Loading Page: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍

ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. മാധ്യമങ്ങള്‍ വഴി കമ്മീഷന്റെ കണ്ടെത്തലുകള്‍ പൊതുജനങ്ങള്‍ക്കുമറിയാന്‍ കഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടീം സോളാറിന്റെ വഞ്ചനക്ക് കൂട്ടുനിന്ന് വന്‍തുക കോഴയായി കൈപ്പറ്റി, സരിതയെ അറിയില്ലെന്നു പറഞ്ഞത് നുണയാണ്, ദിനംപ്രതി സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു, തട്ടിപ്പിനു കൂട്ടു നില്ക്കുന്നതിനു പ്രതിഫലമായ ലൈംഗിക സേവനങ്ങളടക്കം കൈപ്പറ്റി എന്നിവയാണ് പ്രധാന കണ്ടെത്തലുകള്‍. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ഇതേ കുറ്റങ്ങള്‍ ചെയ്തതായി കമ്മീഷന്‍ കണ്ടെത്തുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിച്ചു; ഉന്നത പോലീസുദ്യോഗസ്ഥര്‍ കേസൊതുക്കാന്‍ ശ്രമിച്ചു, തുടങ്ങിയ കണ്ടെത്തലും റിപ്പോര്‍ട്ടിലുള്ള കാര്യം പുറത്തുവന്നു കഴിഞ്ഞു.

വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും എല്‍.ഡി.എഫിന്റെ പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ തല്ക്കാലം രക്ഷപ്പെടാനായി ജ: ശിവരാജനെ കമ്മീഷനായി നിയമിച്ചത്. ആ കമ്മീഷന്‍ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട പരമാവധി കാര്യങ്ങള്‍ കണ്ടെത്താന്‍ കഠിനപരിശ്രമം നടത്തിയെന്നും, ഏറെക്കുറെ മാതൃകാപരമായിത്തന്നെ പ്രവര്‍ത്തിച്ചുവെന്നുമാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും ശൂപാര്‍ശകളും കാട്ടിത്തരുന്നത്.

കുറ്റവാളികളെന്നും തെളിയിക്കപ്പെട്ടവര്‍ തങ്ങള്‍ കുറ്റം ചെയ്തില്ലെന്നു വരുത്തിത്തീര്‍ക്കാനായി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ് എന്ന കൂട്ടമുറവിളി നടത്തുന്നത് തികച്ചും അപഹാസ്യമാണ്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, സരിതയും ബിജു രാധാകൃഷ്ണനും കുറ്റവാളികളാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നത് തികച്ചും ശരിയാണ്. സോളാര്‍ പാനല്‍ സ്ഥാപിച്ച് സൗരോര്‍ജ്ജം ലഭ്യമാക്കാമെന്നു പറഞ്ഞ് വടക്കു മുതല്‍ തെക്കു വരെ ഒട്ടനവധി വ്യക്തികളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിയതല്ലാതെ ഒരാള്‍ക്കും ഒരു രൂപയുടെ എന്തെങ്കിലും സംഗതിയെങ്കിലും അവര്‍ സ്ഥാപിച്ചു കൊടുത്തില്ല. വിസത്തട്ടിപ്പു പോലെ വലിയൊരു തുക കൈയ്യില്‍ വന്നാല്‍ മുങ്ങാമെന്നായിരിക്കാം അവര്‍ കരുതിയത്! അവര്‍ മുങ്ങുന്നതിനു മുമ്പ് പറ്റാവുന്നത്ര തുക ഊറ്റിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രദ്ധിച്ചു. നേരിട്ട് സോളാര്‍ പദ്ധതിയുമായി ബന്ധമില്ലാത്തവര്‍ തങ്ങള്‍ക്കു കിട്ടിയ വിവരം വെച്ച് വിലപേശി 'ലൈംഗിക സേവനം' സംഘടിപ്പിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ്സിലെന്തുകൊണ്ട് ഗ്രൂപ്പുകള്‍ ഇത്ര ശക്തമായി നിലനില്ക്കുന്നുവെന്നതിന്റെ ഉത്തരം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഗതികള്‍. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും പണം തട്ടാനും സ്വന്തക്കാരെ സംരക്ഷിക്കാനും, മറ്റു സുഖഭോഗങ്ങള്‍ തരപ്പെടുത്താനും ഒത്തുചേരുന്നവരുടെ സംഘങ്ങളാണ് ഗ്രൂപ്പുകള്‍. അവരുടെ 'എ' 'ഐ' തുടങ്ങിയ കൊട്ടിഘോഷിക്കപ്പെടുന്ന ഗ്രൂപ്പുവികാരങ്ങള്‍ക്കിത്രയേ അടിത്തറയുള്ളു.

ഇത്രകണ്ട് കാര്യങ്ങള്‍ തുറന്നു കാട്ടപ്പെട്ടി നിലക്ക് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവെക്കാനെങ്കിലും ഈ 'ആദര്‍ശ'ക്കാര്‍ തയ്യാറാവണം. അതിനവര്‍ തയ്യാറല്ല എങ്കില്‍ കേന്ദ്ര നേതൃത്വവും കേരളത്തിലെ അണികളും ഇവരെ പുറത്താക്കണം. ഗാന്ധിജിയുടെ പേരിലുള്ള ഒരു പാര്‍ട്ടിക്ക് ഇത്തരം അഴിമതി-തട്ടിപ്പ്-സംഘത്തെ വിഴുപ്പുഭാണ്ഡമായി ചുമക്കണ്ട കാര്യമില്ല.

റിപ്പോര്‍ട്ട് എല്‍.ഡി.എഫി-നും വലിയ വെല്ലുവിളിയുയര്‍ത്തുന്നു. ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രി നടത്തിയ വീണ്ടു വിചാരമില്ലാത്ത സോളാര്‍ ബോംബ് പൊട്ടിക്കല്‍ ഇതിനകം തന്നെ അവരുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിലാക്കിയിട്ടുണ്ട്. ഇനി ശരിയായ ഒരു പോലീസ് സംഘത്തെ നിയോഗിച്ച് വേണ്ടവിധം സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ ഹാജരാക്കി ശിക്ഷവാങ്ങിച്ചു കൊടുക്കണ്ട ബാധ്യതയും അവര്‍ക്കുണ്ട്. തല്ക്കാല മുതലെടുപ്പിനു വേണ്ടി കുറെനാള്‍ പ്രസ്താവനകളിറക്കിയ ശേഷം ബാര്‍ കോഴയും ഐസ് ക്രീം പാര്‍ലര്‍ കേസും പോലെ ഇതും 'കോഴി കോട്ടുവായിട്ട' പോലെയാകുമോ? അങ്ങനെയായാല്‍ ഇന്നത്തെ യു.ഡി.എഫ് നാറിയതിനേക്കാള്‍ നാറ്റമാണ് എല്‍.ഡി.എഫി-ന് വന്നു ചേരുക. തൃത്താല എം.എല്‍.എ ബലറാമിന്റെ ഒത്തുകളിയാരോപണം ജനമനസ്സുകളിലെല്ലാമുണ്ട്. അതു ശരിവക്കുന്നതിലേക്ക് കാര്യങ്ങള്‍ പോയാല്‍ ബി ജെപി ക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും വലിയ സേവനവുമാകുമത്.

സോളാര്‍ റിപ്പോര്‍ട്ട് സ്വയം ശുദ്ധീകരിക്കാനുള്ള വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ്സിനു മുന്നില്‍ വക്കന്നത്. എല്ലാ കുറ്റവാളികള്‍ക്കും അര്‍ത്ഥിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയെന്ന വെല്ലുവിളിയാണ് എല്‍ഡിഎഫ് മന്ത്രിസഭക്കു മുന്നിലുള്ളത്. അവര്‍ ആ വെല്ലുവിളികള്‍ ഏതു വിധത്തില്‍ ഏറ്റെടുക്കമെന്നതാണ് കേരള ജനത ഉറ്റുനോക്കുന്നത്.

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow