രാഷ്ട്രീയ വിശകലനം

പി.ജെ. ബേബി

2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മുതലാളിത്തത്തിനു കീഴില്‍ ഇന്നു മനുഷ്യവംശം നേടിയെടുത്ത വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് ഭാവന ചെയ്യാന്‍ പോലും കഴിയാതെ ഒരു കാലത്താണദ്ദേഹം മുതലാളിത്തം മനുഷ്യരാശിക്കു കൊണ്ടുവന്ന നേട്ടങ്ങളെക്കുറിച്ചും, ആ വ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ചും, ആ വ്യവസ്ഥ എന്തുകൊണ്ടു തിരോഭവിച്ചേ പറ്റൂ എന്നു മുള്ളതിനെക്കുറിച്ചും പറഞ്ഞ് അന്നു കിട്ടാവുന്നത്ര സകല അറിവുകളും സമാഹരിച്ചും പഠിച്ചും മൂലധനം രചിച്ചത് ഇക്കാര്യം സമര്‍ത്ഥിക്കാനായാണ്.

ഇന്നു നമുക്കു മുന്നില്‍ മാര്‍ക്സ്-എംഗല്‍സ് ്കൃതികളുടെ നിരവധി വോള്യങ്ങളുണ്ട്. പക്ഷേ മാര്‍ക്സ് യഥാര്‍ത്ഥത്തില്‍ ഒരു മേജര്‍ വര്‍ക്ക് മാത്രമേ ചെയ്യാനുദ്യമിച്ചുള്ളൂ. മുതലാളിത്തത്തിന്റെ ചലന നിയമങ്ങളെ കണ്ടെത്താനും, ലാഭം ലക്ഷ്യമാക്കി മാത്രം ഉല്പാദനം നടത്താന്‍ കഴിയുന്ന ഒരു വ്യവസ്ഥയായി അതെങ്ങനെയാണ് നിലനില്ക്കുന്നതെന്നും, അനിവാര്യമായും അത് മനുഷ്യരാശിയെ കൊണ്ടെത്തിക്കുന്ന പ്രതിസന്ധിക്ക് സാമൂഹ്യമായ ഉല്പാദനത്തോടൊപ്പം സാമൂഹ്യമായ ഉടമവകാശവും സ്ഥാപിക്കപ്പെടുന്ന ഒരു പുതിയ വ്യവസ്ഥയിലേക്ക് കടന്നുകൊണ്ടേ പരിഹാരം കാണാനാവൂ എന്നുമുള്ള ശരിയായി പ്രമേയം മുന്നോട്ടുവക്കാനുമാണ് അദ്ദേഹം മൂലധനം രചിച്ചത്. മൂലധനത്തിന്റെ തന്നെ ഒരൊറ്റ വോള്യമേ അദ്ദേഹം പൂര്‍ത്തിയാക്കിയുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം തുടര്‍ന്നുള്ള വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏംഗല്‍സാണ്. അതാതുകാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ വിലയിരുത്തുന്ന ചെറുകൃതികള്‍, നിരവധിയായ കത്തുകള്‍, മൂലധനത്തിന്റെ പ്രാക്‌രൂപമായി എഴുതിയ രണ്ടുരചനകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ കൈയ്യെഴുത്തുപ്രതികളും ഇന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയമെങ്കിലും ഇന്നദ്ദേഹം ഏറ്റവും സ്വാധീനം ചെലുത്തുന്നത് ചരിത്ര രംഗത്താണ്. ഇന്ന് ലോകത്ത് അംഗീകാരവും ആദരവും കുറഞ്ഞ അളവിലെങ്കിലും നേടിയെടുത്ത ഒരു മാര്‍ക്സിസ്റ്റു സാമ്പത്തികശാസ്ത്ര സ്‌കൂളില്ല. എങ്കിലും 2008 ലെ മുതലാളിത്ത പ്രതിസന്ധി ഇന്നും പരിഹാരം കാണാതെ അവശേഷിക്കുകയും അതിനേക്കാള്‍ കൂടുതല്‍ തീവ്രമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിക്കു മുന്നില്‍ മുതലാളിത്തം മനുഷ്യരാശിയെ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാക്കുകയാണ്: മുതലാളിത്ത വ്യവസ്ഥ പോയേതീരൂ, അത് പോകുക തന്നെ ചെയ്യും.

എന്നാല്‍, മറുവശത്ത്, സോഷ്യലിസം സ്ഥാപിക്കാനും കമ്യൂണിസത്തിലേക്കുള്ള വഴി സുഗമമാക്കാനുമെന്ന പേരില്‍ 'ലെനിനിസം' എന്നു വിളികൊണ്ട് നിലവില്‍ വന്ന മൂന്നാം ഇന്റര്‍നാഷണല്‍ മാര്‍ക്സിസം പാടെ തകര്‍ന്നടിഞ്ഞിരിക്കുന്നു. സമൂഹം അനിവാര്യമായി അഞ്ചു ഘട്ടങ്ങലിലൂടെ കമ്യൂണിസത്തിലെത്തിച്ചേരും; അതിന് വയറ്റാട്ടിയായി പ്രവര്‍ത്തിക്കേണ്ടത് ഉരുക്കുപോലുറച്ച അച്ചടക്കം സ്വായത്തമായുള്ള കമ്യൂണിസ്റ്റുപാര്‍ട്ടിയാണ്; തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിച്ചു നടപ്പാക്കിക്കൊണ്ടാണ് അത് നേടിയെടുക്കേണ്ടത് എന്നു തുടങ്ങിയ യാന്ത്രിക നിലപാടുകളെ ചരിത്രം നിഷ്‌ക്കരുണം തുള്ളിക്കഞ്ഞു കഴിഞ്ഞു.

ലോകത്തിന്ന് അധികാരത്തലുള്ളവയല്ലാത്ത ശക്തമായ കമ്യൂണിസ്റ്റു പാര്‍ട്ടികളില്ല. ചൈന, കൊറിയ, ക്യൂബ, വിയറ്റ് നാം എന്നീ രാജ്യങ്ങള്‍ മുതലാളിത്തത്തില്‍ നിന്നും ഭിന്നമായ യാതൊരു നയങ്ങളും മുന്നോട്ടുവക്കുന്നുമില്ല. അതായത്, പഴയ മട്ടിലുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വളര്‍ന്നു വികസിച്ച്, സായുധ വിപ്ലവം നടത്തി, സോഷ്യലിസം കൊണ്ടുവരും എന്ന യുക്തി ഭദ്രമായ ചട്ടക്കൂട്ട് ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. എന്നാലത്തരമൊരു ചട്ടക്കൂടിനു പുറത്ത് സമൂഹത്തിന്റെ നിരന്തരമായ ജനാധിപത്യവല്‍ക്കരണത്തിലൂടെ സോഷ്യലിസം സാധാമാക്കുന്നതിനൊക്കുറിച്ചൊരു പരിപ്രേക്ഷ്യം രൂപീകരിക്കാന്‍ 'കമ്യൂണിസ്റ്റുകാര്‍ക്ക്' കഴിയുന്നില്ല. മാര്‍ക്സിന്റെ 200-ാം ജന്മദിനം ആചരിക്കുമ്പോള്‍ മാര്‍ക്സിന്റെ പേരില്‍ ഉറച്ചുകട്ടിപിടിച്ചു പോയ പഴഞ്ചന്‍ പഞ്ചഘട്ടവിപ്ലവത്തെയും ജനാധിപത്യത്തിന് തരിമ്പും ഇടമില്ലാത്ത തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യത്തെയും തള്ളികളയുക എന്നതിനാണ് പ്രധാന്യം. മാര്‍ക്സിനെ ഒരു മതസ്ഥാപകനാക്കാതെ, 200 വര്‍ഷത്തെ പ്രായോഗിയനുഭവങ്ങളില്‍ നിന്നും ഇന്നും പ്രസക്തമായ അടിസ്ഥാന മാര്‍ക്സിസ്റ്റ് നിലപാടുകളെ കണ്ടെടുക്കാനും അവയെ ഇന്നിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനുമുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരായിക്കൊണ്ടാണ് നമുക്ക് ആ മഹാമനുഷ്യസ്നേഹിയോട് നീതിപുലര്‍ത്താനാകുക.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow