ഇന്ന് കേരളത്തിലരങ്ങേറിക്കൊണ്ടിരിക്കുന്ന നേഴ്സുമാരുടെ സമരം ഒരു സാധാരണ ട്രേഡ് യൂണിയന്‍ സമരമല്ല. കേരളത്തിന്റെ അടിയന്തിരവും ദീര്‍ഘകാലികവുമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളടക്കം അതിലുള്ളടങ്ങിയിട്ടുണ്ട്. സമരമാരംഭിച്ചതിനുശേഷം പ്രതികാര നടപടികളിലൂടെയും കള്ളപ്രചാരണങ്ങളിലൂടെയും അതിനെ തകര്‍ക്കാന്‍ വമ്പിച്ച ശ്രമം നടന്നു. അതിനെയും അതിജീവിച്ചു സമരം ശക്തമായി തുടര്‍ന്നപ്പോളാണ് വളരെ വൈകി സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചത്. ആ ചര്‍ച്ചയില്‍ സുപ്രീംകോടതി നിശ്ചയിച്ച 20000 രൂപ അടിസ്ഥാന ശമ്പളമെന്ന ആവശ്യമോ, ട്രെയിനി എന്ന പേരിലുള്ള തട്ടിപ്പു നിര്‍ത്തലോ, ഏക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കലുമായി ബന്ധപ്പെട്ടു ആരുടെയെങ്കിലും മുന്‍പില്‍ കെഞ്ചിനില്‌ക്കേണ്ട ആവശ്യം വരാത്ത കൃത്യമായ വ്യവസ്ഥകളോ, ഉണ്ടാകാത്തതുകൊണ്ടു തങ്ങള്‍ ജൂലൈ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിനിറങ്ങും എന്നാണ് യു.എന്‍. എ. പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.എന്‍.എ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ഇതിനകം തന്നെ അനിശ്ചിതകാല സമരത്തിലാണ്. ഈ സമരത്തെ പൊളിക്കാനായി സ്വകാര്യ ആശുപത്രികള്‍ക്ക് ''നേഴ്സുമാര്‍ വേണ്ട ''എന്ന മട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആശുപത്രി മുതലാളിമാരുടെ സംഘടനയെ സര്‍ക്കാര്‍ അനുവദിച്ചാല്‍ അത് ഒരു തരത്തിലും ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമായിരിക്കില്ല.

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍പ്പോയി ജോലി ചെയ്യുന്ന നേഴ്സുമാര്‍ 3-4 ലക്ഷമെങ്കിലുമുണ്ടെന്നു പറയപ്പെടുന്നു. അവരയക്കുന്ന പണം കേരളീയ സമ്പദ്ഘടനയെ സംബന്ധിച്ച് മര്‍മ പ്രധാനമാണ്. തങ്ങളുടെയും കുടുംബത്തിന്റെയും ഭാവിക്കായി കേരളത്തിലെ സ്വകാര്യാശുപത്രികളില്‍ കുറച്ചുനാളെങ്കിലും അടിമപ്പണി ചെയ്തവരാണവരില്‍പ്പലരും. ഒട്ടനവധി നേഴ്സുമാര്‍ ഇനിയും വിദേശ തൊഴിലവസരങ്ങള്‍ നേടിയെടുത്തില്ലെങ്കില്‍, മറ്റു വിദേശ തൊഴില്‍ സാദ്ധ്യതകള്‍ ചുരുങ്ങുന്നതിനനുസരിച്ചു, കേരളം വലിയ സാമ്പത്തിക പിന്നോട്ടടിയിലേക്കു നീങ്ങാനും സാധ്യത നിലനില്‍ക്കുന്നു.

''കാത്തോലിക്കാപ്പള്ളിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനു കീഴില്‍ സര്‍ക്കാര്‍ കീഴടങ്ങി, ആ കീഴടങ്ങലിനു സി.പി.ഐ.എം. നേതൃത്വം കൊടുക്കുന്ന നിരവധി കോ-ഓപ്പറേറ്റിവ് ആശുപത്രികളുണ്ടെന്ന വസ്തുത അരങ്ങുമൊരുക്കി''എന്ന് ഇന്ന് വലിയ ആരോപണമുയരുന്നു. ആ ആരോപണങ്ങളുടെ നിജസ്ഥിതിയെന്തായാലും അക്കാര്യം ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി നേഴ്സുമാര്‍ വിശ്വസിക്കുന്നുമുണ്ട്. ആ ധാരണയുണ്ടാകുന്നതില്‍ കേരളത്തിലെ കെ.സി.ബി.സി. വലിയൊരു പങ്കു വഹിച്ചിട്ടുമുണ്ട്.

ഒരു സമുദായമെന്ന നിലയില്‍ ഏറ്റവും നഴ്‌സുമാരുള്ളതും നേഴ്‌സുമാരുടെ വരുമാനത്തിന്റെ പങ്കു പറ്റി ഏറ്റവുമധികം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയതും കെ.സി.ബി.സി.യാണ്. ആ കെ.സി.ബി.സി.യുടെ ഭരണം ഇന്നും മധ്യകാല രീതിയിലാണ്. പള്ളിയും സകല സമ്പത്തുകളും റോമിലെ മാര്‍പ്പാപ്പയുടേത്, മാര്‍പ്പാപ്പക്കുവേണ്ടി ഞങ്ങള്‍ മെത്രാന്മാര്‍ വികാരിമാരിലൂടെ ഭരിക്കുന്നു, കാര്യങ്ങള്‍ നോക്കിനടത്തുന്നു, എന്നതാണ് നടക്കുന്നത്. ആ ഭരണരീതിവേണോ, ആധുനികകാലത്തിനു ചേര്‍ന്ന ജനാധിപത്യ ഭരണരീതി വേണോ എന്നത് സര്‍ക്കാരും വിശ്വസികളും, ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ ചുമതലയുള്ള സുപ്രീം കോടതിയുമാണ് തീരുമാനിക്കേണ്ടത്. മുത്തലാക്കിന്റെ കാര്യത്തിലെന്ന പോലെ ആചാരത്തിന്റെയും, ഭൂരിപക്ഷത്തിന്റെ അംഗീകാരത്തിന്റെയും പേരു പറഞ്ഞു വിശ്വസികള്‍ക്കു ഒരുവിധ ജനാധിപത്യാവകാശങ്ങളോ ഉടമസ്ഥതയോ ഇല്ലാത്ത, സ്ത്രീകള്‍ക്ക് തുല്യതയില്ലാത്ത, ഒരു സംവിധാനം എത്രനാള്‍ ഭരണാഘടനയുടെ സ്‌ക്രൂട്ടിനിക്ക് മുമ്പില്‍ നിലനില്‍ക്കും?

നമ്മുടെ വിഷയമതല്ല. കാതോലിക്കരില്‍ ഈ ദയനീയ സ്ഥിതി നിലനില്‍ക്കുന്നതുകൊണ്ടു സമരത്തെ താറടിക്കാനും സമരക്കാരുടെ ആവശ്യങ്ങളെക്കുറിച്ചു ഗീബല്‍സിയന്‍ നുണ പ്രചാരണം നടത്താനും മത സംവിധാനങ്ങളെ ഉപയോഗിച്ചു എന്നതാണ്. കത്തോലിക്കാസഭ എന്ന രൂപത പത്രം ''എന്താണ് സത്യം''എന്നും മറ്റുമുള്ള തലക്കെട്ടുകളില്‍ തങ്ങള്‍ ത്യാഗം സഹിച്ചും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് നേഴ്സുമാര്‍ക്ക് കൂലി കൂട്ടാത്തത്, നേഴ്സുമാര്‍ക്ക് കൂലി കൂട്ടിയാല്‍ പാവം രോഗികളെ പിഴിഞ്ഞൂറ്റണ്ടി വരും എന്ന മട്ടില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ വിശ്വാസികളെ സമരത്തിനെതിരെ ഇളക്കി വിടാന്‍ നോക്കി. എന്നാല്‍ ആ പ്രചാരണങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ നല്ല തോതില്‍ തുറന്നുകാട്ടാന്‍ കത്തോലിക്കരായ നേഴ്സുമാര്‍ക്ക് കഴിഞ്ഞു.

ഈ വാദങ്ങള്‍ കത്തോലിക്കാ പൗരോഹിത്യത്തിന്റെ മാത്രം താല്പര്യമായിരുന്നു. അതു തുറന്നുകാട്ടപ്പെട്ടിരുന്നില്ലെങ്കില്‍ അവര്‍ പഴയ മട്ടില്‍ ആശുപത്രി സംരക്ഷണ സമിതികളുണ്ടാക്കി നേഴ്സുമാരെ പുറത്താക്കുമായിരുന്നു. പക്ഷെ കത്തോലിക്കാസഭയുടെ ഒരാശുപത്രിയും രോഗികളെ, പിഴിയുന്നില്ല, ലാഭമേയുണ്ടാക്കുന്നില്ല, നേഴ്സുമാര്‍ക്ക് ശമ്പളം കൂട്ടിയാല്‍ പാവം രോഗികളെ അതിനാനുപാതികമായി പിഴിയേണ്ടിവരും എന്ന പ്രചരണം കാത്തോലിക്ക വിശ്വസികളില്‍ കാര്യമായി ആരും വിശ്വസിക്കാതിരുന്നതിനാല്‍ സമരത്തിനെതിരെ വിശ്വസികളെ ഇളക്കിവിടാന്‍ കഴിഞ്ഞില്ല.

കത്തോലിക്കാസഭയുടെ സമരം പൊളിപ്പന്‍മാരായുള്ള ഈ വേഷം കെട്ടലാണ് സര്‍ക്കാര്‍ കത്തോലിക്കാസഭയ്ക്ക് കീഴടങ്ങി എന്ന സ്ഥിതിയുണ്ടാക്കിയത്. സര്‍വ മതത്തിലും പെട്ട മാനേജ്മെന്റുകള്‍ക്കെതിരെ സര്‍വമതങ്ങളിലും പെട്ട നേഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ മതപരമായി ഇവര്‍ ഇടപെട്ട രീതിയെ അന്ന് തന്നെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിക്കണമായിരുന്നു. അത്തരം പത്രങ്ങളുടെ വിതരണം തടയണമായിരുന്നു. അതുണ്ടായില്ലെങ്കിലും, ഇത്തവണ, റോബിന്‍ അച്ഛന്റെ പരാക്രമങ്ങളും, അയാളെ രക്ഷിക്കാന്‍ തേരകമച്ചനും ചില കന്യാസ്ത്രീകളും നടത്തിയ ''പരസ്‌നേഹ''പ്രവര്‍ത്തനങ്ങളും സജീവമായി നില്‍ക്കുന്നതിനാലാകാം, വിശ്വസികളാരും വികാരം വ്രണപ്പെട്ടു തെരുവിലിറങ്ങിയില്ല. അത്രയും അത് നല്ലതു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹായിച്ചു, ഇപ്പോള്‍ തിരിച്ചുസഹായിച്ചില്ലെങ്കില്‍ മാണിയെന്ന പാലത്തിലൂടെ ബി.ജെ.പി. ക്യാമ്പില്‍പ്പോയെക്കും, എന്നെല്ലാമുള്ള ന്യായം പറഞ്ഞു നേഴ്സുമാരെ ദ്രോഹിക്കാന്‍ വഴിനോക്കരുത്. ട്രെയിനി തട്ടിപ്പു നിര്‍ത്തണ്ടതും,സത്യസന്ധമായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടതും കൂടുതല്‍ നേഴ്സുമാര്‍ക്ക് വിദേശജോലി നേടാന്‍ സഹായിക്കണ്ടതും, കേരളത്തിന്റെ സമ്പദ്ഘടനയെ സംബന്ധിച്ചും പ്രധാനമാണ്. നേഴ്സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കാതെ, അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണം. ഇന്നത്തെ മധ്യസ്ഥ റോളും സമരം നീണ്ടുപോയി താനെ പൊളിഞ്ഞോട്ടെ എന്നനിലപാടും ഒരിക്കലുംഅന്ഗീകരിക്കാനാവില്ല. സ്വാശ്രയ മെഡിക്കല്‍ കോളേജ് മുതലാളിമാര്‍ക്ക് മെറിറ്റ് ക്വൊട്ടയിലടക്കം വന്‍ ഫീസ് വര്‍ദ്ധന അംഗീകരിപ്പിച്ചെടുക്കാന്‍ സമരമൊന്നും വേണ്ടിവന്നില്ല എന്ന വസ്തുത നേഴ്സുമാര്‍ മാത്രമല്ല, ജനങ്ങളും കാണുന്നുണ്ട്.

Studies and Blogs

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍...
നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലു...
ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക...
''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല...
പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി...
വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥ...
കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറു...
എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതി...
ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ...
നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച...
കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോ...
അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകം...
ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്...
മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്ര...
ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയി...
ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്ര...
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്...
തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow