മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തി 'അച്ഛാദിന്‍' വാഗ്ദാനം ചെയ്തധികാരത്തിലേറിയ നരേന്ദ്രമോഡി സാധാരണ ജനങ്ങളുടെ മേല്‍ അടിക്കടി കണ്ണില്‍ ചോരയില്ലാതെ കനത്ത പ്രഹരങ്ങളടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തോ മഹത്തായ പരിഷ്‌ക്കാരം എന്ന പേരില്‍ ജി.എസ്.ടി. കൊണ്ടുവന്നു. വളരെ സാധാരണജനങ്ങളുപയോഗിക്കുന്ന പല സംഗതികള്‍ക്കും 28 ശതമാനം വരെ നികുതി ചുമാത്താനുള്ള ഒരു തന്ത്രം മാത്രമയിട്ടാണിതിപ്പോള്‍ നടപ്പിലായത്. അഥുണ്ടാക്കിയ ദുരിതത്തിലും വിലക്കയറ്റത്തിലും നട്ടം തിരിയുകയാണ് ജനങ്ങള്‍. ഉല്പന്ന വിലയിടിവിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് വിലക്കയറ്റം കൂനിന്മേല്‍ കുരുവായിരിക്കുകയാണ്.

അപ്പോഴാണ് പാചകവാതക സിലിണ്ടറിന് മാസാമാസം 4 രൂപ കൂട്ടി സബ്‌സിഡി പാടെ എടുത്തുകളയാന്‍ പോകുന്നത്. പാചകവാതക വിലയും സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കലും പ്രധാന മുദ്രാവാക്യമാക്കി അധികാരം പിടിച്ചവരാണ് ഈ കൊടുംചതി കാട്ടുന്നത്.

നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യന്‍ സമ്പദ്ഘടന ഒരു തകര്‍ച്ചക്കു മുന്നിലാണിന്ന്. കോര്‍പ്പറേറ്റുകള്‍ ബാങ്കുകള്‍ക്ക് നല്കാനുള്ള കിട്ടാക്കടം എതിനു പുറമേ മുകേഷ് അംബാനിയും മോഡിയും ചേര്‍ന്ന് 'ജിയോ'യിലൂടെ തുടങ്ങിയ പ്രൈസ് വാര്‍ (വിലമത്സരം) മറ്റെല്ലാ ടെലകോം കമ്പനികളെയും കനത്ത നഷ്ടത്തിലാക്കി. ഇപ്പോഴത്തെ ബാങ്കുകള്‍ ഒരു തകര്‍ച്ചയെ നേരിടുമ്പോള്‍ ജനങ്ങളെ പിഴിഞ്ഞൂറ്റി ഭീമമായ ഒരു തുക സ്വരുക്കൂട്ടിക്കൊണ്ട് കടത്തിലായ കോര്‍പ്പറേറ്റുകള്‍ക്ക് വെറുതെ കൊടുക്കാനോ, അല്ലെങ്കില്‍ ബാങ്കുകളിലേക്കൊഴുക്കി അവയെ പിടിച്ചുനിര്‍ത്താനോ ആകാം മോഡി ശ്രമിക്കുക. നോട്ട് റദ്ദാക്കല്‍, പശുവിറച്ചി കയറ്റുമതിയെ തടസ്സപ്പെടുത്തല്‍, ട്രംപിനെ പ്രീണിപ്പിക്കാനും ഇസ്രയേലിനെ രക്ഷിക്കാനും ആയുധം വാങ്ങിക്കൂട്ടന്‍ എന്നിങ്ങനെയുള്ള മരമണ്ടന്‍ നടപിടകളാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. സര്‍വ്വതും കോര്‍പ്പറേറ്റുകള്‍ക്കും വിദേശ യജമാനന്മാര്‍ക്കും വാരിക്കോരിക്കൊടുക്കുക എന്നതായിരുന്നു ഗുജറാത്തിലെ സാമ്പത്തികനയം- അതതേപടി തുടര്‍ന്നാണ് രാജ്യത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. അതിന് ജനങ്ങള്‍ അനുഭവിക്കണ്ട ശിക്ഷയിലൊടുവിലത്തേതാണ് പാചക വാതക സബ്‌സിഡി എടുത്തുകളയലാ#.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow