ലേഖനം

കെ.എം. ഷെരീഫ്

ഓണാഘോഷവും ഇഫ്താര്‍ സംഗമവും നടത്തി കേരളീയ നവോഥാനത്തിന്റെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാം എന്ന് ‘ലക്ഷം നക്ഷത്ര ദീപം കൊളുത്തി പകലിനെ സ്വപ്നം കാണുന്ന’ രാത്രിയെപോലെ മോഹിക്കുന്നവര്‍ക്ക് ബഷീറിനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആധുനികതയിലും മതനിരപേക്ഷകതയിലും അചഞ്ചലമായ വിശ്വാസമുള്ള എഴുത്ത്കാരനേ ‘പ്രേമലേഖന’വും ‘വിശ’പ്പും ‘ജന്മദിന’വും ‘മതിലുകളും’എഴുതാന്‍ കഴിയൂ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തെ പറ്റി ഒരു ചെറിയ സമാഹാരത്തില്‍ കൊള്ളുന്നത്ര കഥകള്‍ എഴുതുക കൂടി ചെയ്തിട്ടുണ്ട് ബഷീര്‍. ആ കഥകളേക്കാള്‍ ‘രാജ്യദ്രോഹ’മൂല്യമുള്ള, സര്‍ സി പി മരണം വരെ ഓര്‍ത്തിരിക്കാന്‍ ഇടയുള്ളതും മലയാളികള്‍ ഏറെക്കൂറെ മറന്നു കഴിഞ്ഞതുമായ “ധര്‍മ്മരാജ്യം” എന്നൊരു ലേഖനവും ബഷീറിന്റേതായി ഉണ്ട്.
(\'സുപ്രഭാത\'ത്തില്‍ പ്രസദ്ധീകരിച്ച ലേഖനം ഇവിടെ പുന‍ഃപ്രസദ്ധീകരിക്കുന്നു.)

ബഷീറിനെ സൂഫിയും തത്ത്വജ്ഞാനിയും ഹാസ്യസാമ്രാട്ടും മറ്റുമായി തരം പോലെ ഭരണികളിലാക്കി വേണ്ടപ്പോള്‍ എടുത്ത് ഉപയോഗിക്കുന്നവര്‍ മറന്നു പോകുന്നത് കേരളീയ നവോഥാനത്തിനു മലയാള സാഹിത്യത്തില്‍ ഒരൊറ്റ ബിംബം വേണമെങ്കില്‍ അത് ബഷീര്‍ ആയിരിക്കും എന്നതാണ്.അയല്‍പക്കത്തെ എല്ലാ ജാതിയിലും മതത്തിലും പെട്ട സ്ത്രീകളുടെ മുല കുടിച്ചാണ് താന്‍ വളര്‍ന്നത് എന്നതു പോലുള്ളൊരു കിടിലന്‍ പ്രസ്താവന മലയാള സാഹിത്യത്തില്‍ വേറെ ആര് നടത്തിയിട്ടുണ്ട്? ഓണാഘോഷവും ഇഫ്താര്‍ സംഗമവും നടത്തി കേരളീയ നവോഥാനത്തിന്റെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാം എന്ന് ‘ലക്ഷം നക്ഷത്ര ദീപം കൊളുത്തി പകലിനെ സ്വപനം കാണുന്ന’ രാത്രിയെപോലെ മോഹിക്കുന്നവര്‍ക്ക് ബഷീറിനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആധുനികതയിലും മതനിരപേക്ഷകതയിലും അചഞ്ചലമായ വിശ്വാസമുള്ള എഴുത്ത്കാരനേ ‘പ്രേമലേഖന’വും ‘വിശ’പ്പും ‘ജനമദിന’വും ‘മതിലുകളും’എഴുതാന്‍ കഴിയൂ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തെ പറ്റി ഒരു ചെറിയ സമാഹാരത്തില്‍ കൊള്ളുന്നത്ര കഥകള്‍ എഴുതുക കൂടി ചെയ്തിട്ടുണ്ട് ബഷീര്‍. ആ കഥകളെക്കാള്‍ ‘രാജ്യദ്രോഹ’മൂല്യമുള്ള, സര്‍ സി പി മരണം വരെ ഓര്‍ത്തിരിക്കാന്‍ ഇടയുള്ളതും മലയാളികള്‍ ഏറെക്കൂറെ മറന്നു കഴിഞ്ഞതുമായ “ധര്മരാജ്യം” എന്നൊരു ലേഖനവും ബഷീറിന്റെതായി ഉണ്ട്.

ബഷീറിനെ പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ആരും കൂട്ടിക്കെട്ടാറില്ല. കമ്മ്യൂണിസ്റ്റ്‌കാരായ അനേകം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരു സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ ആയിരുന്നു. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” നാടകം തിരു-കൊച്ചി ഗവര്‍ന്മേന്റ്റ്‌ നിരോധിച്ചത് നിരോധനം കൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് ലേശം പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ്‌ മലങ്കോവിന്റെ അപേക്ഷ മാനിച്ചാണ് എന്ന് വരെ (തമാശയായിട്ടാണെങ്കിലും) എഴുതിയിട്ടുമുണ്ട്. എഴുത്തുകാരന്‍ എഴുതിയാല്‍ മതി, രാഷ്ട്രീയത്തില്‍ ഇടപെടണ്ട എന്ന് (സ്വന്തം ഭൂതകാലം മറന്നുകൊണ്ട്) ബഷീര്‍ പോഞ്ഞിക്കര റാഫിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഭഗത് സിംഗ് മോഡല്‍ ഭീകരസംഘം ഉണ്ടാക്കുക മാത്രമല്ല ബഷീര്‍ ചെയ്തത്. “എന്റെ തങ്കം”, “വിശപ്പ്‌”, “ടൈഗര്‍”, “കള്ളനോട്ട്”, “കഥാബീജം”, “പാവപ്പെട്ടവരുടെ വേശ്യ”, “ശബ്ദങ്ങള്‍” തുടങ്ങിയ നിരവധി ആദ്യകാല കഥകളില്‍ പഴയ അര്‍ത്ഥത്തില്‍ തന്നെ സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരനെയാണ് കാണുക. ദുഷിച്ചു നാറിയ സാമൂഹ്യ വ്യവസ്ഥ തകര്‍ക്കാന്‍ ചില നായക കഥാപാത്രങ്ങളെക്കൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്യിക്കുന്നുമുണ്ട്. “ശബ്ദങ്ങള്‍ പുരോഗമന സാഹിത്യമാണെങ്കില്‍ ഞാന്‍ മഹാത്മാ ഗാന്ധിയാണ്” എന്ന് പറയാന്‍ മാത്രം വിവരക്കേടുള്ള ഒരു സാഹിത്യനിരൂപകന്‍ ഉണ്ടായതില്‍ മലയാള സാഹിത്യം ലജ്ജിക്കണം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന എം പി പോളിനെ ഗുരുതുല്യനായാണ് ബഷീര്‍ കണ്ടത്‌ എന്നും “ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടാണ് – വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു” എന്ന് “ബാല്യകാലസഖി”യെ പറ്റി എഴുതിയത് എം പി പോളായിരുന്നു എന്നും ഓര്‍ക്കണം.

“നേരും നുണയും” എന്ന പംക്തി ബഷീറിന്റെ സത്യവാങ്ങ്മൂലമായിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ എല്ലാം പാകിസ്ഥാനില്‍ പോകണം എന്ന് പറഞ്ഞാല്‍, മതം മാറി “വൈക്കം മമ്മട ഭാട്ടാചാര്യന്‍” എന്നോ മറ്റോ പേര് മാറ്റി താന്‍ ഇന്ത്യയില്‍ തന്നെ താമസിക്കും എന്നാണു “നര്‍മ്മദ” വാരികയില്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി ബഷീര്‍ പറഞ്ഞത്‌. ഇന്ത്യയിലെ മുസ്ലിങ്ങളായ എഴുത്തുകാരോടും കലാകാരന്മാരോടും പാകിസ്ഥാനില്‍ പോകാന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ തന്നെ ആവശ്യപ്പെടുന്ന കാലം വരുന്നതിനു മുന്‍പ് ബഷീര്‍ പോയി. എങ്കിലും “ആകാശമിഠായി” എന്നില്ലെന്കിലും ‘മെനീനോ ഫ്രൂട്ടോ” എന്നൊക്കെ കുട്ടികള്‍ക്ക് പേരിടുന്ന മിശ്രവിവാഹിതരെ കണ്ടിട്ട് തന്നെയാണ് ബഷീര്‍ കണ്ണടച്ചത്.

തിരിഞ്ഞു നോക്കുമ്പോള്‍ പ്രണയത്തെ പറ്റിയും ലൈംഗികതയെ പറ്റിയും ബഷീര്‍ എഴുതിയ പോലെ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന ചോദ്യം നിരന്തരം ഉയരും. ഒന്ന് ചുംബിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്നേഹിക്കാനല്ലാതെ ചുംബിക്കാന്‍ കരാറില്‍ പറയുന്നില്ല എന്ന സാറാമ്മയുടെ മറുപടി ചുംബനസമരം നടന്നപ്പോള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടാകുമോ? “അനുരാഗത്തിന്റെ ദിനങ്ങള്‍” വായിച്ചു കഴിഞ്ഞാല്‍ പല ‘എന്റെ കഥ’കളും ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍, വെറും തള്ളല്‍ ആണെന്ന് തോന്നുന്ന വായനക്കാരെയും കുറ്റം പറയാന്‍ കഴിയില്ല.

“ഭൂമിയുടെ അവകാശികള്‍” ആരൊക്കെയാണെന്ന കാര്യത്തില്‍ ബഷീറിന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ മേഞ്ഞു നടക്കുന്ന പാത്തുമ്മയുടെ ആടും, ഡസന്‍ കണക്കിന് പൂച്ചകളും കോഴികളും, പ്ലാവിലെ അണ്ണാറക്കണ്ണന്മാരും തട്ടിന്പുറത്തെ കാക്കത്തൊള്ളായിരം എലികളും മാത്രമല്ല, ഗ്ലാസ്സില്‍ ബാക്കിയായ ചായയില്‍ വീണു ചത്തു പോകുന്ന എറുന്പുകളും ഭൂമിയുടെ അവകാശികള്‍ തന്നെ. സാഹിത്യത്തിലും രാഷ്ട്രീയത്തിലും പരിസ്ഥിതിചിന്ത കടന്നു വരുന്നതിനു മുന്‍പാണ് ബഷീര്‍ ഭൂമി മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിച്ചതാണ് എന്ന വിശ്വാസം തള്ളിക്കളഞ്ഞത്.

തീര്‍ച്ചയായും ബഷീര്‍ വിശ്വാസിയായിരുന്നു. പ്രപഞ്ചത്തിനു അധിപനായ, അല്ലെങ്കില്‍ പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ഒരു ശക്തിയില്‍ ബഷീര്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. പക്ഷെ ആ ശക്തിയെ സാമ്പ്രദായിക മതങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്ന് കൊണ്ടല്ല ബഷീര്‍ കണ്ടത്. അവിശ്വാസികളെ സഹിഷ്ണതയോടെ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന് അസഹിഷ്ണുത ഉണ്ടായിരുന്നത് മതത്തെ അനുഷ്ഠാനമായി ചുരുക്കുന്നവരോടും മതത്തെ സഹജീവികളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നവരോടുമായിരുന്നു. എല്ലാ മതങ്ങളും വെറും രോമമതങ്ങളാണ് എന്ന് അദ്ദേഹം പരിഹസിച്ചത്‌ അത് കൊണ്ടാണ്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow