Loading Page: സദാചാര മലയാളവും ചരിത്ര വസ്തുതകളും

ലേഖനം

സോമശേഖരന്‍

മുന്‍പ് പ്രസദ്ധീകരിക്കപ്പെട്ടിള്ള ഈ ലേഖനം കുടുംബം സദാചാരം തുടങ്ങിയവ ചരിത്രപരവും ഐഡിയോളജിക്കല്‍ അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യുന്നു. ഈ വിഷയത്തില്‍ കേരളത്തില്‍ നടന്ന ഗൗരവകരമായ പഠനമെന്ന നിലയില്‍ ഇവിടെ പുനഃപ്രസദ്ധീകരിക്കുന്നു. - Editor

സദാചാരവും അതോട് ചേര്‍ന്ന മുഖ്യസങ്കല്പനങ്ങളും ഒരു സ്ഥിരരാശിയല്ല. മനുഷ്യ സമൂഹത്തിനാകെ വരക്കാവുന്ന ചില സംഭവ്യതാവൃത്തത്തിന്‍റെ  അതിരുകള്‍ അതത് ചരിത്രകാലങ്ങളുമായി ചേരുന്നതിന് വരക്കാനാകുമെങ്കിലും, അതിനകത്തവ വലിയ വ്യത്യാസങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മൂല്യഭാഷണങ്ങളും വിശ്വാസങ്ങളും വര്‍ഗ്ഗീയകലാപങ്ങളിലേക്ക് ചെന്നെത്താമെന്നതിന് വര്‍ത്തമാന ഇന്ത്യതന്നെയാണ് തെളിവ്. കാളയിറച്ചിയോടും പന്നിയിറച്ചിയോടുമെല്ലാം ചേര്‍ന്ന ഗോത്ര, മതവിലക്കുകള്‍ ഇന്ത്യയിലെ പല വര്‍ഗ്ഗീയകലാപങ്ങള്‍ക്കും അടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ക്രസ്തുമതത്തിനും, കത്തോലിക്കാമതത്തിന് വിശേഷിച്ചും ലൈംഗികത പാപസങ്കല്‍പങ്ങളുമായി പിണഞ്ഞു കിടക്കുന്നു. സാത്താന്‍റെ പ്രേരണയില്‍ ആദമും ഹവ്വയും ചെയ്തുപോയ ആദിപാപത്തിന്‍റെ തുടര്‍ച്ചയാണത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പോലും സന്താനോല്‍പാദനലക്ഷ്യത്തോടു ചേര്‍ന്നതല്ലാത്ത ലൈംഗികവേഴ്ചകള്‍ അതിന് പാപകരമാണ്. വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന വിശ്വാസത്തിലാവും, ദൈവം കൂട്ടിചേര്‍ത്തതിനെ പിരിക്കാന്‍ മനുഷ്യനവകാശമില്ലെന്ന വിശ്വാസവുമെല്ലാം ചേര്‍ന്ന് വിവാഹമോചനവും അതിന് പാപകരമാണ്. ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം പ്രവാചകന്റെ തന്നെ മാതൃക പിന്തുടര്‍ന്നാല്‍ മകളുടെ പ്രായമുള്ളവളെയടക്കം വിവാഹം ചെയ്യുന്ന ബഹുഭാര്യത്വത്തെ മതാചാരങ്ങള്‍ വിലക്കുന്നില്ല. പുരുഷന് വിവാഹമോചനം ഏറ്റവും എളുതായ ഒരു കൃത്യവുമാണതില്‍. കേരളത്തില്‍ അമ്മാവനും മരുമകളും തമ്മിലുള്ള വേഴ്ച അചിന്ത്യമായ ഒരഗമൃഗമനമാണെങ്കില്‍ തൊട്ടടുത്ത തമിഴ്‌നാട്ടില്‍ മാമന്‍ എന്ന പദം തന്നെ വേണമെങ്കില്‍ ലൈംഗികോദ്ദീപകവുമാകാം. മദ്യപാനം തുടങ്ങിയ ഇതര മൂല്യവിചാരങ്ങളിലും ഏതാണ്ടിതു തന്നെയാകും കാഴ്ച.

ഇവയെല്ലാം കാണിക്കുന്നത് സദാചാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമെല്ലാമുള്ള മതഭാഷണങ്ങളും പൊതുപറച്ചിലുകളും പലപ്പോഴും അപകടകരമായ സങ്കുചിതത്വങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നുണ്ടാകാം എന്നാണ്.

ഭാരതീയ നവോത്ഥാനം

ഭാരതീയ നവോത്ഥാനത്തിന്‍റെ മുഖ്യധാരയില്‍ ഉയര്‍ന്നു നിന്നത് സ്ത്രീ, ജാതി, വിവാഹം, സദാചാരം തുടങ്ങിയ വിഷയങ്ങളായിരുന്നു. തുടക്കക്കാരനായി  കണക്കാക്കുന്ന രാജറാം മോഹന്റോയിയുടെ ഏറ്റവും പ്രചാരം നേടിയ പ്രവ്യത്തികള്‍ സതി നിറുത്തലാക്കുന്നതിനും സ്ത്രീകളുടെ വിവാഹപ്രായമുയര്‍ത്തുന്നതിനും നടത്തിയ യത്‌നങ്ങളാണ്. ജ്യോതിബാ ഫുലെയുടെ തുടക്കങ്ങളിലൊന്ന് സ്ത്രീ വിദ്യാഭ്യാസവുമായി ചേര്‍ന്നതാണ്. ഇ.വി. രാമസ്വാമി നായ്കരുടെ സ്ത്രീപക്ഷ എഴുത്തുകള്‍ അദ്ദേഹത്തിന്റെ ബ്രാഹ്മണവിരുദ്ധ പോരാട്ടങ്ങളോളം തന്നെ പ്രസിദ്ധമാണ്. കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കമായി കാണാവുന്നത് മാറു മറക്കാനുള്ള അവകാശത്തിനുവേണ്ടി നാടാര്‍ സ്ത്രീകള്‍ നടത്തിയ മേല്‍മടിശ്ശീല കലാപമാണ്. നമ്പൂതിരി നവോത്ഥാനവുമായി ചേര്‍ന്ന അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ഋതുമതി തുടങ്ങിയ നാടകങ്ങള്‍, തെലുങ്ക് നാടകമായ 'കന്യാശുൽ ക്കം ' എന്നിങ്ങനെ പലതും നമുക്കീ പട്ടികയില്‍ തുടര്‍ന്നെഴുതിച്ചേര്‍ക്കാം. സ്ത്രീ പുരുഷ ബന്ധങ്ങളിലും, സദാചാരമൂല്യ സംഹിതകളിലുമെല്ലാം ഒരു വലിയ പൊളിച്ചെഴുത്തിന് ഭാരതീയ നവോത്ഥാനത്തിന്‍റെ ആദ്യ പഥികന്‍ തുടക്കമിട്ടു എന്ന് ഇവയില്‍ നിന്നെല്ലാം ചുരുക്കിവായിക്കാം.

പലപ്പോഴും ഭാരതീയ നവോത്ഥാനത്തിന്‍റെ ഒരളവോളം മാര്‍ഗ്ഗദര്‍ശിയും മുന്‍മാതൃകയുമെല്ലാമായിരുന്ന യൂറോപ്യന്‍ നവോത്ഥാനവും സമാനമായൊരു ദൗത്യം ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. സ്ത്രീകള്‍ മനുഷ്യവംശം തന്നെയോ എന്നു വരെ തര്‍ക്കിച്ചുപോന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരുന്ന കത്തോലിക്കാ മതവിശ്വാസങ്ങളെയും മതസംഘടനയെയും തകര്‍ത്താണ് ആധുനിക യൂറോപ്പ് ജന്മമെടുത്തത്. ലൈംഗിക പാപസങ്കല്പവുമായി കൂടിചേര്‍ന്ന മധ്യകാല ദുര്‍മന്ത്രവാദിനീവേട്ടകള്‍ അവസാനിപ്പിച്ചത് ഈ നവോത്ഥാനമാണ്. സ്ത്രീയുടെ അനാച്ഛാദിതമായ കണങ്കാലുവരെ ലൈംഗികോദ്ദീപകമായിരുന്ന വിക്‌റ്റോറിയന്‍ സദാചാര കാലത്തില്‍ നിന്നാണ്, അല്പവസ്ത്രധാരികളായ ആധുനിക മദാമ്മമാരിലേക്ക് പാശ്ചാത്യസദാചാരം മാറിമാറിഞ്ഞത്. സാമ്പത്തിക രാഷ്ട്രീയമണ്ഡലങ്ങളില്‍ മാത്രമല്ലാതെ കുടുംബം, സദാചാരം, വേഷം, സാമൂഹ്യശ്രേണികള്‍, വിവാഹം, പെരുമാറ്റശീലങ്ങള്‍ എന്നു തുടങ്ങി ജീവിതത്തിന്റെ സ്ഥൂലവും സൂഷ്മവുമായ എല്ലാ മണ്ഡലങ്ങളെയും ഭരിച്ചു വന്ന സമൂഹ്യക്രമത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കാത്തിടത്തോളം വ്യക്തി ജീവിതത്തിന്റെ സ്വകാര്യതകളിലേക്കുള്ള മതത്തിന്റേയോ സമൂഹത്തിന്റെ തന്നെയോ കടന്നു കയറ്റങ്ങളെ പരമാവധി ഒഴിവാക്കിയെടുക്കുക എന്നതാണ് യൂറോപ്പില്‍ നവോത്ഥാന ആധുനികത അനുഷ്ഠിച്ച ഒരു പ്രധാനധര്‍മ്മം. മതത്തെ ഒരു സാമൂഹ്യസംഘടനാക്രമം എന്ന ധര്‍മ്മത്തില്‍ നിന്ന് പരമാവധി ഒഴിവാക്കി ഒരു സ്വകാര്യവിശ്വാസപ്രശ്‌നം മാത്രമാക്കി ചുരുക്കിയെടുക്കുകയും ചെയ്തു. മതേതരത്വത്തെക്കുറിച്ച് സാധാരണ പറഞ്ഞുവരുന്നത് പോലെ, മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവിന്‍റെ പ്രശ്‌നം മാത്രമായിരുന്നില്ല ഇത്.


1/4

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow