മൂന്നാറില്‍ നിന്നും തീവെട്ടിക്കൊള്ളയെ വെല്ലുന്ന കൈയ്യേറ്റങ്ങളുടെയും ആ കൈയേറ്റങ്ങളെ സംരക്ഷിക്കാന്‍ നടത്തപ്പെട്ട കള്ളക്കളികളുടെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നത് പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, എം.എന്‍, കെ. ദാമോദരന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കളുടെ പിന്തുടര്‍ച്ചയവകാശപ്പെട്ടുന്ന ഒരു മുന്നണിയാണ്. തീര്‍ച്ചയായും കഴിഞ്ഞ ഒരു മാസമായി കേരളത്തിലില്ലാത്ത - അല്ലെങ്കില്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളറിയാത്ത - ആരും ആ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുടെ പ്രഖ്യാപനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചേക്കുക. പക്ഷേ നടക്കുന്നതെന്താണ്? കൈയ്യേറ്റത്തെ സംരക്ഷിക്കാന്‍ ആവേശം കാട്ടിയില്ല എന്ന 'ഗുരുതരമായ' തെറ്റിന് സ്വന്തം സാര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെയും ഘടകകക്ഷികളെയും ദിനംപ്രതി തെറി വിളിച്ചുകൊണ്ടിരിക്കുകയാണ്.

സി.പി.ഐ എമ്മിലെ ഗ്രൂപ്പുവഴക്കില്‍ അച്യുതാനന്ദന്‍ പക്ഷത്തിന്റെ വീര പോരാളിയായിരുന്ന എം.എം മണി മറുകണ്ടം ചാടിയത് മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കും എന്ന് അച്യുതാനന്ദന്‍ പറഞ്ഞിന്റെ പേരിലാണ്. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാലുവെട്ടുമെന്ന് പറഞ്ഞ് കൈയ്യേറ്റ ലോബിയുടെ ഭാഗമായി, ഓമനയായി അന്ന് മണി ഉയര്‍ന്നു. തുടര്‍ന്ന് പിണറായിപക്ഷ നേതാവായതോടെ വന്നു വണ്‍ ടു ത്രീ പ്രസംഗം. പ്രസംഗവും അതിന്റെ ഏകാഭിനയവും പിണറായിക്ക് 'ക്ഷ' പിടിച്ചുവെന്ന് നമുക്കിപ്പോള്‍ മനസ്സിലാകുന്നു. കേസ്സൊക്കെയായി ജില്ലക്കു പിറത്തു നില്ക്കണ്ടിവന്നെങ്കിലും അറസ്റ്റ് ചെയ്തവരെക്കൊണ്ട് സല്യൂട്ടടിപ്പിക്കാന്‍ കൂടി മണിയാശാനെ മന്ത്രിയാക്കി. ഗാഡ്ഗില്‍ പ്രശ്നത്തില്‍ ഇടുക്കിയിലെ കൈയ്യേറ്റക്കാര്‍ അവരുടെ സ്ഥിരം സംരക്ഷകരായ യു ഡി എഫ് മുന്നണിയോട് ഇടഞ്ഞപ്പോള്‍ 'അടിയന്‍ ലച്ചിപ്പോം' എന്നു പറഞ്ഞ് ചാടി വീണ് കള്ളപ്പട്ടയക്കാരനെ' ഇടത് എം.പി'യാക്കി ജയിപ്പിച്ചെടുത്തതാണ് മന്ത്രിപ്പണിക്ക് മുഖ്യ യോഗ്യതയയത്.

ഒരു വനിതാ പ്രിന്‍സിപ്പാള്‍ റൂമടച്ചിട്ടിരുന്നു, പെമ്പിളി ഒരുമ സമരക്കാര്‍ കാട്ടില്‍, ഒക്കെ 'മറ്റേപ്പണി' ചെയ്യുന്നവരാകുന്ന ഗംഭീര 'മന്ത്രി' പ്രസംഗങ്ങള്‍ കേരളം കേട്ടു. അതെല്ലാം ഗ്രാമീണഭാഷയാണെന്ന മുഖ്യന്റെ പിന്തുണയും വന്നു. പക്ഷേ കേരളം മുഴുവന്‍ പ്രതിഷേധം അലയടിച്ചപ്പോള്‍ സി.പി.ഐ.(എം) സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. മണി മാപ്പു പറഞ്ഞു. ഇതി ശ്രദ്ധിക്കുമെന്ന് പാര്‍ട്ടിക്കു ഉറപ്പുകൊടുത്തെന്ന് വാര്‍ത്തയും പുറത്തുവന്നു.

എന്തു തന്നെയായാലും സമീപകാലത്ത് മണിയാശാന്‍ ഫുള്‍ 'ഫോ'മിലാണ്. സ്വന്തം സര്‍ക്കാരിലെ കളക്ടര്‍ വട്ടന്‍, മുന്നണിയിലെ രണ്ടാം കക്ഷി വിഴുപ്പ്. ഏകാഭിനയം അതിഗംഭീരം. സ്ത്രീ വിഷയം ഇപ്പോഴും വിട്ടിട്ടില്ല. തിരുവഞ്ചുരും ശ്രീകൃഷ്ണനും ഒരേനിറക്കാരും സ്വഭാവക്കാരും - സ്വഭാവം അഭിനയിച്ചും ബോധ്യപ്പെടുത്തും. ദിവസവും വാര്‍ത്താ നേരങ്ങളില്‍ മന്ത്രിയുടെ പ്രകടനദൃശ്യങ്ങള്‍ നാമെല്ലാം കാണണം. വിവരവും സഭ്യതയും തൊട്ടുതീണ്ടാത്ത വൃത്തികെട്ട ഇളകിയാട്ടം കണ്ട് ചുറ്റിലും ചിരിച്ചു നില്ക്കുന്ന മാന്യന്മാരായ ഇതര പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നെങ്കില്‍ മാര്‍ക്സും ഏംഗല്‍സും ലെനിനുമെല്ലാം നിന്ന നില്പില്‍ മണ്ണില്‍ കുഴികുത്തി അതില്‍ ചാടിയൊളിച്ചേനേ. ഈ ആഭാസക്കാഴ്ചകള്‍ ദിവസവും കാണാന്‍ കേരളീയരെന്തു തെറ്റു ചെയ്തു?

കഴിഞ്ഞ സി.പി.ഐ (എം) സെക്രട്ടറിയേറ്റ് യോഗം പഴയ വിലക്കുനീക്കി അശാന് തെറിവിളിക്ക് കൊട്ടേഷന്‍ കൊടുത്തോ എന്നാണ് എല്ലാവര്‍ക്കും സംശയം. ഇല്ലാതെ ഒരു മന്ത്രിക്കെങ്ങിനെ ഇത് സാധിക്കുന്നു മണിയെപ്പോലൊരു 'സാംസ്‌കാരിക നായകന്‍' ഉത്തരേന്ത്യയിലെ ചില സംഘപരിവാര്‍ നേതാക്കളെപ്പോലെ ഇക്കാലത്ത് നമുക്കും വേണം എന്ന് സി.പി.ഐ (എം) എന്ന പാര്‍ട്ടി തീരുമാനിച്ചാല്‍ അതവരുടെ കാര്യം. നമുക്കതിനവരെ വിമര്‍ശിക്കാം അത്രേയുള്ളൂ.

പക്ഷേ കേരള ജനതയെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രി ഇങ്ങനെ അസഭ്യവര്‍ഷം നടത്തി നടക്കുന്നത് തടയാന്‍ മുഖ്യമന്ത്രി ചെറുവിരലനക്കുന്നില്ല. അതിനര്‍ത്ഥം മുഖ്യമന്ത്രി ഈയാവശ്യത്തിനാണിദ്ദേഹത്തെ മന്ത്രിയാക്കിയിരിക്കുന്നതെന്നാണ്. ഇത് കേരള ജനതയെ മുഴുവന്‍ അപമാനിക്കലാണ്, തരം താഴ്ത്തലാണ്. ഇത്തരമൊരു മന്ത്രിയെ കേരളീയരെക്കൊണ്ട് ചുമപ്പിക്കുന്നതിന് പിണറായി വിജയന്‍ മറുപടി പറയേണ്ടി വരുമെന്നതില്‍ സംശയമില്ല. കേരളീയര്‍ ഒട്ടും തന്നെ ഈ ആഭാസപ്രകടനം അര്‍ഹിക്കുന്നില്ല.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow