ഒപ്പീനിയന്‍

സോമശേഖരന്‍

ഇന്നു മുഴങ്ങിക്കേൾക്കുന്ന വർഗീയദേശീയത രാജ്യസ്നേഹത്താലല്ല പ്രചോദിതമാകുന്നത്. കൊളോണിയൽ വിരുദ്ധ ജനാധിപത്യദേശീയതയുടെ ശവപ്പറമ്പുകളിലാണവ തങ്ങളുടെ ധ്വജം പറപ്പിക്കുന്നത്. ...  ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മൗലികമായ ഒരു പ്രശ്നമണ്ഡലവ്യതിയാനത്തെയാണ് വർത്തമാനകാലം പ്രതിനിധാനം ചെയ്യുന്നത്...

ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് ഔപചാരികമായി സ്വാതന്ത്ര്യം നേടിയ ദിവസമെന്ന നിലയ്ക്കാണ് ആഗസ്ത് 15 രേഖപ്പെടുത്തപ്പെടുന്നത്. ഇങ്ങനെയൊരു സ്വാതന്ത്ര്യ പ്രഖ്യാപന ദിനത്തിലേക്ക് നയിച്ചതും തുടര്‍ന്നു കൊണ്ടുപോകേണ്ടതുമായിരുന്ന ഒരു ദേശരാഷ്ട്രനിര്‍മാണത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഉത്തരവാദിത്ത ബോധത്തോടെ കണ്ടെടുക്കേണ്ട ഒരു ദിവസമാണത്. പൊള്ളയായ ആഘോഷങ്ങള്‍ക്കിടയില്‍ മിക്കവാറുമിന്ന് വിസ്മരിക്കപ്പെട്ട ഒരു കടമയാണത്.

ഇന്ത്യയിലേക്ക് വരുമ്പോള്‍ യൂറോപ്പ് ഇന്നത്തെപ്പോലെ വ്യാവസായികമായി വികസിച്ചതോ കിഴക്കങ്ങനെ താരതമ്യത്തില്‍ ഏറെ പിന്നോക്കമോ ഒന്നുമായിരുന്നില്ല. ഉല്പാദനരംഗത്തെ മേല്‍ക്കയ്യിനേക്കാള്‍ ആധുനിക ദേശരാഷ്ട്രങ്ങളായുള്ള വളര്‍ച്ചയാല്‍ പടിഞ്ഞാറിനുണ്ടായിരുന്ന വികാസമായിരുന്നു അന്ന് നിര്‍ണായകമായിരുന്നതെന്നു വേണം ചിന്തിക്കുന്നത്. പ്ലാസി യുദ്ധമടക്കം ലോകത്തെ സൈനികമായും മറ്റും കൊള്ളയടിച്ചു കിട്ടിയ സമ്പത്തുകൊണ്ടാണ് വ്യാവസായിക വളര്‍ച്ചയും വ്യാവസായിക വിപ്ലവം തന്നെയും യൂറോപ്പ് കൈവരിച്ചത്. ബ്രിട്ടനേക്കാള്‍ എന്തുകൊണ്ടും കരുത്തുറ്റതും വിശാലവും സമ്പന്നവുമായിരുന്ന ഇന്ത്യയെയത് പരാജയപ്പെടുത്തിയത് നമ്മുടെ സമൂഹശരീരത്തിലെ പ്രബലശക്തികളായിരുന്ന ജാതിമതഭാഷാദേശ വിഭാഗീയതകളില്‍ നിന്ന് മുതലെടുത്താണ്. പലവിധമായ ഈ മധ്യകാല ആഭ്യന്തര ഛിദ്രങ്ങളില്‍ നിന്നാണ് കൊളോണിയലിസം വിജയതന്ത്രങ്ങള്‍ രൂപപ്പെടുത്തിയതും തുടര്‍ന്ന് നിലനിന്നതും.

ദേശീയപ്രസ്ഥാനത്തിന്റെ മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് കൊളോണിയല്‍ ഭരണത്തെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നതോടൊപ്പം അതിനു പ്രാപ്തിയുള്ള ഒരു ദേശരാഷ്ട്രത്തെ നിര്‍മിച്ചെടുക്കുക എന്നതായിരുന്നു. ആധുനിക ദേശരാഷ്ട്രനിര്‍മാണത്തിനും ജനതയുടെ ഐക്യത്തിനും ഇവിടെ എപ്പോഴും പ്രധാന തടസ്സമായി നിലനിന്നത് മതവര്‍ഗീയശക്തികളും ജാതിമേധാവിത്ത ശക്തികളുമായിരുന്നു. കൊളോണിയലിസത്തിന് എന്നും പ്രിയപ്പെട്ട സഹകാരികളായിരുന്നു ഇവ. ദേശീയപ്രസ്ഥാനം ഒടുവില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ടു പോവുകയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കടുക്കുകയും ചെയ്തപ്പോള്‍ വര്‍ഗീയശക്തികള്‍ കൊളോണിയലിസത്തിന്റെ പശ്ചാത്തല പ്രേരണയോടെ അതിനു പകരം വീട്ടിയത് ഹിന്ദുക്കളെയും മുസ്ലിംകളെയും ലക്ഷക്കണക്കിന് കൊന്നൊടുക്കി രാഷ്ട്രത്തെ വിഭജിച്ചുകൊണ്ടാണ്. ചരിത്രത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ട ഇതേ രാജ്യദ്രോഹ ശക്തികളാണ് പലവിധ കുല്‍സിതമാര്‍ഗങ്ങളിലൂടെ ഇന്ന് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.

ഈ ജാതിമത വിഭാഗീയതകള്‍ ആര്‍ എസ് എസും മുസ്ലിം ലീഗും പോലെ ദേശീയപ്രസ്ഥാനത്തിനു പുറത്തു മാത്രമായിരുന്നില്ല നിലയുറപ്പിച്ചിരുന്നത്. കോണ്‍ഗ്രസിനകത്തും ഇവയുടെ പ്രഭാവം അന്ന് പ്രകടമായിരുന്നു. ഗാന്ധിയന്‍ നേതൃത്വത്തിന്റെ വൈഭവമാണ് ഒരു വലിയ പരിധി വരെ കോണ്‍ഗ്രസില്‍ ഇവയെ ആധിപത്യം നേടാനനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത്. സ്വാതന്ത്ര്യപ്രാപ്തിയുടെ ദിവസങ്ങള്‍ വിഭജനവും വര്‍ഗീയകലാപങ്ങളും വഴി ഗാന്ധിയന്‍ നേതൃത്വത്തിന്റെ പരിമിതികളെക്കൂടിയാണ് ദുരന്തങ്ങളായി വെളിവാക്കിയതും. ദേശീയധാരയും നവോത്ഥാനധാരയും കൂടിച്ചേരുന്ന സമവാക്യങ്ങള്‍ക്കകത്തുനിന്നു വേണം ഈ ചരിത്രസംഭവഗതികളുടെ കാര്യകാരണങ്ങള്‍ തിരയുന്നത്. ബാബറി മസ്ജിദിനകത്ത് ഒളിച്ചുകടത്തിയ രാമവിഗ്രഹം പോലെ കോണ്‍ഗ്രസ്സിനകത്തു തന്നെ ഈ ദേശവിരുദ്ധട്രോജന്‍ കുതിരകള്‍ ഇടം കണ്ടെത്തിയിരുന്നു എന്നതാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പ്രകടമാവുക.

സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ രൂപപ്പെട്ട ലോകസാഹചര്യങ്ങളില്‍ ദേശീയത കരുത്താര്‍ജ്ജിക്കുകയല്ല, ദുര്‍ബലമാവുകയാണുണ്ടായതും. കോണ്‍ഗ്രസ്സില്‍ ഗാന്ധിക്ക് മാത്രമായല്ലാതെ നെഹ്രുവിയന്‍ ധാരയ്ക്ക് തന്നെയും പ്രഭാവം നഷ്ടമാവുന്നതാണ് തുടര്‍ന്ന് കാണുക. പിന്നീട് അനുകൂലസാഹചര്യത്തില്‍ കോണ്‍ഗ്രസ്സിലെ ദേശവിരുദ്ധശക്തികള്‍ തന്നെയാണ് വര്‍ഗീയതയ്ക്ക് വാതിലുകള്‍ തുറന്നുകൊടുത്തതും. പകരമിന്ന് മുഴങ്ങിക്കേള്‍ക്കുന്ന വര്‍ഗീയദേശീയതയാകട്ടെ രാജ്യസ്‌നേഹത്താലല്ല പ്രചോദിതമാകുന്നത്. കൊളോണിയല്‍ വിരുദ്ധ ജനാധിപത്യദേശീയതയുടെ ശവപ്പറമ്പുകളിലാണവ തങ്ങളുടെ ധ്വജം പറപ്പിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ മൗലികമായ ഒരു പ്രശ്‌നമണ്ഡലവ്യതിയാനത്തെയാണ് വര്‍ത്തമാനകാലം പ്രതിനിധാനം ചെയ്യുന്നതെന്ന് വേണം കരുതാന്‍.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow