വെള്ളിയാഴ്ച രാത്രി മുതല്‍ തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സി.പി.ഐ. (എം) - ബി.ജെ.പി. സംഘട്ടനങ്ങള്‍ വന്‍തോതില്‍ ഗുണകരമായിത്തീര്‍ന്നത് ബി.ജെ.പി.ക്കും സംഘപരിവാറിനുമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ല. രണ്ടുദിവസം മുമ്പ് പാര്‍ട്ടിയെന്ന വടവൃക്ഷത്തിനു കീഴില്‍ ചില പാഴ്‌ചെടികള്‍ വളരുക സാധാരണമാണെന്നും അവയെ വേരോടെ പിഴുതെറിയുമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നത് എന്നാല്‍ ആ പ്രസ്താവനക്കു ശേഷം ഒരൊറ്റ ബി.ജെ.പി. നേതാവിനുമെതിരെ ഒരു നടപടിയുമുണ്ടായില്ല. മെഡിക്കല്‍ കോളേജ് കോഴയാരോപണത്തില്‍ തുടക്കത്തില്‍ പുറത്താക്കപ്പെട്ട ഒരു വിനോദൊഴിച്ചാല്‍ പിന്നീട് ഒരാളെയും പുറത്താക്കാന്‍ കഴിയാത്തവിധം ബി.ജെ.പി.യില്‍ അടിമുടി കോഴയാണന്നതിന്റെ വസ്തുതകള്‍ വിവിധ മാധ്യമങ്ങള്‍ ഒരു പേമാരിപോലെ വാരിച്ചൊരിഞ്ഞു. വെറും അഴിമതി മാത്രമല്ല കള്ളനോട്ട്, കള്ളപ്പണം, ഹവാല തുടങ്ങിയവയുടെയെല്ലാം ചാമ്പ്യന്മാരാണ് സംഘപരിവാര്‍ നേതാക്കള്‍ എന്നു വന്നു.

കള്ളപ്പണത്തിനും ഹവാലക്കും കള്ളനോട്ടിനും അഴിമതിക്കുമെതിരെ നോട്ട് നിരോധനം കൊണ്ടുവന്നു എന്നു കൂകിയാര്‍ത്തിരുന്ന സകല ബി.ജെ.പി. നേതാക്കളും തട്ടിപ്പുകാരും അഴിമതിക്കാരുമായ ഇരട്ടത്താപ്പുകാരാണ് എന്നു വന്നു. എവിടെ കൊണ്ടുപോയി മുഖം പൂഴ്ത്തണമെന്നറിയാതെ ബി.ജെ.പി. നേതാക്കള്‍ നെട്ടോട്ടമോടി.

ഇത്തരമൊരു സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ കേരളത്തിലവര്‍ക്കു മുന്നിലുള്ള ഒരേയൊരു വഴി വന്‍തോതില്‍ സംഘട്ടനവും അതിന്റെ പേരിലുള്ള പകവീട്ടില്‍ ആക്രോശങ്ങളുമായി അണികളെ മുഴുവന്‍ വീറുകയറ്റി തെരുവിലിറക്കലാണെന്ന് ആര്‍ക്കും വ്യക്തമാണ്.

തിരുവനന്തപുരത്തെ സംഘടനങ്ങളുടെ തുടക്കവും ഒരു പക്ഷേ ഈ ആവശ്യത്തില്‍ നിന്നായിരിക്കാം. പക്ഷേ, ബി.ജെ.പി. യുടെ സംസ്ഥാന കമ്മിറ്റിയാഫീസു തന്നെ ആക്രമിച്ച് തല്ലിപ്പൊളിക്കാന്‍ ഒരു ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാവും എസ്.എഫ്.ഐ. ജില്ലാനേതാവും ഏതാനുമനുചരന്മാരും ഇറങ്ങിപ്പുറപ്പെട്ടതിന്റെ ലക്ഷ്യമെന്താണ്?

ശനിയാഴ്ച രാത്രിയില്‍ നടന്ന കൊലയില്‍ തങ്ങള്‍ക്കുപങ്കില്ല എന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. പക്ഷേ പിടിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയുമായി നേരിട്ടോ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക ഗുണ്ടാസംഘമെന്നോ ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ സി.പി.ഐ. (എം) എന്തുത്തരം പറയും?

സി.പി.ഐ. (എം) പറയുന്നത് അഴിമതി മറക്കാന്‍ ബി.ജെ.പി. അക്രമപരമ്പര അഴിച്ചുവിടുന്നുവെന്നാണ്. അതവര്‍ ആത്മാര്‍ത്ഥമായാണ് പറയുന്നതെങ്കില്‍ ബി.ജെ.പി. യുടെ കെണിയില്‍ ഇത്ര ലഘുവായി തലവെച്ചുകൊടുത്തതെന്തിനാണ്? ആ അക്രമണത്തിനും അക്രമകാരികള്‍ക്കുമെതിരെ ശക്തമായ പോലീസ് നടപടി എടുത്താല്‍പ്പോരായിരുന്നോ? അതോ പാര്‍ട്ടി നിയന്ത്രിച്ചാല്‍ നില്‍ക്കാത്തവരും ഒന്നിന് രണ്ട് പകരം ചെയ്യാതെ ഉറക്കം വരാത്തവരുമായി നില്ക്കുന്ന വലിയൊരു പറ്റം അണികളെ സി.പി.ഐ. (എം) നിലനിര്‍ത്തുന്നുവെന്നുമുള്ള വസ്തുതയാണോ ഇതിനു കാരണം.

സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ സി.പി.ഐ. (എം) ന്റെ ഉയര്‍ന്ന ബഹുജനസംഘടനാ നേതാക്കളുടെ ആക്രമണം കേരളം മുഴുവന്‍ കണ്ടു. ഓഫീസാക്രമണം അപലപനീയമാണെന്ന് ജാള്യതയോടെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറയണ്ടി വന്നു. മൂന്നുനാലുപേരെ സസ്‌പെന്റു ചെയ്തു. എത്ര നാളേക്ക്?

മറുവശത്ത് ബി.ജെ.പി. നടത്തിയ സകല ആക്രമണങ്ങളിലും ഞങ്ങളല്ല അക്രമണം നടത്തിയതെന്ന് പറഞ്ഞൊഴിയാന്‍ അവര്‍ക്കുപറ്റുന്നു. എല്‍.ഡി.എഫ്.ന്‍റെ പോലീസിന് തെളിവു സഹിതം അക്രമികളെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നില്ല.

അടിക്കടി എന്ന നടപടിയിലൂടെ ബി.ജെ.പി. യെ ഏറ്റവും വലിയ പടുകുഴിയില്‍ നിന്ന് സി.പി.ഐ. (എം) രക്ഷിച്ചു. ഇനിയെങ്കിലും തങ്ങള്‍ക്കാധിപത്യമുള്ളിടങ്ങളില്‍ മറ്റെല്ലാവര്‍ക്കുമെതിരെ അക്രമം ഭീഷണി എന്ന രീതി സി.പി.ഐ. (എം) അവസാനിപ്പിക്കുമോ? വലിയ പ്രതിരോധത്തിലാകുമ്പോള്‍ കൊലപാതകിളെ പുറത്താക്കുമെന്നു പറയുകയും എന്നാലവരെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുകയും ചെയ്യുന്ന കള്ളത്തരം ആരും കാണുന്നില്ലെന്നുണ്ടോ? പയ്യന്നൂരില്‍ ധനരാജ്-രാമചന്ദ്രന്‍ കൊലപാതകത്തിനു ശേഷമാണ് ഇനി അക്രമമോ കൊലയോ നടത്തുന്നവരെ പുറത്താക്കുമെന്നു പ്രസ്താവിച്ചത്. തുടര്‍ന്നു നടന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അറസ്റ്റിലായി ജയിലിലായ ഉയര്‍ന്ന ഡി.വൈ.എഫ്.ഐ. നേതാക്കളെ ഇന്നേവരെ ആസ്ഥാനങ്ങളില്‍ നിന്നു നീക്കുകപോലും ചെയ്തിട്ടില്ല. പിന്നെയല്ലേ, പുറത്താക്കല്‍? തലസ്ഥാനത്തെ ബി.ജെ.പി ഓഫീസാക്രമണത്തിലും വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നില്ലെങ്കില്‍ ഉള്‍പ്പെട്ടവരുടെ പേരില്‍ എന്തെങ്കിലും നടപടിയുണ്ടാകുമായിരന്നോ? അതോ പയ്യന്നൂരിലും പാനൂരിലുമെല്ലാം മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലി എന്നതാണോ സി.പി.ഐ (എം) നയം.

ബി.ജെ.പി. ഇന്നെത്തിച്ചേര്‍ന്ന പടുകുഴിയില്‍ നിന്നവരെ സി.പി.ഐ. (എം) കൈ പിടിച്ചു കയറ്റി. സ്വയം ആക്രമണകാരികളുടെ കുപ്പായമണിഞ്ഞ് ബി.ജെ.പി.ക്ക് ഒരു കടുത്ത ജനവിരുദ്ധ ഹര്‍ത്താല്‍ നടത്താനും നാടാകെ അണികളെ കൊലവിളികളുമായി രംഗത്തിറക്കാനും പറ്റി.

ഇപ്പോള്‍ പോലീസ് പറയുന്നത് പ്രകോപനപരമായ സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ്. പയ്യന്നൂരില്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല തെരുവുകളിലും കൊലവിളി മുഴക്കുന്ന, പ്രതികാരത്തിനാഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. പോലീസ് അവയൊന്നും കണ്ടമട്ടില്ല. അക്രമം തിരുവനന്തപുരത്തേക്കു വന്നാലേ പോലീസ് സോഷ്യല്‍ മീഡിയയിലെ ആക്രോശങ്ങള്‍ കാണുകയുള്ളോ? സി.പി.ഐ. (എം) ന് ഒരഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുണ്ട്. സീതാറാംയെച്ചൂരി. തന്റെ പാര്‍ട്ടി വെളിവുകെട്ട നടപടികളിലൂടെയും അക്രമപ്രവര്‍ത്തനങ്ങളിലൂടെയും ഏറ്റവും വലിയ സഹായങ്ങള്‍ ബി.ജെ.പി.ക്ക് ചെയ്തുകൊടുക്കുന്നതദ്ദേഹം കാണുന്നുണ്ടോ ആവോ?

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow