Loading Page: സഹോദരന്‍ അയ്യപ്പന് ഇപ്പോഴും അയിത്തമാണ്

ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേന്‍

സഹോദരന്‍ അയ്യപ്പന്‍ ഓഗസ്റ്റ് 21നാണ് ജനിച്ചതെങ്കില്‍ മറ്റൊരു നവോഥാനനായകനായ മഹാത്മാ അയ്യന്‍കാളിയുടെ ജനനം ഓഗസ്റ്റ് 28ന് ആണെന്നതും ശ്രദ്ധേയമാണ്. കേരളത്തെ, ലോകത്തെ ജനാധിപത്യവത്ക്കരിക്കാനും നവീകരിക്കാനും ജീവിതം സമര്‍പ്പിച്ച ആ നേതാക്കളുടെ ജീവിതം പഠിക്കേണ്ടതും മാതൃകയാക്കേണ്ടതും അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍. സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, മതേതരത്വത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ ഓഗസ്റ്റ് 21 മുതല്‍ 28 വരെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൗതുകത്തോടെ നോക്കാം.

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്റെ 128-ാം ജന്മദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 21. എന്നാല്‍ പ്രബുദ്ധമെന്നു വിചാരിച്ചു പോരുന്ന കേരളം ഇപ്പോഴും ആ മനുഷ്യനെ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തുകയാണ്. നവോഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍, ശ്രീനാരായണീയര്‍ എല്ലാം അയ്യപ്പനെ മറന്നുപോയി. 128 വര്‍ഷമായിട്ടും അദ്ദേഹമിപ്പോഴും കാണാമറയത്താണ്. എന്തുകൊണ്ടാണിത്തരത്തില്‍ ഒരു തിരസ്‌കാരം. മലയാളിയുടെ കപടമായ ജാതിബോധത്തിന്റെയും പുരോഗമനനാട്യത്തിന്റെയും തെളിവായിട്ടാണ് ആ മഹത്തായ ജന്മത്തെ നാം മഴയത്തു നിര്‍ത്തുന്നത്.

ജാതിവിവേചനവും തൊട്ടുകൂടായ്മയും അയിത്തവും നാട് വാണിരുന്ന കാലത്താണ്, 1889 ഓഗസ്റ്റ് 21ന് എറണാകുളത്ത് വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ കുമ്പളത്ത്പറമ്പില്‍ എന്ന പുരാതന കുടുംബത്തില്‍ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി അയ്യപ്പന്‍ ജനിച്ചത്. അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നിയമസഭാ സാമാജികന്‍, വിപ്ലവകാരി എന്നീ നിലകളില്‍ കേരളത്തെ നവീകരിക്കാന്‍ ശ്രമിച്ച മഹാനായ ഈ മനുഷ്യനെ പക്ഷേ, നവോഥാനം കേരളം വിസ്മരിക്കുന്നുവെന്നതാണ് ഖേദകരമായ യാഥാര്‍ഥ്യം. ജാതിക്കെതിരായ പോരാട്ടത്തിന്റെ ഉജ്വലമാതൃകയായ മിശ്രഭോജനം നടത്തിയതിന് അദ്ദേഹത്തെ സ്വസമുദായത്തിലുള്ളവര്‍ പോലും പുലയനയ്യപ്പനെന്നു പരിഹസിച്ചതാണ് ചരിത്രം. ജാതിരഹിതവും വര്‍ഗരഹിതവുമായ ഒരു ലോകത്തെ വാര്‍ത്തെടുക്കുന്നതിനു സ്വജീവിതം മാതൃകയാക്കിയ സഹോദരന്‍ അയ്യപ്പന്‍ സവര്‍ണമായ സദാചാരങ്ങളെ വെല്ലുവിളിച്ച നേതാവുമായിരുന്നു. അതുകൊണ്ടുകൂടിയാവാം സഹോദരന്‍ അയ്യപ്പനെ വേണ്ടവിധം അനസ്മരിക്കുന്നതിനു പലരും മടിക്കുന്നതെന്നും തോന്നുന്നു.

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അദ്ദേഹം പ്രവര്‍ത്തനരംഗത്തിറങ്ങി. സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നിരിക്കുന്ന ജാതിവിവേചനം ഉന്‍മൂലനം ചെയ്യുന്നതിനെക്കുറിച്ച് അയ്യപ്പന്‍ ഗാഢമായി ചിന്തിച്ചിരുന്നു. ഇതേ ചോദ്യം അദ്ദേഹം ശ്രീനാരായണ ഗുരുവിനോടും ചോദിക്കുകയുണ്ടായി. ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസില്‍ നിന്നു തന്നെ അതു നീക്കം ചെയ്യാന്‍ വേണ്ടതു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം അയ്യപ്പന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ആ ചരിത്രപരമായ സമരം നടന്നത്-മിശ്രഭോജനം. ചെറായിയില്‍ 1917 മേയ് 29നാണ് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയത്. ആ സമരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷവുമാണിത്.

1917ലാണ് അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 'സഹോദര പ്രസ്ഥാനം' വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. ചെറായി രാമവര്‍മ്മ സ്‌കൂളില്‍ കുറേ നാള്‍ അധ്യാപകനായിരുന്നു. കിട്ടുന്ന ശമ്പളം പൊതുപ്രവര്‍ത്തനത്തിനു ഉപയോഗിച്ചു. വളരെ പെട്ടെന്നു തന്നെ സഹോദരസംഘത്തിന്റെ ശാഖകള്‍ രാജ്യത്തിന്റെ പലഭാഗത്തും തുടങ്ങുകയുണ്ടായി. എല്ലായിടത്തും മിശ്രഭോജനവും ജാതിവിരുദ്ധപ്രസംഗങ്ങളും സംഘടിപ്പിക്കുന്നതിനായി അയ്യപ്പന്‍ ഓടിനടന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എല്ലായിടത്തും വന്‍ജനക്കൂട്ടം തന്നെ തടിച്ചുകൂടുമായിരുന്നു. മിക്കയിടങ്ങളിലും സവര്‍ണപ്രമാണികളില്‍ നിന്നും എതിര്‍പ്പുകളും മര്‍ദ്ദനങ്ങള്‍ തന്നെയും നേരിടേണ്ടി വന്നു. സഹോദരസംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സഹോദരന്‍ എന്ന മാസികയും അദ്ദേഹത്തിന്റെ പടവാളായി.

സഹോദരന്‍ അയ്യപ്പന്‍ ഓഗസ്റ്റ് 21നാണ് ജനിച്ചതെങ്കില്‍ മറ്റൊരു നവോഥാനനായകനായ മഹാത്മാ അയ്യന്‍കാളിയുടെ ജനനം ഓഗസ്റ്റ് 28ന് ആണെന്നതും ശ്രദ്ധേയമാണ്. കേരളത്തെ, ലോകത്തെ ജനാധിപത്യവത്ക്കരിക്കാനും നവീകരിക്കാനും ജീവിതം സമര്‍പ്പിച്ച ആ നേതാക്കളുടെ ജീവിതം പഠിക്കേണ്ടതും മാതൃകയാക്കേണ്ടതും അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍. സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, മതേതരത്വത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ ഓഗസ്റ്റ് 21 മുതല്‍ 28 വരെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൗതുകത്തോടെ നോക്കാം.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow