രാഷ്ട്രീയ വിശകലനം

'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ക്യാച്ച് വേഡ് (Catch Word) നല്ല ഭൂരിപക്ഷത്തോടെ ആരംഭിച്ച ഭരണം തുടക്കത്തില്‍ നല്ല പ്രതീക്ഷകളും നല്കി. ബന്ധുനിയമ വിവാദമുയര്‍ന്ന ഉടന്‍ മുഖ്യമന്ത്രി ഇ.പി. ജയരാജന്റെ രാജി വാങ്ങിയതും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ജനങ്ങള്‍ക്ക് വമ്പിച്ച പ്രത്യാശകളാണ് നല്കിയത്.

എന്നാല്‍ ഭരണമൊരു വര്‍ഷം കഴിയുന്നതിനു മുമ്പേ പലവിധ വിവാദങ്ങള്‍ അതിനെ പിടികൂടി. റേഷനരി മാസങ്ങള്‍ മുടങ്ങിയത് സര്‍ക്കാരിന്റെ കഴിവില്‍ കാര്യമായ സംശയമുണര്‍ത്തി. മൂന്നാര്‍ കൈയ്യേറ്റ വിഷയത്തിലും മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിലും മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശത്തിലുമെല്ലാമുണ്ടായ മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഒരു മുഖ്യമന്ത്രിക്കു വേണ്ട ചില അത്യാവശ്യഗുണങ്ങള്‍ ശ്രീ പിണറായിക്കുണ്ടോ എന്ന സംശയം ജനിപ്പിച്ചു.

പിന്നീട് നിസ്സാരകാര്യങ്ങളില്‍പ്പോലും മുഖ്യമന്ത്രി കാട്ടുന്ന ദുര്‍വാശികള്‍ ഇടതുപക്ഷ ജനവിഭാഗങ്ങളെയും സഹയാത്രികരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു. ജിഷ്ണു പ്രണോയുടെ അമ്മയുടെ സമരത്തില്‍ സര്‍ക്കാര്‍ നല്കിയ പത്രപ്പരസ്യവും, തോക്കുസ്വാമിയും ഷാജഹാനുമടക്കം അഞ്ചു പേരുടെ 'നുഴഞ്ഞുകയറ്റ' വര്‍ണ്ണനയും തികഞ്ഞ ഹുങ്കിന്റെ ഭാഷയാണദ്ദേഹം സ്വീകരിച്ചത്.

ഒരുവശത്തിങ്ങനെ ജനങ്ങളോട് ഹുങ്കും ധാര്‍ഷ്ട്യവും കാട്ടുമ്പോള്‍ മറുവശത്ത് കേന്ദ്രത്തിനു മുമ്പില്‍ ഇടതുപക്ഷം എന്നും കേരളത്തില്‍ സ്വീകരിച്ചു പോന്ന അന്തസ്സോടെയുളള ഫെഡറലിസ്റ്റ് സമീപനം കൈയ്യൊഴിഞ്ഞ് കീഴടങ്ങുന്നതും നാം കണ്ടു. തിരുവനന്തപുരത്ത് ഒരു ഗുണ്ടാസംഘം RSS കാരനെ കൊലപ്പെടുത്തിയപ്പോള്‍ ഗവര്‍ണ്ണര്‍ തന്റെ അധികാരപരിതക്കതീതമായി മുഖ്യമന്ത്രിയെ സമ്മന്‍ ചെയ്തു. അതിനെ അന്തസ്സോടെ നിഷേധിക്കാന്‍ പിണറായി വിജയന് കഴിഞ്ഞില്ല. ജി.എസ്.ടി.ക്കാര്യത്തില്‍ പാര്‍ട്ടിയുടെ നയത്തിനു തികച്ചും വിരുദ്ധമായി അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ പിന്താങ്ങി. വിഴിഞ്ഞം കരാറില്‍ സി.എ.ജിയും ഹൈക്കോടതിയും വമ്പന്‍ നിയമനിഷേധം ചൂണ്ടിക്കാട്ടിയിട്ടും അതുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. മോഡിയുടെ ഇഷ്ടക്കാരനായ അദാനിയെ പിണക്കാനദ്ദേഹത്തിന് ധൈര്യമില്ല.

ഈ പൊതുരീതിയുടെ ഏറ്റവും ദയനീയമായ പ്രദര്‍ശനമാണ് അദ്ദേഹം തോമസ് ചാണ്ടിക്കാര്യത്തില്‍ നടത്തിയത്. വെറുമൊരു പണച്ചാക്ക് മാത്രമായ തോമസ് ചാണ്ടി പണം കൊടുത്ത് ഇരുപക്ഷത്തുള്ളവരെ സ്വാധീനിച്ചാണ് സ്ഥിരം എം.എല്‍.എ ആയി വിരാജിക്കുന്നതെന്നറിയാത്തവരില്ല. അത്തരമൊരറിയപ്പെടുന്ന ദുസ്വാധീനക്കാരനെ ഒരു മന്ത്രിയാക്കിയത് തന്നെ കൊടിയ തെറ്റായി. തുടര്‍ന്നയാളുടെ വന്‍ നിയമലംഘനങ്ങള്‍ വാര്‍ത്തയായി. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നിയമലംഘനം സ്ഥിരീകരിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. അതിനുമുമ്പുതന്നെ ഫയലുകള്‍ 'മുങ്ങലും പൊങ്ങേലു'' മെല്ലാം അങ്ങേയറ്റം ദുര്‍ഗന്ധം പരത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ രാജിവാങ്ങേണ്ടതിന്റെ അന്തിമപരിധിയെത്തി; അതുണ്ടായില്ല. പിന്നെ, തന്റെ സര്‍ക്കാരിനെതിരെ ചാണ്ടിയെ കേസിനു പോകാനനുവദിച്ചു. അപ്പോഴും രാജി വാങ്ങിയില്ല. ഹൈക്കോടതി തോമസ് ചാണ്ടിയെ നിശിതമായി വിമര്‍ശിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നു എന്നു നിരീക്ഷിച്ചു. എന്നിട്ടും നടപടിയില്ല. ഒടുവില്‍ മന്ത്രിസഭയുടെ കൂട്ടത്തരവാദിത്തം കാര്യമായിത്തന്നെ തകര്‍ത്ത് കൊണ്ട് നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം പരസ്യമായി ബഹിഷ്‌ക്കരിച്ചപ്പോഴാണ് തോമസ് ചാണ്ടിയുടെ രാജി വന്നത് ഇടുക്കി കൊടട്ക്കാമ്പൂരില്‍ ഇടത് എം.പി. യുടെ കൈയ്യേറ്റം സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മുമ്പ് എം.പി.ക്ക് ഖണ്ഡിതമായി ക്ലീന്‍ ചിറ്റ് നല്കിയിരുന്നതാണ് ഇവിടെയും എന്താണ് പിണറായിയുടെ തീരുമാനം? തെറ്റു സമ്മതിക്കുമോ, അതോ സ്വന്തം സര്‍ക്കാരിനെതിരെ എം.പി.യെ പിന്താങ്ങുമോ?

പാര്‍ലമെന്റിനെ ലെനില്‍ പന്നിക്കൂട് എന്നുവിളിച്ചിട്ടുണ്ട്. എങ്കിലും ഇന്നേവരെയുള്ള കേരളത്തിലെ ഇടത് മന്ത്രിസഭകള്‍ ആ പേര് അന്വര്‍ത്ഥമാക്കിയിരുന്നില്ല. ഇപ്പോള്‍ ശരിക്കും അത്തരമൊരു ദുര്‍ഗ്ഗന്ധം വമിക്കുന്നു. അതിന്റെ ഏക ഉത്തരവാദി പിണറായി എന്ന മുഖ്യമന്ത്രി മാത്രമാണ്. അദ്ദേഹം പാര്‍ട്ടിക്ക് തികച്ചും ഉപരിയായി നിന്ന് തന്റെ 'താന്‍ പ്രമാണിത്തം' പ്രദര്‍ശിപ്പിക്കുന്നതില്‍ പാര്‍ട്ടി വ്യാക്തിപൂജയൊന്നും കാണുന്നില്ല. ഇപ്പോള്‍ തോമസ് ചാണ്ടിയെ രാജിവപ്പിക്കാന്‍ നാലു മന്ത്രിമാര്‍ ബഹിഷ്‌ക്കരണം നടത്തേണ്ടിവരുമ്പോള്‍ പോളിഞ്ഞ് വീഴുന്നത് മുഖ്യമന്ത്രിയുടെ അന്തസ്സും കാര്യശേഷിയും മാത്രമാണ്.

Studies and Blogs

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ല; കഴുകന്മാരാണെന്ന് പ്...
ഭൂമിയുടെയും മനുഷ്യരാശിയുടെയും അതിജീവനത്തിനുവേണ്ടി നമുക്ക് നിരന്തരം മ...
ഗുജറാത്തിലുണ്ടായ ഞെട്ടലിനു പിന്നാലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വന...
മാവോ സെ തൂങ്ങ് ചിന്തയ്ക്ക് പകരമായി തന്റെ ചിന്തയെ ചൈനീസ് സവിശേഷതകളോടെ...
തങ്ങള്‍ക്കു യാതൊരു സ്വാധീനവുമില്ലാതിരുന്ന മൂന്നു വടക്കുകഴിക്കന്‍ സംസ...
സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രകടിപ്പിച്...
കണ്ണൂരില്‍ ദശകങ്ങളായ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ക...
കര്‍ണ്ണാടകയില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ...
ത്രിപുരയിലെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ലെനിന്‍ പ്രതിമ തകര്‍ത...
സീറോ മലബാര്‍ സമിതിയുടെ ഭൂമി വില്പനയില്‍ വന്‍നഷ്ടം വരുത്തിയ കേസില്‍ പ...
സഹോദരന്‍ അയ്യപ്പന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തിലാണ് സംഘപരിവാറിന്റെ...
ത്രിപുരയിലെ ബി.ജെ.പി. സഖ്യത്തിന്റെ വിജയം രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡ...
ത്രിപുര, നാഗാലാണ്ട്, മേഘാലയ തെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നു കഴിഞ...
ടെലികോം - ബാങ്കിംഗ് രംഗത്തുനിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത വന്‍നഷ...
മാണിക്ക് വേണ്ടിയുള്ള സ്തുതി പാഠനം അധികാരമുറപ്പിക്കാന്‍ എത്ര നെറിക്കെ...
കുറമ്പ്ര വിഭാഗത്തില്‍പ്പെട്ട ആദിവാസിയായ മധുവിനെ മര്‍ദ്ദിച്ചുകൊല്ലുന്...
കത്തോലിക്കാസഭയുടെ അങ്കമാലി രൂപതയിലെ വന്‍ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്...
ഇന്ന് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം സോഷ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow