Loading Page: ടോമിന്‍ ജെ. തച്ചങ്കരിക്ക് ആര് മണി കെട്ടും?

കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിക്ക്് ആര് മണികെട്ടുമെന്ന ചോദ്യമാണ് അദ്ദേഹത്തിനെതിരെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പ്രാഥമികമായി ഉയര്‍ത്തുന്നത്. ഇത്തവണ യോഗ്യതയില്ലാത്ത ഒരാളെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉന്നതസ്ഥാനത്തു നിയമിച്ചുവെന്നതാണ് പ്രശനം. തച്ചങ്കരിയുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കിയാല്‍ ഏറ്റവും നിസ്സാരമായ ഒരു കുറ്റാരോപണമാണിത്.

80-കളുടെ അവസാനത്തിലാണ് തച്ചങ്കരി കേരളത്തില്‍ വാര്‍ത്തകളുടെ തലക്കെട്ട് പിടിച്ചെടുത്തു തുടങ്ങുന്നത്. അദ്ദേഹത്തിന്റെ നടപടികള്‍ക്കുവിധേയമായി ജീവതകാലം മുഴുവന്‍ ദുരന്തം നേരിടേണ്ടി വന്ന ആലപ്പുഴയിലെ പ്രകാശനെ പോലയുള്ള വ്യക്തികളുണ്ട്. അതുമായൊന്നും ഇപ്പോഴത്തെ ആരോപണം താരതമ്യം പോലും അര്‍ഹിക്കുന്നില്ല. ഇത് തനിക്കെതിരെ ഉയരുന്ന എത്രാമത്തെ ആരോപണവും അന്വേഷണവുമാന്ന കാര്യത്തില്‍ തച്ചങ്കരിക്ക് പോലും നിശ്ചയം കാണില്ല.

കള്ള പ്രതികളെ ഉണ്ടാക്കുക, യാഥാര്‍ത്ഥ പ്രതികളുമായി ധാരണയുണ്ടാക്കി അവരെ കേസില്‍ പ്രതിയാകാതെ സംരക്ഷിക്കുക, വലിയ വലിയ ഉന്നതരുള്‍പ്പെടുന്ന കേസുകള്‍ തേച്ചുമാച്ചു കളയുക എന്നിങ്ങനെ ഇന്ന് കേരളാ പോലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലത്തു വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. വമ്പന്മാര്‍ ഉള്‍പ്പെട്ട പെണ്‍ വാണിഭക്കേസ്സുകളിലെ ശിക്ഷിക്കപ്പെടലിന്റെ ശതമാനം മാത്രം പരിശോധിച്ചാല്‍ മതി. ഏതുത്തരം അന്വേഷണമാണ് ഈ കേസ്സുകളില്‍ നടക്കുന്നത് ഒടുവില്‍ എവിടെയെല്ലാമാണ് തെളിവുകള്‍ ഇല്ലാതെയാകുന്നത് എന്നതിലൊക്കെ നിരവധി അനുഭവങ്ങളുണ്ട്.

കുറ്റാന്വേഷണത്തിനുള്ള കഴിവിന്റെ കാര്യത്തില്‍ കേരളാ പോലീസ് ഇന്ത്യയിലെ തന്നെ ഏറ്റവും അംഗീകാരമുള്ള ഒരു പോലീസ് സേനയാണ്. അതുകൊണ്ടുകൂടെ ഇതു സംഭവിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പ്പര്യ പ്രകാരമാണെന്ന് അറിയാന്‍ ക്ലേശിക്കേണ്ടി വരില്ല. അങ്ങനെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ തങ്ങള്‍ നടത്തുന്ന പല ബിസ്സിനസ്സുകള്‍ക്കു തിരിച്ചും സംരക്ഷണം വേണമെന്ന് നിവര്‍ന്നുനിന്നു വിലപേശാന്‍ കഴിവ് കിട്ടിയവരും ആ ആവശ്യം പിടിച്ചുവാങ്ങിയവരും കേരളാപോലീസിലുണ്ട് . അത്തരക്കാര്‍ക്കെതിരെ എത്ര തവണ, ഏതുതരമന്വേഷണം നടന്നാലും അവര്‍ പൂച്ചയെപ്പോലെ നാലു കാലില്‍ വീഴും. ഒരു പരിക്കും പറ്റുകയില്ല.

തച്ചങ്കരിക്കെതിരെ കഴിഞ്ഞ കാലത്തുയര്‍ന്നുവന്ന ആരോപണങ്ങളുടെ എണ്ണം വിവരിക്കാന്‍ ഒരു പുസ്തകം തന്നെ വേണ്ടിവരും കോട്ടയത്ത് വീടില്ലാത്ത ഒരു കുടുംബം ബസ്റ്റോപ്പില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കിടയില്‍ നിന്ന് ഒരു കൊച്ചു പെണ്കുട്ടിയെ എടുത്തുകൊണ്ടു പോയി ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ഒരു പാവം മിട്ടായിക്കച്ചവടക്കാരനെ പ്രതിയാക്കിയ സംഭവം നടന്നു. അന്ന് ആ മനുഷ്യനെ വെറുതെ വിട്ടുകൊണ്ട് കോടതി നിശിത വിമര്‍ശനമുയര്‍ത്തി. തുടര്‍ന്ന് എത്രയെത്ര കേസിലാണ് തച്ചങ്കരി ഉടനടി പ്രതിയെ കണ്ടെത്തിയത്? അതെല്ലാം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത തന്ത്രങ്ങളായിരുന്നുവെന്നു അതാതു കാലത്തേ ഭരണ-പ്രതിപക്ഷ നേതാക്കന്മാരോപണങ്ങളും ഉന്നയിച്ചു. എന്നിട്ടെന്തുണ്ടായി? നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിംഗപ്പൂരില്‍ നിന്നു കൊണ്ടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കള്ളക്കടത്തായിരുന്നുവെന്ന കേസ്സുവന്നു. പക്ഷെ തച്ചങ്കരിയുടെ കൂട്ട് പോലീസുകാരനെ മാത്രമേ പിടിച്ചുള്ളു. തച്ചങ്കരി നിരവധി സിംഗപ്പൂര്‍ യാത്രകള്‍ അനുവാദമില്ലാതെ നടത്തി, എന്നതൊക്കെ അതാതുകാലത്തെ സര്‍ക്കാരുകള്‍ക്ക് വെറും നിസ്സാരകാര്യങ്ങളായി മാപ്പു കൊടുക്കാവുന്നതായപ്പോള്‍ എതിരാളികള്‍ പലതും പറഞ്ഞു. തച്ചങ്കരിക്കൊരു പുല്ലും സംഭവിച്ചില്ല.

കേരളം പോലീസ് ഉന്നതരില്‍ നല്ലൊരു ഭാഗം പക്കാ ക്രിമിനലുകളാണ.് അവരെ പിരിച്ചുവിടണം എന്നൊരു വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടുണ് കുറേക്കാലം കേട്ടിരുന്നു. അതെല്ലാം പോയിമറഞ്ഞു. ആ നിലക്ക് പോലീസിന്റെ രൂപമാറ്റത്തില്‍ ഒന്നാന്തരം മാതൃകയായി ഇത്രനാള്‍ വിജയിച്ചു കയറിപ്പോന്ന തച്ചങ്കരിക്ക് ഇപ്പോളീ നിസ്സാര അന്വേഷണം പ്രശ്‌നമാകേണ്ടതില്ല

കേരളപോലീസിലെ ഒരു വിദഗ്ദ ക്രിമിനലെന്ന് ഖ്യാതി നേടിയിട്ടുള്ള തച്ചങ്കരിക്കെതിരിക്കെതിരെ ആര് സത്യസന്ധമായി അന്വേഷണം നടത്തും എന്ത് കണ്ടെത്തും പിണറായി വിജയന്‍ നയിക്കുന്ന അഭ്യന്തര വകുപ്പിന് ഒരു പ്രശ്‌നം തന്നെയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ നടക്കാവുന്ന നിഷ്പക്ഷവും വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു അന്വേഷണം പിണറായി സര്‍ക്കാരിനെ വിലയിരുത്താനുള്ള മാനദണ്ഡമായി തന്നെ കാണാവുന്നതാണ്.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow