ഒപ്പീനിയന്‍

ടി ജയരാജന്‍

ആഗോളസാമ്പത്തികരംഗം വരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍വീണ്ടും കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് സാമ്പത്തികവിദഗ്ദ്ധര്‍അഭിപ്രായപ്പെടുന്നു. റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി ലോകത്തെ 46 രാജ്യങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ക്കിടയില്‍നടത്തിവരുന്ന വര്‍ഷപാദ സാമ്പത്തികസര്‍വ്വെയില്‍അവസാനത്തേതിലാണ് ഈ അഭിപ്രായത്തിനു പ്രാമുഖ്യം ലഭിച്ചത്.

അതേ സമയം, കഴിഞ്ഞ ദശകത്തില്‍മൊത്തത്തിലുണ്ടായ സാമ്പത്തിക മുന്നേറ്റം വരുന്ന രണ്ടുവര്‍ഷത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ജൂലൈ 24നു പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ഐഎംഎഫ് പ്രകടിപ്പിച്ചത്. എന്നാൽ ഇത് 2008 ലെ സാമ്പത്തികപ്രതിസന്ധിയ്ക്ക് മുമ്പുണ്ടായിരുന്ന സാമ്പത്തികവളർച്ചാനിരക്ക് ശരാശരിയുടെ താഴെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐ എം എഫും മറ്റും പ്രചരിപ്പിക്കുന്ന ഈ ശുഭാപ്തിവിശ്വാസത്തെ സാമ്പത്തികലോകം പൊതുവിൽ പങ്കുവെയ്ക്കുന്നില്ല. ലോകത്തെ എല്ലാ വന്‍കിട സാമ്പത്തികശക്തികളിലും വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ഇടിയുമെന്നാണ് സര്‍വ്വെയില്‍പങ്കെടുത്തവരില്‍ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 2008ലെ സാമ്പത്തികപ്രതിസന്ധിയേക്കാള്‍കുടുതല്‍രൂക്ഷമായ സാമ്പത്തിപ്രതിസന്ധി വരാനിരിക്കുന്നു എന്ന അഭിപ്രായത്തെ സെന്‍ട്രല്‍ബാങ്കുകളും പിന്‍പറ്റുന്നു.   2008ലെ സാമ്പത്തികപ്രതിസന്ധി സാമ്പിള്‍മാത്രമാണെന്നും യഥാര്‍ത്ഥത്തിലുള്ള പ്രതിസന്ധി വരാനിരിക്കുന്നതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

"നമ്മള്‍ഇതുവരെയും അവിടെ എത്തിയിട്ടില്ല" എന്നാണ് യൂറോപ്യന്‍സെന്‍ട്രല്‍ബാങ്കിന്റെ മാരിയോ ഡ്രാഗി ഇതേക്കുറിച്ച് പ്രതിവചിച്ചതത്രെ.

റോയിറ്റേഴ്‌സിന്റെ സാമ്പത്തികസർവെ ഫലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കൃത്യമായ പ്രവചനസ്വഭാവം കാണിച്ചിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പ്രവചനം ശരിയാവുകയാണെങ്കിൽ, 2019 മുതൽ ലോകത്തിലെ വൻസാമ്പത്തികങ്ങളായ ചൈന, അമേരിക്ക, ജപ്പാൻ, യൂറോ മേഖല തുടങ്ങിയവ ഇപ്പോഴത്തേതിനേക്കാളും കുറഞ്ഞ നിരക്കിലാണ് വളരുക.

ഉപഭോക്താക്കളുടെ വായ്പാതോത് വർദ്ധിക്കുന്നതിനാൽ അതിനെ നിയന്ത്രിക്കാനായി സെൻട്രൽ ബാക്കുകൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരുമെന്നും ഇത് സാമ്പത്തികവളർച്ചയെ തടയുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

യൂറോ മേഖലയിലെ ഇപ്പോഴത്തെ വളർച്ചാനിരക്ക് ഇപ്പോഴത്തെ 1.9 ശതമാനം എന്നത് 2019 ൽ 1.5  ശതമാനം ആയിക്കുറയും. ജപ്പാനിന്റെ 1.4 ശതമാനം എന്നത് പകുതിയായി 0.7ശതമാനമായി മാറും. അമേരിക്കയുടെ 2.1 ശതമാനം എന്നത് 2.2 ശതമാനമായി ഉയരുമെങ്കിലും മുൻകാല ശരാശരിയായ 3 ലേക്ക് അപ്പോഴും എത്തില്ല.

സാമ്പത്തികപ്രതിസന്ധികളുടെ ആവർത്തനസ്വഭാവം വീണ്ടും പ്രകടമാവാൻ സമയമടുത്തതുകൊണ്ട് സെൻട്രൽ ബാങ്കുകൾ സാമ്പത്തിക ഉത്തേജന നടപടികളിൽ നിന്നും പിന്മാറാൻ നിർബന്ധിതമാവുന്നു. വീണ്ടും നയപരമയ പാളിച്ചകൾ സംഭവിക്കാതിരിക്കാനുള്ള മുൻ കരുതലാണിത്. ഇത് വളർച്ചാനിരക്ക് പ്രവചനാത്മകമായി ഇടിയുന്നതിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow