ബ്യുറോക്രാറ്റിക് പ്രോട്ടോകോള്‍ അഥവ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പരിപാലികേണ്ടിയിരുന്ന ബാദ്ധ്യതകള്‍ കഴിഞ്ഞ ഉടനെ സെന്‍കുമാര്‍ തന്റെ നിറം വ്യക്തമാക്കി. കാക്കി ട്രൗസര്‍ മാത്രമല്ല; വെളുത്ത ഷര്‍ട്ടും  തൊപ്പിയും തനിക്ക് കൂടുതല്‍ ഇണങ്ങുമെന്നും തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ പ്രസംഗകല ശശികല ടീച്ചറുടെ ഭാഷ ഉപയോഗിച്ചിരുന്നില്ലെങ്കിലും ഉള്ളടക്കം അതല്ല എന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല. അദ്ദേഹത്തിന്റെ പല പ്രസ്താവങ്ങളും നിയമനടപടികള്‍ എടുക്കാന്‍ പര്യാപ്തമാണെന്നും നിയമബോധമുള്ളവരും ചൂണ്ടികാണിക്കുകയുണ്ടായി. ഇനി ഉയര്‍ന്നകോടതികളില്‍ പണംമുടക്കി രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ പോലും പ്രാഥമിക തെളിവുകള്‍ അടിസ്ഥാനത്തില്‍ കേസ്സെടുക്കാന്‍ ഉത്തരാവാദിത്വമുള്ളവര്‍ മത-സാമൂഹ്യ സ്പര്‍ധകള്‍ വളര്‍ത്തുന്ന പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള കേസ്സുകള്‍ ചാര്‍ത്തി അദ്ദേഹത്തെ അറസ്റ്റുചെയ്യേണ്ടതാണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ അങ്ങനെ നടക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ - ഒരു കടുത്ത സിപിഎം അനുയായിയെങ്കിലും?

സെന്‍കുമാര്‍ നിറം വ്യക്തമാക്കിയ സാഹചര്യത്തില്‍ പിണറായി വിജയന്‍ ചെയ്തത് ശരിയായിരുന്നുയെന്നും അദ്ദേഹത്തെ പ്രധാന പോലീസ് ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിറുത്തിയതിനെ പുകഴ്ത്തിയും പലരും രംഗത്തു വരികയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പിണറായി ഫാന്‍സ് അത് ഉന്നയിച്ചുകൊണ്ട് ശ്ലാഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. എന്തായാലും പിണറായി വിജയന്‍ പകരം കണ്ടെത്തിയ ഉദ്യോഗസഥന്‍ ഇതുവരെ ഇടതുനയങ്ങളെ എത്രമാത്രം പരിപാലിക്കുന്നവനാണ്, ജനങ്ങള്‍ക്ക് ബോധ്യമായെന്നതിലോ ഒരു അവകാശവാദത്തിനു സാധ്യതയില്ല.

ഇവിടെ വിഷയം അതല്ല; മത സ്പര്‍ധ വളര്‍ത്തുന്ന കുറ്റകൃത്യം ഉയര്‍ന്ന പദവിയിലുള്ള ഒരാളില്‍ നിന്നും ഉണ്ടാകുമ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്നാണ്.

ഈ അവസരത്തില്‍ ഒരുകാര്യം ഓര്‍മ്മിക്കാം. ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലീം സമുദായത്തില്‍ നിന്നം അപ്രധാനാരായ ചില വര്‍ഗ്ഗീയവാദികള്‍ വളരെ കുറച്ചുപേരു മാത്രം അറിഞ്ഞ വര്‍ഗ്ഗീയ പ്രസ്ഥാവനകള്‍ നടത്തിയിപ്പോള്‍ അവരെ കുറ്റവാളികളാക്കി കേസ്സെടുത്തിട്ടുണ്ട്. അതേ സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് അതേ കുറ്റം ചെയത ശശികല ടീച്ചര്‍ക്കെതിരെ മൗനം എന്ന ചോദ്യം സോഷ്യല്‍ മീഡിയകളില്‍ പലരും ഉയര്‍ത്തിയിരുന്നു. സമാനമായ ഒരു സാഹചര്യമാണിവിടെയും. സെന്‍കുമാറിനെതിരെ മത സ്പര്‍ധയെടുക്കുന്നതില്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിഷ്പക്ഷയുടെയും വാഗ്ദാനങ്ങള്‍ നല്കി വോട്ടുവാങ്ങി അധികാരത്തിലേറിയ പിണറായി വിജയന് എന്താണ് തടസ്സം?

എന്തുകൊണ്ട്  ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തവര്‍ അടിയന്തിര നടപടി വേണ്ട ഒന്നെന്ന നിലയില്‍ ഉന്നയിക്കുന്നില്ലെന്നതും പ്രധാനമാണ്. തന്റെ കാലാവധി പൂര്‍ത്തിയായ വേളയില്‍ നളനി നെറ്റയോയെയും ജേക്കബ്ബ് തോമസ്സിനെയും സന്ധ്യയെയും അടക്കം അധിക്ഷേപിച്ചെങ്കിലും പിണറായി വിജയനെ സെന്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നില്ല. അതേപോലെ എറണാകുളത്ത് മനുഷ്യത്വരഹിതമായ മര്‍ദ്ദനം നടത്തിയ, വി.എസ്സ്. അച്ചുതാനന്ദന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷണര്‍ യതീഷ് ചന്ദ്രയെ സെന്‍കുമാര്‍ ന്യായീകരിച്ചപ്പോള്‍ ഒരേ നിലപ്പാടു തന്നെയാണ് തനിക്കുമെന്ന് പിണറായി വിജയന്‍ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന് വ്യക്തമാക്കിയിരുന്നു.

എന്തായാലും പിണറായി ആരാധകര്‍ അവകാശപ്പെടുന്നതുപോലെ സെന്‍കുമാറിന മൗലികമായി തന്നെ പിണറായി വിജയന്‍ എതിരാണോ. അതോ പലരും ആരോപിക്കുന്നതുപോലെ ടി.പി.കേസ്സ് ഗൂഢാലോചന അന്വേഷണം നടത്തിയതിന്റെ വൈരാഗ്യം തീര്‍ക്കല്‍ മാത്രമായിരുന്നോ. വിയോജിപ്പ് മൗലികമായിരുന്നുവെങ്കില്‍ അത് കേരളജനതയെ ബോധ്യപ്പെടുത്തണം. അതെ ടി.പി.സെന്‍കുമാറിനെതിരെ നടപടിയെടുക്കേണ്ടത് ഇപ്പോഴാണ്. സത്യസന്ധതയും ധീരതയുമുണ്ടെങ്കില്‍.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow