like our Facebook Page

ഇതെല്ലാമായിട്ടും പ്രതിപക്ഷത്തിന്റെ സമ്പൂര്‍ണ്ണ ശിഥലീകരണവും കഴിവുകേടും പഴഞ്ചന്‍ രാഷ്ട്രീയവും കാരണം വലിയ വിജയാഘോഷം നടത്താന്‍ മോഡിക്കുകഴിയുന്നു. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പാക്കി വമ്പിച്ച ജനകീയദുരിതം സൃഷ്ടിച്ചിട്ടും, വലിയസാമ്പത്തികപിന്നോട്ടടി വരുത്തിയിട്ടും, ആറുമാസം കഴിഞ്ഞിട്ടും നോട്ടുകള്‍ തിരിച്ചെത്തിയതിന്റെ ഒരു കണക്കും പുറത്തു വിടാന്‍ കഴിയാഞ്ഞിട്ടും ഏറ്റവും വലിയ നേട്ടമായി മൂന്നാം വാര്‍ഷികത്തില്‍ കള്ളപ്പണ വേട്ട കൊണ്ടാടാന്‍ മോഡിക്ക് കഴിയുന്നുവെന്നതു തന്നെയാണ് പ്രതിപക്ഷ പ്രകടനത്തിന്റെ ഉരകല്ല്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow