Loading Page: കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

ഒപ്പീനിയന്‍

കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം ചെയ്യുന്ന 'കൊലപാതക പരമ്പരയിലെ ബലിദാനികളും രക്തസാക്ഷികളും' എന്ന ലേഖനം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധമുള്ള എല്ലാവരുടെയും ശ്രദ്ധക്ക് വിഷയീഭവിക്കേണ്ട ഒന്നാണ്. പ്രസാധകന്‍ മാസികയുടെ ജൂണ്‍ലക്കത്തിലാണത് പ്രസദ്ധീകരിച്ചത്.

കര്‍ഷകപ്രസ്ഥാനം ആളിപ്പടര്‍ന്നതോടെ 40-50 കാലത്ത് ജന്മികളും അവരുടെ ഗുണ്ടകളും പോലീസും ചേര്‍ന്ന് നാലുതവണ കടുത്ത കമ്യൂണിസ്റ്റ് വേട്ട അഴിച്ചുവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 46-ലെ നെല്ലെടുപ്പുസമരങ്ങള്‍ക്കു ശേഷവും, 48 ലെ കല്‍ക്കത്ത തീസിസിനു ശേഷവും നടന്ന ഈ വേട്ടകളില്‍ കോണ്‍ഗ്രസ്സും പങ്കാളികളായി. കോണ്‍ഗ്രസ്സിന്റെ ചരിത്രം തന്നെയെഴുതിയ മൊയ്യാരത്ത് ശങ്കരന്‍ കമ്യൂണിസ്റ്റായതിനെ തുടര്‍ന്ന് 49-ല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളാല്‍ കൊലപ്പെടുത്തപ്പെട്ടതാണ് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നും പിന്നീട് ഇന്നത്തെ നിലയില്‍ അത് അരനൂറ്റാണ്ടായി നിലനിലക്കുന്നതിന് മുഖ്യകാരണമായത് എം.വി. രാഘവന്‍ കൊണ്ടുവന്ന 'വാടാപോടാ' രാഷ്ട്രീയമാണെന്നും ബേബി നിരീക്ഷിക്കുന്നു. 1968-ലെ രാഘവന്റെ പാര്‍ട്ടി പിടിക്കല്‍, ഗണേഷ് ബീഡി മുതലാളിയുടെ ഗുണ്ടായായി ആറെസ്സെസിന്റെ രംഗപ്രവേഷം എന്നിവയെ ഇന്നത്തെ കൊലപാതക പരമ്പരയിലേക്കുള്ള വഴിത്തിരിവിനു നാന്ദികുറിച്ച സംഭവങ്ങളായി അദ്ദേഹം അടയാളപ്പെടുത്തുന്നു.

ഒട്ടും തന്നെ വൈകാരികതയില്ലാത്തതും ജബ്ബാര്‍ ഹാജിമാരെപ്പോലുള്ള വമ്പന്‍ ധനപ്രഭഭുക്കളുടെ താല്പര്യങ്ങള്‍ക്കായി നടത്തപ്പെടുന്നതമായ വ്യവസായക്കൊലപാതകങ്ങളാണ് സമീപകാല കൊലപാതകങ്ങള്‍ എന്ന രൂക്ഷവിമര്‍ശനമാണ് അദ്ദേഹം മുന്നോട്ടു വക്കുന്നത്.

ഭരണകൂടം അതിന്റെ കൃത്യനിര്‍വ്വണത്തില്‍ ഗുരുതര വീഴ്ചവരുത്തികൊണ്ട് റഫറിയുടെ റോള്‍ കളിക്കുന്നതുതാണ് കണ്ണൂരില്‍ കാണുന്നതെന്നും കൊലപാതകം നടത്തുന്ന വിദഗ്ദ സംഘങ്ങള്‍, ആയുധസംഭരണ കേന്ദ്രങ്ങള്‍ എന്നിവയെ സംരക്ഷിക്കും ഡമ്മി പ്രതികളെ സന്തോഷപൂര്‍വ്വം അറസ്റ്റ് ചെയ്തും കണ്ണൂരിലെ 'പ്രത്യേക നിയമം' പാലിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ബേബി വിമര്‍ശിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷ സൃഷ്ടിക്കായി, പകയുടെ രാഷ്ട്രീയത്തെ ഉദ്ദീപിപ്പിച്ച് കണ്ണൂരില്‍ ഇപ്പോള്‍ മൂന്നു വിഭാഗങ്ങള്‍ സജീവമായി നട്പാക്കുന്ന 'ആങ്കുട്ടി' രാഷ്ട്രീയത്തില്‍ എന്തെങ്കിലും രാഷ്ട്രീയമോ, ഫാസിസ്റ്റ് വിരുദ്ധസമരമോ, മാര്‍ക്‌സിസ്റ്റാക്രമ വിരുദ്ധ ചെറുത്തുനില്‌പ്പോ ഒന്നുമില്ല എന്നും ബേബി ഉറപ്പിച്ചു പറയുന്നു.

മുഴുവനും വായിക്കുവാന്‍ താഴെ ക്ലിക്കുചെയ്യുക

000000

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow