രാഷ്ട്രീയ വിശകലനം

മൂന്നാര്‍ കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകളില്‍പ്പെട്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വച്ച് മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചു. റവന്യൂ, വനം മന്ത്രിമാര്‍ക്കൊപ്പം ഇടുക്കിയുടെ പ്രിയപുത്രനായ എം എം മണി കൂടി ഉള്‍പ്പെട്ടതാണ് സമിതി. മണിയാശാനുണ്ടെങ്കില്‍ സംഭവിക്കാന്‍ പോകുന്ന തെന്തെന്ന് കൃത്യമായറിയാവുന്ന റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്‍ പറഞ്ഞിരിക്കുന്നത് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയമെന്നാണ്. ചുരുങ്ങിയത് 1200 ഹെക്റ്ററെങ്കിലും കുറയുമെന്ന് കൃത്യമായ വിവരവും അദ്ദേഹത്തിനുണ്ട്.

പ്രതിപക്ഷ നേതാവ് ചെന്നിത്തല പറയുന്നത് കൈയ്യേറ്റത്തിന് അനുമതി നല്കാനാണ് അതിരുനിശ്ചയിക്കല്‍ നടത്തുന്നതെന്നാണ്. എന്നാല്‍ 'മുഖ്യ' പ്രതിപക്ഷ നേതാവായ കാനം രാജേന്ദ്രന്‍ പറഞ്ഞത് മണി മന്ത്രി സമിതിയിലുള്‍പ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും, നിയമമനുസിച്ചല്ലേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ എന്നുമാണ്! നിയമമനുസരിച്ച് ഇത്രയും കാലം മൂന്നാറില്‍ കാര്യങ്ങള്‍ നടന്നു പോന്നു എന്ന കാര്യത്തില്‍ കാനത്തിനുറപ്പാണ്, തന്റെ പാര്‍ട്ടിയുടെ ഇടുക്കിയിലെ കിരീടം വക്കാത്ത രാജാവും നേതാവുമായിരുന്ന സി.എ കുര്യന്‍ അക്കാര്യം വ്യക്തമായും കൃത്യമായും കാനത്തെ ധരിപ്പിച്ചു കൊടുത്തും കാണും. ഇടത്/വലത് മന്ത്രിസഭകളില്‍ സി.പി.ഐ-യും മാണി കോണ്‍ഗ്രസ്സുമാണ് ഏറെക്കാലവും റവന്യു വകുപ്പ് ഭരിച്ചത്. അവരെല്ലാം നിയമമനുസരിച്ച് കാര്യങ്ങള്‍ ചെയ്തുപോന്നു! അതിന്റെ ഫലമായി തിരുവിതാംകൂര്‍ രാജാവ് കുത്തകപ്പാട്ടത്തിനു കൊടുത്തതല്ലാത്ത ഒരിഞ്ചു ഭൂമിയില്ലാത്ത താലൂക്കുകളിലും ആകെയുള്ള ഭൂമിയുടെ മൂന്നു നാലിരട്ടിക്ക് 'കൃഷിക്കാരുടെ' കൈയ്യില്‍ പട്ടയമുണ്ട്. കുരിശു കൃഷിക്കാര്‍, എം.പി. കൃഷിക്കാരന്‍, കൈയ്യേറ്റ കൃഷിക്കാര്‍ പട്ടയകൃഷിക്കാര്‍ എന്നിങ്ങനെയുള്ള കൃഷിക്കാരുടെ കൈകളിലവയങ്ങനെ ഭദ്രമായി ഇരിക്കുകയാണ്. മന്ത്രിതല സമിതി അതെല്ലാം തിരിച്ചും മറിച്ചും നോക്കി ബോധ്യപ്പെടണം. അതിനാണവരെ നിയോഗിച്ചിരിക്കുന്നത്. അതു കഴിയുമ്പോള്‍ 1200 ഹെക്റ്ററെങ്കിലും (12 ചതുരശ്രകീലോമീറ്റര്‍) നീലക്കുറിഞ്ഞിയുദ്യാനം കുറയും. എത്ര ഹൃദ്യമായ ഇടത് വനം പരിസ്ഥിതി സംരംക്ഷണം.

'അളന്നളന്ന് കുറയും, പറഞ്ഞു പറഞ്ഞു ഏറ്റും' എന്നാണ് പ്രമാണം. പിണറായിക്കു വേണ്ടി പറഞ്ഞു പറഞ്ഞ് മണിയാശാന്‍ നന്നായി ഏറി 'സി.പി.ഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സി.പി.ഐ-എമ്മിനില്ല' എന്നാണദ്ദേഹം നാടു നീളെ പറഞ്ഞു നടന്നത്. അദ്ദേഹം നന്നായി ഏറിയപ്പോള്‍ പിന്നിലാരാണെന്നു ബോധ്യപ്പെട്ട സി.പി.ഐ നന്നായി മെരുങ്ങി. നീലക്കുറിഞ്ഞി ഉദ്യാനം അളന്നളന്ന് കുറഞ്ഞാലും ഭരണം കുറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മന്ത്രിചന്ദ്രശേഖരന് ജോയിസ് ജോര്‍ജ്ജിന്റെ പട്ടയം കള്ളപ്പട്ടയമാണോ എന്നതില്‍ സംശയം വന്നു. അതിനിയും പുനഃപ്പരിശോധിക്കാവുന്നതുമായി.

ഈ കളികളെല്ലാം കേരള ജനത കാണുന്നുണ്ട്. 3200 ഹെക്ടര്‍ ഭൂമിയാണ് മുന്‍കാല അച്യുതാനന്ദന്‍ സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്തത് അതിന്ന് രേഖകളിലേ നിലനില്ക്കുന്നുള്ളൂ. പതിനൊന്നു വര്‍ഷമായിട്ടും അതളന്നു തിരിച്ച് ജണ്ടയിടാന്‍ കഴിഞ്ഞിട്ടില്ല. സ്മാര്‍ട്ട് സിറ്റി, മെട്രോ റെയില്‍വേ എന്നതൊക്കെ നടപ്പാക്കാനെളുപ്പമാണ്. അതിലുമെത്രയോ ബുദ്ധിമുട്ടാണ് 3200 ഹെക്ടര്‍ അളന്നു തിരിച്ച് അതിര്‍ത്തി വേലിയുണ്ടാക്കാന്‍.

'മൂന്നാറില്‍ വനത്തിന്റെ ആവശ്യമില്ല, നീലക്കുറിഞ്ഞിയുടെ ആവശ്യം അത്രപോലുമില്ല. അടുത്ത സ്‌കൂള്‍ വര്‍ഷത്തില്‍ വീടുകളില്‍ നടാനായി ഒരു കോടി കുറിഞ്ഞിതൈകളുണ്ടാക്കി സ്‌കൂള്‍ കൂട്ടികള്‍ക്ക് വിതരണം ചെയ്തു നീലകുറിഞ്ഞി സംരക്ഷിക്കും' എന്നൊരു തീരുമാനമെടുക്കുന്നതാണ് ഇനി മുഖ്യമന്ത്രിക്ക് എളുപ്പമാക്കുക. കാര്യങ്ങള്‍ക്കെല്ലാം അതോടെ ഒരുവ്യക്തതവരും. സ്വന്തം സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ 'വട്ടന്‍' എന്നു വിളിക്കേണ്ട ചുമതല മന്ത്രി മണിക്ക് ഒഴിവാക്കാനും കഴിയും. മൂന്നാര്‍, വനം, പട്ടയം എന്നിങ്ങനെ പറയുന്നവരെല്ലാം പരിസ്ഥിതി ഗുണ്ടകളാണ്, അവരെ നേരിടുമെന്നൊരു പ്രസ്താവന കൂടിയയാല്‍ സി.പി.ഐ - സി.പി.ഐ(എം) തര്‍ക്കമെന്ന തലവേദനയൊക്കെ ഒഴിവാക്കി സുഖമായി ഭരിക്കാം. വേണ്ടിവന്നാല്‍ 'ഒരഞ്ചാം' മന്ത്രിയായി പി വി അന്‍വറിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ 'ഇടതു സ്വഭവം' ഒന്നുകൂടി ഉയരുകയും ചെയ്യും.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow