Loading Page: ആതുര സേവനരംഗത്ത് ഇരകളാക്കപ്പെടുന്നവര്‍

ഇ.പി. അനില്‍

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ പണി ചെയ്യുന്ന മറ്റു രംഗതത്ുള്ളവരും തുച്ഛമായ വേതനമാണ് പറ്റുന്നത്. സേവന മേഖലയായ വിദ്യാലയങ്ങള്‍, പണമിടപാടു സ്ഥാപനങ്ങള്‍ ഒക്കെ അവിടെ പണി ചെയ്യുന്നവരെ വല്ലാതെ ചൂഷണം ചെയ്യുന്നു. സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍ തുടങ്ങി കച്ചവട കേന്ദ്രങ്ങള്‍ എല്ലാം തന്നെ തൊഴിലാളികളെ (വിശിഷ്യ സ്ത്രീ തൊഴിലാളികളെ) വന്‍തോതില്‍ ചൂഷണത്തിനു വിധേയമാക്കുന്നു. ഇത്തരക്കാരെ സംഘടിപ്പിച്ച് സമരം ചെയ്യുവാന്‍ മടിച്ചുനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ മറക്കുകയാണ് എന്നതാണു വാസ്തവം

കേരളത്തിലെ ആരോഗ്യ രംഗത്ത് സേവനവും അതുപോലെ കച്ചവട താല്‍പര്യവും മാറി മാറി പ്രകടമാകുന്ന അവസരങ്ങള്‍ പൊതുവെ കൂടുതലായിട്ടുണ്ട്. അതു വ്യക്തമാക്കുന്നതാണ് കേരളീയരുടെ ആയുര്‍ദൈര്‍ഘ്യവും രോഗാതുരതയും (Mortality and Morbidity) തമ്മിലുള്ള അസ്വാഭാവികമായ ബന്ധം. ആരോഗ്യ രംഗത്തെ കച്ചവടം ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ രോഗി മാത്രം അനുഭവിക്കുന്ന വിഷയമല്ല. പ്രസ്തുത രംഗത്ത് പണി എടുക്കുന്ന വിവിധ തട്ടില്‍ പെട്ടവര്‍ അതിന് ഇരകളാക്കപ്പെടുകയാണ്. ആരോഗ്യരംഗത്തെ കേന്ദ്രബിന്ദു ഭിഷഗ്വരരാണ്. ചികിത്സ എന്ന വളരെ സങ്കീര്‍ണ്ണവും അനുകമ്പ നിറഞ്ഞതുമായ പ്രക്രിയയില്‍ മുന്തിയ പങ്കുവഹിക്കുന്നവര്‍ നേഴ്‌സുമാരാണ് എന്നത് ഏവര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യരംഗത്തെ നിയന്ത്രിക്കുന്ന കച്ചവട താല്‍പര്യങ്ങള്‍ നേഴ്‌സിംഗ് രംഗത്തെ വല്ലാതെ ചൂഷണത്തിനു വിധേയമാക്കുകയാണ്.

രോഗം വരുവാനുള്ള സാധ്യത ആയുസ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ മലയാളികളുടെ അനുഭവം നേരെമറിച്ചാണ്. ഇങ്ങനെയുള്ള അവിചാരിതമായ അനുഭവങ്ങള്‍ എന്തുകൊണ്ടാകാം എന്നുള്ള അന്വേഷണം നിരവധി കാരണങ്ങളിലേയ്ക്ക് നമ്മെ എത്തിക്കും. ജീവിത ശൈലീ രോഗങ്ങള്‍ മുതല്‍ ഹൃദ്യോഗം, വ്യക്കരോഗം അര്‍ബുദം വരെ (Breast, Colon, Uterus)യുള്ള കേരളത്തില്‍ പക്ഷേ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുവാന്‍ കിട്ടുന്ന ധര്‍മ്മ ആശുപത്രികള്‍, ഉയര്‍ന്ന സാക്ഷരത, (വിശിഷ്യ സ്ത്രീ സാക്ഷരത), ഭക്ഷ്യ സുരക്ഷ മുതലായ വിഷയങ്ങള്‍ അവരുടെ ആയുസ് വര്‍ദ്ധിപ്പിച്ചു.

ആരോഗ്യമേഖലയെ സേവന രംഗമായിട്ടാണ് സമൂഹം കരുതി വരുന്നത്. സേവന രംഗത്തെ തൃതീയ മേഖലയായി പരിഗണിക്കുന്നു. മനുഷ്യന് അത്യന്താപേക്ഷിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന കൃഷിയെപ്രാഥമിക രംഗമായും (Secondary) മായും വിലയിരുത്തുന്നു. കൃഷി ലാഭത്തിനുപരിയായി മനുഷ്യന്റെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവന്റെ നിലനില്‍പ്പിന് ആവശ്യമായതിനാല്‍ ആ രംഗത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന രംഗം ഭാവിതലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷ ഒരുക്കുവാനായി ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. വ്യവസായത്തിന്റെ കൂടി അനുബന്ധമായ വ്യാപാരത്തിലൂടെ കണ്ടെത്തന്ന മിച്ചം കാര്‍ഷിക സേവന രംഗത്തെ താങ്ങി നിര്‍ത്തുമെന്നാണ് സാമൂഹികമായ രീതി. അതുകൊണ്ട് വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ചൂഷണങ്ങള്‍ വളരെ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

പഴയകാല മലയാള നാട്ടില്‍ ആയൂര്‍വേദവും പ്രകൃതി ചികിത്സയും യുനാനിയും പിന്നീട് ഹോമിയോപ്പതിയും ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. ആയുര്‍വേദത്തെ സജീവമാക്കിയ ബുദ്ധമതം. അവരുടെ ദേവാലയങ്ങളില്‍ ഉണ്ടായിരുന്ന ചികിത്സാ വിധികള്‍, അറേബ്യന്‍ സഞ്ചാരികള്‍ പരിചയപ്പെടുത്തിയ യുനാനി രീതി, നമ്മുടെ നാട്ടറിവുകള്‍, ജര്‍മ്മന്‍കാര്‍ നമുക്ക് സമ്മാനിച്ച ഹോമിയോപ്പതി എന്നിവ കേരളീയരില്‍ ആരോഗ്യത്തെ പറ്റി കൂടുതല്‍ അവബോധമുണ്ടാക്കുവാന്‍ സഹായിച്ചു.

തിരവിതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പുറപ്പെട വസുരി അലോപ്പതി ചികിത്സ പെട്ടെന്നു വ്യാപകമാക്കുവാന്‍ ഇടനല്‍കി. അലോപ്പതി ആശുപത്രികള്‍ മൂലം തിരുനാള്‍ ആയില്യം തിരുനാള്‍ തുടങ്ങിയവരുടെ കാലത്ത് തിരുവിതാകൂറിന്റെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചു. ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തകര്‍ കേരളീയ ചികിത്സക്ക് കൂടുതല്‍ ജനകീയ മുഖം നല്‍കി. മൊത്തത്തില്‍ കേരളീയ ആരോഗ്യരംഗം കൂതുതല്‍ ജനകീയവല്‍ക്കരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ധര്‍മ്മാശുപത്രികള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉള്ള കേരളീയ ഗ്രാമങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി.

ആരോഗ്യരംഗത്തെ വളര്‍ച്ച ആരോഗ്യ വിദ്യാഭ്യാസ രംഗത്തെയും വിപുലമാക്കി. 1990 കള്‍ വരെ കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. അവിടെ നിന്നു പഠിച്ചിറങ്ങുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ മെഷിനറികള്‍ നടത്തിയ പരിശീലനങ്ങള്‍ മലായളികള്‍ക്ക് കൂടുതല്‍ ലഭ്യമായി. ക്രിസ്ത്യന്‍ മെഷിനറിമാരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാധാരണ കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടികളെ നേഴ്‌സിംഗ് രംഗത്തേയ്ക്ക് ആകര്‍ഷിച്ചു. മാന്യമായ തോഴില്‍, വേതനം, സേവനം ചെയ്യല്‍ കാരുണ്യ പ്രവര്‍ത്തമമാണെന്ന വിശ്വാസം എല്ലാം പെണ്‍കുട്ടികളെ ആതുര സേവന രംഗത്ത് കൂടുതലായി എത്തിച്ചു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നേടുവാന്‍ കഴിഞ്ഞു. ആതുരസേവന രംഗം മലയാളികളുടെ കത്തുകയായി മാറി. മിഷനറിമാരുടെ സഹായത്താല്‍ തന്നെ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും മലയാളി നേഴ്‌സന്മാര്‍ പോകുകയും ഏവരുടെയും പ്രശംസ നേടി എടുക്കുന്നതിലും വിജയിച്ചു. പൊതുവെ കാര്‍ഷികവൃത്തിയും സാധാരണ സര്‍ക്കാര്‍ തൊഴിലും ചെയ്തവരുടെ മക്കള്‍ വന്‍കിട രാജ്യങ്ങളില്‍ നിന്നും ഡോളര്‍ വരുമാനക്കാരായി. അത്തരത്തിലുള്ള കുടുംബങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെട്ടു. അവരുടെ ബന്ധുക്കളും അയല്‍വാസികളും പേര്‍ഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായ സാമ്പത്തിക കുതിപ്പ് ആതുര ശുശ്രൂഷാ പഠന രംഗത്തെ സജീവമാക്കി. (1840 കള്‍ മുതല്‍ നേഴ്‌സന്മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.)

1970 കള്‍ വരെ കേരളത്തില്‍ അനാരോഗ്യകരമായ എണ്ണത്തില്‍ നേഴ്‌സിംഗ് സ്‌കൂളുകള്‍ വര്‍ദ്ധിച്ചു. ഇതേ അവസരത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആരോഗ്യരംഗത്തു കൂടി തിരിച്ചടികള്‍ ഉണ്ടായി. സ്വന്തം നാട്ടിലെ തൊഴിലില്ലായ്മ അവിടുത്തെ കുട്ടികളെ ആശുപത്രി തൊഴിലിലേയ്ക്ക് ആകര്‍ഷിച്ചു. ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍, ഫിലിപ്പെന്‍സ്, ഇന്‍ന്തോഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ ചെറുപ്പക്കാര്‍ അന്തര്‍ദേശീയ തൊഴില്‍ രംഗത്തെത്തി. ഇവ എല്ലാം മലയാളികളുടെ നേഴ്‌സിഗ് രംഗത്തെ മുന്‍തൂക്കം കുറയ്ക്കുവാന്‍ ഇട നല്‍കി.

നേഴ്‌സിംഗ് രംഗത്തെ തൊഴില്‍ സാധ്യതകളിലെ (ഡിമാന്റുകള്‍ക്കുള്ള) തിരിച്ചടികള്‍ നേഴ്‌സിംഗ് പഠനത്തിന്റെ താല്‍പര്യത്തില്‍ കുറവുവരുത്തിയില്ല. കച്ചവടം ലാക്കാക്കി പ്രവര്‍ത്തിക്കന്ന സ്വകാര്യ സ്ഥപനങ്ങളുടെ പരസ്യങ്ങളും അവരുടെ ഓഫറുകളും കടം വാങ്ങിയ പണം കൊണ്ട് കുട്ടികളെ പഠിപ്പിക്കുവാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിതമാക്കി. ഡിപ്ലോമാ കോഴ്‌സുകളും ബിരുദ കോഴ്‌സുകളും നിര്‍ബന്ധിതമാക്കി. ഡിപ്ലോമാ കോഴ്‌സുകളും ബിരുദ കോഴ്‌സുകളും കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് പണി ലഭിച്ചില്ല എങ്കില്‍ വിദ്യാഭ്യാസ വായ്പ കുടുംബത്തെ തന്നെ പാപ്പരാക്കുന്ന അവസ്ഥ ഉണ്ടാക്കി.

കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണങ്ങളില്ലാത്ത സ്ഥാപനങ്ങളുടെ വര്‍ദ്ധന, പഠിക്കുവാന്‍ എത്തുന്നവര്‍ എടുക്കുന്ന വിവിധ വായ്പകള്‍ 10 ലക്ഷം കുടുംബങ്ങളെയാണ് പാപ്പരാക്കിയത്. ജപ്തികളും ആത്മഹത്യകളും അരങ്ങേറുന്നു. സ്വശ്രയ സ്ഥപനങ്ങളില്‍ ഇടിമുറികളും പലതരത്തിലുള്ള ചൂഷണങ്ങളും നടക്കുന്നത് അത്ഭുതത്തോടെയല്ല ജനങ്ങള്‍ കേള്‍ക്കുന്നത്.

കേരളത്തിലെ ആരോഗ്യരംഗത്ത് വന്‍കിട പണക്കാര്‍ വന്‍ മുതല്‍ മുടക്കി ആരംഭിച്ച പഠന സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ ചികിത്സയെ വന്‍ ലഭം കണ്ടെത്താവുന്ന ഇടങ്ങളാക്കിയിരുന്നു. സര്‍ക്കാരിന്റെ സംവിധാനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി നേതാ്കകളെയും നിയന്ത്രിക്കുവാന്‍ ശേഷിയുള്ള കച്ചവടക്കാരും മത ജാതി മനേജേമെന്റുകളും പഴയകാലത്തെ ക്ഷേമ സങ്കല്പങ്ങളില്‍ വിശ്വസിച്ചിരുന്നവരില്‍ നിന്നും വ്യത്യസ്തരാണ്. രോഗികളില്‍ നിന്നു പരമാവധി, തൊഴിലെടുക്കുന്നവര്‍ക്ക് ഏറ്റവും കുറച്ച് എന്ന നിലയില്‍ കച്ചവടം ഉറപ്പിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. കേരളം ഇന്നു നേരിടുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികളില്‍ പ്രധാനമായു ഒരു വിഷയം ഇതു തന്നെയാണ്.

ആശുപത്രിയുടെ കച്ചവടവല്‍ക്കരണം ഒരേസമയം ചികിത്സാ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചു. ഒപ്പം ചെലവേറിയ ചികിത്സകള്‍ (അനവസരത്തില്‍ പോലും) നടപ്പില്‍ വരുത്തുവാന്‍ അവസരങ്ങല്‍ ഒരുങ്ങി. ജനങ്ങളുടെ ഉത്കണ്ഠകളെ ലക്ഷ്യം വെച്ചും പരീക്ഷണങ്ങളുടെ ധാരാളിത്തത്തിലൂടെയും ചികിത്സയെ നല്ല ചൂഷണ ഉപാധിയാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ആകര്‍ഷക മുഖം ഭിഷഗ്വരന്‍ ആകുന്നു എന്നതും ചികിത്സയുടെ അവസാന വാക്കും രോഗി ഏറ്റവും വിശ്വാസം അര്‍പ്പിക്കന്നതും ഭിഷഗ്വരന്‍ ആയതിനാലും മിക്കപ്പോഴും ആശുപത്രി ഉടമകള്‍ ഭിഷഗ്വരന്റെ സഹായത്താലാണ് ചികിത്സയെ ചൂഷണത്തിന്റെ മറയാക്കുന്നത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ചികിത്സകന്‍ അങ്ങനെ കച്ചവടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നു.

ചികിത്സകള്‍ തീരുമാനിച്ച ശേഷം എപ്പോഴും രോഗിയെ പരിചരിക്കുന്ന നേഴ്‌സിംഗ് തൊഴിലാളികള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളികലല്ലാത്തതിനാല്‍ അവരെ പരമാവധി സംഘടനകള്‍ സേവന മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ശുഷ്‌കാന്തി കാട്ടിവരുന്നില്ല. ഒപ്പം മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള നേഴ്‌സിംഗ് രംഗത്ത് അവകാശങ്ങള്‍ സമരം ചെയ്തു നേടുവാന്‍ ശക്തി ഇല്ലാതിരുന്നത് ചൂഷണത്തെ കൂടുതല്‍ സാധ്യമാക്കി. സംഘടിക്കുവാന്‍ ശ്രമിച്ചവരെ ഒറ്റപ്പെടുത്തി പുറത്താക്കുവാന്‍ ആശുപത്രി ഉടമകള്‍ (വന്‍കിട മുതലാളിമാര്‍, മത നേതാക്കള്‍, ആശ്രമങ്ങള്‍, രാഷ്ട്രിയ പാര്‍ട്ടികള്‍ മതലായവര്‍) വിജയിച്ചപ്പോള്‍ പല ഇടങ്ങളിലും ഉയര്‍ന്ന സമരങ്ങള്‍ ലക്ഷ്യം കണ്ടില്ല.

കേരളത്തിലെ നേഴ്‌സിംഗ് രംഗത്ത് വളര്‍ന്നു വന്ന അസംതൃപ്തി ഒരു പൊട്ടിത്തെറി ആകാതിരിക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച (2012) കമ്മീഷന്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളുടെ എണ്ണം 50 വരുന്നു. അതില്‍ പ്രധാനമായത് വേതനവുമായി ബന്ധപ്പെട്ടതാണ്. ഡോക്ടര്‍ ബലരാമന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച ശമ്പളം അത്രയധികം ആകര്‍ഷകമാണെന്നു പറയുവാന്‍ കഴിയുന്നതല്ല.

ആരോര്യ രംഗത്തെ മൂന്നര മുതല്‍ നാലു വര്‍ഷത്തെ പഠനം കഴിഞ്ഞെത്തുന്നവരും ചികിത്സയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവരുമായ നേഴ്‌സുമാര്‍ക്ക് എട്ട് മണിക്കൂര്‍ തൊഴിലിന് 430 രൂപ മുതല്‍ 550 രൂപ വരെ വേതനം കൊടുക്കണമെന്ന ആവശ്യം കേരളം പോലെയുള്ള നാട്ടില്‍ ഒട്ടും അധിക വേതനമല്ല. എന്നാല്‍ ഡോ. ബലരാമന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ആശുപത്രികള്‍ പിന്നോട്ടു പോയിട്ടും സര്‍ക്കാര്‍ ശക്തമായ തിരുമാനങ്ങള്‍ എടുത്ത് സര്‍ക്കാര്‍, മുതലാളിമാരെ നിയന്ത്രിക്കുവാന്‍ വിമുഖതകാട്ടി.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ പണി ചെയ്യുന്ന മറ്റു രംഗതത്ുള്ളവരും തുച്ഛമായ വേതനമാണ് പറ്റുന്നത്. സേവന മേഖലയായ വിദ്യാലയങ്ങള്‍, പണമിടപാടു സ്ഥാപനങ്ങള്‍ ഒക്കെ അവിടെ പണി ചെയ്യുന്നവരെ വല്ലാതെ ചൂഷണം ചെയ്യുന്നു. സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍ തുടങ്ങി കച്ചവട കേന്ദ്രങ്ങള്‍ എല്ലാം തന്നെ തൊഴിലാളികളെ (വിശിഷ്യ സ്ത്രീ തൊഴിലാളികളെ) വന്‍തോതില്‍ ചൂഷണത്തിനു വിധേയമാക്കുന്നു. ഇത്തരക്കാരെ സംഘടിപ്പിച്ച് സമരം ചെയ്യുവാന്‍ മടിച്ചുനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ മറക്കുകയാണ് എന്നതാണു വാസ്തവം.

സുപ്രിംകോടതി നിര്‍ദ്ദേശിച്ച 20,000 രൂപ വേതനം ഇക്കാലത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞു ജോലി ചെയ്യുന്ന നേഴ്‌സിംഗ് തൊഴിലാളികള്‍ക്ക് തീര്‍ത്തും ലഭിക്കേണ്ടതാണ്. നേഴ്‌സിംഗ് രംഗത്തെ തൊഴിലാളികള്‍ നടത്തുന്ന സമരം മറ്റ് സംഘടിത മേഖലകള്‍ക്കും കൂടി പ്രചോദനമായി തീരട്ടെ എന്നാശിക്കാം.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow