ഒപ്പീനിയന്‍

വി.വിജയകുമാര്‍

\'പുരുഷലിംഗം: ഒരു സാമൂഹികനിര്‍മ്മിതി\' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നു. ലിംഗത്തെ പുരുഷന്റെ ലൈംഗികാവയവമായി കാണുന്ന സാമാന്യധാരണക്കെതിരായ വാദഗതികളാണ് ഈ പ്രബന്ധത്തിലുണ്ടായിരുന്നത്. അനാട്ടമി നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു അവയവമെന്ന നിലക്ക് പുരുഷലിംഗത്തെ കാണാനാകില്ലെന്നും ലിംഗപരതയുടെ ഉച്ചനീചത്വങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഉയര്‍ന്നദ്രവതയുള്ള ഒരു സാമൂഹികനിര്‍മ്മിതിയാണ് അതെന്നും ഇവര്‍ വാദിക്കുന്നു. ഉത്തരാധുനികതയുടെ ദുരൂഹപദാവലികള്‍ ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ നിലപാടിനെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. സംപ്രത്യയാത്മക ലിംഗത്തെ പുരുഷാധിപത്യത്തിന്റേയും ചൂഷണത്തിന്റേയും ബന്ധങ്ങളുടെ വികലനങ്ങളിലേക്കു നയിക്കുന്ന പരികല്‍പ്പനയായി ഇവര്‍ കണ്ടെത്തുന്നുമുണ്ട്.

ലിംഗപഠനങ്ങളുടെ മണ്ഡലത്തില്‍ നടക്കുന്നതെല്ലാം കളവാണെന്നു തെളിയിക്കാനുള്ള ചില പരിശ്രമങ്ങളുമായി അക്കാദമികവും ബൗദ്ധികവുമായ മേഖലകളില്‍ പ്രവൃത്തിയെടുക്കുന്നവര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.ബുദ്ധിജീവിതത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം ഒറു ഇടപെടല്‍ അത്യന്തം ഗുരുതരവും പ്രശ്നപൂരിതവുമായ ഒരു സമൂഹമനസ്സിനെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്, ഇപ്പോഴത്തെ പരിശ്രമം വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും. മെയ് 19ന് കോജെന്റ് എന്ന സാമൂഹികശാസ്ത്ര ആനുകാലികത്തിലൂടെ (ഒരു ഓണ്‍ലൈന്‍ ആനുകാലികമാണത്) ജാമി ലിന്‍ഡ്സേ, പീറ്റര്‍ ബോയ്ല്‍ എന്നിവര്‍ സംപ്രത്യയാത്മക 'പുരുഷലിംഗം: ഒരു സാമൂഹികനിര്‍മ്മിതി' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നു. ലിംഗത്തെ പുരുഷന്റെ ലൈംഗികാവയവമായി കാണുന്ന സാമാന്യധാരണക്കെതിരായ വാദഗതികളാണ് ഈ പ്രബന്ധത്തിലുണ്ടായിരുന്നത്. അനാട്ടമി നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു അവയവമെന്ന നിലക്ക് പുരുഷലിംഗത്തെ കാണാനാകില്ലെന്നും ലിംഗപരതയുടെ ഉച്ചനീചത്വങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഉയര്‍ന്നദ്രവതയുള്ള ഒരു സാമൂഹികനിര്‍മ്മിതിയാണ് അതെന്നും ഇവര്‍ വാദിക്കുന്നു. ഉത്തരാധുനികതയുടെ ദുരൂഹപദാവലികള്‍ ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ നിലപാടിനെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. സംപ്രത്യയാത്മക ലിംഗത്തെ പുരുഷാധിപത്യത്തിന്റേയും ചൂഷണത്തിന്റേയും ബന്ധങ്ങളുടെ വികലനങ്ങളിലേക്കു നയിക്കുന്ന പരികല്‍പ്പനയായി ഇവര്‍ കണ്ടെത്തുന്നുമുണ്ട്. എന്നാല്‍, ഇതേ ദിവസം തന്നെ സ്‌കെപ്ടിക് എന്ന മറ്റൊരു മാസികയില്‍ ഈ പ്രബന്ധത്തിന്റെ രചയിതാക്കള്‍ തങ്ങളുടെ യഥാര്‍ത്ഥനാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ജെയിംസ് ലിന്‍ഡ്സെ എന്ന ഗണിതശാസ്ത്രജ്ഞനും പീറ്റര്‍ ബൊഗോസ്സിയന്‍ എന്ന അദ്ധ്യാപകനുമായിരുന്നു അവര്‍. ഈ മാസികയിലൂടെ അവര്‍ പറഞ്ഞത് ലൈംഗികപഠനങ്ങളുടെ മേഖലയില്‍ നടക്കുന്ന കളവുകളെ വെളിച്ചത്തു കൊണ്ടുവരുന്നതിന് തങ്ങള്‍ നടത്തിയ തട്ടിപ്പായിരുന്നു കോജെന്റിലെ പ്രബന്ധമെന്നാണ്. ഉത്തരാധുനികതയുടെ പദാവലികള്‍ ഉപയോഗിച്ചു നടത്തുന്ന കള്ളക്കളികളാണ് ലൈംഗികതയുടെ പഠനങ്ങളെന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നതെന്നു സ്ഥാപിക്കുകയായിരുന്നുവത്രേ അവരുടെ ലക്ഷ്യം.

അക്കാദമികമണ്‍ഡലത്തില്‍ ഇത്തരം തട്ടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമല്ല. വസ്തുനിഷ്ഠതയെ സംബന്ധിച്ച സംവാദങ്ങളുടെ പരമകാഷ്ഠയില്‍, അലന്‍ സേക്കല്‍ എന്ന ഭൗതികശാസ്ത്രജ്ഞന്‍ സോഷ്യല്‍ ടെക്സ്റ്റ് എന്ന തത്ത്വചിന്താ ആനുകാലികത്തില്‍ എഴുതിയ പ്രബന്ധം ഒരു തട്ടിപ്പായിരുന്നുവെന്ന് ലിംഗ്വാഫ്രാങ്ക എന്ന മാസികയിലൂടെ ഉടനെ തന്നെ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. സോക്കലിന്റെ ലേഖനം ആധുനിക ഭൗതികശാസ്ത്രത്തിലേയും ഗണിതശാസ്ത്രത്തിലേയും സിദ്ധാന്തങ്ങളെ ഉത്തരാധുനികതയുടെ സംവര്‍ഗങ്ങളോട് അലസമായി ബന്ധിപ്പിക്കുന്നതായിരുന്നു. ഈ തട്ടിപ്പിലൂടെ ഉത്തരാധുനികതയുടെ ധൈഷണിക വ്യായാമങ്ങളുടെ ഉറപ്പില്ലായ്മയും നിഷ്ഫലതയും വെളിവാക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും ഉത്തരാധുനികരില്‍ നിന്നും സാമൂഹികനിര്‍മ്മിതിവാദികളില്‍ നിന്നും ശാസ്ത്രീയവീക്ഷണത്തേയും ഇടതുപക്ഷത്തേയും പ്രതിരോധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും സോക്കല്‍ പറഞ്ഞു. അസംബന്ധ ഭാഷണങ്ങള്‍ നിറഞ്ഞ ആ ലേഖനം പ്രത്യയശാസ്ത്ര മുന്‍വിധികള്‍ നിറഞ്ഞ പത്രാധിപന്മാരെ സന്തുഷ്ടരാക്കിയിരുന്നു. ഇതുകൊണ്ടു മാത്രമാണ് ആ ലേഖനം സോഷ്യല്‍ ടെക്സ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സോക്കലിന്റെ നാടകീയമായ ഈ ഇടപെടല്‍ വളരെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതിന് ധനാത്മകമായ ചില വശങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, ഈ പുതിയ തട്ടിപ്പിനെ റിച്ചാര്‍ഡ് ഡോക്കിന്‍സ് സോക്കലിന്റെ സന്തതി എന്നു വിളിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. അതിലുപരി, അക്കാദമിക് രംഗത്തെ തട്ടിപ്പുകളെ നേരിടാന്‍ ജേര്‍ണലുകള്‍ക്കു കഴിയുന്നില്ലെന്ന സ്ഥിതി, സോക്കല്‍ തട്ടിപ്പിനു 21 വര്‍ഷങ്ങള്‍ക്കു ശേഷവും തുടരുന്നു. പ്രബന്ധകര്‍ത്താക്കളായ പണ്ഡിതന്മാര്‍ പ്രസാധനമേഖലയിലെ അധാര്‍മ്മികമായ സ്ഥിതിവിശേഷങ്ങളെ കുറിച്ചാണ് തങ്ങളുടെ രണ്ടാം ലേഖനത്തില്‍ ഏറെയും പറഞ്ഞത്.

സോക്കലിന്റെ ഇടപെടല്‍ സംവാദാത്മകതയെ വളര്‍ത്തിയെങ്കില്‍ ഈ പുതിയ തട്ടിപ്പ് പ്രതിലോമപരമായ മൂല്യങ്ങളേയാണ് വഹിക്കുന്നത്. സാമൂഹികശാസ്ത്രങ്ങള്‍ ശാസ്ത്രങ്ങളല്ലെന്ന വാദഗതിക്കുള്ള തെളിവായി ചിലര്‍ ഇതിനെ അവതരിപ്പിക്കുന്നു. പുരുഷത്വത്തെ എല്ലാ തിന്മകളുടേയും കാരണമായി കണ്ടെത്തുകയാണ് ലിംഗപഠനങ്ങള്‍ ചെയ്യുന്നതെന്നും ഇതു തെളിയിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അവര്‍ അവകാശപ്പെടുന്നു. അതിവാദവും സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ വക്രീകരണവുമാണിത്.

Like our Facebook Page

'The conceptual penis presents significant problems for gender identity and reproductive identity within social and family dynamics, is exclusionary to disenfranchised communities based upon gender or reproductive identity, is an enduring source of abuse for women and other gender-marginalized groups and individuals, is the universal performative source of rape, and is the conceptual driver behind much of climate change.' (From the paper published in Cogento.)

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow