ഐ.ഒ.സി യുടെ പ്രകൃതിവാതക സംഭരണിക്കെതിരെ സമരം ചെയ്യുന്ന പുതുവൈപ്പിനിലെ ജനങ്ങളെ പോലീസ് നേരിട്ട അതിക്രൂരമായ രീതി കഴിഞ്ഞ ശനിയാഴ്ച കൊച്ചിന്‍ മെട്രോയെ ചുറ്റിപ്പറ്റിയുള്ള മാധ്യമ കോലാഹലങ്ങള്‍ക്കിടയില്‍ കേരളജനതയുടെ ശ്രദ്ധയില്‍ വേണ്ടത്ര വരികയുണ്ടായില്ല. പക്ഷെ അതേ മര്‍ദ്ദനവും ഭീകരതയും അതിലും രൂക്ഷമായ രീതിയില്‍ ഞായറാഴ്ചയും കൂടി ആവര്‍ത്തിക്കുകയും തിങ്കളാഴ്ച വ്യാപകമായ അറസ്‌റ് തുടരുകയും ചെയ്യുന്നതോടെ ഇപ്പോള്‍ കേരളജനതയുടെ മുന്നില്‍ മുഴങ്ങുന്ന ചോദ്യമിതാണ്: വികസനമാര്‍ക്കു വേണ്ടി? വികസനത്തിന് വേണ്ടി എന്തുമാകാമെന്നോ?

കൊച്ചുകുട്ടികളെവരെ കൂട്ടമായി അറസ്റ്റ് ചെയ്തു പോലീസ്‌സ്റ്റേഷനില്‍ വക്കുക, അവര്‍ക്കു കുടിവെള്ളവും ഭക്ഷണവും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യവും നിഷേധിക്കുക, തുടര്‍ന്ന് കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്ന തടവറയിലടക്കുക, സമരം ചെയ്യുന്നവരെ കടുത്ത രീതിയില്‍ ലാത്തിക്കടിക്കുന്നതു കൂടാതെ ഷര്‍ട്ടില്‍പ്പിടിച്ചു എന്തോ ജീവനില്ലാത്ത മരക്കഷ്ണത്തെയോ മറ്റോ വലിച്ചുകൊണ്ട് പോകുന്നത് പോലെ വലിച്ചു കൊണ്ട് പോകുക, എന്നു തുടങ്ങിയ മര്‍ദ്ദനരീതികള്‍ കാണുമ്പോള്‍ ഇത് കേരളമാണോ എന്ന് ആരും സംശയിച്ചു പോകുന്നു. ഇതെല്ലം കാണുമ്പൊള്‍ നമുക്ക് തോന്നുന്ന സംശയം സാധാരണ മര്‍ദ്ദനമുറകളൊന്നും വൈപ്പിന്‍കാരോട് ഏശില്ല, അവരെ ഭീതിക്കടിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കുറച്ചുകൂടി കൂടിയ പരിപാടികള്‍ വേണ്ടിവരും എന്നാരെങ്കിലും മര്‍ദ്ദനത്തിനു നേതൃത്വം കൊടുത്ത ഏമാന്മാരെ ഉപദേശിച്ചോയെന്നാണ്.

പുതുവൈപ്പിനില്‍ ഐ.ഒ.സി യുടെ കൂറ്റന്‍ പ്രകൃതി വാതക സംഭരണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയതെന്നു വരെ പറയപ്പെടുന്ന വൈപ്പിന്‍കരയില്‍ സി.ആര്‍.ഇസഡ് നിയമങ്ങള്‍ പാടെ കാറ്റില്‍ പറത്തിയാണ് ഈ സംഭരണി സ്ഥാപിക്കുന്നതിന് ആ നാട്ടുകാര്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട കേസ് ദേശീയ ഹരിത ട്രിബ്യുണല്‍ അടുത്തമാസം പരിഗണിക്കാന്‍ പോകുകയുമാണ്. അപ്പോള്‍ അതിന്റെ തീരുമാനം വരുന്നതുവരെ പണി നിര്‍ത്തിവയ്ക്കണമെന്ന വാദം തികച്ചും ന്യായം മാത്രമല്ലെ? നിയമമനുശാസിക്കുന്ന രീതിയില്‍ ''ഹൈ ടൈഡ് ലൈനില്‍'' നിന്ന് 200 മീറ്റര്‍ വിട്ടാണോ സംഭരണി നിര്‍മിക്കുന്നത്, അതോ ജനങ്ങള്‍ പറയുന്നത് പോലെ കടലലകള്‍ വന്നിടിച്ചു മതില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണോ എന്നൊന്നന്വേഷിക്കാന്‍ കേരളം സര്‍ക്കാരിന് യാതൊരു ഡിപ്പാര്‍ട്‌മെന്റുകളുമില്ലേ? ജനങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ രിത ട്രിബ്യുണലില്‍ നടക്കുന്ന കേസ് വിജയിപ്പിക്കാനായി ഇടപെടാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഒരിടതുപക്ഷ സര്‍ക്കാരിനില്ലേ?

വൃഷണം ഞെരിച്ചുടക്കുന്നതു പോലുള്ള ഇത്തരം മുഷ്‌കിനും കാടത്തത്തിനും ശേഷവും പോലീസ് അത് നടത്തിയതെന്തിനായിരുന്നെന്നു ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഏറ്റവും വലിയ ക്രൂരത നടത്തിയ പോലീസ് മേധവിക്കെതിരെ പോലും ഒരു നടപടിയുമില്ലാത്തതു കൊണ്ടും പോലീസ് അടിച്ചമര്‍ത്തല്‍ ശക്തമായി തുടരുന്നതുകൊണ്ടും സര്‍ക്കാരും പോലീസും അറിഞ്ഞും തീരുമാനിച്ചുമാണ് ആ നടപടികള്‍ നടപ്പാക്കുന്നതെന്ന് കണക്കാക്കാം.

ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന സി.പി.ഐ(എം) വക്താക്കള്‍ പറയുന്ന ന്യായങ്ങള്‍ തന്നെയാണ് പോലീസ് നടപടിക്ക് സര്‍ക്കാരിന്റെ ന്യായം എന്ന് അനുമാനിക്കേണ്ട ഗതികേടിലാണ് നാമിന്ന്. അതിങ്ങനെപോകുന്നു: 'ഐഒസി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്'. എന്താണീ ന്യായീകരണത്തിന്റെ അര്‍ത്ഥം? ഐ.ഒ.സി കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായതിനാല്‍ കേരള പോലീസ് നടത്തുന്ന മര്‍ദ്ദനവും അടിച്ചമര്‍ത്തലും അതിനിരയായവര്‍ കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വരവുവെച്ചുകൊള്ളണം, അവരാണതിന് മറുപടിപറയേണ്ടത് എന്നാണോ? ഹൈക്കോടതി സംരക്ഷണം നല്കുക എന്നുപറയുന്നതിനര്‍ത്ഥം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്തവിധം ക്രൂരമായി മര്‍ദ്ദിച്ചൊതുക്കണമെന്നാണോ, അതാണ് ഇടതുപക്ഷ ചെയ്യുന്നത് എന്നാണോ?

ഇനി അഥവാ ഐ.ഒ.സി നടത്തുന്ന പ്രവര്‍ത്തനം തികച്ചും ശരിയാണ്, ജനങ്ങള്‍ മുഴുവന്‍ തെറ്റിദ്ധരിച്ച് സമരം ചെയ്യുകയാണ് എന്നു തന്നെയിരിക്കട്ടെ.അവരെ മുഴുവന്‍ തല്ലാം, കൊല്ലാം, ഇന്നത്തെ പുതിയ ഫാഷനില്‍ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കാം എന്നാണോ ഇതിനര്‍ത്ഥം?

ഈ റിപ്പോര്‍ട്ടെഴുതുന്നതിനുമുമ്പ് പോലീസിലെ ഒരു ചെറുകിട ഉദ്യോഗസ്ഥന്‍ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയമുണ്ട് എന്നും, പോലീസ് മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും പറഞ്ഞതായി ചാനലുകളില്‍ക്കണ്ടു. ആഭ്യന്തരമന്ത്രി, പോലീസ് മേധാവികള്‍ എന്നിവരാരും മറ്റൊന്നും പറയാത്തതിനാല്‍ അദ്ദേഹം സര്‍ക്കാരിന്റെ നാവായാണ് സംസാരിച്ചത് എന്നുമനസ്സിലാക്കാം.

ജിഷ്ണുപ്രണോയുടെ കുടംബം ഡിജിപി ഓഫീസിനുമുന്നില്‍ സമരം ചെയ്യാന്‍ പോയ ശേഷമുണ്ടായ പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാന്‍ അതിനകത്ത് അഞ്ചുപേര്‍ നുഴഞ്ഞുകയറിയ കാര്യം അന്നു മുഖ്യമന്ത്രി 'തോക്കുസ്വാമി എന്തിനിവിടെ വന്നു' എന്നു നാടകീയമായി ചോദിച്ചു. പക്ഷേ, തോക്കു സ്വാമിയോ ഷാജഹാനോ മററുമൂന്നുപേരോ നുഴഞ്ഞുകയറി 12 കുടുംബാംഗങ്ങളുടെ സമരത്തിലിത്രയൊരു പോലീസ് ബലപ്രയോഗമുണ്ടാകണ്ട വിധം എന്താണ് ചെയതത് എന്ന് ഇന്നേവരെ മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ കേരളജനതയോട,് വിശദീകരിച്ചിട്ടില്ല.

ജനങ്ങള്‍ സമരം ചെയ്യുന്നിടത്തെല്ലാം തീവ്രവാദി നുഴഞ്ഞുകയറിയാല്‍ യാതൊന്നുമറിയാത്ത ജനങ്ങളെ തല്ലിച്ചതക്കലും, വെള്ളം കൊടുക്കാതെയും പ്രാഥമിക കൃത്യങ്ങള്‍ തടഞ്ഞും പോലീസ് കസ്ററഡിയില്‍ വക്കലുമാണോ അതിനുള്ള പ്രതിവിധി? തീവ്രവാദികളാരെല്ലാമാണ് എന്ന് സര്‍ക്കാരൊരു ലിസ്റ്റുണ്ടാക്കി പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ ഇനിവരുന്ന നാലുവര്‍ഷക്കാലത്ത് കേരളജനതക്ക് സമരംചെയ്യുമ്പോള്‍ അവരെ ഒഴിവാക്കാനാകുമായിരുന്നു. മിനിമം അതെങ്കിലും ചെയ്തിട്ടുവേണം തീവ്രവാദി നുഴഞ്ഞുകയറിയെന്നുപറഞ്ഞ് അടിച്ചമര്‍ത്തലിനെ ന്യായീകരിക്കാന്‍.

വൈപ്പിന്‍ ജനതയുടെ സമീപകാല സമരവീര്യം അവരുടെ ഗതികേടുകളില്‍ നിന്നുവന്നതാണ്. സരുക്ഷിതത്വം ഉറപ്പാക്കി, നിയമമെല്ലാം കിറുകൃത്യം പാലിക്കുന്നു എന്നുളള വാക്കുകളങ്ങനെ അവരെളുപ്പം വിശ്വസിക്കില്ല. സര്‍ക്കാര്‍ തികച്ചും നിയമാനുസാരിയായി സുരക്ഷിതത്വം ഉറപ്പാക്കി വിറ്റ വിഷമദ്യം കുടിച്ചാണ് എണ്ണമറ്റയാളുകളവിടെ പിടഞ്ഞു വീണതും ഒട്ടേറെപ്പേര്‍ അന്ധരും നിത്യരോഗികളുമായതും. 1982 ലായിരുന്നു ഉജ്ജ്വലമായ വിഷമദ്യവിരുദ്ധ സമരം. തുടര്‍ന്ന് എത്ര വമ്പന്‍ സമരങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി അവര്‍ക്കുനടത്തേണ്ടിവന്നു! ഇന്നും മുനമ്പം മുതല്‍ ചെല്ലാനം വരെയുള്ള 'മെട്രോ എറണാകുളത്തിന്റെ ചേരികളില്‍ കുടിവെള്ളം തന്നെയാണ് മുഖ്യമായ പ്രശ്നം. ഓരോ ട്രോളിംഗ് നിരോധനകാലത്തും ആ നിയമം പാലിപ്പിക്കാന്‍ പിന്നെയുമവര്‍ക്ക് കടലിലും കരയിലും എത്രയോ വര്‍ഷങ്ങളില്‍ പൊരുതേണ്ടി വന്നു.

എന്തടിയന്തിരാവസ്ഥ മര്‍ദ്ദനത്തിന്റെ പാരമ്പര്യം പറഞ്ഞാലും 'യതീഷ്ചന്ദ്രമാര്‍ കൈയ്യിലുണ്ട് അടിച്ചൊതുക്കും' എന്ന ഭീഷണി വൈപ്പിനില്‍ വിലപ്പോവില്ല. കയ്യൂര്‍-കരിവെള്ളുര്‍-പുന്നപ്രവയലാര്‍ മോഡലില്‍ മഹാഭൂരിപക്ഷം ജനങ്ങളെയും തീവ്രവാദികളാക്കാതിരിക്കുക

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow