ഒപ്പീനിയന്‍

വീണ വേണുഗോപാല്‍

മിസ് ചൗധരിയെ വിമര്‍ശിക്കുന്ന പൊതു വ്യവഹാരം പ്രധാനമായും കേന്ദ്രീകരിക്കുന്നത് പാര്‍ലമെന്റിന്റെ ഒരു സഭയില്‍ പ്രദര്‍ശിപ്പിക്കേണ്ട മര്യാദയിന്മേലാണ്. പക്ഷെ ദശകങ്ങളായി ടി.വി ന്യുസ് നമുക്ക് കാണിച്ചുതന്നത് പാര്‍ലമെന്ററി പെരുമാറ്റം അത്രയൊന്നും മര്യാദയിന്മേലാടിസ്ഥാനപ്പെടുത്തിയതല്ല എന്നാണ്. പലപ്പോഴും അവിടെ മൈക്രോഫോണുകള്‍ തകര്‍ക്കലും, കസേരയേറുകളും നടക്കാറുണ്ട്. അധികാരത്തിനും സ്വാര്‍ത്ഥത്തിനും വേണ്ടി പോര്‍ വിളികള്‍ നടത്താനുള്ള ഒരുസ്ഥലമാണ് പാര്‍ലിമെന്റ് എന്നുണ്ടെങ്കില്‍, അത് ഒരു സ്ത്രീക്ക് പൊട്ടിച്ചിരിക്കാനും പറ്റിയ ഇടമാണ്. സ്ത്രീ പാര്‍ലിമെന്ററിയന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മാറത്തടുക്കിപ്പിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നാം കാണുന്നു. ഇവിടെ ഇന്ത്യയില്‍ ഒരു സ്ത്രീയുടെ ശബ്ദമുള്ള സാന്നിദ്യം പോലും അസഹനീയമാണ്. അത് എന്തെങ്കിലുമാണെങ്കില്‍, മിസ്. ചൗധരിയുടെ പൊട്ടിചിരിയെ സ്ത്രീകള്‍ കാണേണ്ടത്, ഒരു പ്രചോദനമായും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിനുള്ള അവകാശത്തിന്റെയും ഒരു സൂചകമായുമാണ്.

(ദ ഹിന്ദു പത്രത്തിനോട് കടപ്പാട്)

ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്കപ്പോഴും അംഗീകാരത്തിന്റെ പ്രകടനമാണ്. പക്ഷെ ഒരു പൊട്ടിച്ചിരി പലതി ന്റെയും സൂചനയാണ്. അത് ജൈവചോദനാപരമാണ്, സ്വാത്മപ്രചോദിതവും അടക്കി നിര്‍ത്താന്‍ കഴിയാത്തതുമാണ്. അത് പറയുന്നത് ബലം പിടിത്തം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നാണ്. അത്, അതിന്റെ അടിത്തട്ടില്‍, സ്വാതന്ത്ര്യത്തിന്റെ ശബ്ദമാണ്. ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ അത് ഒട്ടേറെ അസ്വസ്ഥതയുണ്ടാക്കുന്ന സത്യങ്ങളെ ധ്വനിപ്പിക്കുന്നു.

അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ രേണുക ചൗധരിയില്‍ നിന്ന് വന്ന പൊട്ടിച്ചിരി വാര്‍ത്തകളുടെ തലക്കെട്ട് പിടിച്ചടക്കിയത്. ആധാര്‍ എന്ന ആശയം എല്‍.കെ അദ്വാനിയാണ് ആദ്യമായി മുന്നോട്ടുവച്ചതെന്ന് തന്റെ രാജ്യസഭാ പ്രസംഗത്തില്‍ മോഡി പറഞ്ഞതോടെ മിസ്.ചൗധരി പൊട്ടിച്ചിരിച്ചു. അത് പിടിച്ചെടുത്ത മി: മോഡി തന്റെ പ്രസംഗം നിര്‍ത്തി, അവരുടെ ശബ്ദം രാമായണത്തിലെ രാക്ഷസിയെ ഓര്‍മിപ്പിക്കുന്നതാണ് എന്നഭിപ്രായപ്പെട്ടു.

ആ അസ്വസ്ഥതയും ആ ചിരിയെ ചുറ്റിപ്പറ്റിയുള്ള ദേശീയ വ്യവഹാരവും പ്രധാനമാണ്. ഒരു പൊട്ടിച്ചിരിക്കുന്ന സ്ത്രീ അപകടകാരിയാണ്. ഏതു പൊതുവിടങ്ങളിലും നോക്കിക്കോളൂ! ഒരു സ്ത്രീ ചിരിക്കുന്നത് ഒരപൂര്‍വ ദൃശ്യമായിരിക്കും. ഒരു പെണ്‍കുട്ടി ചിരിക്കുമ്പോള്‍ - അത് വീട്ടിലാകട്ടെ, സ്‌കൂളിലാകട്ടെ - അവള്‍ക്കു ശബ്ദമില്ലാതെ ചിരിക്കാനും, മര്യാദയോടെ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കാനും ഉപദേശം കിട്ടും. പൊട്ടിച്ചിരി സ്ത്രീസഹജമല്ല, അത് ഒരുതരം താന്തോന്നിത്തത്തിന്റെ പ്രകടനമാണ്, നിങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള കഴിവുകേടിന്റെ സാക്ഷ്യപത്രം. ഒരു സ്ത്രീക്ക് ഒരു ചിരിയടാക്കാനുള്ള കഴിവു പോലുമില്ലെങ്കില്‍, നിലവിലുള്ള യുക്തിയനുസരിച്ചു, അവള്‍ക്കു ചിന്തിക്കാനാകുന്ന മറ്റു വലിയ സന്തോഷങ്ങളുടെ കാര്യത്തില്‍ അവള്‍ ''നോ'' പറയാതിരിക്കാനാണ് സാധ്യത.

നമ്മുടെ സമൂഹത്തില്‍, താരതമ്യേന പുരോഗമനകരമായ നഗര ഭാഗങ്ങളില്‍പ്പോലും, ഒരു സ്ത്രീ വിലയിരുത്തപ്പെടുന്നത് അവള്‍ക്കു എത്രമാത്രം നിയന്ത്രണം സ്വയം തനിക്കു മേല്‍ ചെലുത്താന്‍ കഴിയും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ''ഒരു നന്നായി വളര്‍ത്തപ്പെട്ട'' പെണ്‍കുട്ടി ദൃശ്യയായ ഒരുവളാണ്; ശബ്ദമുള്ള, കേള്‍ക്കപ്പെടുന്ന, ഒരുവളല്ല. അവളുടെ അഭിപ്രായങ്ങള്‍ പ്രധാന്യമുള്ളതല്ല. അവളുടെ ചിരി കുഴപ്പമാണ്.

പൊട്ടിച്ചിരി പ്രവേശിക്കുന്നു. അത് ഉത്തേജനങ്ങളിന്മേലുള്ള ഒരു ചിരിയാണ്. ശബ്ദമുള്ളതും, മിക്കപ്പോഴും അതിനു പ്രചോദനമാകുന്ന പ്രസ്താവനയെ തള്ളിക്കളയുന്നതുമായ അത്, പൊതുവിടങ്ങളില്‍ പൊട്ടിച്ചിരിക്കുന്നതിന്റെ എല്ലാ നിഷേധാത്മക ഗുണങ്ങള്‍ക്കുമൊപ്പം, ഒരു മേധാവിത്വ മനോഭാവവും വഹിക്കുന്നു. അത് സംസാരിക്കുന്നയാളിന്റെ അജ്ഞതയെ ഉയര്‍ത്തിക്കാണിക്കുന്നു. പൊട്ടിച്ചിരി പുഞ്ചിരിയുടെ മെറില്‍ സ്ട്രീപ്പാണ് - അത് പാടുന്നു, പ്രത്യേകിച്ച് ഒരു ശ്രമവുമില്ലാതെ. പ്രത്യേകിച്ചും, ഈ നടപടിയുടെ തള്ളിക്കളയുന്ന ഭാവമാകാം പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്. പക്ഷെ, മിസ്. ചൗധരിയെ ഒരു രാക്ഷസിയോടു ഉപമിക്കാന്‍ അതിനെ ഉപയോഗിച്ചപ്പോള്‍, മി.മോഡി ഉറപ്പിച്ചു ശരിവച്ചത് നമ്മേ ഒരു സ്ത്രീ ചിരിക്കാന്‍ പാടില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുന്ന ആ കൃത്യമായ ഒരു തരം പിതൃമേധാവിത്വത്തെയാണ്.

മിസ് ചൗധരിയെ വിമര്‍ശിക്കുന്ന പൊതു വ്യവഹാരം പ്രധാനമായും കേന്ദ്രീകരിക്കുന്നത് പാര്‍ലമെന്റിന്റെ ഒരു സഭയില്‍ പ്രദര്‍ശിപ്പിക്കേണ്ട മര്യാദയിന്മേലാണ്. പക്ഷെ ദശകങ്ങളായി ടി.വി ന്യുസ് നമുക്ക് കാണിച്ചുതന്നത് പാര്‍ലമെന്ററി പെരുമാറ്റം അത്രയൊന്നും മര്യാദയിന്മേലാടിസ്ഥാനപ്പെടുത്തിയതല്ല എന്നാണ്. പലപ്പോഴും അവിടെ മൈക്രോഫോണുകള്‍ തകര്‍ക്കലും, കസേരയേറുകളും നടക്കാറുണ്ട്. അധികാരത്തിനും സ്വാര്‍ത്ഥത്തിനും വേണ്ടി പോര്‍ വിളികള്‍ നടത്താനുള്ള ഒരുസ്ഥലമാണ് പാര്‍ലിമെന്റ് എന്നുണ്ടെങ്കില്‍, അത് ഒരു സ്ത്രീക്ക് പൊട്ടിച്ചിരിക്കാനും പറ്റിയ ഇടമാണ്. സ്ത്രീ പാര്‍ലിമെന്ററിയന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മാറത്തടുക്കിപ്പിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നാം കാണുന്നു. ഇവിടെ ഇന്ത്യയില്‍ ഒരു സ്ത്രീയുടെ ശബ്ദമുള്ള സാന്നിദ്യം പോലും അസഹനീയമാണ്. അത് എന്തെങ്കിലുമാണെങ്കില്‍, മിസ്. ചൗധരിയുടെ പൊട്ടിചിരിയെ സ്ത്രീകള്‍ കാണേണ്ടത്, ഒരു പ്രചോദനമായും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിനുള്ള അവകാശത്തിന്റെയും ഒരു സൂചകമായുമാണ്.

(ദ ഹിന്ദു പത്രത്തിനോട് കടപ്പാട്)

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow