Loading Page: തുഷാറിന് ഉഷാറ് പോരാ - സോഷ്യല്‍ എഞ്ചിനീയറിങ്ങുമായി അമിത് ഷാ

 കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തെ സജീവമാക്കാന്‍ മെയ് -2 ന് അമിത് ഷാ എത്തുകയാണ്. എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും സി.കെ.ജാനുവിനും പി.സി.തോമസിനും മറ്റു ഘടകകക്ഷി നേതാക്കള്‍ക്കുമായി അമിത് ഷായുടെ വക വിഭവസമൃദ്ധമായ സദ്യയുമുണ്ടാകുമെന്നാണ് വാര്‍ത്ത.

എന്‍.ഡി.എയുടെ കേരളത്തിലെ കണ്‍വീനറും ചെയര്‍മാനും വളരെ പ്രമുഖരാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തുരുവനന്തപുരം സീറ്റിനായി രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എന്നിവര്‍ ആഞ്ഞുപിടിക്കുന്നുവെന്നാണ് വാര്‍ത്ത. അവര്‍ വലിയ''ജനകീയ''നേതാക്കളായതുകൊണ്ടു അതവരിലൊരാള്‍ കൊണ്ടുപോയേക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ പേടി. അതുകൊണ്ടു വിജയ സാധ്യതയുള്ള നേതാക്കളായി സ്വയം അവതരിപ്പിക്കാനായി പത്രങ്ങളില്‍ പരമാവധി ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ പരിശ്രമങ്ങളിലാണ്. നല്ല എരിവും പുളിയുമുള്ള പ്രസ്താവനകളിറക്കാതെ പക്വതയും, സമചിത്തതയും, സമാധാന പ്രിയത്വവും മുന്നില്‍ വച്ച് മോഡി യുപിയിലൊക്കെ പറയാറുള്ളതുപോലെ 'സബ് കെ സാഥ്, സബ് കെ വികാസ്''( എല്ലാവര്‍ക്കും വികസനം, എല്ലാവര്‍ക്കുമൊപ്പം) എന്നൊക്കെ പ്രസംഗിച്ചാല്‍ ഒരു പത്രത്തിലും വാര്‍ത്ത വരില്ല. അതുകൊണ്ടിപ്പോള്‍ എം.ടി. വിദഗ്ദന്‍ രാധാകൃഷ്ണന്‍, ഗവര്‍ണര്‍ സദാശിവം വിദഗ്ധ ശോഭ സുരേന്ദ്രന്‍, പശു പ്രമുഖ് സുരേന്ദ്രന്‍ എന്നിവര്‍ക്കേ വാര്‍ത്തകളില്‍ കാര്യമായ സ്ഥാനമുള്ളൂ. ഡീമോണിട്ടറൈസേഷന്‍ വിദഗ്ദന്‍ വി.വി രാജേഷ്, സഹകരണ വിദഗ്ദന്‍ മോഹന്‍ദാസ് എന്നിവര്‍ പോലും അടിയില്‍പ്പോയി. രാജഗോപാല്‍ നിയമസഭയിലുള്ളതുകൊണ്ടു അല്‍പ്പസ്വല്‍പ്പം ശ്രദ്ധ കിട്ടുന്നുണ്ട്. എങ്കിലും നിയമസഭയില്‍ നല്ല ഉഷാറുള്ള നേതാക്കന്മാരുടെയും, കുമ്മനംജിയുടെയും പ്രസ്താവനകള്‍ ചര്‍ച്ചയായാല്‍ മിണ്ടാതെ കുത്തിയിരിക്കാനല്ലാതെ അവയെ പ്രതിരോധിക്കദ്ദേഹത്തിനു കഴിയുന്നില്ല. എല്ലാവരും മോഡിക്കിട്ടു രണ്ടുപറഞ്ഞാലും രാജഗോപാല്‍ജി പഴങ്കഞ്ഞി കുടിച്ച പോല ഇരിക്കുന്നത് കാണുമ്പോള്‍ ഉഷാറുള്ള സംഘക്കാര്‍ക്കു കാലിയടക്കാന്‍ പറ്റുന്നില്ല. പണ്ടേ നേതാക്കളായ സി.കെ.പദ്മനാഭന്‍, മുകുന്ദന്‍, കൃഷ്ണദാസ് എന്നിവര്‍ മുതല്‍ പിന്നീട് മുതിര്‍ന്ന നേതാവായ ബി. മുരളീധരന്‍ വരെയുള്ള നേതാക്കളുടെ സ്ഥിതി ''പൊടിപോലുമില്ല കണ്ടുപിടിക്കാന്‍'' എന്ന നിലയിലാണ്.

ഈ സ്ഥിതിയില്‍ ബി.ജെ.പി.യുടെ ബാനറിലല്ല, എന്‍.ഡി.എ.യുടെ ബാനറില്‍ വേണം പരിപാടികള്‍ നടത്തേണ്ടതെന്ന് അമിത് ഷായെന്നല്ല, ആര് പറഞ്ഞാലും എങ്ങനെ നടപ്പാക്കും? ഒരു പൊതുയോഗം നടത്താമെന്നു വച്ചാല്‍ മുന്‍നിരയില്‍ കുമ്മനംജി, പിണങ്ങിയാല്‍ ദുര്‍വാസാവ് മട്ടില്‍ മട്ടില്‍ ''പോടാ പുല്ലേ'' എന്നുവിളിക്കുന്ന എം.പി., എന്‍ ഡി.എ കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവരെ ഇരുത്തിയേ പറ്റൂ. പിന്നെ പി.സി.തോമസ്, ജാനു, എന്നിവരെ പിന്നിലിരുത്താന്‍ പറ്റുമോ? ഒരു പക്ഷെ,അവരൊന്നും പറഞ്ഞേക്കില്ല. പക്ഷെ, കുഴപ്പക്കാരായ പത്രക്കാരും, സോഷ്യല്‍ മീഡിയയിലെപിള്ളേരുമെല്ലാം കൂടി ആദിവാസികള്‍ക്കും, ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും എന്നും സ്ഥാനം പിന്‍നിരയിലാണ് എന്ന് കൂവിവിളിക്കും. ഇനി അവരെക്കൂടി മുന്നിലിരുത്തി രാഹുല്‍ ഈശ്വറിനെയും കാളിദാസഭട്ടതിരിയേയും പോലുള്ള ആഢ്യന്മാരെ പിന്നിലിരുത്തിയാലോ? അവര്‍ അപ്പഴേ എഴുനേറ്റു പൊയ്ക്കളയും. ഇവരെ സകലരെയും മുന്നിലിരുത്തി പിന്നിലായി ബി.ജെ.പി.യുടെ മഹാരഥന്മാരും രഥികളും ഇരിക്കാമെന്നു വച്ചാല്‍ ശിഖണ്ടികളെ മുന്നിലിരുത്തി അര്‍ജ്ജുനന്മാര്‍ പിന്നിലിരിക്കുന്ന തന്ത്രമാണതെന്നു പറയുക മാത്രമല്ല, തോന്നുകയും ചെയ്യും.

അതുകൊണ്ടാണ് എന്‍.ഡി.എ ക്കു തളര്‍വാതം പിടിച്ചത്. എല്ലാവര്‍ക്കും മുന്‍ നിരയിലിരിക്കാന്‍ പറ്റുകയും, എല്ലാവര്‍ക്കും ഒന്നിച്ചു പ്രസംഗിക്കാന്‍ പറ്റുകയും ചെയ്യുന്ന ഒരു വിദ്യ അമിത് ഷാ ഉടനെ കണ്ടുപിടിക്കണം. അല്ലാതെ സദ്യ കൊടുത്താല്‍ തുഷാറും, തോമസും, ജാനുവുമെല്ലാം നല്ല ഏമ്പക്കം വിടുമെന്നല്ലാതെ വേറെ വിശേഷമൊന്നുമില്ല.

തുഷാറിന് ഉഷാറില്ലെങ്കിലും ശശികല മാഡത്തിന് നല്ല ഉഷാറാണ്. മാഡം ഒരു പൊതുയോഗം വച്ചാല്‍ മുസ്ലീമിനും ക്രിസ്ത്യാനിക്കും ശരിക്കു കിട്ടും. എം,ടി.ക്കും ഈയിടെയായി ശരിക്കു കൊടുക്കുന്നുണ്ട് . മഹാഭാരതമെന്നെങ്ങാന്‍ കേട്ടാല്‍ ഭീമനാണോ, ഭീഷ്മരാണോ എന്നൊന്നും നോക്കാതെ മോഹന്‍ലാലിനും മേജര്‍ രവിക്കും നല്ലതു കൊടുക്കും. പാണ്ഡവരായി നല്ല പ്രദര്‍ശനം കാഴ്ചവെക്കുന്ന ബി.ജെ.പി.സംഘം, കൗരവരായി വേഷം കെട്ടിയിട്ട് തീരെ ശോഭിക്കാത്ത ഘടകകക്ഷികള്‍. ഇവരെയെല്ലാം ചേര്‍ത്ത് പിടിക്കാന്‍ എന്‍.ഡി.എ കണ്‍വീനറായി പാവം തുഷാര്‍ വെള്ളാപ്പള്ളി! നല്ല ഉഷാറുള്ള അച്ഛന്‍ വെള്ളാപ്പള്ളി!! ശകുനിയായി പുറത്തും ഈ ആത്മദുഃഖങ്ങളെല്ലാം ഒരു വിധം ഉള്ളിലൊതുക്കുമ്പോഴാണ് മാണിയെ ആനയും അമ്പാരിയുമായി നെറ്റിപ്പട്ടം കെട്ടി മുന്നില്‍ നിര്‍ത്തണമെന്ന അമിത് ഷായുടെ കല്‍പ്പന. പണ്ടത്തേതുപോലെ ശാശ്വതീകാനന്ദ മട്ടില്‍ കൈകാര്യം ചെയ്യാനാണ് തോന്നുന്നത്.

Like our Facebook Page

തുഷാറിന് ക്ഷമയാണേറ്റവും നല്ലത്. അടി സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പുളി കുടിച്ചു നോക്കാം. രണ്ടും പറ്റുന്നില്ലെങ്കില്‍ മതിയാവോളം ദാലും കൂട്ടി ഉണക്കചപ്പാത്തി തിന്നാം. തല്ക്കാലം ബീഫെന്നൊന്നും ചിന്തിക്കണ്ട. വിവാഹത്തിന് പോകണമെന്നെല്ലാം പറഞ്ഞു കഴിഞ്ഞ തവണത്തേതു പോലെ ഇറങ്ങിപ്പോയാല്‍ ചീട്ടു കീറും.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow