Loading Page: കേരളത്തിന്റെ സാമൂഹ്യമായ പിന്‍നടപ്പും കെവിന്റെ ദുരഭിമാനക്കൊലയും

ഒപ്പീനിയന്‍

കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ്പ് ഇന്നെവിടെ എത്തിയെന്നതിന്റെ ദൃഷ്ടാന്തമായുരുന്നു കോട്ടയത്തു നടന്ന കെവിന്‍ എന്ന ദളിത് ക്രിസ്ത്യന്‍ യുവാവിന്റെ 'ദുരഭിമാനക്കൊല'. മാതാ പിതാക്കളും സഹോദരനും നേതൃത്വം കൊടുത്ത്, പോലീസ് സംവിധാനത്തെ വിലക്കെടുത്ത്, കെവിനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയസംഭവം പലരെയും ഞെട്ടിച്ചു. അതിലുള്‍പ്പെട്ട പ്രതികള്‍ DYFI ക്കാരാണ് എന്നു പറഞ്ഞ് ടി.വി ചാനലുകള്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പിനു ശ്രമിച്ചു, പ്രതികള്‍ കോണ്‍ഗ്രസ് നേതാക്കളാണ്, മനപൂര്‍വ്വം പിണറായി വിജയനെയും, സര്‍ക്കാരിന്റെ നേട്ടങ്ങളെയും കരിവാരിത്തേക്കാന്‍ ശ്രമിച്ചു എന്നെല്ലാമുള്ള വലിയ വിവാദകോലാഹലവും നടന്നതോടെ സംഭവത്തില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളൊന്നും ചര്‍ച്ചയായതേയില്ല.

1950-ലാണ് ഇന്ത്യന്‍ ഭരണഘടന രൂപം കൊണ്ടത്. ദളിത് നേതാവുകൂടിയായ അംബേദ്ക്കറാണതിന്റെ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായി അറിയപ്പെടുന്നത്. ആ ഭരണഘടന ഇണയെ തെരഞ്ഞെടുക്കാന്‍ പ്രായപൂര്‍ത്തിയായി സ്ത്രീപുരുഷന്മാര്‍ക്കു നല്കിയ സ്വാതന്ത്ര്യത്തെകുറിച്ച് നിയമം നടപ്പാക്കേണ്ട പോലീസ് സംവിധാനത്തിനറിയില്ല, അഥവാ അറിയുമെങ്കില്‍ തന്നെ അതിനോട് പരമപുച്ഛമാണ്, എന്നതാണ് നാം കോട്ടയത്ത് കണ്ടത്. യൂത്ത് കോണ്‍ഗ്രസ്സുകാരും DYFI ക്കാരുമടക്കം ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പറയുന്നവര്‍ക്കും ജാത്യഭിമാനികളായ 'ഉയര്‍ന്ന' കുടുംബങ്ങളിലെ കുടുംബ മഹത്വക്കാരുടെ 'വേദനയും വിഷമ'വുമാണ് ഇന്നും ഒരു വലിയ പരിധി വരെ പ്രശ്നമാകുന്നത് എന്നും നാം കാണുന്നു. ഭരണഘടനയെ വ്യാഖ്യാനിക്കേണ്ട ഹൈക്കോടതി പോലുള്ള ഉയര്‍ന്നകോടതികളടക്കം 'പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാതാവിതാക്കള്‍ക്ക് ചി ല അവകാശങ്ങളൊക്കെയുണ്ട്' എന്നു വിധിച്ചതും, 24 വയസ്സായ ഹാദിയയെ അച്ഛന്റെ സംരക്ഷണത്തില്‍ വിട്ടതും നാം കണ്ടതാണ്. അച്ഛന്റെ സംരക്ഷണം എന്നതിനെ കേരളത്തിലെ പുരോഗമന സര്‍ക്കാരിന്റെ പോലീസ് RSS കാരുടെ 'ബോധവല്‍ക്കരണ' പ്രകാരം അച്ഛന്റെ തടങ്കലില്‍ എന്നു വ്യാഖ്യാനിച്ചു നടപ്പാക്കിയതും നാം കണ്ടു.

കെവിനെ കൊല്ലാന്‍ പിണറായി പറഞ്ഞോ എന്നു ചോദിച്ചാല്‍ 'ഇല്ല' എന്നു തന്നെ ഉത്തരം. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു കീഴില്‍ പണച്ചാക്കുകളും ജാതി പ്രമാണികളും രാഷ്ട്രീയപ്രമാണിമാരുമെല്ലാമായവരുടെ മക്കളുടെ പ്രേമം കലക്കി 'അഭിമാനം' സംരക്ഷിക്കുന്നവരും അതിന്റെ കമ്മീഷന്‍ പറ്റുന്നവരുമായ ഒരുവന്‍ കൊട്ടേഷന്‍ സംഘമായാണ് പോലീസ് പ്രവര്‍ത്തിച്ചു പോന്നത്. തൊടുപുഴയില്‍ ഈഴവ യുവാവിന്റെയും, കോട്ടയത്തെ ദളിത് ക്രിസ്ത്യന്‍ യുവാവിന്റെയും കൊലകള്‍ അതാണ് കാട്ടിത്തന്നത്. ആദ്യത്തെ സംഭവത്തില്‍ പോലീസ് തന്നെയാണ് കൊന്നത്. സംഗതി വലിയ വിവാദമാകാത്തതു കൊണ്ട് കേസു പോലുമില്ല. രണ്ടാമത്തെ സംഭവം വലിയ വിവാദമായതുകൊണ്ട് കൊലക്ക് കൂട്ടുനിന്ന പോലീസിലെ രണ്ടു ചെറുമീനുകള്‍ പിടിയിലായിട്ടുണ്ട്.

1980-കളില്‍ ഗള്‍ഫിന്റെയും മറ്റും സാധ്യതയില്‍ ഗ്രാമങ്ങളിലടക്കം ഒരു സമ്പന്ന മധ്യവര്‍ഗ്ഗം വളര്‍ന്നുവന്നതോടെ ആഡ്യ-ക്രിസ്ത്യാനികള്‍, ആഡ്യ-മുസ്ലീങ്ങള്‍, സവര്‍ണ്ണഹിന്ദുക്കള്‍ എന്നിവക്കൊപ്പം പണ്ട് പഞ്ചമരായിരുന്ന ഈഴവര്‍ കൂടി വലിയ ജാത്യാഭിമാനികളായി. വിവിധ ദളിത് ജാതികളുടെയും ചില ദുര്‍ബ്ബല പന്നോക്ക ജാതികളുടെയും നില താഴേക്കും പോയി. അതിന്റെ ബീഭത്സതയാണ് കോട്ടയത്ത് നാം കണ്ടത്.

ഇതു പറയുമ്പോള്‍ എതിരറ്റത്തു നില്ക്കുന്ന ദളിതരുടെ സ്ഥിതിയെന്താണ്? വിവിധ സംഘടനകളിലായി ജാതിയ അസ്തിത്വം വര്‍ദ്ധിപ്പിക്കുകയാണവര്‍. ദളിതര്‍ എന്ന നിലയില്‍ ഒന്നിക്കുകയം സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവരുടെ വിശാല ഐക്യം ഉണ്ടാക്കുന്നതില്‍ നിന്നും അംബേദ്ക്കറിന്റെ 'ജാതിനിര്‍മൂലനം' എന്ന നിലപാടില്‍ നിന്നും ഫലത്തില്‍ ദുരേക്ക് ഓടിയെളിക്കുകയാണെന്ന അവസഥയും നിലനില്ക്കുന്നു.

പ്രായപൂര്‍ത്തിയ സ്ത്രീ പുരുഷമ്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാം എന്ന പ്രാഥമിക ജനാധിപത്യവകാശം നാട്ടുനടപ്പാകുന്നതിലേക്കേത്താന്‍ പുരോഗമന കേരളം ഇനിയും ബഹുദൂരം താണ്ടേണ്ട സ്ഥിതിയില്‍ തന്നെ.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow