ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്പിക്കപ്പെട്ട ആഹ്ളാദാരവങ്ങളും രാമലീലാ തരംഗത്തിന്റെ പേരിലുള്ള വിജയാഘോഷങ്ങളും ഒന്നുമാത്രമാണ് തെളിയിക്കുന്നത്. എത്രയെങ്കിലും പണമെറിയാനുണ്ടെങ്കില്‍ കേരളത്തില്‍ ഈവന്റ് മാനേജര്‍മാര്‍ എന്തും നേടിത്തരുമെന്ന കാര്യം. സിനിമയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ്-മയക്കുമരുന്ന്- ഗള്‍ഫ് കള്ളപ്പണ- കുഴല്‍പ്പണ ശൃംഖലകള്‍ എത്രമാത്രം കരുത്തുറ്റതാണെന്നും, ആ സാമ്രാജ്യത്തിനെതിരെ സിനിമയില്‍ നിന്നുയര്‍ന്നു വന്ന യുവനിരയുടെ ശബ്ദങ്ങളും നിശ്ചയദാര്‍ഡ്യവും എത്രമാത്രം ദുര്‍ബ്ബലമാണെന്നും കൂടി ഇത് തെളിയിക്കുന്നു.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, അയാളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് 'ഉദാത്ത മനുഷ്യാവകാശ പ്രതിരോധം' ചമച്ച സെബാസ്ററ്യന്‍ പോള്‍ പറയുന്നത് ജാമ്യം നല്കിയ ഹൈക്കോടതി തന്റെ നിലപാടംഗീകരിച്ചു എന്നാണ്. അത് നല്കിയ ധൈര്യത്തില്‍ സിനിമാ മേഖലയിലെ പ്രമാണികളും ധനപ്രഭുക്കളുമൊപ്പം 'അവന്‍ നിരപരധിയാണ്' എന്നു തെളിയിക്കപ്പെട്ടു എന്നു വിളിച്ചാര്‍ക്കുന്നു. കോടതിയെന്തു വിധിച്ചാലും ഞങ്ങള്‍ 'അവനൊപ്പം' എന്നു വിളിച്ചു കൂകുകയാണ് സിനിമാലോകത്തെ അധോലോക- ധനസാമ്രാജ്യം.

നടിയെ ആക്രമിച്ച കേസില്‍ അകത്തുപോയതിനെ തുടര്‍ന്ന് ദിലീപിന്റെ കേരളത്തിലെ ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ വന്നിരുന്നു. ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം കൈവശം വക്താവുന്നതിലെത്രയോ അധികം ഭൂമി അയാള്‍ക്കുണ്ടെന്നും അതു പിടിച്ചെടുക്കുമെന്നുമായിരുന്നു അതിലൊന്ന്. പക്ഷേ ഇന്നത്തരമൊരു വാര്‍ത്തയില്ല. കേരളത്തിലെ താര രാജാക്കന്മാര്‍ മാത്രമല്ല, ഇടത്തരം ധനപ്രഭുക്കളായ സിനിമാ പ്രമാണികളും സ്വന്തം പേരുകളിലും ബിനാമിപേരുകളിലും ഒട്ടനവധി ഭൂമികള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന കാര്യം ആര്‍ക്കാണറിയാത്തത്? ഒരു ദിലീപിന്റെ പേരില്‍ കുടുങ്ങിയാല്‍ തങ്ങള്‍ക്കെതിരെയും അന്വേഷണം വന്നാലോ എന്നവര്‍ ഭയന്നു. എല്ലാവരും ഒത്തുപിടിച്ചു. ആ ഐക്യമത്വത്തിന്റെ വിജയം കൂടിയാണ് സിനിമയുടെ 'വീരപുത്രന്' കിട്ടിയ സ്വീകരണത്തില്‍ നാം കണ്ടത്.

ഇതെഴുതുമ്പോള്‍ അങ്കമാലിയിലെ ബ്രോക്കറുടെ കൊലപാതകത്തിലെ സി പി ഉഭയഭാനു എന്ന പ്രഗത്ഭ ഇടതുപക്ഷ അഭിഭാഷകന്റെ റോള്‍ ചര്‍ച്ചാ വിഷയമാകുന്നു. വിതുര കേസിലെ പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം. ജഗതി ശ്രീകുമാറടക്കം പ്രമുഖര്‍ കേസ് എങ്ങനെയാണ് ആവിയായതെന്നും നാം കണ്ടു. അന്നു മുതലുള്ള 'വരവ്' ഭൂസ്വത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു സുരക്ഷിതമാക്കുന്ന പ്രക്രിയയിലെ ചില്ലറ കല്ലുകടികള്‍ മാത്രമാണ് ഒരു ബ്രോക്കര്‍ക്ക് ജീവന്‍ പോയി എന്ന നിസ്സാര സംഭവത്തില്‍ നടന്നത്. അതൊരു മുംബൈ െൈചെന്ന നിലവാരത്തില്‍ലെത്താന്‍ ദുരമമെത്രയോ താണ്ടണം. എങ്കിലും വളരെ വേഗം കാര്യങ്ങളാവഴിയാണ് കൊച്ചിയിലെങ്കിലും പോകുന്നത് എന്ന് കൊച്ചിയിലെയും ചുറ്റുപാടുകളിലെയും സംഭവങ്ങള്‍ തെളിയിക്കുന്നു.

മുംബൈയില്‍ അധോലോക നായകനായ അരുണ്‍ ഗാവ്ലി പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ ലക്ഷങ്ങള്‍ അണികളാകാന്‍ തയ്യാറായിരുന്നു. അത് അരുണ്‍ ഗാവ്ലി ഗാന്ധിയനും പുണ്യവാളനുമാണെന്നു കരുതിയായിരുന്നില്ല. അതേ പോലെ കൊച്ചിയില്‍ ്അണിനിരന്നവരും ആലുവയില്‍ അണിനിരന്നവരും ദിലീപ് ആരോപിക്കപ്പെട്ട കുറ്റകൃത്യം നടത്തിയെങ്കില്‍ത്തന്നെ അതിനൊക്കെ ധൈര്യമുള്ള ആണ്‍കുട്ടിയാണ്, ജയിക്കുന്ന പക്ഷമാണ്, അവിടെ അണിനിരന്നാല്‍ അടിയന്തിര നേട്ടം നമുക്കുണ്ടാകും എന്നതുകൊണ്ടണിനിരക്കുന്നവരാണ്.

ദിലീപിനൊപ്പം അണിനിരന്നവര്‍ വ്യക്തികളെന്ന നിലയില്‍ എന്തുപറഞ്ഞുവെന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. അത് കുറ്റാരോപിതന്റെ മനുഷ്യാവകാശം മുതല്‍ ദിലീപ് അത്ര 'മണ്ടനല്ല' എന്ന സ്വന്തം ബോധ്യം വരെയാകാം. പക്ഷേ അവരെല്ലാം ചേര്‍ന്ന് പ്രക്ഷേപിച്ച ഒരാശയമുണ്ട്. അതിതാണ്: 'സിനിമായിലഭിനയിക്കാന്‍ വന്ന നടി അത്ര പുണ്യാളത്തി ചയമയണ്ട. ഞങ്ങളുടെ വീരനായകന്റെ കൈയ്യില്‍ കുറച്ച് വേദനയനുഭവിക്കണ്ടിവന്നെങ്കില്‍ അതിനു വേണ്ടതെന്താന്നു വച്ചാല്‍ വാങ്ങിപ്പൊക്കോളണം. രാജാവിന്റെ സിംഹാസനം തകര്‍ക്കാമെന്നാണു വിചാരമെങ്കില്‍ ആ വിചാരമങ്ങ് മാറ്റിവച്ചേക്ക്'

ദിലീപ് സംരക്ഷണ യുദ്ധമുന്നണിയങ്ങനെ കരുത്തുകാട്ടുന്നു. എത്രയും പണമെറിയാന്‍ ഞങ്ങള്‍ തയ്യാറായതു കൊണ്ട് ഞങ്ങള്‍ ജയിക്കും. ഞങ്ങളോടു കളിക്കാന്‍ ഏതാനും പീറപ്പെണ്ണുങ്ങളും ആവരുടെ പാവാട ചരടുകളില്‍ത്തുങ്ങുന്ന് പെണ്‍കോന്തന്മാരും വന്നാല്‍ കളി പഠിപ്പിക്കും. ഇതാണ് പരസ്യമായിത്തന്നെ യുദ്ധാക്രോശം.

അതിനെ നേരിടാന്‍ ധന-ധനപ്രഭു-മാധ്യമ പിന്തുണയൊന്നുമില്ലാതെ ഒന്നിച്ചണിരന്ന് പോരാടാന്‍ ഭരണഘടനാ - ജനാധിപത്യ - ലിംഗസമത്വ നിലപാടില്‍ വശ്വസിക്കുന്നവര്‍ തയ്യാറാകുമോ? കേരളത്തിന്റെ നവോത്ഥാന- ജനാധിപത്യ ഈടുവപ്പുകള്‍ വെല്ലുവിളി നേരിടുന്നത് തീവ്രരാഷ്ട്രീയ വലതുപക്ഷത്തു നിന്നു മാത്രമല്ല. അതിനേക്കാള്‍ കൂടുതല്‍ സാംസ്‌കാരിക-വലതുപക്ഷ- അധോലോക സാമ്രാജ്യത്തില്‍ നിന്നാണ്. കാരണം ദുബായിലും കേരളത്തിലും മറ്റു ഗള്‍ഫ് മേഖലകളിലുമായി അതിന്റെ ശക്തമായ വേരുകള്‍ ആയിരക്കണക്കിന് കോടികളിലേക്ക് വേരിറക്കിയതാണ്. ആ വേരുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ഇടതുപക്ഷമെന്നതിലടക്കം ആഴത്തിലിറങ്ങിയിരിക്കുന്നു. ഒരളവില്‍ കേരളത്തിന്റെ സാംസ്‌കാരിക-മാധ്യമ രംഗം തന്നെ അവരുടെ പിടിയിലാണ്. ആ യാഥാര്‍ത്ഥ്യത്തിന്റെ വെളിവാകലാണ് കഴിഞ്ഞ 86 ദിവസങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow