അനില്‍

വിനായകന്റെ മരണത്തിന് ഇവിടത്തെ അധികാരവ്യവസ്ഥ ഒന്നടങ്കം ഉത്തരം പറയേണ്ടതുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യയെ പോലെ നടി ക്രൂരമായി ആക്രമിക്കപ്പെട്ടതുപോലെ പ്രധാനമാണ് വിനായകനെ കൊന്നവര്‍ നരഹത്യയക്ക്  കേസ്സ് ചാര്‍ജ്ജ് ചെയ്ത് ശിക്ഷിക്കപെടേണ്ടത്. ഇതില്‍ ഇന്ന് സോഷ്യല്‍ മീഡിയല്‍ ഉയരുന്ന ശബ്ദത്തിന് കൂടുതല്‍ കരുത്ത് ലഭിക്കണം.

ഇതിനകം പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലെ സോഷ്യല്‍ മീഡിയകളില്‍  ഇതൊരു ആത്മഹത്യയല്ല കൊലപാതകമാണ്;  #ItsMurder എന്ന് കുടുതല്‍ കുടുതല്‍ പേര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും വിവിധങ്ങളായ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കും അത് ഒരു പ്രധാന വിഷയം ആകുന്നില്ല. പ്രതിപക്ഷപാര്‍ട്ടികളും ഭരണവിഭാഗങ്ങളും പ്രാദേശിക ഹര്‍ത്താലുകളും സ്റ്റേഷന്‍ ഉപരോധവും നടത്തി അവരുടെ പങ്ക് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
കോണ്‍ഗ്രസ്സ് അനുഭാവിയായ ഒരു പോലീസ്സുകാരന്‍ നടത്തിയ നിഷ്ഠൂര നടപടിയെന്നാണ് ഭരണരംഗത്തെ പോലീസ് നീതിയില്‍ അഭിമാനിക്കുന്നവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുറ്റാരോപിതരായവരെ സസ്‌പെന്റ് ചെയ്ത് അന്വേഷണ ഉത്തരവിട്ടതോടെ നടപടികള്‍ പൂര്‍ത്തിയായി എന്ന ഔദ്യോഗിക ഭാഷ്യത്തില്‍ തൃപ്തരായി ഭുരിപക്ഷവും നിലകൊള്ളുമ്പോഴാണ് സോഷ്യല്‍ മീഡിയകളില്‍ പുതിയ നീതി ബോധം ഉയരുന്നത്.
ആദ്യമായി ഇതൊരു ഒറ്റപ്പെട്ട സംഭവമാക്കി ചുരുക്കാനുളള ശ്രമങ്ങളാണ് പ്രതിരോധിക്കപ്പെടുന്നത്. ദുര്‍ബ്ബലരായവര്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയമാകുന്നത് ഒട്ടും ഒറ്റപ്പെട്ടതല്ല. അതില്‍ തന്നെ ദളിത് വിഭാഗങ്ങള്‍ നേരിടന്ന അനീതികള്‍ അതിപ്രധാനമാണ്. ചട്ടപടി അന്വേഷണങ്ങള്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയവ റിപ്പോര്‍ട്ടുചെയ്യപ്പെടുമെന്നതിന് ഉപരി ഏതെങ്കിലും വിധത്തില്‍ കുറ്റാരോപിതര്‍ കര്‍ശനമായ എന്തെങ്കിലും നിയമനടപടി നേരിടുന്ന വാര്‍ത്ത ആരും കേട്ടുകാണില്ല. പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തിയ സമരത്തില്‍ പോലീസ്സുകാര്‍ തൂക്കിയെടുത്തുകൊണ്ടുപോകുന്ന ഒരു സാധാരണകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന യതീഷചന്ദ്രമാര്‍ എന്തായാലും ഒരു ശാസനയ്ക്കുപോലും വിധേയമാകുന്നില്ല.

സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ജാതി ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു പോലീസ്.
വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. 
ക്രൂരമായ മര്‍ദ്ദനത്തിനും അപമാനത്തിനും വിധേയനായ ആ യുവാവ് താന്‍ നേരിട്ട പീഢനങ്ങള്‍ ഓരോന്നും കൂട്ടുകാരുമായി പങ്കിടുകയുണ്ടായി. പിന്നീട് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കണമെങ്കില്‍ എത്രമാത്രം തകര്‍ന്ന ഒരു മാനസികാവസ്ഥയില്‍ ആ യുവാവ് എത്തപ്പെട്ടിരിക്കാമെന്ന് തിരിച്ചറിയാന്‍ അല്പം മനുഷ്യത്വം മാത്രം മതി. പക്ഷെ വ്യവസ്ഥാപിത മാധ്യമങ്ങളുടെയോ രാഷ്ട്രീയ നേതൃത്വങ്ങളുടെയോ വാക്കുകള്‍ ഇവിടെ ആ മനുഷ്യത്വത്തെ പ്രതിനിധീകരിക്കുന്നില്ല. വിനായകന്റെ മരണത്തിന് ഇവിടത്തെ അധികാരവ്യവസ്ഥ ഒന്നടങ്കം ഉത്തരം പറയേണ്ടതുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യയെ പോലെ നടി ക്രൂരമായി ആക്രമിക്കപ്പെട്ടതുപോലെ പ്രധാനമാണ് വിനായകനെ കൊന്നവര്‍ നരഹത്യയക്ക്  കേസ്സ് ചാര്‍ജ്ജ് ചെയ്ത് ശിക്ഷിക്കപെടേണ്ടത്. ഇതില്‍ ഇന്ന് സോഷ്യല്‍ മീഡിയല്‍ ഉയരുന്ന ശബ്ദത്തിന് കൂടുതല്‍ കരുത്ത് ലഭിക്കണം.

 

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow