ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

പോറ്റിയുടെ കോടതിയില്‍ പുലയന് നീതി ലഭിക്കില്ലെന്ന കെ. സച്ചിദാനന്ദന്റെ കവിതാശകലം ഇന്ത്യനവസ്ഥയുടെ അടിസ്ഥാന യാഥാര്‍ത്ഥ്യമാണെന്ന വസ്്തുതയാണ് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച വസ്തുതകള്‍ പുറത്തുവന്നതോടെ നീതിയുടെ പക്ഷത്തുനില്‍ക്കുന്നവര്‍ തിരിച്ചറിയുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ ഒരു ആത്മഹത്യയും അതുയര്‍ത്തിയ രാഷ്ട്രീയവും സജീവമായി നിലനില്‍ക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കൈയൊഴിയുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. നീതിയെ സംബന്ധിച്ച അശുഭസൂചനകളുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെങ്കിലും ഇക്കാര്യത്തില്‍ ജനാധിപത്യപരമായ ഒരു ഇടപെടല്‍ നടന്നതായി കാണുന്നില്ല എന്നതാണ് ഏറെ പ്രധാനം. ദലിതു സംഘടനകളടക്കം ക്രിയാത്മകമായ പ്രതിഷേധം ഉയര്‍ത്തിയതായും കാണുന്നില്ല.

രോഹിത് വെമുലയുടെ ജീവിതവും ജീവത്യാഗവും ഉന്നയിക്കുന്ന ചോദ്യങ്ങളെ ഒരു റിപ്പോര്‍ട്ടിലൂടെ റദ്ദ് ചെയ്യാനാവുമെന്നാണ് അധികാരികള്‍ കരുതുന്നത്. ഈ റിപ്പോര്‍ട്ട് സാമൂഹികനിരീക്ഷകരെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. യൂണിവേഴ്സിറ്റി അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടതല്ല അന്വേഷണകമ്മീഷന്‍. രോഹിത് വെമുല ദലിതനല്ലെന്നു പ്രചരിപ്പിപ്പിച്ചതോടെ തുടങ്ങിയ ഗൂഢാലോചനാപരമായ നിലപാടുകളുടെ വിപുലീകരണം മാത്രമാണിത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാലിന്റെ അന്വേഷണറിപ്പോര്‍ട്ടിലും ഈ പരാമര്‍ശം കടന്നുവന്നതും ശ്രദ്ധേയമാണ്.

'യൂണിവേഴ്സിറ്റിയുടെ തീരുമാനം അദ്ദേഹത്തെ രോഷാകുലനാക്കിയിരുന്നെങ്കില്‍ ആത്മഹത്യാക്കുറിപ്പില്‍ അക്കാര്യം പരാമര്‍ശിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യുന്ന വേളയിലെ യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ ആത്മഹത്യയ്ക്കു കാരണമായിട്ടില്ല.' റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂണിവേഴ്സിറ്റിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് രോഹിത് വെമുലയുടെ ആത്മഹത്യ സ്വന്തം താല്‍പര്യപ്രകാരമായിരുന്നെന്നും യൂണിവേഴ്സിറ്റിയുടെ ചെയ്തികള്‍ അദ്ദേഹത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. രോഹിത് വെമുലയെയും മറ്റു നാലു കുട്ടികളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ യൂണിവേഴ്സിറ്റിയുടെ നടപടി അദ്ദേഹം ജീവിതം അവസാനിപ്പിക്കാനുള്ള കാരണമല്ല. വെമുലയ്ക്ക് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും പലകാരണങ്ങള്‍ കൊണ്ടും അദ്ദേഹം ദുഖിതനായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. അത് വ്യക്തമാക്കുന്നത് രോഹിത് വെമുലയ്ക്ക് അദ്ദേഹത്തിന്റേതായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം ലോകകാര്യങ്ങളില്‍ സന്തുഷ്ടനായിരുന്നില്ല എന്നുമാണ്. പല കാര്യങ്ങള്‍കൊണ്ടും അദ്ദേഹം നിരാശനായിരുന്നു. അതിന്റെ കാരണങ്ങള്‍ അദ്ദേഹത്തിനു മാത്രമേ അറിയൂ. കുട്ടിക്കാലംമുതല്‍ താന്‍ ഒറ്റയ്ക്കാണെന്നാണ് അവന്‍ എഴുതിയത്. ഇതും അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല... എന്നിങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 'യൂണിവേഴ്സിറ്റിയുടെ തീരുമാനം അദ്ദേഹത്തെ രോഷാകുലനാക്കിയിരുന്നെങ്കില്‍ ആത്മഹത്യാക്കുറിപ്പില്‍ അക്കാര്യം പരാമര്‍ശിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യുന്ന വേളയിലെ യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ ആത്മഹത്യയ്ക്കു കാരണമായിട്ടില്ല.' റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദലിതു, പുരോഗമന, ഇടതുപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ഇതൊരു ഇന്‍സ്റ്റ്യൂഷണല്‍ മര്‍ഡെറെന്നാണ്. മാത്രമല്ല, ജാതിവിവേചനത്തിന്റെ ഇരയാണ് വെമുലയെന്നും അവര്‍ പറഞ്ഞിരുന്നു.

സ്‌കോളര്‍ഷിപ്പ് തുക നല്‍കാതിരിക്കുക, ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുക, ഭക്ഷണം പോലും നിഷേധിക്കുക തുടങ്ങിയ നീതിരഹിതമായ നടപടികളാണ് യഥാര്‍ഥത്തില്‍ രോഹിത് വെമുലയും കൂട്ടുകാരും അഭിമുഖീകരിച്ച വ്യക്തിപരമായ പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ക്ക് കാരണമായതാകട്ടെ, അംബേദ്കര്‍ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി വെമുലയും കൂട്ടുകാരും നടത്തിക്കൊണ്ടിരുന്ന, ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യത്തിന്റെ പ്രസക്തിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളായിരുന്നു, സവര്‍ണ ഫാസിസ്റ്റ് ആശയങ്ങള്‍ക്കും അധികാരപ്രയോഗങ്ങള്‍ക്കുമെതിരേ പ്രതിരോധത്തിന്റെ പുതിയ ദിശ തെളിച്ചതാണ്. അത് തെളിയിക്കുന്ന നിരീക്ഷണങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. അതായത്, റിപ്പോര്‍ട്ടിലൂടെ യൂണിവേഴ്സിറ്റി അധികൃതരെ മാത്രമല്ല, ജാതിവെറിയുടെ പ്രചാരകരും വക്താക്കളുമായ കേന്ദ്ര സര്‍ക്കാരിനെയുമാണ് രക്ഷപ്പെടുത്തുന്നത്. വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും ബി.ജെ.പി നേതാവ് ബന്ദാരു ദത്തത്രേയയ്ക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ടാണ് ആരോപണവിധേയരായവരൊക്കെ പ്രതീക്ഷിച്ചിരുന്നത്. അത് സാധ്യമാവുകയും ചെയ്തു.

അതേസമയം പോറ്റിയുടെ കോടതിയില്‍ പുലയന് നീതി ലഭിക്കില്ലെന്ന കെ. സച്ചിദാനന്ദന്റെ കവിതാശകലം ഇന്ത്യനവസ്ഥയുടെ അടിസ്ഥാന യാഥാര്‍ത്ഥ്യമാണെന്ന വസ്്തുതയാണ് ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച വാര്‍ത്തകള്‍ നീതിയുടെ പക്ഷത്തുനില്‍ക്കുന്നവര്‍ തിരിച്ചറിയുന്നത്. നേരിട്ടുള്ള കൊലപാതകങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയുമാണ് ഫാസിസം പ്രത്യക്ഷമാകുക എന്നാണ് പലരും ധരിച്ചിരിക്കുന്നത്. വംശഹത്യകളും വര്‍ഗീയ കലാപങ്ങളും മാത്രമല്ല, അതിന്റെ ഭിന്നഭാവങ്ങള്‍. അത് ജനാധിപത്യപരമെന്നു തോന്നുന്ന ഇടപെടുകളിലൂടെയും അധീശത്വം സ്ഥാപിക്കും. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ റിപ്പോര്‍ട്ട്. പക്ഷേ, ആ നിലയില്‍ കാണുന്നതില്‍ നമുക്ക് തെറ്റുപറ്റുന്നുവെന്നതാണ് അതിന്റെ വിജയവും.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow