Loading Page: കുതര്‍ക്കങ്ങള്‍ക്കും നിശ്ബ്ദതക്കുമിടയില്‍ ...

ഒപ്പീനിയന്‍

- അനന്യ വാജ്പേയി 

കുതര്‍ക്കങ്ങള്‍ക്കും നിശബ്ദതക്കുമിടയില്‍ ഇന്നു സംഭവിക്കുന്ന വാക്കുകളുടെ മൂല്യശോഷണവും ജനാധിപത്യത്തിന്റെ തുരങ്കം വെക്കലും തിരിച്ചു സ്ഥാപിക്കാനാവുമോ...

പുറത്തുപോകുന്ന വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ യാത്രയയപ്പുകളിലൊന്ന് നല്കപ്പെട്ടു. ഒരു പ്രഗത്ഭനും നന്നായി സംസാരിക്കുന്നവനുമായ ഡിപ്ലോമാറ്റ്, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, രണ്ടുവട്ടം രാജ്യത്തിന്റെ പ്രസിഡണ്ട് എന്നിങ്ങനെയാണ് അന്‍സാരിയെ നാമറിയുക. പക്ഷേ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലദ്ദേഹം ഒരു അരക്ഷിതത്വം പേറുന്ന മുസ്ലിം എന്നതിനപ്പുറമൊന്നുമല്ലാതായി. അദ്ദേഹത്തിന്റെ മുത്തച്ഛന്മാരായ അന്‍സാരി സഹോദരന്മാര്‍ മഹാത്മാഗാന്ധിയുടെ അടുത്തസഖാക്കളും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളും ജാമിയ-മില്ലിയ സര്‍വ്വകലാശാലയുടെ സ്ഥാപകരുമായിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം പ്രൊഫസറും വൈസ് ചാന്‍സലറുമായിരുന്നു. നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലദ്ദേഹം ഇന്ത്യയുടെ അംബാസഡറായിരുന്നു. ഇവയെല്ലാം അദ്ദേഹത്തെ അപമാനിക്കുന്ന യാത്രയയപ്പില്‍ ഒറ്റയടിക്ക് അദ്ദേഹത്തിന്റെ മതപരമായ സ്വത്വത്തിലേക്കൊതുക്കപ്പെട്ടു.

ബാംഗ്‌ളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ കോണ്‍വൊക്കേഷന്‍ അഡ്രസ്സിലും, താന്‍ അധികാരമൊഴിയുന്നതിനുമുമ്പ് രാജ്യസഭ ടിവിക്ക് നല്കിയ അഭിമുഖത്തിലും ഇന്ത്യയുടെ ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും മുസ്ലിംങ്ങളില്‍ ഉണ്ടാകുന്നവര്‍ദ്ധിച്ചുവരുന്ന അരക്ഷിതത്വ, അരികുവല്‍ക്കരണ വികാരത്തെക്കുറിച്ച് അന്‍സാരി സംസാരിച്ചു. ഇന്ത്യയിലെ പരമോന്നത സ്ഥാനങ്ങളിലൊന്ന് വഹിക്കുന്നയാളെന്ന നിലയില്‍ തന്റെ ന്യായമായ ഉല്‍ക്കണ്ഠകള്‍ പ്രകാശിപ്പിച്ചതിന്റെ പേരിലദ്ദേഹം പരുക്കന്‍ മട്ടില്‍ ഇന്ത്യന്‍ പൗരന്‍ എന്നതില്‍ നിന്ന്, രാജ്യസ്‌നേഹിയും പൊതു സേവകനുമെന്ന നിലയില്‍ നിന്ന്, അവര്‍ പത്രറിപ്പോര്‍ട്ടില്‍ പറയാറുള്ള മട്ടില്‍ ഒരു 'നിശ്ചിതസമുദായത്തിലെ' അംഗമായി തരം താഴ്ത്തപ്പെട്ടു. ഇടുങ്ങിയ മട്ടില്‍ നിര്‍വചിക്കപ്പെടുന്നതും പ്രത്യയശാസ്ത്രപരമായി ഒതുക്കപ്പെടുന്നതുമാണ് ആ 'നിശ്ചിതസമുദായ' പ്രയോഗം; പ്രത്യേകിച്ചും വര്‍ഗ്ഗീയലഹളകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ് ആ പ്രയോഗം നടത്തപ്പെടുന്നത്.

പ്രതിപക്ഷ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണഗാന്ധി അപ്പോഴേക്കും വലിയ വ്യത്യാസത്തില്‍ തോറ്റുകഴിഞ്ഞിരുന്നു. മഹാത്മാഗാന്ധിയുടെ പൗത്രന്‍, നയതന്ത്രജ്ഞന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, മുന്‍ ഗവര്‍ണ്ണര്‍ എന്നിവയും നന്നായി സംസാരിക്കുന്നവനുമാണെങ്കിലും ഒരു മുസ്ലിമല്ല അദ്ദേഹം. അദ്ദേഹവും ആ പദവിക്ക് പറ്റാത്തവനായത് തന്റെ വംശാവലിയും രാഷ്ട്രീയബന്ധങ്ങളും നിമിത്തമാണ്. രണ്ടുപേരും സെക്യുലര്‍ മാതൃകയിലുള്ള പ്രതീകങ്ങളായി അവമതിക്കപ്പെട്ടു. അവര്‍ പൊതുജീവിതത്തിനുനല്കിയ വിലപ്പെട്ട സംഭാവനകള്‍ ജനനമെന്ന യാദൃച്ഛികതയുടെ പ്രതിഫലനങ്ങളായി തള്ളിക്കളയപ്പെട്ടു.

വളരെക്കുറച്ചാഴ്ചകള്‍ക്കുമുമ്പാണ് ബിജെപിയുടെ അദ്ധ്യക്ഷന്‍ അമിത്ഷാ വളരെ തരംതാഴ്ത്തുന്നതും അലസവുമായ മട്ടില്‍ മഹാത്മാഗാന്ധിയെ 'ചതുര്‍ബനിയാ' എന്ന് വിളിച്ചത് (തന്ത്രശാലിയായ കച്ചവടക്കാരന്‍) വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഗാന്ധിയുടെ വിവിധമതക്കാരുടെ ആശ്രമമായ സബര്‍മതിയില്‍ സംസാരിക്കവെ മോഡി ആശ്രമത്തിലെ ബഹുമതപ്രാര്‍ത്ഥനാപുസ്തകത്തില്‍നിന്ന് മധ്യകാല ഗുജറാത്തി കവിയായ നര്‍സി മേത്തയുടെ 'വൈഷ്ണവ് ജന്‍തോ തേനെ കഹിയേ' എന്ന വരി ഉദ്ധരിച്ചു. അക്കാലത്തെ ഏറ്റവും പ്രസിദ്ധമായ വരികളിലൊന്ന്. ആ പ്രസിദ്ധമായ ഭജന്‍ അര്‍ത്ഥമാക്കുന്നിതാണ്: 'മറ്റുള്ളവരുടെ വേദനയില്‍ സഹതപിക്കുന്നവനെ ശരിയായ ഹിന്ദുവെന്ന് വിളിക്കു'. വൈഷ്ണവ് ജന്‍ എന്നതിനെ (ശരിയായ ഭക്തിയുള്ളവന്‍, ആഴമുള്ള ഹിന്ദു എന്നാണതിനര്‍ത്ഥം) 'പൊതുജനപ്രതിനിധി' എന്നു പകരം വെക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. അപ്പോള്‍ ആ വരി ഇങ്ങനെയാകും. 'മറ്റൊരാളിന്റെ വേദനയില്‍ സഹതപിക്കുന്നവനെ ഒരു ജനപ്രതിനിധി എന്നുവിളിക്കൂ'.

അതിന്റെ ഫലശ്രുതികള്‍ വിചിത്രമാണ് എന്നാണ് നമുക്കേറ്റവും ചുരുക്കിപ്പറയാന്‍ പറ്റുക: അതിന്റെ സ്വാഭാവികതുല്യപ്പെടുത്തല്‍ ഭക്തഹിന്ദുവിനും ജനപ്രതിനിധിക്കുമിടയില്‍ സ്ഥാനപ്പെടുത്തപ്പെടുന്നു, രണ്ട്, ഗാന്ധിയുടെ ഒരു രാഷ്ട്രീയ ഗുണമെന്നനിലയില്‍ സഹതാപത്തെ കാണുന്ന ധാര്‍മികമായ സന്ദേശം ഏറ്റവും വൃത്തികെട്ടതും ഹാനികരവുമായ രീതിയില്‍ വളച്ചൊടിച്ച് ഉപയോഗിക്കപ്പെടാനാകുന്നു. അത് ഏറ്റവും നല്ല ഉദ്യോഗസ്ഥമേധാവിത്വ അഭിലാഷങ്ങളോട് (കാര്യക്ഷമത, സല്‍ഭരണം, അക്കൗണ്ടബിലിറ്റി) ചേര്‍ത്തുവെക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ അതിശക്തമായ ഈ പൊതുകവിത (ഗുജറാത്തിയില്‍ രചിക്കപ്പെട്ട അത് ഒരു നൂറ്റാണ്ടായി ഇന്ത്യയുടെ ദേശീയ പദവിജ്ഞാനകോശത്തിന്റെ ഭാഗമാണ്) യെ മഹാത്മാഗാന്ധി യഥാര്‍ത്ഥത്തിലുദ്ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ മറ്റുചിലതിനെ സൂചിപ്പിക്കുന്നതിനുപയോഗിക്കുകയാണ്.

മറ്റുവാക്കുകളില്‍, ഗാന്ധിയന്‍ അര്‍ത്ഥത്തിലുള്ള ഒരുയഥാര്‍ത്ഥ ജനപ്രതിനിധി ഇന്നത്തെ ഭൂരിപക്ഷവാദ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സഹഭാവം പുലര്‍ത്തേണ്ടത് ഒന്നാമതായും മുഖ്യമായും ന്യുനപക്ഷങ്ങളോടാണ്. വിരോധാഭാസമെന്നുപറയട്ടെ, അത് ദുര്‍ബ്ബലജനവിഭാഗങ്ങളോട് , വിശേഷിച്ച് മുസ്ലിംങ്ങളോട് ബിജെപി പുലര്‍ത്തുന്ന സമീപനത്തിന് നേര്‍ വിപരീതമാണ്. 1946-47 കാലത്ത് വിഭജനത്തിന്റെ തുടര്‍ച്ചയായി വര്‍ഗ്ഗീയലഹളകള്‍ ആളിക്കത്തിയപ്പോള്‍ അനുരജ്ഞനവും അഹിംസയും സ്ഥാപിക്കുന്നതിന് ഗാന്ധി കാട്ടിയ പ്രതിബദ്ധതയോര്‍മ്മിക്കുക. അതുപോലെ ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ 1984ലെ സിക്കുവര്‍ഗ്ഗീയ കൂട്ടക്കൊലയുടെ ഇരകള്‍ക്കും, 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകള്‍ക്കും നീതിലഭ്യമാക്കാനായി അന്‍സാരി നടത്തിയ സഹഭാവപൂര്‍ണ്ണമായ പരിശ്രമങ്ങളും നമുക്കോര്‍ക്കാം..

ഭാഷയുടെ വളച്ചൊടിക്കല്‍

പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും മറ്റുപ്രമുഖരും കുതര്‍ക്കങ്ങള്‍, നിശ്ശബ്ദത, ദുസ്സൂചനകള്‍ എന്നിവയിലൂടെ വളരെ സമര്‍ത്ഥമായി നടത്തുന്നെതന്താണ്? അത് അതാര്യമെന്നപോലെ അവഹേളനപരവുമാണ്, അത് അഴകുഴമ്പനാകുമ്പോള്‍ത്തന്നെ അപകടകരവുമാണ്. അത്തരം വ്യവഹാരങ്ങളിലൂടെ സ്വത്വങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു, ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് ഉന്നം വെക്കപ്പെടുന്നു. രാഷ്ട്രീയ എതിരാളികളെ ഏറ്റവും മോശമായി ചിത്രീകരിക്കാന്‍ ഭാഷയെങ്ങനെയാണ് ദുരുപയോഗിക്കപ്പെടുന്നത്? ഉടനടിയുള്ള ആര്‍ത്തുവിളിക്കലുകള്‍, കള്ളവാര്‍ത്തകള്‍, സോഷ്യല്‍മീഡിയ എന്നിവയുടെ യുഗത്തില്‍ കൂട്ടായ ഓര്‍മ്മകള്‍ തരം താഴ്ത്തപ്പെടുന്നു. എങ്കിലും കഴിഞ്ഞ 40 മാസങ്ങളില്‍ ദേശീയ സംഭാഷണങ്ങളിലേക്ക് പ്രക്ഷേപിക്കപ്പെട്ട തികച്ചും പ്രശ്‌നവല്‍കൃതമായ 'രാംസാ ദേയാ ഹറാംസാദേ' 'ലവ് ജിഹാദ്,' 'കുത്തേകാ ബച്ചാ' 'പിങ്ക് വിപ്ലവം' തുടങ്ങിയ വാക്പ്രയോഗങ്ങള്‍ മുറിപ്പെടുത്താന്‍ തക്കവിധം മാത്രം നീണ്ടുനിന്നു, എന്നാല്‍ അതിന് അനന്തരഫലങ്ങളുണ്ടാകാന്‍ മാത്രം നീണ്ടുനിന്നില്ല.

ഭാഷയുടെ വളച്ചൊടിക്കലുകള്‍, നിശ്ശബ്ദതയുടെ പ്രയോഗം, വ്യക്തികളെ ദുഷ്‌കീര്‍ത്തിയിലാക്കല്‍, ചരിത്രസ്മൃതികളുടെ തുടച്ചുമാറ്റല്‍, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അരികുവല്‍ക്കരണം, സ്ഥാപനങ്ങളുടെ ഞെരിച്ചുതകര്‍ക്കല്‍ എന്നിവയെല്ലാം തുടര്‍തന്ത്രമാണ്. ബഹുസ്വര-വൈവിധ്യപ്രതലത്തില്‍ നിന്നും ഇന്ത്യയെ ഹിന്ദുത്വ ഇന്ത്യയെന്നതിലേക്ക് ഒരു ഭൗമഫലകമാറ്റ(tectonic shift)ത്തിന് വിധേയമാക്കുകയെന്ന ലക്ഷ്യമാണിതിനുള്ളത്.

നിയുക്ത പ്രസിഡണ്ട് രാംനാഥ് കോവിന്ദ് രാജ്യത്തോടുള്ള തന്റെ ആദ്യപ്രസംഗത്തില്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും പ്രധാന സ്വാതന്ത്ര്യസമരപോരാളികളിലൊരാളുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതിരുന്നതും ഒരൊറ്റ രാത്രി കൊണ്ട് പ്രഗതി മൈതാനത്തിലെ നെഹ്‌റുപവലിയനും ഹോള്‍ ഓഫ് നേഷന്‍സും ഇടിച്ചുനിരത്തപ്പെട്ടതും ഇതേ പദ്ധതിയുടെ ഭാഗമാണ്.

ആളുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ -സകലതിനെയും ചരിത്രരേഖകളില്‍ നിന്നും മാഞ്ഞുപോകാനിടയാക്കുന്നു. അവരും അവയും ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന പോലെ. ലോകത്തിലെ അഹിംസയുടെ ഏറ്റവും മഹാനായ പ്രചാരകന്‍- അദ്ദേഹം ഹിന്ദു സ്വരാജിന്റെ രചയിതാവും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശില്പിയും രാഷ്ട്രപിതാവുമാണ്- ഒറ്റരാത്രികൊണ്ടപ്രത്യക്ഷനാകാം. അതിന്റെ സ്ഥാനത്ത് ഒരു മായാജാലത്തിലെന്നപോലെ ചതുര്‍ബനിയ ഒരു നാക്കുപ്രയോഗം കൊണ്ട് സ്ഥാപിക്കപ്പെടുന്നു- സ്വാര്‍ത്ഥനും വിഭാഗീയനും, ഗൂഢാലോചനക്കാരനും, ദുര്‍വൃത്തനുമായ ഒരാള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ -മുസ്ലിംങ്ങള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ഗോത്രജനവിഭാഗങ്ങള്‍-ജനക്കൂട്ടകൂട്ടക്കൊല, കൂട്ടബലാത്സംഗം എന്നിവ പോലുള്ള ഭീകരശാരീരികാക്രമണങ്ങള്‍ തന്നെ നടക്കുന്നുവെന്നത് നമുക്ക് കാണാതിരിക്കാനാകില്ല. വാക്കുകളുടെ ഹിംസാത്മക പ്രയോഗങ്ങള്‍ക്കൊപ്പം തുല്യനിലയില്‍ത്തന്നെ അപകടകരമായ സംസാരിക്കുന്നതിലെ പരാജയങ്ങളും നാം ശ്രദ്ധിക്കണം. വസ്തുതകളുടെ കാണാതിരിക്കല്‍, സഹഭാവത്തിന്റെ നിഷേധം, ബഹുമാനം നല്കുന്നതിന് മടികാട്ടല്‍ എന്നിവയും ഹിന്ദുത്വയുടെ രാജ്യഭാരത്തിന്റെ ഭാഗമായിരിക്കുന്നു.

കൂടുതല്‍ വലിയ ചോദ്യമിതാണ്. ഭാഷയുടെ മൂല്യശോഷണം, സത്യത്തിന്റെ വളച്ചൊടിക്കല്‍, സഹഭാവത്തിന്റെ നിഷേധം എന്നിവക്കാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നതെങ്കില്‍,അവര്‍ വണ്‍വേ പ്രക്രിയകളാണോ? അവയെ തിരിച്ചാക്കാന്‍ കഴിയുമോ?

(അനന്യ വാജ്‌പേയി ന്യൂഡെല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഡവലപ്പിങ്ങ് സ്റ്റഡീസില്‍ ഫെലോയാണ്. അവരോടും 'ദ ഹിന്ദു'വിനോടും കടപ്പാട്)

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow