Loading Page: കൊട്ടക്കാമ്പൂരിലെ ഇടത് എം പി യുടെ ഭൂമി തട്ടിപ്പും തെളിയിക്കപ്പെടുമ്പോള്‍

ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തികച്ചും നിയമവിരുദ്ധമായി കൈക്കലാക്കിയതാണെന്ന് കേരളത്തിലെ LDF സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് വിധിയെഴുതിയിട്ട് രണ്ടു നാളായി. ആ നടപടിക്കെതിരെ ഭൂമി കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുമെന്നും, വനഭൂമി സംരക്ഷിക്കുമെന്നും, ആദിവാസികള്‍ക്ക് നീതിയുറപ്പാക്കുമെന്നും വാക്കു പറഞ്ഞധികാരത്തിലേറിയ ഇടതുസര്‍ക്കാരോ അതിലെ ഘടക കക്ഷികളോ ഇടതുമുന്നണി കണ്‍വീനറോ ഇതേവരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. അതേസമയം മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ എമ്മി-ന്റെ ഇടുക്കി ജില്ലാ സെക്രട്ടറി ജോയിസ് ജോര്‍ജ്ജിനെ വെള്ളപൂശിക്കൊണ്ടും സ്വന്തം സര്‍ക്കാരിന്റെ തള്ളിപ്പറഞ്ഞുകൊണ്ടും സകല കൈയ്യേറ്റങ്ങള്‍ക്കും കൈയ്യേറ്റക്കാര്‍ക്കും ആത്മവിശ്വാസം പകരാന്‍ ശ്രമിക്കുന്നു.

ഷേക്ക് സ്പിയറിന്റെ ഒരു പ്രസിദ്ധ നാടകമാണ് 'എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം''. അതില്‍ ആടിന്റെ തലവെട്ടി മനുഷ്യനും മനുഷ്യന്റെ തലവെട്ടി ആടിനുമെല്ലാം വെക്കുന്നു. അതോടെ അടേത്, മനുഷ്യനേത് എന്നൊന്നും തീരുമാനിക്കാനാവാതെ എല്ലാവരും സമ്പൂര്‍ണ്ണ ആശയക്കുഴപ്പത്തിലാകുന്നു. അത്തരമൊരു സാഹചര്യമാണിന്ന് ഇടുക്കിയില്‍ നിലനില്ക്കുന്നത്. എക്കാലവും വനം കൈയ്യേറ്റക്കാരുടെ രക്ഷാധികാരികളായിരുന്ന കോണ്‍ഗ്രസ്സാണിന്ന് എം പി രാജിക്കണമെന്ന് ആവശ്യപ്പെടുന്നത്. ജോയിസ് ജോര്‍ജ്ജ് മാത്രമല്ല സി.പി.ഐ (എം) ന്റെ പെരുമ്പാവൂര്‍ നേതാവ് കൈയ്യേറിയ നൂറേക്കറടക്കം സകല കൈയ്യേറ്റക്കാര്‍ക്കും പട്ടയം നല്കണമെന്നതാണ് 'ഇടത്' കക്ഷി ആവശ്യപ്പെടുന്നത്?

ഇടുക്കിയിലെ വനം കൈയ്യേറ്റക്കാരുടെ നേതൃത്വം എം.എം. മണിയടക്കമുള്ള 'ഇടത്' വീരനായകര്‍ക്ക് തളികയില്‍ വച്ച് സമ്മാനിക്കപ്പെട്ടത് കസ്തുരിരംഗന്‍ റിപ്പോര്‍ട്ടോടെയാണ്. ആ റിപ്പോര്‍ട്ട് വന്നത് തന്നെ പശ്ചിമഘട്ട വനമേഖല ശാസ്ത്രീയമായി സംരക്ഷിക്കപ്പെടണമെന്നതിനെ സംബന്ധിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുന്‍കയ്യിലായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നതുകൊണ്ട് ആ സര്‍ക്കരിനെതിരെ കയ്യേറ്റ ലോബി അന്ന് കലാപസമാനമായ അന്തരീക്ഷമുണ്ടാക്കി. അതൊരു സുവര്‍ണ്ണാവസരമായി എടുത്ത് സിപിഐ(എം) ഹൈറേഞ്ച് സംരക്ഷണസമിതിയെ ആവേശപൂര്‍വ്വം ആലിംഗനം ചെയ്തു. ഹൈറേഞ്ച് സംരക്ഷണസമിതി എം.പി. യാകാന്‍ നോമിനിയാക്കിയ നേതാവ് ഒരു ഭൂമി തട്ടിപ്പ് വിദഗ്ദനാണെന്ന് ഇന്ന് തെളിയുന്നു. എന്നുവച്ചാല്‍ ഹൈറേഞ്ച് നശീകരണ സമിതി എന്ന യഥാര്‍ത്ഥ പേരിനു പകരമാണ് 'സംരക്ഷണ' സമിതിയെന്നു പേരിടുന്നത്. ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്നു പറയുന്നവര്‍ കര്‍ഷകദ്രോഹി, ജനദ്രോഹി, വികസന വിരുദ്ധര്‍ എന്ന പട്ടങ്ങള്‍ക്കാണ് ഇന്നര്‍ഹര്‍. ആ പദവി ചാര്‍ത്തിക്കൊടുക്കുന്നത് പി കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ് എന്നിവരുടെ നേരവകാശി ചമയുന്ന എം.എം മണി. അങ്ങനെ വലതേത്, ഇടതേത്, വനമേത്, റവന്യൂ ഭൂമിയേത്, പാട്ട ഭൂമിയേത്, പട്ടയ ഭൂമിയേത് എന്നെല്ലാം ആശയക്കുഴപ്പമാകുന്നു. ഇടുക്കിയിലാകെയുള്ള ഭൂമിയുടെ എത്രയോ ഇരട്ടിഭൂമിക്ക് വൃന്ദാവന്‍ പട്ടയം, രവീന്ദ്രന്‍ പട്ടയം, ജോയിസ് പട്ടയം എന്നെല്ലാമുളള പേരുകളില്‍ പട്ടയം പലരുടെ കൈയിലായുണ്ട്.

കായല്‍ ചാണ്ടിയുടെ വന്‍ കൈയ്യേറ്റം കത്തിനല്‌ക്കെ തന്നെയാണ് ഈ വിവരങ്ങളും വെളിയില്‍ വരുന്നത്. അത് കായല്‍ കൈയ്യേറ്റത്തേക്കാള്‍ കേരളത്തിന്റെ ഭാവിക്ക് നൂറിരട്ടി പ്രാധാന്യമുള്ള പശ്ചിമഘട്ട കൈയ്യേറ്റത്തിന് വീണുകിട്ടിയ അനുഗ്രഹമാകുന്നു. തോമസ് ചാണ്ടി രക്ഷിച്ചു! എന്ന് മുഖ്യനും, വൈദ്യതി മന്ത്രിയും, യുവജടതു സ്വതന്ത്ര എം.പി.യും ഒന്നിച്ച് ദീര്‍ഘനിശ്വാസമുതിര്‍ക്കുന്നു. യെച്ചൂരി, കാരാട്ട്, വൃന്ദ തുടങ്ങിയ പിബി ക്കാരൊന്നും യാതൊന്നുമറിയുന്നുമില്ല. അങ്ങനെ കേരളത്തിലെ 'പ്രായോഗിക' ഇടതു രാഷ്ട്രീയം ഇടതുപക്ഷത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുകയാണ്.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow