Loading Page: ഇടവപ്പാതിയില്‍ തിമിര്‍ത്തകഥാ വര്‍ഷം കര്‍ക്കടകത്തിലും തുടര്‍ന്നു

ദീപ നാപ്പള്ളി

ജൂലൈ മാസത്തെ ശ്രദ്ധേയമായ കഥകളെ കുറിച്ച് ദീപ നാപ്പള്ളി എഴുതുന്നു

അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു.സമൂഹത്തിനു നേരെ ഉന്മുഖമായിരുന്ന നമ്മുടെ വ്യക്തി ജീവിതങ്ങള്‍ ആത്മരതിയിലേക്ക് പിന്‍ വാങ്ങിയതിന്റെ നേര്‍ക്കാഴ്ചകള്‍ മലയാള കഥാഖ്യാനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അതിസാധാരണമായ വിചാരങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ആത്മഭാഷണം ബോധധാരയുടെ മടുപ്പിലേക്ക് വീണു പോകാതെ മുന്നോട്ടു കൊണ്ടു പോവുക എന്ന വെല്ലുവിളി പുതുഎഴുത്തുകാര്‍ നേരിടുന്നത് കൗതുകകരമാണ്. ഒന്നിലധികം വ്യക്തികളിലൂടെ ആത്മഭാഷണം പൂര്‍ത്തീകരിക്കുക. ചരിത്ര വസ്തുതകളെയും മഹദ് വ്യക്തികളെയും കഥാഗതിയില്‍ ഇഴചേര്‍ക്കുക തുടങ്ങിയ പരീക്ഷണാത്മക പ്രവണതകള്‍ അതിസാഹസികതയോടെ ഉപയോഗിക്കുക തുടങ്ങിയവ,ചില അതിജീവന തന്ത്രങ്ങള്‍ മാത്രം. ആത്മഭാഷണം സമര്‍ഥമായി തന്റെ കഥകളില്‍ ഉപയോഗിച്ച വിനോയ് തോമസ് അതില്‍ നിന്നും ചുവടുമാറ്റം നടത്തുന്ന കാഴ്ചയും നാം രാമച്ചിയില്‍ കണ്ടു. എന്നാല്‍ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാര്‍ ഈ ആഖ്യാനരീതിയോട് ആവേശം കാണിക്കുന്നത് വായനക്കാര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ മാനകഭാഷ അതിന്റെ സൗന്ദര്യാംശം വീണ്ടെടുക്കുന്ന ത്രസിപ്പിക്കുന്ന കാഴ്ചയുംആഹ്ലാദകരമാണ്.ആലങ്കാരികതയും ഭ്രമാത്മകതയും ഒഴിവാക്കി വാക്കുകള്‍ കൂടുതല്‍ തേജസ്സും ശക്തിയുമാര്‍ജ്ജിക്കുന്ന കാഴ്ച. അതെ ഒരു വ്യക്തിയെ കേള്‍ക്കാന്‍ ഒരു സമൂഹം മുഴുവന്‍ കാതുകൂര്‍പ്പിക്കുന്ന അവസ്ഥ.അതാണിന്ന് കഥാലോകം കാഴ്ചവയ്ക്കുന്നത്.

സാറ - പി.ജിംഷാര്‍ (സമകാലിക മലയാളം ജൂലൈ 10)

തന്റെ പേരു കാരിയായ 101 വയസ്സുള്ള സാറ എന്ന മുതുമുത്തശ്ശിയുടെ മരണ മൊഴിയുടെ പൊരുളന്വേഷിക്കുന്ന ലണ്ടന്‍ കാരിയായ യുവതി.1931 ല്‍ അവര്‍ കുറിച്ച ഡയറി നിയോഗം പോലെ അവളുടെ കയ്യിലെത്തിച്ചേ

രുന്നു. മലബാര്‍ ലഹളക്കാലത്ത് വെള്ളക്കാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മുതുമുത്തശ്ശിയെ മരയ എന്ന സുവിശേഷ പ്രസംഗക ലണ്ടനിലെത്തിക്കുന്നു. ഭഗത് സിംഗിന്റെ ആരാധകനായ സഹോദരനെയും മലബാര്‍ ലഹളയിലെ പോരാളിയായ വാപ്പയെയു വെള്ളക്കാര്‍ അതിനോടകം വധിച്ചിരുന്നു. സുഹറയെന്ന അനിയത്തിയെ കാണാതെയാവുക യായിരുന്നു. ഏറനാട്ടിലെ ദുരന്ത സ്മരണയില്‍ ഏതണ്ടൊരു ചിത്ത രോഗിയായ ാറയെ മരയയുടെ സഹോദരന്‍ വിവാഹം കഴിക്കുകയായിരുന്നു. കസാളില്‍ വച്ച് സാറ മുത്തശ്ശി പറയാറുള്ള നിഗൂഢഭാഷ പറയുന്ന റിയാസ് എന്ന ചെറുപ്പകാരനോടൊപ്പം എടവണ്ണയില്‍ എത്തുകയും. നാട്ടിലും വീട്ടിലും പള്ളിക്കമ്മിറ്റിയിലും കോളിളക്കമുണ്ടാക്കി മടങ്ങുമ്പോള്‍ ആ മദാമ്മ പെണ്ണിന്റെ മുഖച്ഛായ ആരെല്ലാമോ ഓര്‍മയില്‍ പരതുന്നുണ്ടായിരുന്നു. കാണാതായ സഹോദരി സുഹറയുടെ മകനാണ് റിയാസെന്ന് തിരിച്ചറിഞ്ഞെങ്കിലും ആ രഹസ്യം -New castle cemetry - ല്‍ ഉറങ്ങുന്ന സാറാ അബൂബക്കറി നോട് അവരുടെ ഉപ്പയും അനിയനും ഖബറിടത്തില്‍ സലാം ചൊല്ലിയതായി അറിയിച്ചതിനു ശേഷമേ മെയില്‍ ചെയ്യുന്നള്ളു .ദുരന്തം രണ്ട് ദേശത്തും വിശ്വാസത്തിലുമെത്തിച്ച ഒരു സ്ത്രീയുടെ അന്ത്യാഭിലാഷം ഒതുക്കത്തോടെ പറയുന്നു ഈ കഥയില്‍.

സാറ-കരുണാകരന്‍ (സമകാലിക മലയാളം ജൂലൈ 24)

 മാനകഭാഷയുടെ ശില്പചാതുരി മലയാള കഥയില്‍ തിരിച്ചെത്തിയതിന്റെ അനുഭൂതിയാണ് സാറ. സാറയെ വായിക്കുമ്പോള്‍ ബഷീര്‍ നമ്മുടെ മുമ്പിലെത്തുന്നു.23 ാം ചരമവാര്‍ഷിക ദിനത്തിലും പച്ചപ്പോടെ. മൗനത്തിലൂടെ തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന പ്രേമലേഖനത്തിലെ സാറാമ്മയും കേശവന്‍ നായരും അവരെജനലിനപ്പുറം റോഡരികില്‍ നിന്ന് സാകൂതം വീക്ഷിക്കുന്ന ബഷീര്‍ സാറ എന്ന കഥാപാത്രത്തിലൂടെ സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങള്‍ അവതരിപ്പിക്കുന്നു. പഴയനിയമത്തിലെ ഉല്പത്തി പുസ്തകത്തിലെ സാറയാണ് അതിലൊന്ന്. ദൈവദൂതന്മാര്‍ നിനക്കൊരു പുത്രന്‍ ജനിക്കും എന്ന് പ്രവചിച്ചപ്പോള്‍ 'എങ്ങനെ?' എന്നു ചിരിച്ച സാറ എപ്പോഴും പലായനം ചെയ്യുന്ന ഒരു ബിംബമാണ് സാറയെന്നാല്‍ കഥയില്‍ ,അവളെ വിവാഹം കഴിക്കുന്ന അബ്രഹാമിന്' ഇസ്രയേല്‍ ജനതയുടെ ഒരു പക്ഷെമൊത്തം സ്ത്രീകളുടെയുടെയും വാഗ്ദത്ത ഭുമി യിലേക്കുള്ള പലായനമാണ് സാറ. പെണ്‍കുപ്പായങ്ങള്‍ തുന്നിക്കൊണ്ട് വികാരങ്ങള്‍ പുറത്തു കാണിക്കാതിരിക്കുന്ന സാറയുമു ണ്ടിതില്‍ .തന്റെ

സൃഷ്ടികര്‍ത്താവായ ബഷീറിനെ പ്രണയിക്കുന്ന സാറ .ബഷീറിന്റെ മരണം അ ഭിമുഖീകരിക്കുന്ന സാറ. ബഷീറും കേശവന്‍ നായരും അബ്രഹാമും കാമുകന്മാരായി വരുന്ന കഥാപാത്ര വിന്യാസം ഈ കഥയുടെ വ്യതിരിക്തതയാണ്. സാറ ഓര്‍മകളും ഒരേ സമയം ഓര്‍മകളില്‍ നിന്നുള്ള പലായനവും വീണ്ടെടുപ്പുമാണ്.

കുറ്റച്ചിത്രങ്ങള്‍ - ഗ്രേസി (മാതൃഭൂമി ജുലൈ 23)

ഷെര്‍ലക് ഹോംസിന്റെ ആരാധകനായ കഥാനായകന് ശ്വാസതടസ്സം കുറ്റാന്വേഷകനാവുക എന്ന സ്വപ്നം തടയുന്നു. കുറ്റച്ചിത്ര പ്രദര്‍ശനത്തില്‍ തന്റെ തന്നെ ഭാര്യയുടെ രഹസ്യ ബന്ധം' വരയ്ക്കുന്ന ചിത്രകാരനെ കാല്ലുന്ന അയാള്‍ മുന്നിലെ ക്യാമറകള്‍ക്ക് ഒരു തത്സമയ കുറ്റച്ചിത്രം നല്‍കി തന്റെ ചോദ്യത്തിനു തന്നെ ഉത്തരമാകുന്നു.

കണ്ടശ്ശാംകടവ് _ (വി.എം ദേവദാസ് - മാതൃഭൂമി ജൂലൈ 9 )

ഓനായി എന്ന ഷാപ്പിലെ വെപ്പുകാരന് കറിയോടൊപ്പം തന്റെ ദുരന്തകഥ തന്നെ പങ്കുവയ്ക്കാനുണ്ടായിരുന്നു. തിരിച്ചു പോകുമ്പോള്‍ ആളറിയാതെ ആരോ അയാളെ കുത്തി വീഴ്ത്തുന്നു. പൈനാടന്‍ പൊറിഞ്ചു മാഷ് ആദൃശ്യം ഏറ്റെടുക്കുന്നു. കനോലി കനാലിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുമ്പ് സായിപ്പും കൊല്ലപ്പെടുകയായിരുന്ന ചരിത്രം ഇതോടൊപ്പം കൂട്ടി വായിക്കപ്പെടുന്നു. വില്യം ലോഗനും ജോസഫ് മുണ്ടശ്ശേരിയുമൊക്കെ കടന്നു വരുന്ന ഈ കഥ ഓനായിയുടെ മരണത്തോടെ അവസാനിക്കുന്നു. ആത്മഗതം പലരിലൂടെ പൂരിപ്പിക്കുന്ന ആഖ്യാന രീതിയാണ് ഈ കഥയില്‍ സ്വീകരിച്ചിട്ടുള്ളത്.

ഉയിരെഴുത്ത് (വി ജെ ജെയിംസ്- മാതൃഭൂമി ജൂലൈ 16)

'ചിരഞ്ജീവി എന്ന മുഖ പുസ്തകപ്രിയന്‍ അതിലെ എല്ലാത്തരം വിക്രിയകളും പരീക്ഷിച്ചു നോക്കി മരണം മുന്‍കുട്ടി അറിയിക്കുന്ന മരണ മാപിനിയില്‍ അവശേഷിച്ച ജീവിത സമയം കണക്കാക്കി ജീവിക്കുമ്പോള്‍ ഒരു ബോംബ് സ്ഫോടനത്തില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ രക്ഷപ്പെടുന്നു. മരിക്കുമ്പോഴല്ല' മരണത്തിനു മുന്‍പുള്ള നിമിഷത്തിലാ ണ് ഒരുവന്‍ മരണത്തെ അനുഭവിക്കുന്നതെന്ന് തിരിച്ചറിയുന്നു. ഫാന്റസി യും ആക്ഷേപഹാസ്യവും കോര്‍ത്തിണക്കിയ കഥ.

ചുടലത്തെങ്ങ് -യമ (മാതൃഭൂമി ജൂലൈ 30)

പുതുനിരയിലെ ശ്രദ്ധേയയായ എഴുത്തുകാരിയായ യമയുടെ ചുടലത്തെങ്ങ് ദാരിദ്ര്യവും അനാഥത്വവും പേറുന്ന അരികു ജീവിതത്തിന്റെ എഡിറ്റു ചെയ്യാത്തനേര്‍ക്കാഴ്ചയാണ്. ഭ്രാന്തിയായ അമ്മടെ കഴുത്തിലെ മാല പൊട്ടിച്ചോടുന്ന സഹോദരന്‍. അതിനിടെ അവര്‍ വീണു മരണപ്പെടുന്നു. തുടര്‍ന്ന് ഒറ്റയ്ക്കുജീവിക്കാനായി ഇഷ്ടപ്പെടുന്ന അവള്‍. അമ്മയുടെ മാല പോലുള്ള ഒരു മാല ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കുന്ന അവള്‍ അമ്മയെ അടക്കിയ ചുടലയില്‍ വളരുന്ന തെങ്ങിന്‍ചുവട്ടിലത് കഴിച്ചിടുന്നു. ഒടുവിലത് ജോലി നഷ്ടപ്പെട്ട യുവാവിന് തന്നെ മാന്തിക്കൊടുക്കുന്നു. സാധാരണ ജീവിതങ്ങളുടെ നിസ്സാരമായ ദു:ഖങ്ങളുടെ പൊളിച്ചെഴുത്താണി കഥ .

ഗൂഢം - രാജീവ് ശിവശങ്കര്‍ (ഭാഷാപോഷിണി. ജൂലൈ )

വര്‍ഷങ്ങള്‍ക്കു മുമ്പ് നാടു വിട്ടു പോയ തമ്പാന്‍ എന്ന സുഹൃത്ത്. തിരിച്ചു വന്നപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞു എന്നു സുഹൃത്തുക്കള്‍ വിചാരിച്ചത് വെറുതെയായി.കൗമാര പ്രണയിനിയെ തന്നില്‍ നിന്നകറ്റിയ സാഹചര്യങ്ങള്‍ അയാള്‍ തേടിപ്പിടിക്കുമ്പോള്‍ എല്‍ദോ ആ പേരു പറയുമോ എന്ന് രായപ്പനോടൊപ്പം നാമും വിറയ്ക്കുന്നു. തിരിച്ചു വരുന്ന ഓരോ നാടുവിട്ടവനും പ്രതികാര ദാഹി മാത്രമാണെന്നോ. .നാം ഭൂതകാലം മാത്രമാണെന്നോ ഈ കഥ സരളമായി നമ്മോട് സംവദിക്കുന്നു.

മാധ്യമത്തില്‍ വന്ന അമ്മക്കുഞ്ഞ്

(വിനു എബ്രഹാം), പൂര്‍വ്വ നിശ്ചയം

(യു.കെ.കുമാരന്‍ ) നീറേക്കല്‍

ചെപ്പേടിലെ ഏതാനും അടിക്കുറിപ്പു

കള്‍ (എം. നന്ദകുമാര്‍) ഇവയും പോയ മാസം തന്ന മികച്ച കഥകള്‍ തന്നെ

(Calicut Post പ്രസിദ്ധീകരിച്ച ലേഖനം)

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow