ഹൈക്കോടതി ലണ്ടന്‍ മീറ്റില്‍ 1500 മീറ്ററില്‍ ചിത്രയെ പങ്കെടുപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും സമയോചിതമായി എന്‍ട്രി അയക്കാതെ ചിത്ര പങ്കെടുക്കുകയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഉറപ്പിച്ചു; അങ്ങനെ വിജയം നേടി!

ഇതിനിടെ ചിത്രക്ക് പി.ടി.ഉഷ കാര്യമായ ഒരു ഉപദേശം നല്കി. 'ഹൈക്കോടതിയില്‍ കേസിനു പോകാതെ ഫെഡറേഷനു തന്നെ അപേക്ഷ നല്കുകയായിരുന്നു ചിത്ര ചെയേണ്ടിയിരുന്നത,' എന്നതാണാ ഗംഭീര ഉപദേശം.

ഇതിനിടെ ലണ്ടന്‍ മീറ്റുമായി ബന്ധപ്പെട്ട ഒട്ടനവധി താന്തോന്നിത്തരങ്ങള്‍ പുറത്തുവരികയാണ്. സെലക്ഷന്‍ കമ്മിറ്റി കൂടുന്നതിനു മുമ്പുതന്നെ ലണ്ടന്‍ മീറ്റിന് എന്‍ട്രി നല്കിയിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന ഒരു കാര്യം. അതായത്, സെലക്ഷന്‍ കമ്മിറ്റിയെന്നത് തങ്ങളുടെ തീരുമാനത്തിന് മേലൊപ്പ് ചാര്‍ത്താനായി ഫെഡറേഷന്‍ നിയോഗിച്ചിട്ടുള്ള സംഘമാണ്! അവര്‍ സെലക്ഷന്‍ കമ്മിറ്റിയംഗങ്ങളായതു കൊണ്ട് ലഭ്യമാകുന്ന ടി.എ.യും ഡി.എ.യും മറ്റെന്തെങ്കിലും നക്കാപ്പിച്ചയും ഉണ്ടെങ്കില്‍ അതും വാങ്ങി മര്യാദക്ക് കഴിയണ്ടവരാണ്!!

ഇതിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ പറഞ്ഞത് ഫെഡറേഷന്‍ ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ എല്ലാവരെയും കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വാശി പിടിച്ചുവെന്നാണ്. 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിട്ടും പുറത്താക്കപ്പെട്ടു എന്നു കരുതിയ സുധാ സിങ്ങിന് ഇതിനിടയില്‍ ലണ്ടന്‍ മീറ്റില്‍ പ്രവേശനാനുമതി കിട്ടി. ഒടുവില്‍ തങ്ങളുടെ കള്ളക്കളി മറച്ചുവക്കാനായി സുധയെ ലണ്ടന്‍ മീറ്റിനയക്കില്ലെന്നാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതിയുടെ വിധിയെയും കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശത്തെയും കാറ്റില്‍പ്പറത്തി ചിത്ര പങ്കെടുക്കുന്നില്ലെന്നു ഉറപ്പാക്കുന്നതിന് ഫെഡറേഷന്‍ കണ്ടെത്തിയ മാര്‍ഗ്ഗം സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്കലാണ്. 'നീയൊക്കൊ കേസ് കൊടുത്ത് വിധിയുമായി വന്ന് ഓടുമോ, എങ്കിലതൊന്നു കാണട്ടെ' എന്ന നിലപാടാണ് ഫെഡറേഷനും അതില്‍ തന്നെ ഈ തീരുമാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയവരുമെടുത്തത്. അത് വിജയിച്ചു. ചിത്ര ലണ്ടനില്‍ ഓടില്ല. ഇനി നമുക്കറിയാനുളളത് അതലറ്റിക് ഫെഡറേഷനെ വരുതിയില്‍ വരുത്താനും അതിന്റെ ദുര്‍ഗന്ധം വമിക്കുന്ന താല്പര്യങ്ങളെ ചങ്ങലക്കിടാനും കേന്ദ്രസര്‍ക്കാരെന്തു ചെയ്യുമെന്നതാണ്, കോമണ്‍വെല്‍ത്ത് അഴിമതിയൊക്കെ വിഷയമാക്കി ജയിച്ചു വന്ന മോദി സര്‍ക്കാര്‍ ഇന്നേവരെ ചെയ്തുപോന്നത് തങ്ങളുടെ ചിലയാളുകളെ സംഘടനകളില്‍ കുത്തിത്തിരുകല്‍ മാത്രമാണ്. ചിത്രക്കു നേരിട്ട കടുത്ത അനീതി അവരുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമോ?

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow