തിരുവനന്തപുരം സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഗവര്‍ണ്ണര്‍ സദാശിവം മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും വിളിച്ചു വരുത്തിയതും, വന്നുകഴിഞ്ഞപ്പോള്‍ പിറ്റേന്നു തന്നെ ആര്‍.എസ്.എസ്-സി.പി.ഐ.എം നേതാക്കളുടെ യോഗം ചേരണമെന്നു കല്പിച്ചതും, ആ കല്പന മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയെപ്പോലെ നടപ്പാക്കിയതും കേരളീയരെയാകെ ഞെട്ടിച്ചു. ഫെഡറലിസത്തില്‍ തരിന്പും വിശ്വസിക്കുന്നില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്‍റെ വെറും പാദസേവകനാണെന്നും പ്രഖ്യാപിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയെ വിളിച്ച് കാര്യം തിരക്കി (എന്നു വച്ചാല്‍ വിരിട്ടി).

തിരുവനന്തപുരത്ത് ഒരു കൊലപാതകം, ഏതാനും വീടാക്രണങ്ങള്‍ ബി.ജെ.പി. ഓഫീസ് തല്ലിത്തകര്‍ക്കല്‍ എന്നിവ നടന്നു. കൊലപാതകം തിരുവനന്തപുരത്തെ ഇപ്പോഴത്തെ ആര്‍.എസ്.എസ്.-സി.പി.ഐ.(എം) സംഘട്ടനത്തിന്റെ ഭാഗമായിരുന്നില്ലെന്നും മുമ്പേ നടന്നു കൊണ്ടിരുന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിരുന്നു അതെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഇത് സമ്പൂര്‍ണ്ണ ക്രമസമാധാനത്തകര്‍ച്ചയാണെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പി.യും പറഞ്ഞു. അതിലപ്പുറമെന്തുണ്ടായി? ഇതിലേറെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കന്നു. ജാര്‍ഖണ്ടില്‍ 'ജനക്കൂട്ട'വും മധ്യപ്രദേശില്‍ പോലീസും അഞ്ചിലേറെപ്പേരെ വെടിച്ചുകൊന്നു. ഹരിയാനയില്‍ വലിയ അക്രമ പ്രവര്‍ത്തനങ്ങളരങ്ങേറിയ ജാട്ട പ്രക്ഷോഭം നടന്നു. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിമാരെ വിളിച്ചുവരുത്തിയോ? ജമ്മുകാശ്മീര്‍, ആസ്സാം, ബംഗാള്‍ എന്നിവിടങ്ങളില്‍ വിളിച്ചുവരുത്തിയോ?

എന്നിട്ടും ഈ നിമിഷം വരെ മുഖ്യമന്ത്രിയുടെ പ്രതിഷേധം വന്നില്ല. സര്‍ക്കാരിന്‍റെ കീഴുദ്യോഗസ്ഥനായ ഡി.ജി.പി. യെ വിളിച്ചു വരുത്തി ഗവര്‍ണ്ണര്‍ നേരിട്ട് നിര്‍ദ്ദേശം നല്കിയിട്ടും മുഖ്യമന്ത്രിക്കു നാവിറങ്ങിപ്പോയതെന്തേ? ഗവര്‍ണ്ണര്‍ കല്പന ശിരസ്സാവഹിച്ച് രാവിലെ തന്നെ ആര്‍.എസ്.എസ്-സി.പി.ഐ. (എം) യോഗം വിളിക്കുകയും, അതില്‍ പങ്കെടുക്കാന്‍ കടന്നല്‍ കുത്തിയ പോലുള്ള മുഖവുമായി വന്ന് 'കടന്നുപോകൂ' എന്ന് അക്രോശിക്കുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി. 'ദൈനംദിന ഭരണത്തില്‍ നിങ്ങളിടപെടരുത്, അത് ഭരണഘടനാ വിരുദ്ധമാണ്.' എന്ന് ഗവര്‍ണ്ണറോട് മന്യമായിപ്പറയാന്‍ അദ്ദേഹത്തിനായില്ല. കേന്ദ്രസര്‍ക്കാരിനെ ഇതെഴുതുന്നതുവരെ പ്രതിഷേധമറിയിച്ചിട്ടുമില്ല. ജി.എസ്.ടി.യിലെ മുട്ടിലിഴച്ചിലിനു പിന്നാലെ ഇതും കൂടി വരുന്നതോടെ ഫാസിസത്തിന് തുടര്‍വിജയങ്ങള്‍ സമ്മാനിക്കുയാണദ്ദേഹമെന്നു പറയാതെ വയ്യ.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow