തിരുവനന്തപുരത്തും കോട്ടയത്തും നടന്ന സമാധാനക്കമ്മിറ്റി യോഗങ്ങളിൽ സി.പി,ഐ,എം-ബി.ജെ.പി-ആർ.എസ് എസ് നേതാക്കൾ പരസ്പര ഏറ്റുമുട്ടൽ നിർത്താനും സമാധാനം നിലനിർത്താനും അതിനായി തുടർന്നും ബന്ധം നിലനിർത്താനും തീരുമാനിച്ചതായാണ് ഇന്നത്തെ വാർത്ത. ജനങ്ങൾക്ക് വലിയ ആശ്വസം പകരുന്ന രീതിയിൽ "ദ ഹിന്ദു”, "മനോരമ" തുടങ്ങിയ പ്രമുഖ പത്രങ്ങൾ സമാധാന യോഗങ്ങൾ വൻ വിജയമായി എന്നാണ് റിപ്പോർട് ചെയ്തത്.

ആ വർത്തയച്ചടിച്ച മഷിയുണങ്ങുന്നതിനു മുൻപ് തന്നെ വരുന്ന വാർത്ത ചെരണ്ടത്തൂർ എം.എച് ഇ.എസ് കോളേജധ്യാപകൻ ശശികുമാറിനെ ബി.ജെ.പി. കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം പതിനഞ്ചു പേര് ചേർന്ന് മൃഗീയമായി മർദ്ദിച്ചുവെന്നതാണ്. മർദ്ദനമേറ്റ ശശികുമാർ ബി.ജെ.പി പ്രവർത്തകനാണ്. തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശശികുമാർ പറയുന്നു. കഴിഞ്ഞ മൂന്നു-നാലു ദിവസത്തെ സംഭവ വികാസങ്ങൾ സംസ്ഥാന തലത്തിലെ അഴിമതിയുടെ മലവെള്ളപ്പാച്ചിലുണ്ടാക്കിയ പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ വൻതോതിൽ ഗുണം ചെയ്ത നിലക്ക് അഴിമതി വാർത്തകൾ പുറത്തുവിടുന്ന സ്വന്തം പാർട്ടിക്കാരെത്തന്നെ തല്ലിയും, വധഭീഷണി മുഴക്കിയും ഒതുക്കി അഴിമതി മൂടിവെക്കുന്നതിനുള്ള രണ്ടാം ഘട്ട “പാർട്ടി ശിക്ഷ അഭിയാൻ “നടത്താനുള്ള അവസരമായാണോ ബി.ജെ.പി.കാണുന്നതെന്ന സംശയം ജനിപ്പിക്കുന്നു

കേരളത്തില്‍ “രാഷ്ട്രീയം”എന്ന പേരിൽ മുഖ്യമായും ഏറ്റുമുട്ടൽ നടത്തുന്നത് സിപിഐ,എമ്മും ബി.ജെ.പിയുമാണ്. ആ സംഘട്ടനങ്ങളും അവയുടെ പേരിലുള്ള ഹർത്താലുകളും കടുത്ത ജനദ്രോഹവുമായി തീർന്നിരിക്കുന്നു. അതിനെതിരെ കേരളത്തിൽ കടുത്ത ജനരോഷമുണ്ട്. അതുകൊണ്ടു കൂടിയാകാം പരസ്പരം അക്രമം നിർത്തുമെന്ന പരസ്യ പ്രസ്താവന. അത്രയെങ്കിലുമത് നല്ലത്.

അതിനർത്ഥം മറ്റു പാർട്ടികൾക്കും സാമൂഹ്യ-സംഘടനാ പ്രവർത്തനങ്ങൾക്കുമെതിരെ ഈ രണ്ടു വിഭാഗങ്ങളും അക്രമമഴിച്ചുവിടുകയോ ഭീഷണി മുഴക്കുകയോ ചെയ്യുന്നില്ലെന്നല്ല. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇരു കൂട്ടരും ഗുണ്ടാമേധാവിത്വം നടപ്പാക്കുന്നുണ്ട്. വലിയ പ്രദേശങ്ങൾ എന്ന നിലയിൽ പാനൂർ, പയ്യന്നൂർ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങൾ ഇത്തരം ഗുണ്ടമേധാവിത്വ കേന്ദ്രങ്ങളാണ്. ഓരോ സ്ഥലത്തും ആധിപത്യം ഓരോ വിഭാഗത്തിനാണെന്നു മാത്രം.തങ്ങൾക്കിടയിൽ സമാധാനം പാലിക്കാൻ നിർബന്ധിതരായ നിലക്ക് മറ്റു പാർട്ടിക്കാരെ യും സ്വന്തം പാർട്ടിയിലെ എതിർ ഗ്രുപ്പുകാരെയും തല്ലിയൊതുക്കാനുള്ള ഇടവേളയായാണോ അടുത്ത കുറച്ചുദിവസങ്ങൾ കണക്കാക്കപ്പെടുകയെന്നതാന് ചെരണ്ടത്തൂർ സംഭവം സംശയമുണർത്തുന്നത്.

ബി.ജെ.പക്കകത്തുനിന്നു തുറന്നു വിടപ്പെട്ട അഴിമതിക്കുത്തൊഴുക്കുമായി ബന്ധപ്പെട്ടു ബി.ജെപിക്കും, ആർ.എസ് എസിനും ശശികുമാറിനെപ്പോലെ പാഠം പഠിപ്പിക്കണ്ടവരായി പത്തഞ്ഞൂറു പേരെങ്കിലുമുണ്ടാകും. അക്കാര്യത്തിലൊന്നും സദാശിവത്തിന് ഒരെതിർപ്പുമുണ്ടാകില്ല. അതുകൊണ്ടു കേരള പോലീസ് ഇത്തരം ഗുണ്ടാ മര്ദനങ്ങളിൽ എന്ത് നിലപാടാണ് എടുക്കുകയെന്നറിയില്ല.

എന്തായാലും പരസ്പര അക്രമങ്ങളിൽ മാത്രമല്ല,മറ്റു പാർട്ടിക്കാർക്കും സ്വന്തം പാർട്ടിക്കാർക്കും നേരെ ഇക്കൂട്ടർ നടത്തുന്ന അക്രമങ്ങളിലും പോലീസ് കർശന നടപടികളെടുക്കേണ്ടതുണ്ട്.വിവിധ ഗുണ്ടാ അക്രമങ്ങൾക്കു ശേഷം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയും, വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള “കുഞ്ഞാടുകളെ’ പ്രതികളായി പൊലീസിന് കൊടുക്കുകയു അവരെ വേഗത്തിൽ “പിടിച്ചു” പോലീസ് അന്വേഷണം മാതൃകാപരമായി വേഗത്തിൽ പൂർത്തിയാക്കി അവാർഡുകൾ വാങ്ങുകയും ചെയ്യുന്ന കലാപരിപാടികളും സ്ഥിരമായി നടന്നു വരികയായിരുന്നു. ഇത്തരത്തിൽ യഥാർത്ഥ ഗുണ്ടകളെ സംരക്ഷിക്കുന്ന കലാപരിപാടികൾ നിലനിന്നാൽ, അഥവാ,അനുവദിക്കപ്പെട്ടാൽ, ഇപ്പോഴുണ്ടാകുന്ന സമാധാനം (അഥവാ ഉണ്ടായാൽത്തന്നെ )നാളുകൾക്കുള്ളിൽ തകരുമെന്നുറപ്പാണ്.

വ്യാജ റസീറ്റച്ചടിച്ച കേസുമായി ബന്ധപ്പെട്ടാണ് ശശികുമാറിന് മർദ്ദനവും വധഭീഷണിയും കിട്ടിയിരിക്കുന്നത്. ഇതിലുമെത്രയോ വലിയ മറ്റു നിരവധിയാരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. നാളുകൾ കഴിഞ്ഞാൽ “എന്റെ പ്രസിഡന്റ് എന്നെ തല്ലിയാൽ നിങ്ങൾക്കെന്താ പിണറായീ” എന്ന് ശശികുമാറിനെക്കൊണ്ടു തന്നെ പറയിപ്പിക്കാൻ സംഘ പരിവാറിന് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. പരാതിക്കാരൻ കേസ് പിൻവലിച്ചുവെന്ന അന്തരീക്ഷമുണ്ടാക്കാവുന്ന ഭീഷണികളെ തടഞ്ഞു നിർത്താനും പൊലീസിന് കഴിയണ്ടതുണ്ട്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow