ഒപ്പീനിയന്‍

ഇ.പി. കാര്‍ത്തികേയന്‍

സി.പി.എം. ആദ്യമായി സമ്മതിക്കേണ്ടത് തങ്ങളുടേത് ഒരു പാര്‍ലമെന്ററി ജനാധിപത്യപാര്‍ട്ടിയാണെന്ന കാര്യമാണ്. അതായത്, വിപ്ലവപാര്‍ട്ടിയല്ലെന്ന്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച് മത്സരിക്കുകയും വിജയിക്കുകയും ചിലയിടത്തെങ്കിലും ഭരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ പാര്‍ലന്റെറി തെരഞ്ഞെടുപ്പിന്റെ ചില നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. അതാണ് ജനാധിപത്യം.

 

ത്രിപുരയിലെ ബി.ജെ.പി. സഖ്യത്തിന്റെ വിജയം രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി. അറിയുന്നവര്‍ക്ക് മനസിലാവും. അത് അപ്രതീക്ഷിതമോ അവിചാരിതമോ അല്ല. എന്നാല്‍ രാഷ്ട്രീയത്തിന്റെ മറുതല കണ്ടുവെന്നു പറയുന്ന ചിലര്‍ക്ക് അത് പണക്കൊഴുപ്പിന്റെയും വര്‍ഗീയ, വിഘടനവാദ കൂട്ടുകെട്ടിന്റെയും വിജയമാണ്. അതോടൊപ്പം ഇടതുപക്ഷവിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് ഏകീകരിക്കാനായി എന്നു സമ്മതിക്കേണ്ടിയും വന്നു.

രണ്ടര പതിറ്റാണ്ട് നീണ്ട ചുവപ്പന്‍ ഭരണം ഇല്ലാതാകുമ്പോള്‍ ആഹ്ലാദിക്കുവാന്‍ പലര്‍ക്കുമാകും. അതിനു കാരണം, വെള്ളഭീകരത അത്രമേല്‍ സ്വീകാര്യമായിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ്. ജനാധിപത്യത്തെ ജീവിതമാക്കിയവര്‍ക്ക് പക്ഷേ, അത്ര സ്വീകാര്യമല്ലെങ്കിലും ചുവപ്പന്‍മാരുടെ പരാജയം തെല്ല് ആശങ്കയുളവാക്കുന്നുണ്ട്. അത് സമത്വസുന്ദരമായ ഒരു കാലത്തെ വിനിമയം ചെയ്തുവെന്നതുകൊണ്ടല്ല. മറിച്ച് തെറ്റായ ഒരു ആശയത്തിന്റെ സ്വീകാര്യത ഭാവിയില്‍ ജനാധിപത്യത്തിനു വലിയ ഭീഷണിയാകും എന്നതുകൊണ്ടാണ്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കാണണമെന്ന വിചാരം തത്ക്കാലം ജനാധിപത്യവിശ്വാസികള്‍ക്കില്ലെന്ന കാര്യവും പ്രസക്തം. അതേസമയം, ത്രിപുരയിലെ പരാജയം ഇടതുപക്ഷത്തിനു പാഠമാകുന്നില്ല എന്നതാണ് ഏറെ ദു:ഖകരം. അവരിപ്പോഴും പഴയ പല്ലവി പാടിക്കൊണ്ടിരിക്കുകയാണ്.

ഒരു ജനാധിപത്യവ്യവസ്ഥയില്‍, പ്രത്യേകിച്ച് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഒരു കക്ഷി അല്ലെങ്കില്‍ സഖ്യം വിജയിക്കുക എന്നതാണ് ജനാധിപത്യം. പക്ഷേ, അപ്പോള്‍പ്പോലും സംശയമുയരുന്നത് അത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനാകുമോ എന്നതാണ്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന സഖ്യം പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അവരുടെ മാത്രം മേന്മ കൊണ്ടല്ല. അതാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൂചിപ്പിച്ചത്. അതായത് ഇടതുപക്ഷവിരുദ്ധ വോട്ടുകള്‍ അവര്‍ സമാഹരിച്ചു. അതങ്ങനെ സംഭവിച്ചുവെന്ന ചോദ്യമാണ് ഇനി സി.പി.എം. സ്വയം ചോദിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ ത്രിപുരയിലെ ജനവിധി സി.പി.എമ്മിന്റെ അകക്കണ്ണ് തുറപ്പിക്കേണ്ടതുണ്ട് എന്നു സാരം.

സി.പി.എം. ആദ്യമായി സമ്മതിക്കേണ്ടത് തങ്ങളുടേത് ഒരു പാര്‍ലമെന്ററി ജനാധിപത്യപാര്‍ട്ടിയാണെന്ന കാര്യമാണ്. അതായത്, വിപ്ലവപാര്‍ട്ടിയല്ലെന്ന്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച് മത്സരിക്കുകയും വിജയിക്കുകയും ചിലയിടത്തെങ്കിലും ഭരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ പാര്‍ലന്റെറി തെരഞ്ഞെടുപ്പിന്റെ ചില നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. അതാണ് ജനാധിപത്യം. ഒരു പൊതുലക്ഷ്യത്തിനുവേണ്ടിയാണ് വാദിക്കുന്നതെങ്കില്‍ ആ വാദം അംഗീകരിക്കുന്നവരെയും സ്വീകരിക്കേണ്ടിവരും. അതാണ് ബി.ജെ.പി. പഠിപ്പിക്കുന്നത്. അവര്‍ക്കൊരു ലക്ഷ്യമുണ്ട്, ഇന്ത്യയെ ഏകതാനമായ ഒരു ഭരണക്രമത്തിലേക്ക് എത്തിക്കുക. അങ്ങനെ തങ്ങളുടെ എക്കാലത്തെയും ശത്രുവായ ജനാധിപത്യവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുക. അതിനവര്‍ ഏതു വിരുദ്ധരുമായും കൂട്ടുകൂടും. സംഘികളുടെ ഭരണമെന്നാല്‍ ഇന്ത്യന്‍ ഭരണഘടനയെ തന്നെ മാറ്റി പകരം മനുസ്മൃതിയില്‍ അധിഷ്ഠിതമായ പുതിയ ഭരണഘടനയെ സ്ഥാപിക്കലാണ്. അതിന്റെ വിവിധ ഭാവങ്ങളാണ് ഇപ്പോള്‍ രാജ്യമെമ്പാടും ദൃശ്യമാകുന്നത്. ദലിത്, ന്യൂനപക്ഷ കൊലകളും വിവേചനങ്ങളും ഫിനാന്‍സ് മൂലധനവുമായുള്ള അതിന്റെ ചങ്ങാത്തവും അതിന്റെ നേര്‍സാക്ഷ്യവുമാണ്. അത് മനസിലാക്കാന്‍ കൂട്ടാക്കാത്തതാണ് മുഖ്യമായും ഇടതുപക്ഷത്തിന്റെ പ്രശ്നം. ത്രിപുരയിലെ പരാജയം ഒരു തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല എന്ന പാഠം പഠിക്കാനും ഇടതുപക്ഷം തയ്യാറാവുന്നില്ലെങ്കില്‍ വിനാശകാലേ വിപരീതബുദ്ധി എന്നു പോലും പറയാന്‍ പറ്റില്ല.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനെ ചിലരെങ്കിലും യുദ്ധം എന്നാണ് വിശേഷിപ്പിക്കുക. അങ്ങനെയാണെങ്കില്‍ യുദ്ധമുന്നണിയില്‍ അനുവര്‍ത്തിക്കേണ്ട ചില നിയമങ്ങളും ഇനി പഠിക്കണം. അതില്‍ രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന് പിടിച്ചെടുത്ത ഇടം സംരക്ഷിക്കുക. അവിടെ സി.പി.എം. അമ്പേ തകര്‍ന്നു. രണ്ട്, ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്. യുദ്ധതന്ത്രത്തില്‍ ഇത് പ്രധാനമാണ്. തങ്ങളുടെ അധീനതയിലുള്ള പ്രദേശം ശത്രുക്കള്‍ക്ക് അടിയറ വെയ്ക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ എന്ന കാര്യം അവര്‍ മറന്നുപോയി. ആ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസ്യത പോലെ തന്നെ പ്രധാനമാണ് വിവിധ വിഭാഗങ്ങളുടെ പ്രതിരോധനിര. അതാണ് കാര്യം. പിന്നെ, ഒരടി പിന്നോട്ട് എന്നത് സ്വാഭാവികമായ ഒന്നാണെന്നു സമ്മതിക്കലാണ്. അത് സമ്മതിക്കാന്‍ തല്‍ക്കാലം യാന്ത്രികമായി മാര്‍ക്സിസത്തെ മനസിലാക്കിയവര്‍ക്കാകില്ല. ഒരടി പിന്നോട്ട് വച്ചാല്‍ പിന്നെ കരുതലോടെ വേണം അടുത്ത സ്റ്റെപ്പ് വയ്ക്കാന്‍. അപ്പോള്‍ യുദ്ധതന്ത്രങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തേണ്ടിവരും. ഫാസിസത്തിനെതിരേ, ഹിറ്റ്ലര്‍ക്കെതിരേ സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ ഏറ്റവും ഉജ്ജ്വലമായ മാതൃക. അത് ഒരു പാഠമാണ്. യുദ്ധത്തില്‍ വിവിധ സേനകളുടെ ഏകീകരണം വേണം. എങ്കില്‍ മാത്രമേ യുദ്ധം നടത്താനാവൂ. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഭാഗഭാക്കാകുമ്പോള്‍, അതൊരു യുദ്ധമാണെന്നു കരുതുമ്പോള്‍ ശത്രുക്കളെ നേരിടണമെങ്കില്‍ അഭിമന്യുമാര്‍ മാത്രം പോരാ. അതായത് ദിമിത്രോവിന്റെ പാഠങ്ങളെങ്കിലും സ്വായത്തമാക്കണമെന്നു സാരം.

ഇപ്പോള്‍ 20 സംസ്ഥാനങ്ങളില്‍ കാവിക്കൊടി പാറുന്നുവെങ്കില്‍ അതിനു കാരണക്കാരായവരില്‍ തങ്ങളുമുണ്ട് എന്ന സ്വയംവിമര്‍ശനം ഇടതുപക്ഷം നടത്തണം. പശ്ചിമ ബംഗാളില്‍നിന്നു വലിയ ദൂരമില്ല ത്രിപുരയിലേക്ക്. അതേപോലെ 20ല്‍ നിന്ന് 21, 22 എന്നിങ്ങനെ വളരുന്നതും പെട്ടെന്നാണ്. അതിനുള്ള അണിയറ ഒരുക്കം സംഘപരിവാര്‍ ധൃതിയിലാണ് നടത്തുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്ന കരുതലോടെയാണവരുടെ നീക്കം. അപ്പോള്‍ കൈയിലുള്ളതും (കേരളം) പൊയ്പ്പോയെന്നു വരാം. ഇതൊരു യാഥാര്‍ഥ്യമാണ്. അപ്പോഴും വരട്ടുവാദപരമായ നിലപാടില്‍തന്നെ ഉറച്ചുനില്‍ക്കാനാണ് പോകുന്നതെങ്കില്‍ ഇടതുപക്ഷം തന്നെ ഇല്ലാതാകുന്ന അശുഭകരമായ ദിനങ്ങളിലേക്കാവും ഇനി നമുക്ക് പ്രവേശിക്കാനാവുക. ഉദാരീകരണ, സ്വകാര്യവല്ക്കരണ, നവലോക നയങ്ങള്‍ നടപ്പാക്കാത്തവരാണെന്ന മേനിപറച്ചിലിനും ഇതോടെ അന്ത്യമാകും. അതിനാല്‍ ഇടതുപക്ഷം ത്രിപുരയെ ഒരു പാഠമായി പരിഗണിക്കണം.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow