പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട സമരം വളരെ വിചിത്രമായ ഒരു തലത്തിലേക്ക് നീങ്ങുകയാണ്. സമരസമിതി ഐ.ഒ.സിയുടെ ഉദ്യോഗസ്ഥര്‍, എറണാകുളം ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രി തിരുവനന്തപുരത്തു വച്ച് വിളിച്ചുചേര്‍ത്തു. അതില്‍ വച്ച് സമരക്കാരാരോപിക്കുന്ന വിധം ഐ.ഒ.സി പാരിസ്ഥിതിക നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണോ നിര്‍മ്മാണം നടത്തുന്നതെന്നു പരിശോധിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയമിക്കുമെന്നും അതിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവക്കുമെന്നും ഒത്തുതീര്‍പ്പുണ്ടായതായി രാവിലെ വാര്‍ത്ത വന്നു.

എന്നാല്‍ ഉച്ച തിരിഞ്ഞു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് എല്ലാ നിബന്ധനകളും പാലിച്ചാണ്, ഐ.ഒ.സി സംഭരണ പ്ലാന്റ് നിര്‍മ്മിക്കുന്നത് അത് നടപ്പാക്കുക തന്നെ ചെയ്യും അഥവാ അത് നടപ്പാക്കാതെ വന്നാല്‍ വികസനത്തിന് തുരങ്കം വക്കലാകും, അത് ഈ സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നുമാണ്. ഭീകരമര്‍ദ്ദനമഴിച്ചു വിട്ട പോലീസ് നടപടിയുടെ കാര്യത്തിലോ വിദഗ്ദസമിതിയുടെ കാര്യത്തിലോ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അദ്ദേഹം മറ്റൊരു പരിപാടിക്കായി പോകുകയും ചെയ്തു. രാവിലെ എടുത്ത തീരുമാനവും ഉച്ചതിരിഞ്ഞ് താന്‍പറഞ്ഞ കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടിന്റെയോ പ്രശ്നമില്ലെന്നു മാത്രം അദ്ദേഹം തിടുക്കത്തിലൊരു മറുപടി നല്കി.

പക്ഷേ സാധാരണ മനുഷ്യരെ സംബന്ധിച്ച് സംശയങ്ങളാകെ ഇരട്ടിക്കുകയാണ്. ഐ.ഒ.സിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട സുപ്രധാന നിബന്ധനകളൊന്നും ഐ.ഒ.സി പാലിക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം പരിശോധിക്കാനാണ് വിദഗ്ദസമിതി. ആ വിദഗ്ദസമിതി റിപ്പോര്‍ട്ട് വരുന്നതുവരെ പണി നിര്‍ത്തിവെക്കുകയാണ്. മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ ആ സമിതിക്കുമുന്നില്‍ ഒരു സാധ്യതയേയുള്ളു. എല്ലാനിബന്ധനകളും ഐഒസി പാലിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്കിയിരിക്കണം! ആ റിപ്പോര്‍ട്ട് സമരക്കാരംഗീകരിക്കണം

ഇങ്ങനെ തീരുമാനം ആദ്യമേതന്നെ പ്രഖ്യാപിച്ചശേഷം അതിനനുസരിച്ച് റിപ്പോര്‍ട്ട് കൊടുക്കാനായിട്ടാണ് സമതിയെ നിയോഗിക്കുന്നതെങ്കില്‍ അതെങ്ങനെ വിദ്ഗ്ദസമിതിയാകും എന്ന പ്രശ്നമുണ്ട്. ഐ.ഒ.സി സകല നിബന്ധനകളും പാലിച്ചാണ് നിര്‍മ്മാണം നടത്തുന്നത്, പ്ലാന്റ് ഇപ്പോള്‍ പണിയുന്നിടത്തു സ്ഥാപിക്കപ്പെട്ടേ പറ്റൂ, അല്ലെങ്കിലത് വികസനത്തിന് തുരങ്കം വെക്കലാകും എന്ന് ഒരന്വേഷണം പ്രഖ്യാപിച്ച ശേഷം ഒരു മുഖ്യമന്ത്രി പറയുമ്പോള്‍ അത് യുക്തിക്കോ ബുദ്ധിക്കോ നിരക്കുന്നതല്ലെന്ന് മാത്രമല്ല, വരാന്‍ പോകുന്ന വിദഗ്ധ സമിതിക്കുമേലും ഭരണഘടനാ സ്ഥാപനമായ ദേശീയഹരിത ട്രിബ്യുണലിനു മേലും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചു തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ കൂടിയാണ്.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം നടത്തുമെന്ന് പറയുന്ന മിക്ക കേസുകളിലും ഒരു തരം ആളുകളെ വിഡ്ഢികളാക്കലാണ് നടക്കുന്നത്. ജിഷ്ണു പ്രണോയ് കേസില്‍ മാലോകരെ സത്യമറിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പത്രപ്പരസ്യം വരെ കൊടുത്ത ശേഷം ജിഷ്ണുവിന്റെ 'അമ്മ മഹിജയുമായി അന്വേഷണം നടത്താമെന്നും പരിശോധിക്കാമെന്നുമൊക്കെ രേഖാമൂലം എഴുതിക്കൊടുത്തു തന്നെ ഒത്തുതീര്‍പ്പുണ്ടാക്കി. അത് കഴിഞ്ഞയുടന്‍ തന്നെ സമരം ചെയ്തിട്ട് മഹിജ എന്തുനേടി എന്നൊരു ചോദ്യവും അദ്ദേഹം തൊടുത്തുവിട്ടു. മഹിജ ഒന്നും നേടിയില്ല എന്നദ്ദേഹം മുന്‍കൂട്ടി ഉറപ്പിക്കുന്നതിനര്‍ഥം തന്റെ സര്‍ക്കാര്‍ വാക്ക് നല്‍കിയ അന്വേഷണവും പരിശോധനയും വെറും പ്രഹസനം മാത്രമായിരിക്കും എന്നല്ലേ? മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലും പള്‍സര്‍ സുനി തന്നെയാണ് മുഖ്യപ്രതി, പരിപാടിയുടെ പ്ലാനെല്ലാം അയാളുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്നാണ് തോന്നുന്നത്, അതുകൊണ്ട് നിങ്ങളാരും സാങ്കല്പിക കുറ്റവാളികളെ തേടേണ്ടതില്ല എന്നായിരുന്നു വളരെ പെട്ടന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തിനാണ് ഉടനടി ഇത്തരം വിധിതീര്‍പ്പുകളിലെത്തുന്നത് എന്നതിന്റെ യുക്തി ഒരാള്‍ക്കും മനസ്സിലാകുകയില്ല.

ഒരുജനാധിപത്യ രാജ്യത്ത് ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ ഏറ്റവും ബാധ്യതയുള്ളവനാണ് മുഖ്യമന്ത്രി. ഇനി ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണെന്നു തന്നെ വന്നാലും, ഒരു മിനിമം ഡിഗ്രി വിശ്വാസ്യത ഭരണാധികാരികള്‍ക്കുണ്ടാകേണ്ടതില്ലേ? ഇതാണ് തീരുമാനം. ഇതാണ് നടപ്പാക്കപ്പെടുക. മറ്റൊരു സാധ്യത അനുവദിക്കില്ല എന്നു പറഞ്ഞിട്ട് വിദ്ഗ്ദസമിതി പരിശോധിക്കും എന്നൊക്കെപ്പറയുന്നത് ഒരുതരം നാലാംകിട ആളെക്കളിയാക്കലാണ്.

Studies and Blogs

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍...
നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലു...
ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക...
''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല...
പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി...
വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥ...
കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറു...
എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതി...
ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ...
നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച...
കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോ...
അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകം...
ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്...
മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്ര...
ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയി...
ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്ര...
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്...
തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow