ലേഖനം

ഇ.പി. കാര്‍ത്തികേയന്‍

എല്ലാവരും ഒരുപോലെ ജീവിച്ചിരുന്ന ഒരു സമത്വത്തിന്റെ ലോകമാണ് മാവേലി എന്ന പുരാവൃത്തം മലയാളികളുടെ ഗൃഹാതുരതയാണ്. അത് കൃത്യമായും സാമൂഹിക നീതിക്കെതിരേയുള്ളവരുടെ ഉറക്കം കെടുത്തുന്നതു സ്വാഭാവികവുമാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ മാവേലിയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് തൃക്കാക്കരയിലെ വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യം.

മഹാബലി അഥവാ മാവേലി എന്ന സങ്കല്പം അതിന്റെ ഉള്ളടക്കം കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമായ ഒന്നാണ്. എന്നാല്‍ ആ സവിശേഷതയെ അംഗീകരിക്കാന്‍ തിന്മയുടെ ശക്തികള്‍ക്ക് ഇപ്പോഴുമായിട്ടില്ല. അതുകൊണ്ടാണ് ഒളിഞ്ഞും തെളിഞ്ഞും അതിനെതിരായ ആക്രമണം ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാവേലിയുടെ ചരിത്രകാലത്തുണ്ടായിരുന്നുവെന്നു കരുതുന്ന ഒരു ലോകത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒരുപോലെ ജീവിച്ചിരുന്ന ഒരു സമത്വത്തിന്റെ ലോകമാണ് മാവേലി എന്ന പുരാവൃത്തം മലയാളികളുടെ ഗൃഹാതുരതയാണ്. അത് കൃത്യമായും സാമൂഹിക നീതിക്കെതിരേയുള്ളവരുടെ ഉറക്കം കെടുത്തുന്നതു സ്വാഭാവികവുമാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ മാവേലിയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് തൃക്കാക്കരയിലെ വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യം.

തൃക്കാക്കര വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി രംഗത്തെത്തിയതാണ് നമ്മുടെ മുന്നിലുള്ള കാലികമായ ഒരു വിഷയം. ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. അസുര ഗണത്തില്‍പ്പെടുന്ന മഹാബലി ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഈയാവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി ഹര്‍ജി നല്‍കിയെങ്കിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, നടപടിയില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മഹാബലിയെയും വാമനനേയും ഒരുപോലെ ആദരിക്കുന്നതാണ് ബോര്‍ഡിന്റെ നിലപാടെന്നാണ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണ് മൂന്നു നാലു വര്‍ഷങ്ങളായി സംഘപരിവാര്‍ നേതാക്കള്‍ പ്രചാരണം നടത്തിവരുന്നത്. അതേസമയം സമത്വത്തിന്റെയും തുല്യനീതിയുടെയും ഒരു കാലത്തെയാണ് മഹാബലിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അത് വര്‍ണവിവേചനത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നുമാണ് ദലിത്, പുരോഗമന ജനാധിപത്യ സംഘടനകളുടെ നിലപാട്. അസുരനായ മഹാബലിക്ക് പൂണൂലിട്ടതും രൂപം പൊണ്ണത്തടിയന്റേതാക്കിയതും സവര്‍ണബോധത്തെ പിന്‍പറ്റിക്കൊണ്ടായിരുന്നുവെന്ന വസ്തുത അവര്‍ ഉന്നയിക്കുകയും ചെയ്തു. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവര്‍ത്തിക്കു ചേര്‍ന്ന രൂപം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദലിതു സംഘടനകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനവും നല്‍കിയിരുന്നു. കൂടാതെ കേരളത്തിലാകെ മഹാബലിയുടെ ദലിത് സത്വത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില ചിത്രകാരന്മാര്‍ കറുത്തവനും അരോഗദൃഢഗാത്രനുമായ മഹാബലിയുടെ ചിത്രങ്ങള്‍ വരച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വര്‍ണവ്യവസ്ഥയുടെ വക്താക്കള്‍ക്ക് മാരകമായ പ്രഹരമേല്‍പ്പിച്ചുവെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന തന്റെ ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമന ജയന്തി ആശംസകള്‍ നേരുന്നുവെന്നായിരുന്നു അമിത് ഷായുടെ പോസ്റ്റ്. ഇതിനെതിരേ മലയാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നു. ആര്‍.എസ്.എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും ഇതേ നിലപാടുമായി രംഗത്തുവന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോള്‍ തൃക്കാക്കരയിലെ ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഐക്യവേദി രംഗത്തുവന്നത്.

അതിനവര്‍ക്ക് കൃത്യമായ രാഷ്ട്രീയനിലപാടുമുണ്ട്. ദേവനായ വാമനന്റെ സമീപത്തുപോലും അസുരന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു ശിലപോലും പാടില്ലെന്നാണ് അവര്‍ പറയുന്നത്. മഹാബലിയുടെ സ്മൃതിമണ്ഡപം പണിയാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ എതിര്‍ത്ത് അവര്‍ രംഗത്തുവരുന്നത് യാദൃശ്ചികമായ ഒന്നല്ല. മണ്ഡപം നിര്‍മിക്കാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തതിനാല്‍ അക്കാര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഉചിതമല്ല. അതേസമയം, ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്ന ആവശ്യം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അതിന്റെ ലക്ഷ്യം, ബ്രാഹ്മണ്യത്തിന്റെ അധീശത്വമാണ്. അതുകൊണ്ടാണ് തിരുവോണമെന്നത് വാമനന്റെ ജന്മനക്ഷത്രമാണെന്നും വാമനജയന്തിയാണ് ഓണമായി ആഘോഷിക്കുന്നതെന്നും പറയാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. അത് യാഥാര്‍ഥ്യവുമാണ്. അവതാരകഥകളെ അവലംബിക്കുകയാണെങ്കില്‍ വാമനന്റെ ജന്മദിനം തന്നെയാണ് തിരുവോണം. അതു തന്നെയാണ് നാളിതുവരെ നവോഥാനകേരളം ആഘോഷിച്ചത്. അത് തുറന്നു പറഞ്ഞുവെന്നതാണ് അമിത് ഷായടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ സത്യസന്ധത. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി (അഥവാ മാവേലി) ക്ക് അധികാരം പിടിച്ചെടുത്തവര്‍ ഔദാര്യപൂര്‍വം നല്കിയ ഒരു സന്ദര്‍ശനദിവസം മാത്രമാണ് തിരുവോണമെന്നത്. അതായത് വാമനന്റെ ജന്മദിനാഘോഷത്തിനു വേണമെങ്കില്‍ വന്ന് വല്ലതും തിന്ന് പൊയ്ക്കൊള്ളാനുള്ള ഔദാര്യം.

അതേസമയം മാവേലിയുമായി ബന്ധപ്പെട്ട ഓണസങ്കല്പം സമതയുടെ ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ് നാം ആഘോഷിച്ചുവരുന്നതെന്നാണ് നമ്മുടെയൊക്കെ ഒരു വിശ്വാസം. ബ്രാഹ്മണ്യം ചവിട്ടിത്താഴ്ത്താന്‍ ആവതു ശ്രമിച്ചിട്ടും തലയുയര്‍ത്തി നില്‍ക്കുന്ന സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍. വിവേചനത്തിനും ജാതിക്കും വര്‍ണവ്യവസ്ഥയ്ക്കും എതിരായ ഒരു സങ്കല്പത്തെപ്പോലും ഉയരാന്‍ അനുവദിക്കില്ലെന്ന അധീശത്വമാണ് ഇപ്പോള്‍ തെളിഞ്ഞുവന്നത്. ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ തിരുവോണം വാമനജയന്തിയാണെന്നു പറയുക മാത്രമല്ല, മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ അര്‍പ്പിക്കാന്‍ അമിത് ഷായ്ക്ക് ധൈര്യം ലഭിക്കുന്നതും സമകാലികമായി അവര്‍ക്ക് കൈവന്ന രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ്. അതുകൊണ്ടാണ് കെ.പി. ശശികലയെപ്പോലുള്ള ജാതിവാദികള്‍ മഹാബലിയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ മാവേലിയെ വീണ്ടെടുക്കുക എന്നത് നീതിവാദികളുടെ മാത്രം കടമയാകുന്നു. കാരണം, അത് സമഭാവനയുടെ ഒരു ലോകത്തെയാണ് ആനയിക്കുന്നത്. കളവും ചതിയുമില്ലാത്ത, ഏവരും സോദരത്വേന, തുല്യരായി കഴിയുന്ന ഒരു ലോകത്തയാണ്. അത് ഏറെ ദുര്‍ഘടം പിടിച്ച ചരിത്രദൗത്യമാണ് എന്നു നാം തിരിച്ചറിയണം. അതിന്റെ തുടക്കമെന്ന നിലയില്‍ യഥാര്‍ഥ മാവേലിയെ മലയാളിയുടെ മനസില്‍ പ്രതിഷ്ഠിക്കണം. കേരളത്തിന്റെ തെരുവുകളിലും നമ്മുടെ വീടുകളിലും മാവേലിയുടെ സ്മൃതിമണ്ഡപങ്ങള്‍ തീര്‍ക്കണം. അതേ അതൊരു സമരമാണ്. ബ്രാഹണ്യത്തിനെതിരായ സമരം. വിവേചനത്തിനെതിരായ സമരം.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow