എസ.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടു കേരളം ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ സി.ബി.ഐ യെ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കുന്ന മോഡി സര്‍ക്കാരിന്റെ സമീപനത്തിനെതിരായ ശക്തമായ പ്രഹരമാണ്. എന്തുകൊണ്ട് പിണറായി വിജയനെ മാത്രം തെരഞ്ഞു പിടിച്ചു കുടുക്കാന്‍ നോക്കുന്നു എന്നാണ് സി.ബി.ഐ.യോട് കോടതി ചോദിച്ചത്. രാജ്യതാല്പര്യവുമായി ബന്ധപ്പെട്ട മര്‍മ്മ പ്രധാനമായ നിരവധി കേസുകളില്‍ രാഷ്ട്രീയ-വര്‍ഗീയ താല്‍പ്പര്യം വച്ച് പ്രതികളെ സംരക്ഷിക്കുകയും, എന്നാല്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള വെറും ചട്ടുകമായി സി.ബി.ഐ.യെ ഉപയോഗിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ രീതി മോഡി സര്‍ക്കാരിലെത്തുമ്പോള്‍ പതിന്മടങ്ങു ശക്തമാകുകയാണ്. ആ നടപടിക്കു ഉദാഹരണമാണ് തേജസ് വി യാദവ്, ചിദംബരം, ടി.ടി.വി. ദിനകരന്‍ തുടങ്ങിയവര്‍ക്കെതിരായ സിബിഐ റെയ്ഡുകള്‍. അതില്‍ക്കാണിക്കുന്ന താല്‍പ്പര്യവും ഇന്ത്യ കണ്ട ഏറ്റവും വ്യാപ്തിയുള്ള കുംഭകോണമായ വ്യാപം അഴിമതിക്കേസില്‍ നടക്കുന്ന മൂടിവക്കല്‍ അന്വേഷണവും തട്ടിച്ചു നോക്കിയാല്‍ ആര്‍ക്കും ഇക്കാര്യം മനസ്സിലാകും.

പലരും ധരിക്കുന്നതു പോലെ ലാവലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ല എന്ന് കോടതി പറഞ്ഞിട്ടില്ല. കരാറിന് രൂപം കൊടുത്ത കെ.സ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നടപടി തുടരാനാണ് കോടതി അവശ്യപ്പെട്ടത്. ആദ്യം കരാറുണ്ടാക്കിയ കാര്‍ത്തികേയനോ, കരാര്‍ പ്രയോഗികമാക്കിയവരില്‍ പിണറായിക്കു ശേഷം വന്ന ഇരു മുന്നണികളിലെയും വൈദ്യുതിമന്ത്രിമാരോ പ്രതിയാകാതെ പിണറായി മാത്രം എങ്ങനെ പ്രതിയാകും എന്ന ചോദ്യം കേസ് സിബിഐക്ക് വിട്ട യൂഡിഎഫിനും ഇപ്പോഴും കേസുമായി നടക്കുന്ന മോദിസര്‍ക്കാറിനും മുഖമടച്ചുള്ള പ്രഹരമാണ്.

ലാവലിന്‍ കേസില്‍ തീര്‍ച്ചയായും അഴിമതി നടന്നിട്ടുണ്ട്. അതിലാരെങ്കിലും ശിക്ഷിക്കപ്പെട്ടാലുമില്ലെങ്കിലും. കേരളത്തിലെ പ്രമുഖ ജലവൈദ്യുത പദ്ധതികള്‍ക്കെല്ലാം തന്നെ കനേഡിയന്‍ ഇന്റര്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ധനസഹായമുണ്ടായിരുന്നു. അതിന്റെ ഭാഗമായി വന്ന സകല കരാറുകളിലും വേണ്ടപ്പെട്ടവര്‍ക്ക് പണം കിട്ടിയിട്ടണ്ട്. എന്നാല്‍ ഒരു പിള്ളയൊഴികെ ആരും അഴിമതിക്കു ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം ബാക്കി സകല കെ.സ്.ഇ.ബി. മന്ത്രിമാരും കെ.സ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരും പുണ്യവാളന്മാരാണെന്നാണോ? ജനറേറ്ററുകളും മറ്റു സാമഗ്രികളും വാങ്ങിയതിലും കരാറുകളിലും തുക വളരെ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ അതിന്റെ പാതിമടങ്ങു അഴിമതി ഡാം നിര്‍മാണങ്ങളില്‍ നടന്നിട്ടുണ്ട്. അത് ജലസേചനമായാലും, വൈദ്യുതിക്കുള്ള ഡാമായാലും. കല്ലട, മൂവാറ്റുപുഴ, പഴശ്ശി പദ്ധതികളാകാം, ഒരുപക്ഷെ, കേരളത്തിലെ ഏറ്റവും വലിയ അഴിമതി പദ്ധതികള്‍. അവ കൊണ്ട് കേരളത്തിന് എന്ത് ഗുണമുണ്ടായി? ഇന്നും ഡാം പണിയാന്‍ മുന്നിട്ടിറങ്ങുന്ന പരിപാടികളില്‍ മുഖ്യ ലക്ഷ്യം അഴിമതി തന്നെയാണ്. ഈ ലാവലിന്‍ കരാര്‍ മാത്രം അഴിമതി, എന്ന് മറ്റെല്ലാം വിശുദ്ധം എന്ന് വന്നതില്‍ മറ്റു പല കരണങ്ങളുമാണുള്ളത്.

വിധി വന്നതിന് ശേഷം തന്നെ ഇതുവരെ ഗൂഢശക്തികള്‍ വേട്ടയാടുകയായിരുന്നുവന്നാണ് പിണറായി പറഞ്ഞത്. ആ ഗൂഢ ശക്തി വി. എസ് അച്യുതാനന്ദനാണെന്നു അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കല്ലാമറിയാം. ഈയിടെ ടി.എച്. മുസ്തഫയുടെ പുസ്തകം പുറത്തിറങ്ങി. അതില്‍ പാമോലിന്‍ കരാറിന് താന്‍ ശക്തമായി എതിരായിരുന്നുവെന്നു പറയുന്നു. അതില്‍ അഴിമതി നടന്നുവെന്നാണ് ഭംഗ്യന്തരേണ മുസ്തഫ പറയുന്നത്. എങ്കിലും ഉമ്മന്‍ ചാണ്ടിയും കരുണാകരനും ''പാമോലിന്‍''വീരന്മാരായില്ല. എന്നാല്‍ പിണറായി'' ലാവലിന്‍'' വീരനായി. അതിന്റെ കാരണം വ്യക്തമാണ്.

കോടതി കുറ്റവിമുക്തനാക്കിയാലും പിണറായിയും വിഎസും അടക്കം അക്കാലത്തെ മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും പ്രമുഖ നേതാക്കള്‍ ധര്‍മ്മികമായി ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. പി.ബി.അംഗമായിരുന്ന ബാലാനന്ദന്‍ നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ റിപ്പോര്‍ട് ആഘോഷമായി ഏറ്റുവാങ്ങിയ ശേഷം അത് ചവറ്റുകൊട്ടയിലെറിഞ്ഞു ലാവലിന്‍ കരാര്‍ നടപ്പാക്കിയതെന്തിന്? ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നേരിട്ട് നായനാരോട് പറഞ്ഞു കരാര്‍ ഒപ്പിടീക്കുകയായിരുന്നുവെന്നു മുന്‍പ് എം.എസ്. മണി പറഞ്ഞതില്‍ വല്ല വസ്തുതയുമുണ്ടോ? അക്കാലമെന്നത് വിഎസും നായനാരും പിണറായിയുമെല്ലാം ചേര്‍ന്ന് സി.ഐ.ടി.യു ഗ്രൂപ്പിനെ വെട്ടിനിരത്തുന്ന കാലമായിരുന്നു. ആ ഗ്രൂപ്പിലെ വെറുമൊരു ജൂനിയര്‍ മാത്രമായ പിണറായി വി.എസ്സ്. അറിയാതെ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട് ചവറ്റു കോട്ടയില്‍ തള്ളാന്‍ തയ്യാറാകുമോ? സി.ഐ.ടി.യു അന്ന് നഖശിഖാന്തം എതിര്‍ത്തിരുന്ന ധബോളിലെ എന്റോണ്‍ കാരാര്‍ മോഡലില്‍ കണ്ണൂരില്‍ അതേ എന്റോണിന്റെ പദ്ധതി കൊണ്ടുവരാന്‍ അക്കാലത്തു നടത്തിയ തീവ്ര ശര്‍മങ്ങളില്‍ ഈ നേതാക്കള്‍ക്കെല്ലാം സോഷ്യലിസ്‌റ് താല്പര്യമോ സംസ്ഥാന താല്പര്യമോ ആയിരുന്നോ ഉണ്ടായിരുന്നത്? ചോദ്യങ്ങള്‍ ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്.

ഐ.എസ.ആര്‍.ഓ. ചാരക്കേസ്, ബാബറിമസ്ജിദ് കേസ്, ജെയിന്‍ ഹവാല കേസ്സ്്്, മലേഗാവ് സ്ഫോടനക്കേസ് എന്നിവയടക്കം രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ കേസ്സുകള്‍ ഗുജറാത്ത് ഏറ്റുമുട്ടലുകള്‍ എന്നിവയെല്ലാം സി.ബി.ഐ. അന്വേഷിച്ച രീതി നമുക്കെല്ലാമറിയാം. കൊടും കുറ്റകൃത്യങ്ങള്‍ക്കു വെള്ളപൂശി, വെറും രാഷ്ട്രീയ ചട്ടുകമായാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടു കടുക് ചോരുന്നതിനു പിന്നാലെ സി.ബി.ഐ പാഞ്ഞു നടക്കുന്നു. മോഡി സര്‍ക്കാരിന് കീഴില്‍ അത് ബജരംഗ് ദള്‍ പോലൊരു പരിവാര്‍ സംഘമായി അധഃപതിച്ചിരിക്കുന്നു. അതിനൊരു നല്ല മറുപടിയാണ് ഹൈക്കോടതിയുടെ വിധി.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow