ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററോട്ടത്തിൽ സ്വർണ്ണം നേടിയ പി.യു. ചിത്രയെ ലണ്ടൻ മീറ്റിൽ നിന്നൊഴിവാക്കിയ നടപടിക്കെതിരെ ഇന്ന് കേരളം മുഴുവൻ പ്രതിഷേധമിരമ്പിയാർക്കുകയാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ അവസാന വര്‍ഷം സ്വർണ്ണമെഡൽ നേടിയ എല്ലാവരും ലണ്ടൻ മീറ്റിനായി യോഗ്യത നേടിയെന്നു അത്‌ലറ്റിക് ഫെഡറേഷൻ പരസ്യമായി പ്രഖ്യാപിച്ചതാണ്. ആ വാഗ്ദാനമാണ് 22 കാരിയും ഗോഡ്ഫാദറില്ലാത്തവളും, ദരിദ്രയുമായ ചിത്രയുടെ കാര്യത്തിൽ തകിടം മറിഞ്ഞത്. ആ തീരുമാനം സെലക്ഷൻ കമ്മിറ്റി എടുത്തപ്പോൾ അതിൽ പി .ടി. ഉഷ ഇടപെട്ടില്ല എന്ന വിമര്ശനത്തിനു പത്രസമ്മേളനത്തിലൂടെ ഉഷ നൽകിയ മറുപടി ആരെയും ഞെട്ടിക്കും. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ പ്രകടനം ചിത്ര ഗുണ്ടൂരിൽ നടത്തിയില്ല, പ്രകടനത്തിന് സ്ഥിരതയില്ല, യോഗ്യതാ മാർക്കു കടന്നില്ല എന്നൊക്കെ ചിത്രയെ ഒഴിവാക്കിയതിനു നല്ല വക്കീലിനെപ്പോലെ ഉഷ വാദങ്ങൾ നിരത്തി. ഗുണ്ടൂരിൽ മഴയായിരുന്നുവെന്നതോ, മത്സരം തീർത്തും അപ്രധാനമായിരുന്നുവെന്നതോ, നിർബന്ധിച്ചു ഓടിക്കുകയായിരുന്നുവെന്നതോ ഒന്നും പ്രകടനം മോശമായതിനു ന്യായീകരണങ്ങളല്ല പോലു! ചിത്രയുടെ കാര്യത്തിലെ ഈ ന്യായങ്ങൾ ഉഷയുടെ സ്വന്തം ശിഷ്യയായ ടിന്റു ലൂക്കയുടെ കാര്യത്തിൽ ഇന്നേവരെ നാം എന്നെങ്കിലും കേട്ടിട്ടുണ്ടോ? ടിന്റുലൂക്കയുടെ പ്രകടനം മോശമായപ്പോഴൊക്കെ പനിയായിരുന്നു, തന്ത്രം പിഴച്ചു, പീക് ഫോമിലെത്തുന്നതേയുള്ളു, എന്നിങ്ങനെ എത്രയെത്ര ന്യായീകരണങ്ങൾ നാം കേട്ടു.

ലണ്ടൻ മീറ്റിനുപോകുന്ന ഒരു ഇന്ത്യൻ അത്‍ലറ്റിനും മെഡൽ സാധ്യതയില്ല. പക്ഷെ അത് പ്രശ്നമാകുന്നത് ചിത്രയുടെ കാര്യത്തിൽ മാത്രമാണ്. അന്താരാഷ്ട്ര മീറ്റുകളിൽ എക്സ്പൊഷർ കിട്ടില്ലേ എന്ന ചോദ്യത്തിന് ഉഷ നൽകിയ മറുപടി അതിഗംഭീരം! ലോകമീറ്റ്,ഒളിമ്പിക്സ് ഒന്നും എക്സ്പോഷറിനായി ചെയ്യേണ്ടതല്ല!! പിന്നെ ഉഷയുടെ അടുക്കളപ്പുറത്തോടിയാണോ അന്താരാഷ്ട്ര എക്സ്പോഷറുണ്ടാക്കണ്ടത് എന്നാണ് ചോദിക്കേണ്ടത്. അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ കാര്യം വരുമ്പോൾ ,പ്രത്യേകിച്ച് ഉഷ്ണമാരെപ്പോലുള്ള ഗോഡ്ഫാദര്മാരില്ലാതെ വന്നാൽ, ഒരു പാവം കുട്ടിക്ക് ഒരു രക്ഷയുമുണ്ടാകില്ലെന്നു ചുരുക്കം. ”ഞാനാണ് ദൈവം തമ്പുരാൻ,ഞാൻ പറഞ്ഞതു കേട്ടാൽ മതി”എന്ന അഹന്തയാണ് ഉഷയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത്. ചിത്ര ഒരു കുറ്റമേ ചെയ്തുള്ളു. ഉഷയുടെ ശിഷ്യയല്ലാതായിപ്പോയി! ഉഷയുടെ കുട്ടികൾക്ക് മാത്രമേ ലോകമീറ്റും, എക്സ്പോഷറും വേണ്ടൂ. ഉഷക്ക് സെക്കന്റിന്റെ നൂറിലൊരംശത്തിനു പണ്ട് ഒരു ഒളിമ്പിക് മെഡൽ നഷ്ടമായി. പക്ഷെ ഇത്തവണ സ്വർണ്ണമെഡൽ തന്നെ കിട്ടി.ഒരു പാവം പെൺകുട്ടിയുടെ ഭാവിയുടെ കൂമ്പ് നുള്ളുന്നതിൽ. ദൃതരാഷ്ട്രാലിംഗനം ഗംഭീരമായി. യോഗ്യതാമാർക്കിന്റെ അടുത്തെങ്ങുമെത്താത്ത ലക്ഷ്മണനും മറ്റും മീറ്റിനുപോകാം. ആരും നിർബന്ധിച്ചു ഉടനടി മറ്റൊരു മീറ്റിനിറക്കിയില്ല എന്നതാകം സ്വപ്നബർമാന്റെ അധിക യോഗ്യത.ഗുണ്ടൂർ മീറ്റിൽ നിർബന്ധിച്ചു ചിത്രയെ ഓടിച്ചതു തന്നെ ഒരു ഗൂഢാലോചനയായിരുന്നു എന്നാണിപ്പോൾ തെളിയുന്നത്.

22 കാരിയായ, കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന, ചിത്രക്ക് ലണ്ടൻ മീറ്റിലോടി തന്റെ സമയം മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ തുടർന്നുള്ള കാലത്തു ആ കുട്ടിക്ക് എത്ര ആത്മവിശ്വസമാകുമായിരുന്നു അത് നൽകുക. ഇത് പോലുള്ള ഒരു തഴയൽ നേരിടാതെ, യാതൊരു മെഡൽ സാധ്യതയുമില്ലാതിരുന്നിട്ടും പല ഇനങ്ങളിലും എത്രയോ അന്താരാഷ്ട്ര മീറ്റുകളിലോടിയിട്ടുള്ളവളാണ് ഉഷ.

താൻ സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ നന്നായി വാദിച്ചു അതുകൊണ്ടാണ് അനു രാഘവാന് സാധ്യതയുണ്ടായത് എന്ന് ഉഷ പറയുന്നു. അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ഫെഡറേഷൻ തലപ്പത്തെ താപ്പാനകൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊണ്ട് ചിത്രയെ തഴയാൻ കാരണങ്ങൾ കണ്ടെത്തുകയായിരുന്നു ഉഷ

തന്റെ ശിഷ്യയാല്ലാത്ത ഒരു കുട്ടിയും കേരളത്തിൽ നിന്ന് അങ്ങനെ വലിയ ആള്കണ്ട എന്ന ഉഷയുടെ അസൂയയും,കുശുമ്പും ജയിച്ചു. ആ ജയത്തിൽ ഉഷ അഹങ്കരിച്ചു ഞെളിയുമ്പോൾ തകർക്കപ്പെടുന്നതു കേരളത്തിന്റെ അത്ലറ്റിക്സ് ഭാവി തന്നെയാണ് .ഇത്തരം അനുഭവങ്ങൾ മുന്നിൽക്കാണുമ്പോൾ എത്ര കുട്ടികളിനി ഈ രംഗത്തേക്ക് വരും?

Studies and Blogs

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍...
നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലു...
ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക...
''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല...
പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി...
വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥ...
കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറു...
എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതി...
ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ...
നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച...
കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോ...
അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകം...
ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്...
മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്ര...
ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയി...
ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്ര...
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്...
തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow