സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ളക്ക് തിരിച്ചുകിട്ടി. പതിനാല് പേഴ്സണല്‍ സ്റ്റാഫിനെയും നിയമിക്കാം. അങ്ങനെ പിള്ളക്കും മറ്റ് പതിനാല് പേര്‍ക്കും ഏറെക്കുറെ എല്ലാം ശരിയായി.

അഴിമതിക്ക് കേരളത്തിലാകെ ശിക്ഷിക്കപ്പെട്ട ഏക മന്ത്രി പിള്ളയാണ്. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് വനം കൈയ്യടക്കിയ തോട്ടമുടമകള്‍ക്കു വേണ്ടി സ്വന്തം മകനുമായി ഘോര ഘോരം പടവെട്ടി അഴിമതിക്കാര്യത്തിലെ തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നു പിള്ള തെളിയിക്കുകയും ചെയ്തതാണ്. പിന്നെ വാളകത്തെ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ പാര കുത്തിയിറക്കിയതല്ല, വാഹനാപകടമാണത് എന്നേ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞീട്ടുള്ളു. അതില്‍ പിള്ളയാണ് കുറ്റവാളിയെന്നൊക്കെ പാര്‍ട്ടിപ്പത്രം പറഞ്ഞീട്ടുണ്ടെങ്കില്‍ അത് പഴയകാര്യം. പിള്ളക്ക് കമ്യൂണിസ്റ്റായിരുന്ന ചെറിയൊരു പഴയകാലമുണ്ട്. അതിന്റെ കാര്യങ്ങളൊക്കെ പത്രത്തിന് അടുത്ത നാലുവര്‍ഷം അയവിറക്കാന്‍ കഴിയും.

ഭൂപരിഷ്‌ക്കരണം നിമിത്തം ബ്രാഹ്മണര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടതും ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് ശരിയാണെന്നുള്ളതുമെല്ലാം നമുക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ ബോധ്യപ്പെടലിന്റെ തുടര്‍ച്ചയില്‍ മുന്നാക്കത്തിന്റെ ക്ഷേമത്തിന് കോര്‍പ്പറേഷന്‍ കൂടിയേതീരു. പോരാത്തതിന് യു.ഡി.എഫാണത് ആദ്യം കൊണ്ടുവന്നത്. അതുകൊണ്ട് അവര്‍ക്കെതിര്‍ക്കാന്‍ ഒരു ധാര്‍മികാവകാശവുമില്ല. പിള്ള എന്‍.എസ്.എസ് കുടുംബയോഗങ്ങളില്‍ അടച്ചിട്ട മുറികളില്‍ പറയുന്ന നല്ല 'ഭരണഘടനാ-മതേതര' നിലപാടുകള്‍ കാരണം ബി.ജെ.പിക്കും പിള്ളയുടെ കാര്യത്തില്‍ എതീര്‍പ്പുണ്ടാകാനിടയില്ല.

Like our Facebook Page

പിന്നെ ഈ വെടിയില്‍ രണ്ടാമാതൊരു പക്ഷിയും ഉടനടിത്തന്നെ വീഴുന്നുണ്ട്. പിള്ളയും അച്ചുതാനന്ദനും ഇനി തുല്യരാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്നെന്നുവച്ച് എല്ലായിടത്തും കമ്യൂണിസമൊന്നും വരില്ലെന്ന് ശൈലജടീച്ചര്‍ പറഞ്ഞുതന്നീട്ടുണ്ട്. എല്ലായിടത്തുമില്ലെങ്കിലും പിള്ളക്കും കുറച്ചു മുന്നോക്കക്കാര്‍ക്കും അല്പസ്വല്പം കമ്യൂണിസം കിട്ടി. ജിഷ്ണുപ്രണോയുടെ അമ്മക്കെതിരെ പത്രപ്പരസ്യം, സെന്‍കുമാറിനെതിരെ ഹരീഷ് സാല്‍വേയെക്കൊണ്ടൊക്കെ വാദിപ്പിക്കല്‍, പിള്ളക്കും ശിങ്കിടികള്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും, ഇതിനൊക്കെ സര്‍ക്കാര്‍ പണം ചെലവുചെയ്യാമോ? അടവുനയത്തെക്കുറിച്ചൊന്നുമറിയാത്ത ശുംഭന്മാരുടെ ആ ചോദ്യം മറുപടിയര്‍ഹിക്കുന്നില്ല.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow