വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട്‌ പുറത്തുവന്നിട്ടൊരാഴ്‌ചയായി. സാധാരണയുള്ള കണ്‍സെഷന്‍ കാലം 30 വര്‍ഷത്തില്‍ നിന്ന്‌ 40 വര്‍ഷമാക്കിയതുവഴി സംസ്ഥാനത്തിന്‌ 29217 കോടി രൂപ നഷ്‌ടം വരുമെന്നും, അത്‌ പത്തുവര്‍ഷമെന്നനിലയില്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ സ്റ്റേറ്റിന്‌ 61095 കോടി രൂപ കൂടുതല്‍ കിട്ടുമായിരുന്നുവെന്നും ഇപ്പോഴത്‌ കമ്പനിക്കാണ്‌ ലഭിക്കുകയെന്നുമുള്ളതാണ്‌ സിഎജി ചൂണ്ടിക്കാട്ടിയ നിരവധി ക്രമേക്കേടുകളില്‍ ഏറ്റവും പ്രധാനം.

ആദ്യദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി നടത്തിയ മെഗാ അഴിമതിയുടെ ഒരു തെളിവായി വലിയകൊട്ടിഘോഷമുയര്‍ത്തിയ ഇടതുമുന്നണി നേതാക്കളെല്ലാം ഇപ്പോള്‍ പത്തിമടക്കി ഒരുജൂഡിഷ്യല്‍ അന്വേഷണം നടത്തും, കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌, അതുചെയ്യും ഇതു ചെയ്യും എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കു കൈയ്യടിക്കുകയാണ്‌.
ഇവിടെ ഒരു ചോദ്യമുയരുന്നു ഇക്കാര്യത്തിലെന്തിനാണ്‌ ജൂഡിഷ്യല്‍ അന്വേഷണം? അതുകൊണ്ട്‌ പറ്റിക്കാന്‍ പോന്ന അധികം പൊട്ടന്മാരൊന്നും ഈ കേരളത്തിലില്ല.

ഇവിടെ ഈ വികൃതനടപടിയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ സിപിഐ(എം) മുമായി ബന്ധപ്പെട്ട രണ്ടുസംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഇപ്പോള്‍ ആന്ധ്രയില്‍ ആണവനിലയത്തിനെതിരെ പാര്‍ട്ടി പ്രക്ഷോഭം നടത്തുകയാണ്‌. അവ റദ്ദാക്കണമെന്നാവശ്യം ഒരു സിഎജി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലല്ല. സ്വന്തം രാഷ്‌ട്രീയ നിലപാടിന്റെയും സാമ്പത്തികവും പരിസ്ഥിതിപരവും ശാസ്‌ത്രീയവുമായ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണത്‌. കടലിന്റെയും പശ്ചിമഘട്ട മലനിരകളുടെയും പരിസ്ഥിതിയെ വരാന്‍പോകുന്ന കാലത്തേക്കു മുഴുവന്‍ ഗുരുതരമായി താറുമാറാക്കുന്ന ഒരു മെഗാപദ്ധതിയെക്കുറിച്ച്‌ അത്തരത്തില്‍ പാര്‍ട്ടിയൊരു നിലപാട്‌ സ്വീകിരക്കേണ്ടതല്ലേ? ഈ കാര്യം സിപിഐക്കും ബാധകം തന്നെയാണ്‌.

മറ്റൊരുദാഹരണം മഹാരാഷ്‌ട്രയിലെ ധാബോളില്‍ 90 കളില്‍ എന്‍റോണുമായി ഒപ്പിട്ട വൈദ്യുതിക്കരാറാണ്‌. അന്ന്‌ ആ കരാര്‍ കൊടിയ രാജ്യദ്രാഹമാണെന്നു പാര്‍ട്ടി കണ്ടെത്തിയത്‌ സ്വന്തം നിലപാടില്‍ നിന്നല്ലേ. അതിനെതിരെ സിഐടിയു കേസ്സും കൊടുത്തു. രാജ്യവ്യാപകമായ പ്രക്ഷോഭസമയത്ത്‌ ഇന്ന്‌ പിണറായി പറയുന്ന അതേവാക്കുകളിലാണ്‌ കോണ്‍ഗ്രസ്സുകാര്‍ പദ്ധതിയെ ന്യായീകരിച്ചത്‌. ഇനി പിന്മാറിയ വന്‍തുക നഷ്‌ടപരിഹാരം നല്‌കേണ്ടിവരും, കരാര്‍ പാലിക്കാന്‍ ബാധ്യതയുണ്ട്‌. എന്നവര്‍ പറഞ്ഞു. ഒടുവില്‍ മാധവ്‌ ഗോബോള്ളയുടെ വിദഗ്‌ധമസമിതി കരാര്‍ പുന:പരിശോധിക്കുകയും കാര്യമായി പുതുക്കിയെഴുതുകയും താരിഫ്‌ നിരക്ക്‌ കുറക്കുകയും ചെയ്‌തു. എന്‍റോണ്‍ എന്ന ബഹുരാഷ്‌ട്രകുത്തക തന്നെ പൊളിഞ്ഞ്‌ ഒടുവില്‍ വന്‍തുക സ്റ്റേറ്റ്‌ സര്‍ക്കാരിനും കടം നല്‌കിയ ബാങ്കുകള്‍ക്കും നഷ്‌ടമായി.

Like our Facebook Page

എന്തുകൊണ്ട്‌ കേരളസര്‍ക്കാരിന്‌ മാധവ്‌ഗോഡ്‌ബോള കമ്മിറ്റി പോലെ ഒരു വിദഗ്‌ദകമ്മിറ്റിയെ വെച്ച്‌ പഠനം നടത്തി പദ്ധതി ദോഷകരമാണെങ്കില്‍ റദ്ദാക്കികൂടാ? അതുചെയ്യാതെ അദാനിക്കായി പദ്ധതി ഭക്തിപൂര്‍വ്വം നടപ്പാക്കാന്‍, നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ജൂഡിഷ്യല്‍ അന്വേഷണം എന്ന ഇരട്ടത്താപ്പ്‌ ആര്‍ക്കും മനസ്സിലാകും. അദാനിയെ പിണക്കിയാല്‍ ഡല്‍ഹിയിലെ പാദുഷ വിശ്വരൂപമെടുക്കും എന്ന പേടിയായാലും, അദാനി വച്ചു നീട്ടുന്ന പ്രലോഭനങ്ങളായാലും, രണ്ടും പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനു ന്യായീകരണമല്ല. സംസ്ഥാന താല്‌പര്യമിത്രമാത്രം ഹനിക്കുന്ന ഒരു പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നതീര്‍പ്പ്‌ ഉമ്മന്‍ചാണ്ടിയുയര്‍ത്തിയ കല്ല്‌ സ്വന്തം കാലിലേക്കിടാന്‍ തയ്യാറാകുന്നതിനുതുല്യമാണ്‌. 

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow