Loading Page: മൂന്നാര്‍ വനഭൂമി, വനഭൂമിയായിത്തന്നെ വീണ്ടെടുക്കണം

മൂന്നാര്‍ കൈയ്യേറ്റമിന്നു പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാമിന്നു ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ആരൊക്കെയാണ് കൈയ്യേറ്റക്കാര്‍, ആരൊക്കെയാണ് കൈയ്യേറ്റക്കാരുടെ സംരക്ഷകര്‍, ആരെയാണ് ആദ്യമൊഴിപ്പിക്കണ്ടത്, ആരെയാണ് ഒഴിപ്പിക്കാന്‍ പാടില്ലാത്തതു, ഒഴിപ്പിക്കലിന്റെ മുന്‍ഗണനാക്രമം എന്തായിരിക്കണം എന്നെല്ലാം ചര്‍ച്ചനടക്കുന്നു. ഈ ചര്‍ച്ചക്കിടയില്‍ ഓരോ രാഷ്ട്രീയ പ്പാര്‍ട്ടി നേതാക്കന്മാരുടെയും, ചാനല്‍ ചര്‍ച്ചക്കാരുടെയും, മൂന്നാര്‍ വിദഗ്ദരുടെയും വാദഗതികളെല്ലാം ഏതേതു കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുന്നുണ്ട്. ഇതെല്ലം ചേര്‍ന്ന് അടിസ്ഥാനവിഷയം മൂടല്‍ മഞ്ഞിലാകുകയും വലിയ പുകപടലങ്ങളുയരുകയും ചെയ്യുന്നു.

കേരളത്തിലെ മൂന്നു രാഷ്ട്രീയ മുന്നണികള്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍ഡിഎ എന്നിവയാണ്. ഇതിലാദ്യത്തെ രണ്ടു മുന്നണികളുമാണ് കേരളത്തില്‍ പല രൂപങ്ങളില്‍ ഭരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ നിങ്ങള്‍ ഭരിച്ചപ്പോഴെന്തു ചെയ്തു എന്ന ചോദ്യമാണ് ഏറ്റവും ഉച്ചത്തില്‍ പരസ്പരമുയര്‍ത്തുന്നത്. മൂന്നാമത്തെ മുന്നണിയായ എന്‍ഡിഎ ഞങ്ങള്‍ കേരളത്തില്‍ ഭരിച്ചിട്ടില്ലാത്തതു കൊണ്ടു ഞങ്ങള്‍ക്ക് കൈയ്യറ്റങ്ങളില്‍ ഉത്തരവാദിത്വമില്ല എന്ന് വലിയ ശബ്ദത്തില്‍ പ്രഘോഷിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ മൂക്കിന് താഴെ ശ്രീശ്രീ രവിശങ്കറിന് ഹരിത ട്രിബ്യുണലിനെ മറികടന്ന് യമുന നദീതടം ചവിട്ടിമെതിക്കാനാവസരം നല്‍കിയതും അവിടെ സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ തന്നെ നിയോഗിച്ചതും അടുത്തിടെ നടന്ന കാര്യങ്ങളാണ്. കര്‍ണാടകത്തില്‍ ബി.ജെ.പി മുഖ്യന്‍ യെദിയൂരപ്പ ഭരിച്ചു കൊണ്ടിരുന്നപ്പോഴാണ് 40000 കോടിയുടെ അനധികൃത ഖനനം യാതൊരുവിധ ലൈസന്‍സുകളോ അനുമതിയോ ഇല്ലാതെ റെഡ്ഢി സഹോദരന്മാര്‍ നടത്തിയത്. മോഡി തന്നെ ഗുജറാത്തു ഭരിച്ചപ്പോള്‍ കുത്തകകള്‍ക്കായി കര്‍ഷകരുടെയും ആദിവാസികളുടെയുമെല്ലാം ഭൂമി പിടിച്ചെടുത്തു നല്‍കിയിട്ടുണ്ടോ? എന്തെങ്കിലും വലിയ ഉദാരമായ നിലപാട് ഇവര്‍ സ്വീകരിച്ചതിന് തെളിവോ വരും കാലത്തുണ്ടാകുമെന്ന്് വിശ്വസിക്കാനോ യാതൊരു കാരണവും ആര്‍ക്കും ചൂണ്ടികാണിക്കാനാവില്ല.

മൂന്നാറില്‍ ആദ്യം പട്ടയം കൊടുക്കല്‍, പിന്നീടു മതി കൈയ്യേറ്റമൊഴിപ്പിക്കല്‍ എന്ന സമീപനമുയര്‍ന്നു കേള്‍ക്കുന്നുണ്ട. പല കോണുകളില്‍ നിന്നുമുയര്‍ന്നു കേള്‍ക്കുന്ന പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും പലപ്പോഴും വ്യത്യസ്ഥ അളവില്‍ ശരിയുടെ അംശങ്ങളുണ്ട്. പക്ഷേ അവയില്‍ മിക്കതും ആസൂത്രിതമായിത്തന്നെ ''കാടി''നെ മറച്ചുവെച്ചു ''മര''ത്തെ മാത്രം മുന്നിലേക്ക് തള്ളിക്കൊണ്ടുവരുന്നവയാണ്. അതുകൊണ്ട് ഏറ്റവുംഅടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ചയെ തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്ന് തുടങ്ങുക

പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങള്‍ (പലത്തരം കാടുകളും പുല്‍മേടുകളും കരിം പാറക്കെട്ടുകളും നിറഞ്ഞതാണത്) ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു മുമ്പും പ്രാധാന്യമുള്ളതു തന്നെ. പക്ഷേ, ഇന്ന് രാജ്യമംഗീകരിച്ച ഒരു റിപ്പോര്‍ട്ടിലൂടെ ഗാഡ്ഗില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യം മുന്നോട്ടുവച്ചിരിക്കുന്നു വെന്നതിനാലാണ് അതിനകത്തെ നിലപാടുകളില്‍ നിന്ന് തുടങ്ങണമെന്ന് പറയുന്നത്. അതനുസരിച്ചു പശ്ചിമഘട്ടത്തിലെ വനമേഖല സംരക്ഷിക്കപ്പെടണമെന്നത് അതിന്റെ ഭാഗമായി ജീവിക്കുന്ന 25 കോടി വരുന്ന ജനങ്ങളുടെ ജീവന്റെ നിലനില്പിന്റെ തന്നെ പ്രശ്‌നമാണ്. കേരളത്തിന്റെപശ്ചിമഘട്ട ഭാഗങ്ങളിലെ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളും പരിസ്ഥിതിലോല മേഖലകളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വയനാട്, അട്ടപ്പാടി, ഇടുക്കി മേഖലകളിലെ മഴക്കുറവ്, മരുവല്‍ക്കരണം, നദീശോഷണം എന്നിവയിലൂടെ കേരളീയര്‍ അതീവദുസ്സഹമായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തലയോട്ടികളണിഞ്ഞും, നഗ്‌നരായും, മൂത്രംകുടിച്ചുമൊക്കെ സമരം ചെയ്യാന്‍ തഞ്ചാവൂരിലെ കര്‍ഷകര്‍ നിര്‍ബന്ധിതരായതും ഇതേ സംഗതികള്‍ കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുദ്രാവാക്യവും ലക്ഷ്യവും പശ്ചിമഘട്ടത്തിലെവനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നത് തന്നെയായിരിക്കണം.

മൂന്നാര്‍ പൂര്‍ണ്ണമായിത്തന്നെ പശ്ചിമഘട്ടമാണ്. അവിടെ തോട്ടംവെക്കാനായി കുത്തകപ്പാട്ടമായും ഏലപ്പാട്ടമായും രാജാക്കന്മാര്‍ നല്കിയ ഭൂമി വനത്തില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും നിബിഡവും സുപ്രധാനവുമായ വനത്തില്‍ നിന്ന്. എന്താണിതിനര്‍ത്ഥം? മൂന്നാറിലെ കൈയ്യേറ്റങ്ങളത്രയും വനഭൂമിയില്‍ നിന്നാണ് എന്നുതന്നെ. അതുകൊണ്ടുതന്നെ കൈയ്യേറിയ വനഭൂമി പിടിച്ചെടുത്ത് വനമായിത്തന്നെ നിലനിര്‍ത്തണം. അഥവാ അത് കുറ്റിച്ചെടികള്‍ പോലും വെട്ടിമാറ്റി പാടെ മൊട്ടയടിക്കപ്പെട്ട നിലയിലാണ് എന്നുവന്നാല്‍പ്പോലും പിടിച്ചെടുത്ത് വനമായി തന്നെ വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ആ ഒരു നിലപാട് മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസ്സത്തക്ക് നിരക്കുക.

രാജമാണിക്യംറിപ്പോര്‍ട്ട്

ടാറ്റയും ഹാരിസണും മാത്രം 5,35000 ഏക്കര്‍ വനഭൂമി കൈയ്യേറി കൈവശം വച്ചിരിക്കുന്നുവെന്നു പറയുന്ന രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടിന്നു വലിയ ചര്‍ച്ചയാണ്. പക്ഷേ, അത്തരമേതു റിപ്പോര്‍ട്ടുകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിധിക്കകത്തുമാത്രമാണ് നിലനില്ക്കുക. അതുകൊണ്ട് ടാറ്റയോ ഹാരിസണോ, അഥവാ മറ്റേതെങ്കിലും തോട്ടമുടമയോ, തോട്ടമുടമയേ അല്ലാത്ത കുരിശുകൃഷിക്കാരന്‍ കൈയ്യേറ്റക്കാരനോ, ആരുതന്നെ കൈയ്യേറിയതായാലും കൈയ്യേറിയിരിക്കുന്നത് വനഭൂമിയാണ്. ആ വനഭൂമി വനമായിത്തന്നെ നിലനിര്‍ത്തപ്പെടണം.

അപ്പോള്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ എവിടെ നിന്നു തുടങ്ങണമെന്ന ഒരു തര്‍ക്കത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. കുരിശുതകര്‍ത്തത് സര്‍ക്കാരറിഞ്ഞില്ല, അതുതെറ്റായിപ്പോയി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ബാബറി മസ്ജിദ് തകര്‍ത്തതിനേക്കാള്‍ വലിയപാതകമാണ് മൂന്നാറിലെ കുരിശുതകര്‍ക്കല്‍, എല്ലാ മതചിഹ്നങ്ങളും നില്ക്കുന്നത് പട്ടയമില്ലാത്ത ഭൂമികളിലാണ് (അതുകൊണ്ടവയൊന്നും തൊടാന്‍ പാടില്ലെന്നു വ്യംഗ്യം) എന്നീ വൈദ്യുതി മന്ത്രിയുടെ പ്രസ്താവനകളും ഉദ്ഭവിക്കുന്നത് വളരെ തെറ്റായ നിലപാടുതറകളില്‍ നിന്നാണ്. ആദ്യം ടാറ്റയുടെതു വേണോ, രണ്ടാമത് ടോം സക്കറിയയുടേതായിരിക്കണമോ, അഞ്ചുസെന്റും പത്തുസെന്റും കൈയ്യേറി വീടുവെച്ചവരെ ഒടുവില്‍ മാത്രമാണോ ഒഴിപ്പിക്കേണ്ടത് എന്നൊരു തര്‍ക്കപ്രശ്നമിവിടെ ഉന്നയിക്കപ്പെട്ടുകൂടാ.

കൈയ്യേറ്റമൊഴിപ്പിച്ചേതീരൂ, വനഭൂമി വനഭൂമിയായി ത്തന്നെ വീണ്ടെടുത്തേ പറ്റൂ എന്നും കേരളീയരുടെ വരാന്‍പോകുന്ന മുഴുവന്‍ തലമുറകള്‍ക്കുവേണ്ടിയുമുള്ള ഒന്നാമത്തെ നടപടിയാണത് എന്നും ആദ്യമായി സ്ഥിരബുദ്ധിയുള്ള കേരളീയരെല്ലാം ചേര്‍ന്ന് തീരുമാനമെടുക്കണം.

മുന്‍കാല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈയ്യേറ്റമൊഴിപ്പിക്കാനൊന്നും ചെയ്തില്ല, അതിനുമുമ്പത്തെ വി.എസ് സര്‍ക്കാരിന്റെ കൈയ്യേറ്റമൊഴിപ്പിക്കല്‍ പരാജയപ്പെട്ടു എന്നതെല്ലാം വസ്തുതകള്‍ തന്നെയാണ്. (അതുകൊണ്ടൊക്കയാണല്ലോ ആ സര്‍ക്കാരുകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി കിട്ടിയത്.) പക്ഷേ, അതുകൊണ്ട് ഈ ഒഴിപ്പിക്കലിന്റെ പുലിവാലില്‍ നിന്നൊഴിഞ്ഞുനിന്ന് ഞങ്ങളുമൊരഞ്ചുകൊല്ലം ഭരിച്ചോട്ടെ എന്നാണ് പിണറായി സര്‍ക്കാര്‍ പറയാനുദ്യമിക്കുന്നതെങ്കില്‍ നമുക്കതനുവദിക്കാന്‍ പറ്റില്ല. വീണ്ടെടുക്കാവുന്നത്ര വനഭൂമി വീണ്ടെടുക്കാനായി അഞ്ചുവര്‍ഷം ഭരണം നടത്തി കൊണ്ടാത്മാര്‍ത്ഥശ്രമം നടത്തും എന്നാണ് ജനങ്ങളീ സര്‍ക്കാരില്‍ നിന്നാഗ്രഹിക്കുന്നത്. ആ നീക്കത്തിന് കോടതിയോ കേന്ദ്രസര്‍ക്കാരോ ആഗോള സാമ്രാജ്യത്വമോ ആരുവേണമെങ്കില്‍ തടയിടാന്‍ വരട്ടെ. അക്കാര്യം കേരളജനതയോട് തുറന്ന് പറഞ്ഞ് ജനപിന്തുണ നേടുക.

കൈയ്യേറ്റമൊന്നുമല്ലാതെ ഇന്നാട്ടിലെ പതിനായിരക്കണക്കായ ഭൂവുടമകളുടെ കൈകളില്‍ നിയമാനുസൃതം ഇരുന്ന ഭൂമിയാണ് പത്തുലക്ഷത്തോളം കര്‍ഷകര്‍ക്കായി പതിച്ചു നല്കാന്‍ 1957-ലെ സര്‍ക്കാര്‍ നടപടി തുടങ്ങിവെച്ചത്. ആ ശ്രമം ആത്മാര്‍ത്ഥമായിരുന്നു. അതുകൊണ്ടാണ് ആ സര്‍ക്കാര്‍ അന്യായമായി പിരിച്ചുവിടപ്പെട്ടിട്ടുപോലും ആ ശ്രമം വിജയമായത്. ഇന്നു കേരളത്തില്‍ ഭൂമിയോടുള്ള നയം ഇന്നിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. കേരളീയരുടെ നിലനില്പും മുന്നരകോടി ജനങ്ങളുടെ കുടിവെള്ള ലഭ്യതയുമാണിന്നത്തെ ഏറ്റവും വലിയ പ്രശ്നം. അതിനാദ്യം വേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ്. ആ ലക്ഷ്യം നേടാന്‍ എന്തുതന്ത്രമാണ് സ്വീകരിക്കേണ്ടതെന്ന കാര്യം നീതി യുക്തമായും ബുദ്ധിപൂര്‍വ്വമായും തീരുമാനിക്കണം. നിയമാനുസൃതമായതോ അല്ലാത്തതോ ആയ പട്ടയങ്ങളുള്ള ചെറുകിട കര്‍ഷകരുടെ കാര്യത്തില്‍ ഒരുതരം കൃഷിക്കൊണ്ടും ജീവിച്ചു പോവാനാവാത്ത സാഹചര്യമാണ് ഇടുക്കിയിലും വയനാട്ടിലും അട്ടപ്പാടിയിലുമെല്ലാം കഴിഞ്ഞ കുറച്ചുവര്‍ഷമായുള്ളത്. വരള്‍ച്ചയും മറ്റുമായി ആ സ്ഥിതി ഓരോവര്‍ഷവും രൂക്ഷമാവുകയാണ്. അതുകൊണ്ടത്തരക്കാരെ നഷ്ടപരിഹാരം കൊടുത്തൊഴിവാക്കി അതീവദുര്‍ബ്ബല പശ്ചിമഘട്ടപാരിസ്ഥിതിക മേഖലകള്‍ വനമേഖലയിലേക്ക് വീണ്ടെടുക്കാന്‍ സാമാന്യം നല്ലൊരു ഫണ്ട് എന്തുകൊണ്ട് സര്‍ക്കാര്‍ നീക്കിവെക്കുന്നില്ല? ഇവിടെ നിര്‍ബന്ധം പാടില്ല. 30-40 ഡിഗ്രിക്കുമേല്‍ ചെരിവുള്ള ചെരിവുപ്രതലങ്ങളുടെ വീണ്ടെടുപ്പാകാം ആദ്യം. അതുവഴി ഉരുള്‍പൊട്ടല്‍ - മണ്ണിടിച്ചില്‍ ഭീതിയൊഴിവാക്കാം. ഇവിടെയൊന്നും ബലപ്രയോഗത്തിന്റെയാവശ്യമില്ല. ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരില്‍ നിന്നതേറ്റുവാങ്ങി സംരക്ഷിക്കുകയും നഷ്ടപരിഹാരം നല്കുകയുമാകാമ്ലല്ലോ.

പശ്ചിമഘട്ടത്തില്‍ നിലവിലുള്ള വനഭൂമി ഇന്നതാരുതന്നെ കൈയ്യേറി കൈവശപ്പെടുത്തിയിരിക്കുകയാണെങ്കിലും- തിരിച്ചുപിടിച്ച് വനഭൂമി തന്നെയായി സംരക്ഷിക്കും എന്ന ഒരടിസ്ഥാന നിലപാടാണ് കേരളീയര്‍ക്കുവേണ്ടത്. അത് സര്‍ക്കാരിനെക്കൊണ്ടംഗീകരിപ്പിക്കാന്‍ നമുക്കാകണം. നായാടി മുതല്‍ നമ്പൂതിരി വരെ, ആദിവാസി മുതല്‍ ആഢ്യക്രിസ്ത്യാനിവരെ എന്നെല്ലാമുള്ള വിശേഷണപദങ്ങളിലേക്ക് കള്ളിതിരിക്കപ്പെടുന്ന മുഴുവന്‍ കേരളീയമനുഷ്യജീവികളുടെയും ജീവന്മരണ മുദ്രാവാക്യമായി ആ ആവശ്യമുയരണം. ജാതിമതങ്ങള്‍ക്കുപരിയായി കേരളത്തിന്റെ ജീവന്മരണപ്രശ്നമാണത്.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow