പ്രകൃതി ദുരന്തത്തെ സംബന്ധിക്കുന്ന മുന്നറിയിപ്പുകള്‍ നല്കുന്ന സംവിധാനമെവിടെ എന്ന ചോദ്യം വ്യാപകമായി ഉയര്‍ത്തുകമാത്രമല്ല ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം അനുഭവിക്കെ കേരളം വ്യാകുലപ്പെടേണ്ടത്. ഒപ്പം ഓഖി ചുഴലി കൊടുങ്കാറ്റ് നല്കുന്ന, കേരളത്തിനടക്കം കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്ഫലങ്ങള്‍ വന്‍തോതില്‍ അനുഭവിക്കേണ്ടി  വരുമെന്ന മുന്നറയിപ്പിനെ കുറിച്ചുകൂടെയാണ്.

ഏറെക്കുറെ ഒഴാഴ്ചമുമ്പ് ശ്രീലങ്കയുടെ തെക്കുഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് വടക്കുപഠിഞ്ഞാറേക്കു നീങ്ങി തിരുവനന്തപുരത്തിന് 65 കിലോ മിറ്റര്‍ പടിഞ്ഞാറുഭാഗത്ത് ഒരു ചുഴലിക്കൊടുങ്കാറ്റായി മാറി വന്‍ തിരമാലകള്‍ക്കും കടല്‍ കയറ്റത്തിനും തീരപ്രദേശത്തും കീഴക്കന്‍ മലനിരകളിലും വന്‍ കൊടുങ്കാറ്റ് വീശലിനുമിടയാക്കിയത്. ഇതെഴുതുന്ന സമയത്തും ഒട്ടനവധി മത്സ്യത്തൊഴിലാളികള്‍ കരയില്‍ തിരിച്ചെത്തിയിട്ടില്ല. അവരുടെ കുടുംബങ്ങളെല്ലാം വന്‍ ഭീതിയിലാണ്. ഇതിനകം മത്സ്യത്തൊഴിലാളികളുടെ മൂന്നു നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ഇന്ന് ആധുനിക കാലാവസ്ഥ പ്രവചന സംവിധാനവും ദുരന്തനിവാരണ അതോറിറ്റിയും ഉപഗ്രഹ നിരീക്ഷണവുമടക്കം ശാസ്ത്രസാങ്കേതിക വിദ്യകള്‍ വളരെയേറെ വികസിച്ചിട്ടുണ്ട്. 1999-ലെ ഒറീസ്സാ ചുഴലിക്കൊടുങ്കാറ്റും പിന്നീട് സുനാമിയും ഒട്ടനവധി ജീവനെടുത്തതോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച് വലിയ ചര്‍ച്ച നടന്നു. തുടര്‍ന്ന് ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കി. വലിയൊരു തുക ഇവയുടെ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധന്‍ ഉച്ചയ്ക്കു തന്നെ ന്യൂനമര്‍ദത്തെക്കുറിച്ചും മഴയും കാറ്റും ശക്തമാകാനുള്ള സാധ്യത വ്യക്തമായിരുന്നു. എന്നിട്ടുമെന്തുകൊണ്ട് യാതൊരു മുന്നറിയിപ്പും ലഭിക്കാതെ 30-ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്ന സ്ഥിതി വരുന്നു? മത്സ്യത്തൊഴിലാളിയുടെ ജീവന് ഭരണകൂടം യാതൊരു വിലയും കല്പിക്കുന്നില്ലേ?

മുഖ്യമന്ത്രി പറയുന്നത് 30-ാം തിയതി ഉച്ചക്കു മാത്രമേ 'സൈക്ലോണ്‍' വാണിംഗ് ലഭിച്ചുള്ളവെന്നാണ്. ഉടനടി നേവിയെയും എയര്‍ഫോഴ്സിനെയുമെല്ലാം വിളിച്ചെങ്കിലും കാലാവസ്ഥ തീര്‍ത്തും മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പറ്റിയില്ല എന്നുമറ്റുമാണ്. ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ അതിന്റെ നീക്കവും ശാക്തിപ്രാപിക്കലും നിരീക്ഷിക്കാനിന്ന് ആധുനിക സംവിധാനമുണ്ട്. അത് 'ഡീപ് ഡിപ്രഷന്‍'(തീവ്ര ന്യൂനമര്‍ദ്ദം) ആകുമ്പോള്‍ തന്നെ അത്തരമൊരു മുന്നറിയിപ്പ് കേരളദുരന്ത നിവാരണ സേനക്ക് നല്കിയെന്നും അവരത് അവഗണിച്ചുവെന്നുമാണ് വിമര്‍ശമുയരുന്നത്. മാധ്യമങ്ങള്‍ പോലും 30-ന് ഉച്ചക്കുശേഷമാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. എന്തുകൊണ്ട് ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു, ചുഴലിക്കൊടുങ്കാറ്റാകാന്‍ സാധ്യതയുണ്ട്, കടലില്‍ പോകരുത് എന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നല്കിയില്ല' തീരദേശ പോലീസ് സേനയും തീരത്ത് രൂപീകരിച്ചുവെന്നു പറയുന്ന തീരദേശ ജാഗ്രാതാ സമിതിയും യാതൊരു മുന്നറിയിപ്പും നല്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോയത്. 30-നു ഉച്ചക്കുശേഷം ചുഴലിക്കൊടുങ്കാറ്റായി എന്ന വിവരം കിട്ടിയിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം വരാന്‍ പിന്നെയും ഒരു ദിവസമെടുത്തുതെന്തുകൊണ്ട്? ഒന്നാം തിയതി മാത്രമാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥക്ക് ചേര്‍ന്ന ഒരു സമീപനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.

അടിയന്തര വിഷയം ഈ വീഴ്ചകള്‍ക്കുത്തരവാദികള്‍ ഉത്തരം പറയണമെന്നതും ദുരന്തനിവാരണ സംവിധാനം, ശമ്പളം പറ്റാനല്ലാതെ, വേണ്ടപ്പോള്‍ പ്രവര്‍ത്തിക്കാനുള്ളതാകണമെന്നുമാണ്. പക്ഷേ അതിനുപ്പുറമാണ് കാര്യമായ പ്രശ്നങ്ങള്‍കിടക്കുന്നത്. ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന്റെ സൂചനയാണ് മുമ്പൊരിക്കലുമില്ലാത്തവിധം ഈ സമയത്ത് അറബിക്കടലിലേക്ക് ചുഴലിക്കൊടുങ്കാറ്റടിച്ചു കയറല്‍ അതിന്റെ ഫലമായി 6 മീറ്റര്‍ വരെയുള്ള തിരകള്‍ കരയിലേക്കടിച്ചു കയറ്റി. ഇതൊന്നും കാണാതെ കടലിലേക്കിറക്കി വൈപ്പിനില്‍ LPG ടാങ്ക് ഉണ്ടാക്കല്‍ വികസനമാണോ? ഒരു തരത്തിലും ലാഭകരമാകില്ലെന്നും വലിയ പാരിസ്ഥിതികമാറ്റങ്ങള്‍ക്കുമിടയാകുമെന്നും ഉറപ്പുള്ള വിഴിഞ്ഞം തുറമുഖം സുരക്ഷിതമാകുമോ? തീരദേശ സംരക്ഷണത്തിന് കണ്ടല്‍ ബെല്‍റ്റടക്കം അടിയന്തിര പദ്ധതികള്‍ വേണ്ടേ? പശ്ചിമഘട്ടവനനശീകരണവും കൈയ്യേറ്റവും വനഭൂമിയിലെ യൂക്കാലി-തേക്ക് കൃഷിയും ഇനിയെങ്കിലും നിര്‍ത്തി വനംസംരക്ഷിക്കണ്ടതില്ലേ? ഇക്കാര്യങ്ങളിലെല്ലാം കാലത്തിന്റെ ആഹ്വാനങ്ങല്‍ക്കെതിരെ പുറം തിരിഞ്ഞുനില്ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഭാവി ദുരന്തങ്ങളെ തടയാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ വര്‍ത്തമാന ദുരന്തത്തിനു മുന്നില്‍ മിഴിച്ചുനില്ക്കുകയും ചെയ്യുന്നു. ഈ മൊത്തം സമീപനവും വരുംദിവസങ്ങളില്‍ വിവേകബുദ്ധിയോടെ ചര്‍ച്ച ച്യെപ്പെടണം.

Studies and Blogs

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ല; കഴുകന്മാരാണെന്ന് പ്...
ഭൂമിയുടെയും മനുഷ്യരാശിയുടെയും അതിജീവനത്തിനുവേണ്ടി നമുക്ക് നിരന്തരം മ...
ഗുജറാത്തിലുണ്ടായ ഞെട്ടലിനു പിന്നാലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വന...
മാവോ സെ തൂങ്ങ് ചിന്തയ്ക്ക് പകരമായി തന്റെ ചിന്തയെ ചൈനീസ് സവിശേഷതകളോടെ...
തങ്ങള്‍ക്കു യാതൊരു സ്വാധീനവുമില്ലാതിരുന്ന മൂന്നു വടക്കുകഴിക്കന്‍ സംസ...
സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രകടിപ്പിച്...
കണ്ണൂരില്‍ ദശകങ്ങളായ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ക...
കര്‍ണ്ണാടകയില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ...
ത്രിപുരയിലെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ലെനിന്‍ പ്രതിമ തകര്‍ത...
സീറോ മലബാര്‍ സമിതിയുടെ ഭൂമി വില്പനയില്‍ വന്‍നഷ്ടം വരുത്തിയ കേസില്‍ പ...
സഹോദരന്‍ അയ്യപ്പന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തിലാണ് സംഘപരിവാറിന്റെ...
ത്രിപുരയിലെ ബി.ജെ.പി. സഖ്യത്തിന്റെ വിജയം രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡ...
ത്രിപുര, നാഗാലാണ്ട്, മേഘാലയ തെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നു കഴിഞ...
ടെലികോം - ബാങ്കിംഗ് രംഗത്തുനിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത വന്‍നഷ...
മാണിക്ക് വേണ്ടിയുള്ള സ്തുതി പാഠനം അധികാരമുറപ്പിക്കാന്‍ എത്ര നെറിക്കെ...
കുറമ്പ്ര വിഭാഗത്തില്‍പ്പെട്ട ആദിവാസിയായ മധുവിനെ മര്‍ദ്ദിച്ചുകൊല്ലുന്...
കത്തോലിക്കാസഭയുടെ അങ്കമാലി രൂപതയിലെ വന്‍ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്...
ഇന്ന് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം സോഷ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow