മുത്തലാഖ് പ്രശ്നത്തില്‍ സുപ്രീംകോടതി വിധിയെന്താകുമെന്ന് രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ രാജ്യത്തെ മതേതര-ജനാധിപത്യ ശക്തികള്‍ക്ക് ആഹ്ളാദം പകരുന്ന ഒരുവിധിവന്നു. മയില്‍ കണ്ണീരൊഴുക്കും, പശു ഓക്സിജന്‍ പുറത്തുവിടും, തട്ടിന്‍ പുറത്തും ഇടവഴിയിലും വച്ച് പശുക്കളെ വില്ക്കാം, വന്ദേമാതരം സകല പൊതുയിടങ്ങളിലും പാടണ്ടത് ദേശീയത വളര്‍ത്താനാവശ്യമാണ് എന്നുതുടങ്ങി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാഥമികതത്വങ്ങള്‍ ശാസ്ത്രീയ മനോഭാവങ്ങള്‍ക്കോ ഒട്ടും നിരക്കാത്ത നിരവധി വിധികള്‍ വിവിധ ഹൈക്കോടതികളില്‍ നിന്ന് ഒന്നിനു പുറകെ മറ്റൊന്നായി പുറത്തുവരുന്നതിനിടയിലാണ് ഇപ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് ശക്തിപകരുന്ന ഒരു വിധി വരുന്നത്.

അഞ്ചാഗ ഭരണഘടനാബഞ്ച് 3-2 എന്ന നിലയിലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. അതോടെ ന്യൂനപക്ഷാവകാശങ്ങള്‍ എന്നതിന്റെ മറവില്‍ ഭരണഘടന ഉറപ്പുചെയ്യുന്ന ലിംഗസമത്വത്തിന്റെ മൗലിക തത്വങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല എന്ന് തീരുമാനിക്കപ്പെട്ടു. ജനതയില്‍ പകുതിവരുന്ന സ്ത്രീകള്‍ക്ക് നീതിയുറപ്പുചെയ്യുന്ന ഇത്തരമൊരു വിധി ഭരണഘടന നിലവില്‍ വന്ന് 67 വര്‍ഷങ്ങള്‍ക്കുശേഷമാണ് വരുന്നത് എന്നത് ഇന്ത്യയിലെ യാഥാസ്ഥിതിക ശക്തികളുടെ കരുത്തിനെയാണ് കാണിക്കുന്നത്.

ഈവിധി തങ്ങളുടെ വിജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോഡിസര്‍ക്കാരും സംഘപരിവാറും ശ്രമം തുടങ്ങിക്കഴിഞ്ഞു. മുസ്സീം യാഥാസ്ഥിതികരും അതു തന്നെയാണ് പറയാന്‍ ശ്രമിക്കുന്നത്. രണ്ടുകൂട്ടരുടെയും ലക്ഷ്യമൊന്നാണ്. തങ്ങളിതാ മുസ്ലീങ്ങള്‍ക്കുമേല്‍ വലിയൊരു വിജയം നേടിയെന്നുവരുത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. സംഘപരിവാറാണ് ജയിച്ചത് എന്നുപറഞ്ഞ് പരമാവിധി മുസ്ലീം മതസ്ഥരെ തങ്ങള്‍ക്കു പിന്നിലണിനിരത്താന്‍ മുസ്ലിം പിന്തിരിപ്പന്മാരും ശ്രമിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഈ ഭൂരിപക്ഷവിധി ഇരുകൂട്ടര്‍ക്കും കനത്ത പ്രഹരമാണ്. മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെട്ടുകൂടാ എന്നു പറഞ്ഞുകൊണ്ട് ഭരണഘടനാവാഴ്ചയെയും അതിന്റെ അടിസ്ഥാന ശിലകളായ മതേതരത്വ-ബഹുസ്വരതാ-ജനാധിപത്യ കാഴ്ചപ്പാടുകളെയും അട്ടിമറിക്കാനാണ് സംഘപരിവാര്‍ നിരന്തരം ശ്രമിക്കുന്നത്. ഇതേകാഴ്ചപ്പാടു തന്നെ ആവര്‍ത്തിച്ചുകൊണ്ട് മുസ്ലീം സ്ത്രീകളെ അങ്ങേയറ്റത്തെ അടിമത്തത്തില്‍ കുടക്കിയിടാനാണ് മുസ്ലിം യഥാസ്ഥിതികരും ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുചെയ്യുന്ന പൗരാവകാശങ്ങള്‍ക്ക് മതപരമായ കീഴ്വഴക്കങ്ങള്‍ക്കുമേല്‍ മേധാവിത്വം പ്രഖ്യാപിക്കുന്ന ഈവിധി അതുകൊണ്ടാണ് ഇരുകൂട്ടര്‍ക്കുമെതിരെ ജനാധിപത്യ-സമത്വ ആശയങ്ങള്‍ക്കു കരുത്താകുന്നത്.

ഇതിനെതിരെ പരോക്ഷമയിപലവഴികളിലൂടെ പ്രതിരോധംതീര്‍ക്കാനും, വിവാഹം പ്രായം 16 വയസ്സ് എന്നതുപോലെയുള്ള ജനാധിപത്യ വിരുദ്ധവും ലിംഗസമത്വവിരുദ്ധവുമായ നിലപാടുകളെ നിലനിര്‍ത്താനും യാഥാസ്ഥിതികര്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു. അതിനെതിരെ ജനാധിപത്യശക്തികള്‍ ജാഗ്രത പുലര്‍ത്തണം.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow