അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് പിണറായി സര്‍ക്കാര്‍ വീണ്ടും നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ടൊമ്പത് മാസങ്ങള്‍ക്കു മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അന്നതിനെതിരെ വളരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നുവന്നപ്പോള്‍ സമവായമുണ്ടാക്കി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന പ്രഖ്യാപനവും വന്നു. അതിനുശേഷം ഇന്നേവരെ ഇക്കാര്യത്തിലൊരു സമവായമുണ്ടാക്കാനുള്ള എന്തെങ്കിലും നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. കടുത്ത മഴക്കുറവും വരള്‍ച്ചയും മൂലം കേരളം മുഴുവന്‍ ഒരു വറചട്ടിയിലെന്നപോലെ വെന്തുരുകുകയും സര്‍വ്വജില്ലകളിലും കുടിവെള്ള ക്ഷാമം വമ്പിച്ച പ്രശ്‌നമായിത്തീര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടുകയും സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഇരമ്പുകയും ചെയ്യുന്ന ഒരു സമയത്ത് ഇത്തരമൊരു പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമെന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഇത്തവണത്തെ റെക്കോര്‍ഡ് മഴക്കുറവും വരള്‍ച്ചയും അതിരപ്പിള്ളിയോ മറ്റേതെങ്കിലും വനം നശിപ്പിക്കുന്ന പദ്ധതിയോ നടപ്പാക്കുന്നിതിനുള്ള ഉദ്യമങ്ങളില്‍ നിന്ന് സര്‍ക്കാരിനെയും അല്പമെങ്കിലും വെളിവും വിവരവുമുള്ളവരെയും പിന്തിരിപ്പിക്കുമെന്നാണ് നാമെല്ലാം പ്രതീക്ഷിക്കുക. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങള്‍ വരുന്നത്. വരള്‍ച്ചയേയും ജലക്ഷമത്തേയും വനം നശിപ്പിച്ച് ഒരു ഡാം നിര്‍മ്മിക്കുന്ന പരിപാടി തുടങ്ങിവെക്കാന്‍ പറ്റിയ അവസരമായി സര്‍ക്കാരും മന്ത്രിയും കണക്കാക്കുന്നുവെന്ന കാര്യമാണ് വെളിവായത്.

ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എം.എം.മണിയാണ്. അദ്ദേഹത്തിന് വൈദ്യുതിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന സാങ്കേതിക കാര്യങ്ങളൊന്നും ഉടനടിയൊന്നും മനസ്സിലാകാന്‍ പോകുന്നില്ല. ഒരഞ്ചുകൊല്ലം വകുപ്പ് ഭരിച്ചാലും വാട്ടും വോള്‍ട്ടും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിനു മനസ്സിലാകില്ല എന്നൊക്കെ പലരും പറയുന്നുണ്ട്. അതൊന്നും നാമാരും കണക്കിലെടുക്കണ്ട കാര്യമില്ല. പക്ഷേ ഉന്നത സാങ്കേതിക കാര്യങ്ങള്‍ പഠിച്ചറിയണ്ട ആവശ്യമില്ലെങ്കിലും വകുപ്പിനെ സംബന്ധിച്ച അത്യാവശ്യകാര്യങ്ങള്‍ അറിഞ്ഞിരിക്കണമല്ലോ. ആ നിലക്ക് അദ്ദേഹം മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. എന്താണ് അതിരപ്പിള്ളി പദ്ധതിയുടെ ആവശ്യം? എത്ര വൈദ്യുതിയാണ് അതില്‍ നിന്നും കിട്ടുക? കേരളത്തില്‍ ഡാമുകളുടെ നിര്‍മ്മാണമാരംഭിച്ചാല്‍ (അത് ജലവൈദ്യുതി പദ്ധതിക്കായാലും ജലസേചന പദ്ധതികള്‍ക്കായാലും) തീരാനെടുക്കുന്ന ശാരശരി കാലം എത്ര പതിറ്റാണ്ടാണ്? ആ കാലമാകുമ്പോള്‍ അതിരപ്പിള്ളി പദ്ധതിയുടെ ചെലവെത്രയാകും? അതിരപ്പിള്ളി കൊണ്ടുണ്ടാക്കാവുന്നതിലേറെ വൈദ്യുതി അതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തുകൊണ്ട് വളരെകുറഞ്ഞ സമയം കൊണ്ട് നേടിയെടുക്കാന്‍ കഴിയുമെന്ന് അങ്ങയുടെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിന് എന്തുമറുപടിയാണ് അങ്ങേക്കുള്ളത്?

ഈ ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി മണി മറുപടി പറയുമെന്ന് നാമാരും കരുതുന്നില്ല. നാം ജീവിക്കുന്ന ഈ ഭൂമി നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തെ നേരിടാന്‍, ഭൗമതാപനം നിയന്ത്രിച്ച് ഭൂമിയുടെ ശരാശരി താപനിലയുടെ വര്‍ദ്ധനവ് വ്യവസായ വിപ്ലവ പൂര്‍വ്വകാലത്തേതില്‍ നിന്ന് ഒന്നര ഡിഗ്രിയിലേറെ ഉയരാതെ നോക്കാന്‍, പാരീസ് ഉച്ചകോടി തീരുമാനം വന്നിട്ട് അധികം നാളൊന്നുമാകാത്തയിന്ന് ഇത്തരം പ്രശ്‌നങ്ങളോട് ഇടതുപക്ഷം സ്വീകരിക്കേണ്ട നിലപാടെന്താണ് എന്ന കാതലായ പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ മണിയാശാന്‍റെയോ പിണറായിയുടെയോ നിലപാടുകളോ നിലപാടില്ലായ്മയോ എന്ന മട്ടില്‍ കൈകഴുകിപ്പോകാന്‍ ഇടതുപക്ഷത്തു നില്ക്കുന്ന ആര്‍ക്കും കഴിയില്ല. അക്കാര്യത്തില്‍ ഇവരേക്കാള്‍ ഒരു പക്ഷേ കൂടുതലുത്തരവാദിത്തം തന്നെ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും വൃന്ദ കാരാട്ടിനും  സുധാകരറാവുവിനും ഡി രാജക്കുമെല്ലാമുണ്ട്. പ്രത്യേകിച്ചും മുതലാളിത്ത താല്പര്യങ്ങളിലൊരു കുറവും വരാതിരിക്കാന്‍, സാമ്പത്തിക മാന്ദ്യഭീഷണി ഒഴിവാക്കാന്‍, ഒരുതരം പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ക്കും വഴങ്ങില്ലെന്ന് കടുത്ത വംശ-വര്‍ണ്ണ-മതവെറിയനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയും അതേമട്ടിലുള്ള കടുത്ത വലതുപക്ഷശക്തികള്‍ പല പ്രമുഖ വികസിത സാമ്രാജ്യത്വ രാജ്യങ്ങളിലും അധികാരത്തില്‍ വന്നേക്കുമെന്ന ഭീഷണിയുയരുകയും ചെയ്യുന്ന ഇന്ന്.


1/3

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow