Loading Page: ബാബ റാം റഹിമുകള്‍ ഉണ്ടാകുന്നതും നിലനിറത്തപ്പെടുന്നതും എന്തുകൊണ്ട്

ഒപ്പീനിയന്‍

പി.ജെ. ബേബി

ബാബാ രാം റഹിമിന് നാലുകോടി അനുയായികള്‍ മുതല്‍ ആറു കോടി അനുയായികള്‍ വരെ ഉണ്ടെന്നാണ് വാര്‍ത്തകള്‍. അത്രയുമില്ലെന്നു വന്നാലും കോടികള്‍ അനുയായികളായുണ്ടെന്ന സത്യം നിഷേധിക്കാനാവില്ല. അത്രയുമാള്‍ക്കാരെ അത്ഭുത കഴിവുകള്‍ കൊണ്ട് കിട്ടിയെന്ന് അനുയായികള്‍ പറയും. വിമര്‍ശകര്‍ പൊതുവെ ഇന്ത്യക്കാരന്റെ ശാസ്ത്രബോധമില്ലായ്മയെ പഴിക്കും.

ബാബ റാം റഹിം സിംഗിന്റ അനുയായികള്‍ നടത്തിയ വന്‍ തോതിലുള്ള അതിക്രമവും, അയാളെപ്പോലുള്ള ഒരു ദൈവത്തിനെതിരെ നടപടിയെടുത്തതില്‍ സാക്ഷി മഹാരാജ് എന്ന ബി.ജെ.പി നേതാവിന്റെ ഉറഞ്ഞു തുള്ളലും, മോദിക്കും ഹരിയാന മുഖ്യമന്ത്രി ഖട്ടറിനുമെതിരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി നടത്തിയ നിശിത വിമര്‍ശനവും ഇന്ന് മാധ്യമങ്ങളിലാകെ നിറഞ്ഞു നില്‍ക്കുകയാണ്. മോഡി ഭരണത്തിന്റെ ഇല്ലാത്ത മഹാനേട്ടങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തയ്യാറാകാത്ത സകലരെയും വളരെ മോശപ്പെട്ട വാക്കുകളില്‍ അധിക്ഷേപിക്കുന്ന രീതി മോഡി തന്നെ മുന്‍കൈയെടുത്തു കൊണ്ടു സാധാരണമാക്കിയിരുന്നെങ്കിലും, കോടതിയുടെ വിമര്‍ശനമായതിനാല്‍ തല്‍ക്കാലം മോദീസംഘം പ്രതിരോധത്തിലാകുന്നതിനും നാം സാക്ഷ്യം വഹിക്കുകയാണിന്ന്. അതേസമയം താല്‍ക്കാലികമായ രോഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമപ്പുറം എന്തുകൊണ്ട് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്നു എന്നൊരു പരിശോധന നടക്കുന്നില്ല. അതിനുള്ളഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. രാം റഹിം സിങ്ങ് കേരളത്തിലും z കാറ്റഗറി സുരക്ഷയുമായി വന്നതും അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ഹാര്‍ദ്ദമായി സ്വീകരണവും നാം സോഷ്യല്‍ മീഡിയയില്‍ ഇന്ന് കാണുന്നുണ്ട്. ഇടുക്കി ഗോള്‍ഡ് എന്ന വിശേഷപ്പെട്ട കഞ്ചാവ് സംഘടിപ്പിക്കാനായാണ് അന്ന് ഇയാള്‍ വന്നതെന്നും വാര്‍ത്തകള്‍ വരുന്നു. ഇന്ത്യയില്‍ രൂപം കൊള്ളുന്ന ഭൂരിഭാഗം ആള്‍ ദൈവങ്ങളും ഭക്തന്മാര്‍ കൊടുക്കുന്ന പണം കൊണ്ടാണ് വളരുന്നതെന്നതൊരു തെറ്റായ ധാരണയാണെന്നും, മറിച്ചു, വന്‍തോതില്‍ പണവും അംഗീകാരവും നേടിക്കഴിയുമ്പോള്‍ മാത്രമാണ് വലിയ തോതില്‍ അനുയായികളുണ്ടാകുന്നതെന്നതും പലരും ഇതിനകം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനപ്പുറം പണവും പ്രശസ്തിയും രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലവും കിട്ടിയ ശേഷമാണെങ്കിലും വലിയൊരു സംഖ്യ അനുയായികള്‍ ഇത്തരക്കാര്‍ക്കെങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ സാമൂഹ്യ ശാസ്ത്ര വശവും മനശ്ശാസ്ത്ര വശവും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ബാബാ രാം റഹിമിന് നാലുകോടി അനുയായികള്‍ മുതല്‍ ആറു കോടി അനുയായികള്‍ വരെ ഉണ്ടെന്നാണ് വാര്‍ത്തകള്‍. അത്രയുമില്ലെന്നു വന്നാലും കോടികള്‍ അനുയായികളായുണ്ടെന്ന സത്യം നിഷേധിക്കാനാവില്ല. അത്രയുമാള്‍ക്കാരെ അത്ഭുത കഴിവുകള്‍ കൊണ്ട് കിട്ടിയെന്ന് അനുയായികള്‍ പറയും. വിമര്‍ശകര്‍ പൊതുവെ ഇന്ത്യക്കാരന്റെ ശാസ്ത്രബോധമില്ലായ്മയെ പഴിക്കും. അതുകൊണ്ടു മാത്രം മിക്കപ്പോഴും വലിയ ഫലമുണ്ടാകാനിടയില്ല.

റാം റഹിമിലേക്കു വന്നാല്‍ അയാളുടെ അനുയായികള്‍ എവിടെയാണുള്ളതെന്ന പരിശോധന തന്നെ ചിലകാര്യങ്ങളിലേക്കു വെളിച്ചം വീശാന്‍ പര്യാപ്തമാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യു .പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണത്. വലിയ തോതില്‍ ദളിത് വിഭാഗവുമതിലുണ്ട്. ഇത് ചില സൂചനകള്‍ നല്‍കുന്നു. പ്രധാനമായും കാര്‍ഷിക മേഖലകളാണത്. കുറെ കാലമായി വന്‍ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മേഖല. ദളിത് ജനവിഭാഗങ്ങള്‍ ബ്രാഹ്മണരുടെ കൈയ്യില്‍ മാത്രമല്ല, തൊട്ടു മുകളിലുള്ള ജാട്ട് പോലുള്ള പിന്നോക്ക ജാതികളില്‍ നിന്നുകൂടി കടുത്ത ആക്രമണങ്ങള്‍ക്കിരയാകുന്ന പ്രദേശം .ഖാപ് പഞ്ചായത്തുകള്‍ ചേര്‍ന്ന് ജാതിയുടെ അഭിമാനം സംരക്ഷിക്കാന്‍ ആളുകളെ മൃഗീയമായി കൊലപ്പെടുത്തുന്ന പ്രദേശം. പ്രേമിച്ചു ജാതിമാറി വിവാഹം കഴിക്കുന്നതു സ്വന്തം ജീവന്‍ മാത്രമല്ല അപകടത്തിലാക്കുക, അത് സ്വന്തം സഹോദരി കൂട്ട ബലാത്‌സംഗത്തിനിരയായി മരിക്കുന്നതിനു കൂടി കാരണമാകും. ഇത്തരമൊരു സ്ഥലത്തു റാം, റഹിം, സിങ് എന്നിവ ഒന്നായിത്തീര്‍ന്ന ഒരു ദൈവമാണ് ബാബ ഗുര്‍മീത്. ജാതിക്കും മതത്തിനുമെതിരെ വലിയ ഭക്തി പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്ന പ്രദേശങ്ങളാണവ. സിക്ക് മതം തന്നെ അത്തരത്തില്‍ ഉയര്‍ന്നു വന്നതാണ്. പക്ഷെ ഇന്ന് സിക്ക് മതം കടുത്ത ജാതീയതയാണ് വച്ചുപുലര്‍ത്തുന്നത്. ദളിതര്‍ പലപ്പോഴും പഞ്ചാബിലും മറ്റും ബി.എസ.പി.ക്കു ലോകസഭാസീറ്റുകള്‍ വരെ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും അതൊന്നും ജാതീയതയുടെ ദുഷ്ടുകള്‍ കുറക്കാനെങ്കിലും കഴിയുന്ന ഒരു സാമൂഹ്യ പ്രസ്ഥാനത്തിന്റെ പിറവിയിലേക്കു നയിച്ചിട്ടില്ല. അവിടെയാണ് ജാതിക്കും മതത്തിനുമെതിരെ റാം റഹിം വാഗ്ദാനം ചെയ്യുന്ന ഇപ്പോള്‍ത്തന്നെ ലഭ്യമാകുന്ന പരിഹാരം ആകര്‍ഷകമാകുന്നത് .

കാര്‍ഷികമേഖലയുടെ തകര്‍ച്ച വലിയൊരു വിഭാഗം താഴ്ന്ന ഇടത്തരം കര്‍ഷകരെ കടുത്ത നിരാശയിലേക്കു തള്ളി വിടുന്നു. കടക്കെണിയില്‍ക്കുടുങ്ങി ലക്ഷക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തത്. അവര്‍ക്ക് എന്തെങ്കിലു പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളോ പ്രസ്ഥാനങ്ങളോ അവിടങ്ങളിലില്ല. അപ്പോള്‍ റാം റഹിം വാഗ്ദാനം ചെയ്യുന്ന മാസ്മരിക ലോകം വളരെ ആകര്‍ഷകമാകും.

മറ്റൊരു വിഭാഗം മധ്യ വര്‍ഗ്ഗത്തിന്റെ ഒറ്റപ്പെടലും കപട കമ്പോള അഭിരുചികളും ഇത്തരം ആള്‍ ദൈവങ്ങല്‍ക്ക് വളമായിത്തീരുന്നുണ്ട്. ചെറിയ സര്‍ക്കാര്‍ ജോലികള്‍ മുതല്‍ വലിയ ജോലികള്‍ വരെയുള്ള വിഭാഗങ്ങള്‍ക്ക് ഉപഭോഗ സാമഗ്രികള്‍ വാങ്ങി സ്വന്തം അന്തസ്സ് നിലനിര്‍ത്താണ്ടതുണ്ട്. ആ മത്സരത്തില്‍ പിടിച്ചുശനില്‍ക്കലെളുപ്പമല്ല. അങ്ങനെ പിന്തള്ളപ്പെട്ടു പോയാല്‍ അതുണ്ടാക്കുന്ന ആത്മനിന്ദയും, പരാജയബോധവും ആദ്യം ഒരു തരം ഉള്‍വലിയല്‍, പിന്നീട് ഇത്തരം സമൂഹങ്ങളിലെ കപട സാമൂഹ്യത എന്നിവയിലേക്ക് നയിക്കും.

മിക്കപ്പോഴും ഇത്തരം പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അപഹസിക്കപ്പെടിന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം ആകര്‍ഷകമാകുന്നതും അതിലെ ലൈംഗികതയാണ്. വലിയ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് താഴ്ന്ന മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍. അവര്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടു കപട ആള്‍ദൈവങ്ങള്‍ വലിയ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.

റാം റഹിം സിങ് ഒരുതരം പെന്തക്കോസ്ത്, പോപ്പ് ഡാന്‍സ് രീതികള്‍ കൂട്ടിയിണക്കിയുള്ള പാട്ടും നൃത്തവും നടപ്പാക്കിയിരുന്നു .വലിയ ശബ്ദഘോഷത്തോടെ എല്ലാ ഇന്‍ഹിബിഷനുകളും വലിച്ചെറിഞ്ഞു, ചുവടുകള്‍ വാക്കാന്‍ മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ എല്ലാപ്രായക്കാര്‍ക്കും അവസരം കിട്ടുന്നു. ഇത് ചെറിയൊരു കാര്യമല്ല. മധ്യവര്‍ഗ കപട ബന്ധങ്ങളോടെയുള്ള ഒറ്റപ്പെടള്‍, ശൂന്യതാബോധം എന്നിവക്കെല്ലാം ഇഹലോകത്തില്‍ ഇത്തരം ഇന്ത്യന്‍ പ്രദേശങ്ങളില്‍ മറ്റെന്തു പ്രതിവിധികളാണുള്ളത്? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണത് എന്നും മാര്‍ക്‌സ് പറഞ്ഞു. അത് ശരിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. റാം റഹിമിനെപ്പോലുള്ളവര്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച ആത്മസാക്ഷാത്ക്കാര വഴികളൊന്നും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് വിശ്വസ്യമായ രീതിയില്‍ മുന്നോട്ടു വാക്കാനില്ല. എന്ന് മാത്രമല്ല, ഒറ്റപ്പെട്ട മധ്യവര്‍ഗ ജീവിതത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ആകുലതകള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍, ഇന്നത്തെ രാഷ്ട്രീയ സാംസ്‌ക്കാരിക ജീവിതത്തിന്റെ ജീര്ണതക്കിടയില്‍, എന്ത് പ്രതീക്ഷകളാണ് മുന്നോട്ടു വാക്കാനാകുക? എന്നെങ്കിലും എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ സംഭവിച്ചേക്കും എന്നൊരു ആഗ്രഹചിന്തയില്‍ എത്രനാള്‍ ഒരാള്‍ക്ക് മുന്നോട്ടു പോകാനാകും? ഇവിടെയാണ് തുടര്‍ച്ചയായി വിജയിച്ചു കൊണ്ടേയിരുന്ന രാം റഹിമിന് കോടിക്കണക്കിനു അനുയായികളെ കിട്ടുന്നത്.

ഇത്തരക്കാര്‍ വളരുകയും വലിയ ജനസ്വാധീനം നേടുകയും ചെയ്താല്‍ എല്ലാ നിറങ്ങളിലുമുള്ള രാഷ്ട്രീയം ഇത്തരക്കാരെ ആനപ്പുറത്തെഴുന്നള്ളിക്കാന്‍ തയ്യാറാണ്. മന്ത്രി ജി .സുധാകരന്‍ എന്ന വലിയ വിപ്ലവകാരി ശൃംഗേരി മഠ ധിപതിക്കു മുന്നില്‍ ഓച്ഛാനിച്ചു നിന്നു നിവേദ്യങ്ങളര്‍പ്പിക്കുന്നതും മന്ത്രി തോമസ് ഐസക് ശിങ്കിടിയായി നില്‍ക്കുന്നതും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ്. അപ്പോള്‍പ്പിന്നെ ഒ..രാജഗോപാലോ ആന്റണിയോ അമ്മ ദര്‍ശത്തില്‍ സായൂജ്യമടയുന്നതില്‍ എന്തതിശയം? രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ പിന്തുണയുറപ്പാക്കാന്‍ ആള്‍ദൈവഭക്തന്‍ എന്ന വേഷത്തിനപ്പുറം മറ്റൊരെളുപ്പവഴിയില്ല. എല്ലാ അധോലോക മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനും, സകലവിധ നികുതിവെട്ടിപ്പുകള്‍ക്കും മറയിടാനും ആ വേഷം പോലെ മികച്ച മറ്റൊന്നില്ല. നോട്ട് റദ്ദാക്കിയപ്പോള്‍ ആള്‍ദൈവങ്ങള്‍ക്കു എത്ര നോട്ടും കണക്കു കാണിക്കാതെ മാറ്റിയെടുക്കാന്‍ പ്രത്യേകം അവസരം നല്‍കിയിരുന്നു. നിശ്ചിത കമ്മീഷന്‍ വാങ്ങി ആയിരക്കണക്കിന് കോടികള്‍ ഇങ്ങനെ മാറ്റിക്കൊടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതെല്ലം കൂടിയാണ് ആള്‍ ദൈവ വ്യവസായത്തെ ഏറ്റവും കുറഞ്ഞ റിസ്‌കുള്ള വ്യവസായമാക്കുന്നത്. അത്തരം വ്യവസങ്ങള്‍ മുതലാളിത്തം ഇന്നെത്തി നില്‍ക്കുന്ന ശരിക്കും ഭൗതികമായ പ്രതിസന്ധികളില്‍ നിന്നാണ് ഊര്‍ജം വലിച്ചെടുക്കുന്നത്.''മോഡി ഫോര്‍ പി.എം'' എന്ന മുദ്രാവാക്യം, മോദിയുടെ ട്രാക്ക് റെക്കോര്‍ഡ് കൃത്യമായും പരസ്യമായും അറിയാമായിരുന്നിട്ടും, മധ്യവര്‍ഗത്തിനിടയില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞെങ്കില്‍ റാം റഹീമിന്റെ ജനപിന്തുണയില്‍ നാം അമ്പരക്കണ്ട കാര്യമില്ല തന്നെ.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow